ആരതി പൊടിയുമായി വേർപിരിയുന്നോ? 'ഒരാളുടെ ഭാഗം മാത്രമല്ല കേൾക്കേണ്ടത്', പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻ

ആരതി പൊടിയുമായി വേർപിരിയുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണൻ. റോബിനുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ആരതി പൊടിയുമായി വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. ന്യൂസ് 18 കേരളത്തോടാണ് റോബിൻ രാധാകൃഷ്ണൻ മനസ്സ് തുറന്നത്.

''എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുളള വ്യക്തി ആരതി പൊടി തന്നെയാണ്. പൊടിക്ക് എന്റെ പോസിറ്റീവും നെഗറ്റീവും ആയ എല്ലാ വശവും അറിയാം. ഞാന്‍ അങ്ങനെ എപ്പോഴും അലറിക്കൊണ്ട് നടക്കുന്ന ആളല്ലെന്ന് പുള്ളിക്കാരിക്ക് അറിയാം. സെലിബ്രിറ്റി അല്ലാത്തൊരു ആളെ കല്യാണം കഴിക്കണം എന്നാണ് പൊടി ആഗ്രഹിച്ചിരുന്നത്. ഭാഗ്യവശാല്‍ ഞങ്ങള്‍ ഇഷ്ടത്തിലായി.

എന്റെ ആഗ്രഹങ്ങളെയെല്ലാം പൊടി പിന്തുണയ്ക്കുന്നുണ്ട്. ഭയങ്കര പാവം കുട്ടിയാണ്. വളരെ അധ്വാനിച്ച് കഷ്ടപ്പെട്ട് ബ്രാന്‍ഡ് ബില്‍ഡ് ചെയ്ത് വന്ന ആളാണ്. ഒരുപാട് വര്‍ഷത്തെ അധ്വാനം ആണ്. ഞാന്‍ സഹായിക്കേണ്ട ആവശ്യം വന്നിട്ടില്ല. കസ്റ്റമേഴ്‌സ് ഒക്കെ ഹാപ്പിയാണ്. ഫെയിം കിട്ടിയപ്പോള്‍ ഞാന്‍ ഭയങ്കര ഹൈപ്പറായി നില്‍ക്കുന്ന ഒരാളായിരുന്നു. അതില്‍ നിന്ന് ഇപ്പോള്‍ വളരെ ശാന്തനായി മാറിയിട്ടുണ്ട്.

Bigg Boss

ആരതി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമായി ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനോട് താല്‍പര്യമുളള ആളല്ല. വിവാഹമോചന വാര്‍ത്ത പരന്നപ്പോള്‍ ഞങ്ങള്‍ ആലോചിച്ചത്, ഞങ്ങള്‍ എവിടെയാണ് വന്ന് പറഞ്ഞത് വേര്‍പിരിയുകയാണ് എന്ന്. ബര്‍ത്ത്‌ഡേയ്ക്കും മറ്റുമുളള ഞങ്ങളുടെ വീഡിയോകളും മറ്റും കാണുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്ക് അയ്യേ ഞങ്ങള്‍ അന്ന് ചെയ്തത് മോശമായിപ്പോയി എന്ന് തോന്നില്ലേ എന്നാണ് ആലോചിക്കുന്നത്.

'ദിലീപിന് ശേഷം അടുത്ത പണി പൃഥ്വിരാജിനിട്ട്', തകർക്കാനായി ലോബി പ്രവർത്തിക്കുന്നുവെന്ന് സജി നന്ത്യാട്ട്
'ദിലീപിന് ശേഷം അടുത്ത പണി പൃഥ്വിരാജിനിട്ട്', തകർക്കാനായി ലോബി പ്രവർത്തിക്കുന്നുവെന്ന് സജി നന്ത്യാട്ട്

എന്തെങ്കിലുമൊരു വാര്‍ത്ത കിട്ടുമ്പോള്‍ അത് ഉളളതാണോ ശരിയാണോ എന്നൊക്കെ ആലോചിച്ചും കണ്ടും കൊടുക്കുന്നതാണ് നല്ലത്. അല്ലാതെ ഒരു സ്ഥലത്ത് ഒരു സംഭവം നടക്കുമ്പോള്‍ അതില്‍ ഒരാളുടെ ഭാഗം മാത്രം കേട്ടിട്ടല്ല. തനിക്ക് മുന്‍പ് ഉണ്ടായിരുന്ന പ്രശ്‌നങ്ങളിലും മുന്‍നിര മാധ്യമങ്ങള്‍ അടക്കം ഒരു സൈഡ് മാത്രം കേട്ടിട്ടാണ് വാര്‍ത്തകള്‍ കൊടുത്തത്. അതിന് പകരം തന്റെ ഭാഗം കൂടി കേട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

ഒരു വാര്‍ത്ത കാരണം ഒരാളുടെ ജീവിതത്തെ ബാധിക്കുമോ അയാളുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ അതല്ലെങ്കില്‍ മനസ്സമാധാനം പോകുന്ന രീതിയിലുളള കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നത് യൂട്യൂബേഴ്‌സ് ആണെങ്കില്‍ മുന്‍നിര മാധ്യമങ്ങള്‍ ആണെങ്കിലും ഒന്ന് ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നു. മനുഷ്യന്റെ കാര്യമാണ്. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ കുടുംബത്തിന് മാത്രമേ നഷ്ടം ഉളളൂ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma