'അന്ന് ഇന്ദ്രൻസിന്റെ ഭാരം 10-40 കിലോ മാത്രം, നീന്തൽ അറിയാഞ്ഞിട്ടും ആ വേഷത്തിനായി കായലിലേക്ക് ചാടി'; ശാന്തിവിള
മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. കരിയറിന്റെ തുടക്ക കാലത്ത് ലഭിക്കാതിരുന്ന പല അംഗീകാരങ്ങളും മികച്ച വേഷങ്ങളും ഇന്ദ്രൻസിനെ തേടി ഇപ്പോഴാണ് എത്തുന്നത്. എങ്കിലും അദ്ദേഹത്തിന്റെ തുടക്ക കാലവും ജീവിതവും എല്ലാം കഷ്‌ടതകൾ നിറഞ്ഞതായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ഇന്ദ്രൻസ് ആയിരുന്നല്ലോ, ഭദ്രേട്ടന്റെ സ്‌ഫടികത്തിന്റെ കോസ്റ്റ്യൂമറും മാമുക്കോയ്ക്കായി വെച്ചിരുന്ന വേഷം ചെയ്‌തതും. ഇന്ദ്രൻസ് ഭദ്രേട്ടനെ പറ്റി എഴുതിയത് വായിക്കണം. നിങ്ങൾ ഓരോരുത്തരും വായിക്കണം എന്ന് ഞാൻ പറയും. തന്റെ ആത്മകഥയായ "ഇന്ദ്രധനുസ്" എന്ന പുസ്‌തകത്തിൽ ഈ ചാപ്റ്റർ ഉണ്ട്. കഴിഞ്ഞ മാസം പുസ്‌തകം പ്രകാശിപ്പിക്കുന്നതിന് മുമ്പ് എന്റെ വീട്ടിൽ കൊണ്ടുവന്ന് ആദ്യ പ്രതി തന്നിട്ട് പോയ ആളാണല്ലോ ഇന്ദ്രൻസ്.

സംവിധായകൻ ഷിബു ഗംഗാധരൻ എന്റെ വീട്ടിലേക്ക് വരേണ്ട വഴി തിരക്കിയതും, വന്നപ്പോൾ കൂടെ ഇന്ദ്രൻസ് ഉണ്ടായതും ഞാൻ അനിയനോളം സ്നേഹിക്കുന്ന എന്റെ വീട്ടുടമ വിദേശവാസിയായ ഹരിയും ഭാര്യ ഡോമയും രണ്ട് കുഞ്ഞുങ്ങളും വന്ന് ഇന്ദ്രൻസിനെ പരിചയപ്പെട്ടതും ഫോട്ടോ എടുത്തതും ഒക്കെ ഞാൻ ആ എപ്പിസോഡിൽ പറഞ്ഞിരുന്നു. നമ്മൾ ഒന്നും രക്ഷപ്പെടില്ല എന്ന് സ്വയം കരുതുന്ന നിരവധി പേരുള്ള നാടാണ് നമ്മുടെ കേരളം. ഒരു കോടി 18 ലക്ഷം രൂപ കടക്കാരനായി ജീവിതം വഴിമുട്ടിയപ്പോൾ പോലും തളരാൻ ആവാതെ ജീവിച്ച ആളാണ് ഞാൻ.
അവിടുന്ന് ജീവിതം തിരികെ പിടിച്ച ആളുമാണ് ഞാൻ, അഭിമാനത്തോടെ പറയാം. ഒരു പൂച്ചക്കുഞ്ഞിന് പോലും ഒരു രൂപ പറ്റിക്കാൻ പോകാതെ അന്തസ്സായിട്ട് ഒരു വാടക വീട്ടിൽ താമസിക്കുന്നു. അതിനപ്പുറം എനിക്ക് ഒന്നും സംഭവിച്ചില്ല. പല നിരാശരോടും ഞാൻ പറയാറുണ്ട്, എന്നെ കണ്ടു പഠിക്കാൻ. എന്നാൽ ഇന്ദ്രന്റെ കഥയോ, ഗതികേട് കൊണ്ട് കുടുംബഭാരം കൊണ്ട് നാലാം ക്ലാസ്സിൽ പടുത്തം നിലച്ചുപോയ മനുഷ്യൻ തന്റെ 68-ആമത്തെ വയസ്സിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയെടുത്ത് വിധിയെ വെല്ലുവിളിച്ചവനാണ് എന്റെ പ്രിയ സുഹൃത്ത് ഇന്ദ്രൻസ്.
