ബാലയും ജയം രവിക്ക് പഠിക്കുകയാണോ? പക്ഷേ ഒത്തില്ല; കടുത്ത വിമർശനം , 'കൈയിലിരിപ്പ് തീരെ ശരിയല്ല'
തമിഴ്-മലയാളം സിനിമകളിൽ ശ്രദ്ധേയനായ നടൻ ബാല പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. തന്റെ ജീവിതത്തിൽ കഴിഞ്ഞ ഏകദേശം 10 വർഷമായി തുടർച്ചയായ മാനസിക സമ്മർദ്ദവും ഉപദ്രവവും നേരിടേണ്ടി വന്നുവെന്നാണ് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നത്.
വീഡിയോയിൽ അതീവ വികാരാധീനനായി സംസാരിക്കുന്ന ബാല, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമപ്രശ്‌നങ്ങളും തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്ന് പറയുന്നു. 'തനിക്ക് നേരെ തെറ്റായ പ്രചാരണങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും നടക്കുന്നു' എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ അതിന് പക്ഷേ വിചാരിച്ച പ്രതികരണമല്ല സോഷ്യൽ മീഡിയയിൽ ലഭിച്ചതെന്നാണ് ഇപ്പോൾ വീഡിയോയിലെ കമന്റുകൾ സൂചിപ്പിക്കുന്നത്. ഇത്രയധികം വികാരാധീതനായി സംസാരിച്ചിട്ടും ഭൂരിഭാഗം പേരും വീഡിയോയിൽ കടുത്ത ഭാഷയിൽ ബാലയെ വിമർശിക്കുകയാണ് ചെയ്യുന്നത്. ചിലരാവട്ടെ താരത്തെ കാര്യമായി കളിയാക്കുകയും പരിഹസിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
കൂടുതൽ പേരും ചോദിക്കുന്നത് ബാല ജയം രവിക്ക് പഠിക്കുകയാണോ എന്നാണ്. കഴിഞ്ഞ ദിവസം നടന്ന ജയം രവിയുടെ വാർത്താ സമ്മേളനം ഉദ്ധരിച്ചു കൊണ്ടായിരുന്നു ചോദ്യം. എന്നാൽ ബാലയുടേത് ഒരിക്കലും അങ്ങനെ അല്ലെന്നും താരം മൂന്നോ നാലോ കല്യാണം കഴിച്ച ആളാണെന്നും ചിലർ പറയുന്നു. ബാലയുടെ കൈയിലിരിപ്പ് ശരിയല്ലെന്നാണ് അടുത്തയാളുടെ പ്രതികരണം. കോകില ഇപ്പോഴും കൂടെയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.
അതേസമയം, താൻ അനുഭവിച്ച മാനസിക വേദനയെ കുറിച്ച് സംസാരിക്കുമ്പോൾ, പലപ്പോഴും നിയന്ത്രണം വിട്ട വികാരപ്രകടനങ്ങളും വീഡിയോയിൽ കാണാം. 'ഇനി സഹിക്കാൻ കഴിയുന്നില്ല' എന്ന തരത്തിലുള്ള വാക്കുകളും, അതീവ നിരാശ പ്രകടിപ്പിക്കുന്ന പ്രസ്‌താവനകളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില ഭാഗങ്ങളിൽ അതീവ കടുത്ത വികാരത്തോടെ സംസാരിക്കുന്നതും ശ്രദ്ധേയമാണ്.
തനിക്കെതിരായി നടക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ സത്യം ഭാവിയിൽ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകുന്നു. തന്റെ പേരിൽ നടക്കുന്ന ആരോപണങ്ങളും വിവാദങ്ങളും ജീവിതത്തെ തകർത്തുവെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് വീഡിയോയുടെ ഉള്ളടക്കം മുന്നോട്ട് പോകുന്നത്.
'ഹെല്‍പ് മി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ആരാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിയമമാവും. പെണ്ണുങ്ങള്‍ക്ക് എന്തും ആവാലോ, ആണുങ്ങളെ അല്ലേ പേടിപ്പിക്കുന്നത്. നിയമത്തിന്റെ പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഒക്കെ ബാല വീഡിയോയിൽ പറയുന്നു.
ഞാനും ഭാര്യയും സന്തോഷത്തോടെ കഴിയുകയാണ്. മെയ് 27 ന് കോകിലയുടെ ജന്മദിനമാണ്. അതിന് അവലുടെ അമ്മയും അനിയത്തിയുമൊക്കെ വന്നിട്ടുണ്ട്. ഞങ്ങള്‍ വൈക്കം ക്ഷേത്രത്തില്‍ പോയതാണ്. അപ്പോഴാണ് വീണ്ടും ഇതുണ്ടായിരിക്കുന്നത്. മാധ്യമങ്ങള്‍ എല്ലാം നല്ലതാണ്, പക്ഷേ ചിലര്‍ റവന്യുവിന് വേണ്ടി ഇല്ലാത്തതും പറയുന്നുവെന്നും ബാല ചൂണ്ടിക്കാട്ടിയിരുന്നു.














Click it and Unblock the Notifications