ജയിലർ 2 ഞെട്ടിച്ചോ? തലൈവരുടെ അഴിഞ്ഞാട്ടം, മോഹൻലാലിന്റെ മാത്യുവും ശിവരാജ് കുമാറും വീണ്ടും ബിഗ് സ്‌ക്രീനിൽ

മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം രജനീകാന്ത് നെൽസൺ കൂട്ടുകെട്ടിൽ ഒരുക്കിയ ജയിലർ 2 ഇന്ന് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആഗോള തലത്തിലെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിന്റെ റിലീസിനെ ചൊല്ലി ആദ്യഘട്ടത്തിൽ സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും പിന്നീട് ഒക്ടോബർ 15 എന്ന തീയതിയിൽ തന്നെ ചിത്രം എത്തുകയായിരുന്നു. വമ്പൻ താരനിര തന്നെ അണിനിര ചിത്രത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

ചിത്രം കാണാൻ പുലർച്ചെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ ആരാധകരുടെ നീണ്ട നിര പ്രകടമായിരുന്നു. ആദ്യദിനം ആദ്യ പ്രദർശനം കാണാനായി നിരവധി ആരാധകരാണ് സിനിമാ തിയേറ്ററുകളിലെത്തിയത്. രാവിലെ ആറുമണി മുതൽ ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ ആരംഭിച്ചു. താരത്തോടുള്ള സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാനായി വലിയ ജനക്കൂട്ടമാണ് തിയേറ്ററുകൾക്ക് മുന്നിൽ എത്തിയത്.

jailer 2

ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് സിനിമാ റിലീസായി ജയിലർ 2 മാറുമെന്നാണ് പ്രതീക്ഷ. 2026ൽ ഇതുവരെ ഒരു തമിഴ് ചിത്രത്തിനും വമ്പൻ ബ്ലോക്ക്ബസ്‌റ്റർ വിജയം നേടാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിജയ് നായകനായ ജനനായകൻ, സൂര്യയുടെ കറുപ്പ് എന്നീ ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രങ്ങളായി പറയപ്പെടുന്നത്. എന്നാൽ ഈ രണ്ട് ചിത്രങ്ങൾക്കും ആഗോളതലത്തിൽ 350 കോടി രൂപയുടെ കളക്ഷൻ മറികടക്കാനായിരുന്നില്ല.

2023ൽ പുറത്തിറങ്ങിയ ജയിലറിന്റെ ആദ്യ ഭാഗം ആഗോളതലത്തിൽ 604 കോടി രൂപ നേടിയിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്ന ആദ്യ ഭാഗത്തിന്റെ നേട്ടം മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് രണ്ടാം ഭാഗത്തിന് മുന്നിലുള്ളത്. പിന്നീട് 2025ൽ പുറത്തിറങ്ങിയ കൂലി വലിയ വിജയമായി മാറുകയും ആഗോളതലത്തിൽ 518 കോടി രൂപ നേടുകയും ചെയ്‌തെങ്കിലും തമിഴ് സിനിമയുടെ ആദ്യ 1000 കോടി ചിത്രമെന്ന നേട്ടത്തിനായാണ് ജയിലർ എത്തിയിരിക്കുന്നത്.

ചിത്രം കണ്ട ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് എക്‌സിൽ ഉൾപ്പെടെ വരുന്നത്. ആദ്യപകുതി ഗംഭീര അനുഭവമാണ് സമ്മാനിക്കുന്നതെന്ന് പല ആരാധകരും കുറിക്കുന്നു. ഒപ്പം അഭിനേതാക്കളുടെ പ്രകടനത്തെയും പലരും എടുത്തുപറയുന്നുണ്ട്. ഇതിന് പുറമേ ചില വിമർശനങ്ങളും ചിത്രത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഉയരുന്നുണ്ട്.

മോഹൻലാൽ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാർ അവതരിപ്പിച്ച നരസിംഹ എന്നീ കഥാപാത്രങ്ങൾ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി ഇതിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് ഇൻഡസ്ട്രികളിലെ ഇതിഹാസ താരങ്ങൾ എന്ന നിലയിൽ അവർക്ക് വേണ്ട പരിഗണന നൽകിയില്ല എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന കാര്യം. ഇരുവർക്കും കാര്യമായി ഒന്നും ചെയ്യാനില്ലെന്നാണ് ചിലർ പറയുന്നത്. ഇതോടെ കേരളത്തിലെയും കര്ണാടകയിലെയും കളക്ഷനെ ഇത് ബാധിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

കേരളത്തില്‍ 800 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ കളിക്കുന്നത്. 8 കോടിയോളം ആണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയ പ്രീസെയില്‍സ് എന്നാണ് അനലിസ്‌റ്റുകൾ പറയുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+