68-ആമത്തെ വയസ്സിൽ പത്താം ക്ലാസ് എഴുതി, ആലോചിച്ചു നോക്കിയേ. മോശമല്ലാതെ വെള്ളമടിക്കുന്ന തടിയറുപ്പ് ജോലിയിൽ നിന്ന് കിട്ടുന്ന കാശിൽ കുടുംബത്തെ പോറ്റാൻ ആവാതെ പോയ മനുഷ്യന്റെ മകനാണ് ഇന്ദ്രൻസ്. പറക്ക മുറ്റാത്ത പ്രായത്തിൽ കുടുംബഭാരം ചുമലിലേറ്റി നടന്ന പാവത്താനാണ് ഇന്ദ്രൻസ്. ആ മനുഷ്യന്റെ ഇന്നത്തെ പൊസിഷൻ ഞാൻ പറയണ്ടല്ലോ, കോടീശ്വരനല്ലേ. മൂന്ന് ജോലിക്കാരെയും വെച്ച് 6000 രൂപയ്ക്ക് ഒരു സിനിമയുടെ കോസ്റ്റ്യൂമറായി ജോലി നോക്കുമ്പോൾ സിനിമാക്കാരുടെ ദക്ഷിണേന്ത്യയിലെ സംഘടനയായ ഫെഫ്‍സിയുടെ ആൾക്കാർ വന്ന് 5500 രൂപ ഫൈൻ അടിച്ചു.
അതും ഈ 6000 രൂപയിൽ നിന്ന് ഇയാളോട് പോലും ചോദിക്കാതെ അതിൽ നിന്ന് 5500 രൂപ അവർക്ക് കൊടുത്തു. ബാക്കി 500 രൂപയിട്ട് മൂന്ന് ജോലിക്കാരെയും വെച്ചിട്ടുണ്ട്. വീട്ടിൽ ചെന്ന് ശാന്തിയുടെ വള വാങ്ങി പണയം വെച്ച് ജോലിക്കാരെ പറഞ്ഞു വിട്ട ഇന്ദ്രൻസ് ഇന്ന് ഇവിടെ നിൽക്കുന്നു എന്ന് ആലോചിച്ചാൽ മതി. നിരാശപ്പെടുന്ന യുവത്വത്തിന് മാതൃകയാകാൻ. നിനക്ക് ആവശ്യത്തിലധികം തയ്യൽ പണി കടയിൽ കിട്ടുമ്പോൾ ഇങ്ങനെ ഉറക്കമിളച്ച് സാമ്പത്തികമായി ഒരു ഗുണവുമില്ലാത്ത സിനിമയെ കെട്ടിപ്പിടിച്ചുകൊണ്ട് നടക്കുന്ന അങ്ങനെ നടക്കണ്ട എന്ന് സ്വന്തം പെറ്റമ്മ ഉപദേശിച്ചിട്ടും സിനിമയെ വെറുക്കാതെ പിടിച്ചുനിന്ന ഇന്ദ്രൻസിന്റെ ആത്മകഥ മലയാളം വായിക്കാൻ അറിയാവുന്നവർ പല ആവർത്തി വായിക്കണം എന്ന് ഞാൻ പറയും.
കേരളത്തിലെ സ്‌കൂൾ ലൈബ്രറികളിൽ ഒക്കെ 600 രൂപ, 610 രൂപ വിലയുള്ള 448 പേജുകളുള്ള ഈ പുസ്‌തകം നിർബന്ധമായി വാങ്ങിക്കുകയും പിള്ളേരെ കൊണ്ട് വായിപ്പിക്കുകയും ചെയ്യണം എന്നാണ് എനിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് പറയാനുള്ളത്. ഇന്ദ്രന്റെ പിള്ളേരുണ്ടല്ലോ, രണ്ട് മക്കളുണ്ടല്ലോ, മഹിതയും മഹേന്ദ്രനും. അവർക്ക് പോലും അറിയാൻ ഇടയില്ല എന്റെ അച്ഛനും അമ്മയും ജീവിതത്തെ എങ്ങനെയാണ് നേരിട്ടതെന്ന്.
ജീവിത പ്രാരാബ്ദങ്ങളിൽ തളരാതെ എങ്ങനെ മുൻപോട്ട് പോകണം എന്ന് അറിയാതെ ഉഴലുന്നവർ ഇന്ദ്രധൻസു വായിച്ചാൽ ജീവിത പോരാട്ടത്തിൽ വിജയം ഭരിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ഈ പുസ്‌തകം മനസ്സിരുത്തി വായിക്കണം. അതിൽ ഒരു കഥ പറയുന്നുണ്ട്, ഗാന്ധിമതി ബാലൻ എന്ന നിർമ്മാതാവ് ഒരുനാൾ ഇന്ദ്രൻസിനെ കണ്ടപ്പോൾ പറഞ്ഞു: "ഗുഡ് നൈറ്റിന്റെ അടുത്ത പടം ഭദ്രനാണ് സംവിധാനം." കോസ്റ്റ്യൂമറായി ഇന്ദ്രനെ വയ്ക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.
പത്മരാജന്റെ പ്രധാന സിനിമകളിൽ പലതും നിർമ്മിച്ചതോ വിതരണം ചെയ്‌തതോ ഗാന്ധിമതിയാണ്. പത്മരാജൻ സിനിമകളിലെ ഇഷ്‌ടപ്പെട്ട വസ്ത്ര അലങ്കാരകനാണ് ഇന്ദ്രൻസ്. വലിയ വാശിക്കാരനായ ഭദ്രനെപ്പറ്റി നന്നായിട്ട് കേട്ടിട്ടുണ്ട് എന്നതിനാലും, സ്‌ഫടികം ഒരു വലിയ പടം ആയതിനാലും, നീണ്ടുപോവുന്ന ചിത്രീകരണ ദിവസങ്ങളാലും സ്‌ഫടികത്തിൽ നിന്നും ഊരാൻ ഇന്ദ്രൻസ മനസ്സുകൊണ്ട് റെഡിയായി. അതിൽ നമ്മൾ ശരിയാവൂല്ല. ആ സമയം കൊണ്ട് നമുക്ക് പറ്റിയ ഒരു മൂന്ന് ചെറിയ സിനിമ വർക്ക് ചെയ്യാം, തലവേദനയും വേണ്ട എന്ന് ഇന്ദ്രൻ തീരുമാനിച്ചു.
പക്ഷേ ഗാന്ധിമതി ബാലൻ വിട്ടില്ല. നിർമാതാവായ ഗുഡ് നൈറ്റ് മോഹന് നേരമില്ലാത്തതിനാൽ ഞാനാണ് ലൊക്കേഷനിൽ നിന്ന് സിനിമ ചെയ്യുന്നത്. നീ വന്നാൽ നല്ലൊരു റോൾ നിനക്ക് ഭദ്രം തരും. ഒരു വേഷത്തിനായി, ആ സിനിമയിലെ ഒരു വേഷത്തിനായി പുതിയൊരാളെ തപ്പുകയാണ് ഭദ്രൻ. അഥവാ പുതുമങ്ങളെ തപ്പിയിട്ട് കിട്ടിയില്ല എങ്കിൽ, സ്യൂട്ടബിൾ ആയ ഒരാളെ കിട്ടിയില്ലെങ്കിൽ, ആ വേഷം മാമുകോയക്ക് കൊടുക്കും. ആ സെന്റൻസിൽ ഇന്ദ്രൻ വീണു.
പത്മരാജനെ പോലെ തന്നെ, തന്റെ സിനിമയിലെ ഓരോ ഫ്രെയിമിലും എന്ത്, എങ്ങനെ വരണം എന്ന് ഉറപ്പിക്കുന്ന സംവിധായകനാണ് ഭദ്രൻ. ചെറിയൊരു വേഷം വരുന്നതിൽ പോലും അവർ എന്ത് വേഷം ഇടണം എന്ന വ്യക്തമായ ധാരണയുള്ള സംവിധായകൻ. ചുരുക്ക സംവിധായകരിൽ ഒരാളാണ് ഭദ്രൻ. തന്റെ മനസ്സിലുള്ളത് ചിത്രീകരിക്കാനായി, ക്ഷമയോടെ കാത്തിരിക്കുന്ന മനുഷ്യനാണ് ഭദ്രേട്ടൻ. ആ സിനിമയിൽ ഇന്ദ്രൻസ് ബോട്ടിൽ നിന്ന് ചാടുന്ന ഒരു രംഗമുണ്ട്.
ത്യാഗരാജൻ മാസ്‌റ്ററാണ്, ഫൈറ്റ് മാസ്‌റ്റർ. ബോട്ടിൽ കയറിയപ്പോൾ സംവിധായകൻ പറഞ്ഞത്, "ചാടണം, ചാടണം, ഡ്യൂപ്പ് ഇട്ടാൽ അറിയും" എന്നാണ്. വിട്ടുവീഴ്‌ചയ്ക്ക് ഒരു തയ്യാറില്ലാത്ത ആളാണല്ലോ സംവിധായകൻ. ബോട്ടിൽ ക്യാമറയൊക്കെ റെഡിയായപ്പോൾ, ഇന്ദ്രൻസിന് മുട്ടടിച്ചു തുടങ്ങി. സെറ്റിൽ നിൽക്കുന്ന ആ ബോട്ടിനകത്ത് നിൽക്കുന്ന പലരോടും പറഞ്ഞു, "എനിക്ക് നീന്താൻ അറിയില്ല, സത്യമായിട്ടും." അവർ സംവിധായകനോട് പറഞ്ഞു, "പേടിക്കണ്ടടാ, ചാടിക്കോ." പുറകെ ആളുണ്ടാകും, നിന്നെ പിടിക്കാൻ വേറെ ആളുണ്ടാകും എന്നാ പറഞ്ഞത്.
കായലിന്റെ നടുക്കാണ് ബോട്ട് കിടക്കുന്നത്. കരയിൽ മോഹൻലാലിനെ കാണാൻ ആളുകൂടി കിടക്കുന്നതിനാൽ, ഫ്രെയിം വെക്കാൻ ഒക്കില്ല. അടിയൊഴുക്കാണെങ്കിൽ, രൂക്ഷമായുള്ള കായലാണ്. ഇന്ദ്രൻസിന്റെ ദേഹം കിടുകിടാ വിറക്കുകയാണ്. വെള്ളത്തിനുമീതെ സർപ്പങ്ങൾ പുളയുന്ന മാതിരി ഓളം വെട്ടുന്നത് ഇന്ദ്രൻ പേടിയോടെ നോക്കി നിന്നു. സംവിധായകൻ ക്യാമറമാൻ വില്യംസിനോട്, "വില്ലി, റെഡിയാണോ?" എന്ന് തിരക്കി.
വൺ റിഹേഴ്‌സൽ ആൻഡ് ടേക്ക് എന്ന് വില്യംസ്. റിഹേഴ്‌സൽ, ആക്ഷൻ എന്ന് പറഞ്ഞു. തോമയുടെ ബോട്ട് ദൂരെ നിന്ന് വരുന്നത് കണ്ട്, ക്ഷോഭിച്ച് തങ്ങൾ മുതലാളി ചാടിയെണീറ്റു. അയാളിൽ നിന്ന് രക്ഷപ്പെടാനായി കോയ ബോട്ടിന്റെ പുറകിലേക്ക് ഓടി. കായലിലേക്ക് ചാടുന്ന ആക്ഷൻ കൊടുത്തു. ഭദ്രൻ കട്ടു പറഞ്ഞു, "ഓക്കേ, ഓക്കേ, നമുക്ക് ടേക്ക് എടുക്കാം." സുരേന്ദ്രാ, ഉറക്കെ പറയടാ, ഡയലോഗ്. പവർ വേണം. പവർ കുറയരുത്. നല്ല ദേഷ്യവും വേണം. തലകുലുക്കി ഇന്ദ്രൻസ്. നെഞ്ചിടുപ്പ് കൂടുകയാണ്. പക്ഷേ ഭദ്രന്റെ മുമ്പിൽ അതൊന്നും കാണിക്കാൻ ഒക്കില്ലല്ലോ. തലകുലുക്കി ചെയ്യാമെന്ന്.
ടേക്കിൽ വെള്ളത്തിലേക്ക് ചാടാതെ, വള്ളത്തിന്റെ, ബോട്ടിന്റെ സൈഡിലേക്ക് ചരിയാം എന്നൊക്കെ സ്വയം തീരുമാനിച്ചു ഇന്ദ്രൻ. രക്ഷപ്പെടാൻ വേണ്ടിയാണ്. ആ ബോട്ടിന്റെ സൈഡിലേക്ക് ചരിഞ്ഞാലേ ബോട്ട് പിടിച്ചുകൊണ്ട് കിടക്കാനാവും. അതെങ്ങനെയാണെന്ന് അറിയില്ല. മറ്റാർക്കും മനസ്സിലായില്ലെങ്കിലും, വില്യംസിന് അത് മനസ്സിലായി. ഇവൻ അങ്ങനെയാണ് ചെയ്യാൻ പോകുന്നതെന്ന്. ടേക്കിന് മുന്നേ വില്യംസ് പറഞ്ഞു, "അളിയാ, നീ ചാടുമ്പോൾ പരമാവധി ദൂരത്തേക്ക് ചാടണം. നീ ചാടുന്ന ആ ചെറിയ വാതിലിന്റെ തൊട്ടരികിലാണ് ബോട്ടിന്റെ ഒരു പങ്കയുള്ളത്. നീ അതിൽ കുടുങ്ങി പോകരുത്.
ബോട്ടിന്റെ സൈഡിൽ ഫാൻ ഉണ്ട്. അതിന്റെ അടുത്ത് ചാടരുത്. അതുകൊണ്ട് അതിന്റെയും മേളിൽ കൂടെ അപ്പുറത്തേക്ക് ചാടണം എന്നാണ് വില്യംസ് പറഞ്ഞു കൊടുത്തത്. അത് കേട്ടതും ശരിക്കും ഇന്ദ്രൻസ് നടുങ്ങിപ്പോയി. അപ്പൊ എന്റെ കള്ളി പൊളിഞ്ഞു. ബോട്ടിൽ നിന്ന് ചരിഞ്ഞാൽ മതി എന്ന് വിചാരിച്ചതൊക്കെ ഇന്ദ്രൻ അവിടെ അവസാനിപ്പിച്ചു. പക്ഷേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ആലോചിക്കുന്നതിനു മുമ്പ്, സംവിധായകന്റെ ഉച്ചത്തിലെ ശബ്‌ദം വന്നു.
"സ്‌റ്റാർട്ട് ക്യാമറ, റണ്ണിങ്" പറഞ്ഞു. ആക്ഷൻ പറഞ്ഞു. ചിന്തിക്കാനുള്ള സമയം കൊടുത്തില്ല. ആട് തോമയുടെ ദൂരെ നിന്ന് വരുന്ന ബോട്ടിലേക്ക് ലുക്ക് കൊടുത്തിട്ട്, മുമ്പിൽ ഇരിക്കുന്ന മുതലാളിയെ നോക്കി, "ആഹാ, ആഹാ, മുതലാളിമാരെ, മുതലാളിയുടെ മനസ്സ് തങ്ക കട്ടി" എന്നായി ഇന്ദ്രൻ. ഡയലോഗ് ആണ്. പുന്നാര മോളെ, നിക്കാഹിന് തോമാച്ചനെ വിളിച്ചില്ലേ? ചതി മനസ്സിലാക്കിയ മുതലാളി, അതായത് ഇന്ദ്രനാണ്, മോളുടെ കല്യാണം രഹസ്യമായി നടത്തുന്ന കല്യാണം ആട് തോമയോട് പറഞ്ഞു തന്ന് മുതലാളിക്ക് മനസ്സിലായി. മുതലാളി കോയയുടെ നേരെ പാഞ്ഞെടുത്തു.
നായിന്റെ മോനെ, നീയാണല്ലേ അവനെ അറിയിച്ചത്? കോയ എണീറ്റ് ബോട്ടിന്റെ പുറകിലേക്ക് ഓടി. അതെ, നമ്മൾ തന്നെ പറഞ്ഞു. ഇനിയും പറയും. എന്റെ ഉമ്മാന്റെ നെഞ്ച് ഓപ്പറേഷൻ ഇത്തിരി പൈസ ചോദിച്ചിട്ട് താൻ തന്നോ? മുതലാളി ഡാ എന്ന് അലറി. പോടാ എന്ന് തിരിച്ചു പറഞ്ഞിട്ട്, അലറിക്കൊണ്ട് കണ്ണെറുകെ അടച്ച്, ആ ബോട്ടിലെ ചെറിയ വാതിലിൽ കൂടി സർവ്വശക്തിയും ഉപയോഗിച്ച് ദൂരെ അന്തരീക്ഷത്തിലേക്ക് ഇന്ദ്രൻസിന്റെ കോയ എടുത്തു ചാടി.
കണ്ണ് തുറക്കുമ്പോൾ, ഇന്ദ്രൻ കരയിൽ കിടക്കുകയാണ്. ബോധം ഒക്കെ പോയി. വെള്ളത്തിലേക്ക് ചാടിയ ആൾക്ക് നീന്താൻ വശമില്ല എന്ന് ദൂരെ നിന്ന് ഈ കാഴ്‌ച കണ്ടുകൊണ്ടിരുന്ന ഒരു വള്ളക്കാരന് മനസ്സിലായി. ദൂരെ ഇരുന്നപ്പോൾ, തോന്നിയതിനാൽ അയാൾ ചാടി വീണ് വെള്ളത്തിലേക്ക് താണ ഇന്ദ്രൻസിന്റെ മുതുകിൽ തൂക്കിയെടുത്തു. അന്നത്തെ ഇന്ദ്രൻസിന് എല്ലാം കൂടി ഒരു 10-40 കിലോയെ ആകെ ഭാരം കാണൂ എന്നതിനാൽ, വള്ളക്കാരൻ തൂക്കി കരയിലിട്ടു. ഒരു ജന്മം ദാഹം തീർക്കാനുള്ള വെള്ളം വലിച്ചു കയറ്റി എന്നത് മാത്രം ഫ്രീ.




Click it and Unblock the Notifications