'ജയറാമിന്റെ പൊള്ളത്തരത്തെ ആരെങ്കിലും തുറന്നുപറയണ്ടേ? അതിവിനിമയം വാരി വിതറുകയാണ്'; ശാന്തിവിള ദിനേശ്
മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ജയറാം. ഒരുകാലത്ത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്ക് ശേഷം തിളങ്ങിയ നടൻ. എന്നാൽ ഇപ്പോൾ മലയാളത്തിൽ അത്രത്തോളം സജീവമല്ല ജയറാം. എങ്കിലും സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും അദ്ദേഹം ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ജയറാമിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
പലപ്പോഴും, പലവട്ടം, പല രീതിയിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ്: എനിക്കോ, നമ്മുടെ ചാനലിനോ, ഒരാളോടും വിരോധമില്ല, ഒരാളോടും താൽപര്യവും ഇല്ല. ഞാൻ ആരുടെയും ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റല്ല. ആരെയെങ്കിലും ഒതുക്കാൻ ഞാൻ ഒരിക്കലും ചട്ടുകമാവുകയില്ല. ഈ നയം കൃത്യമായി നമ്മൾ പാലിക്കുന്നുണ്ടെന്ന് കഴിഞ്ഞ 830 കഥകൾ കേട്ടിട്ടുള്ളവർക്ക് അറിയാം എന്നാണ് എന്റെ വിശ്വാസം. നല്ലത് ആര് ചെയ്‌താലും നല്ലത്; ചീത്ത ഏത് കൊടികെട്ടിയവൻ ചെയ്‌താലും അത് ചീത്ത തന്നെയായിരിക്കും.

അതിലൂടെ എന്നെ വിരോധിയായി കാണുന്നവരോട് ഒരു എതിർപ്പുമില്ല എനിക്ക്. അടുത്തത്: ഞാൻ ഒരു സിനിമാ ചടങ്ങിൽ പങ്കെടുക്കുകയാണ്. എന്റെ അടുത്ത് സുഹൃത്തുക്കളായ ചിലർ ഇരിപ്പുണ്ട്. ഞങ്ങൾ എന്തൊക്കെയോ കഥകൾ പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പൊ കാണാം, മലയാള സിനിമയിൽ ഊമ കത്തും, ഊമ ഫോൺ വിളിയും, ഗേറ്റിന് മുന്നിൽ വ്യാജ പോസ്‌റ്റർ ഒക്കെ ഒട്ടിക്കുന്ന മഹാൻ-അങ്ങനെ വരെയാണ് കഥകൾ കേട്ടത്.
അപ്പൊ വന്ന് ഒരു ഉളുപ്പുമില്ലാതെ എന്റെ അടുത്ത് 'എന്നെ തൊട്ടു തൊട്ടില്ല' എന്നുള്ള രീതിയിൽ എന്റെ അടുത്ത്നിന്ന് ഞാൻ പരിചയം പോലും കാണിക്കാതെ ഇരിക്കുകയാണ്. എന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ തിരക്കി: 'അല്ല, ക്ഷേമനിധി ചെയർമാൻ ആയില്ലല്ലോ?' അപ്പൊ ചിലർക്ക് ചില സന്ദർഭങ്ങളിൽ പാവം തോന്നും. ഈ മഹത്ത് വിദ്വാൻ എന്നെ നോക്കിയിട്ട് പറയുകയാണ്: 'എങ്ങനെയാവും? നമ്മൾ ഈ ആഗ്രഹം പറയാൻ അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ, നമുക്കെതിരെ വന്ന വിശദമായ കത്തെടുത്ത് കാണിക്കുകയല്ലേ? പിന്നെ എങ്ങനെ ചെയർമാൻ ആവും?'
ഞാൻ ഊമകത്ത് അല്ല അയച്ചത്. അതിൽ ഇന്ന ഇന്ന കാര്യങ്ങൾ എഴുതിയതും, 'ഇതുപോലെയുള്ള ടീമുകളെ ഒന്നിൽ കയറ്റരുത്' എന്ന് എഴുതിയതും എല്ലാം നമ്മുടെ ചാനലിൽ തുറന്നു പറഞ്ഞതാണല്ലോ. അല്ലാതെ ഒളിച്ച് രഹസ്യമായിട്ട് കൊടുത്തതല്ലല്ലോ. ഇതാണ് നമ്മുടെ നയം. ശത്രുക്കൾ കൂടും, എന്നാലും സത്യസന്ധത പൊട്ടിച്ചോടില്ല.
ഇത് പറയാൻ കാരണം എഴുന്നള്ളത്തിലും സ്വയംവര പന്തലിലും ഒക്കെ ഒന്നിച്ച് സഹകരിച്ച നമ്മുടെ ജയറാം പറഞ്ഞ ട്വന്റി-20യുടെ ക്ലൈമാക്‌സിൽ അഭിനയിക്കാത്ത കാരണത്തെ തുറന്നു കാട്ടി, അയാളുടെ ശത്രുത വാങ്ങണമായിരുന്നോ എന്റെയും ജയറാമിന്റെയും കോമൺ സുഹൃത്തുക്കൾ എന്നോട് ചോദിച്ചതാണ്: 'എന്തിനാണ് ദിനേശേ, അയാൾ നിങ്ങളുടെ അടുത്ത സുഹൃത്തല്ലേ? അയാൾ ഇതുപോലെ പല വങ്കത്തരവും കാണിക്കും. അതൊക്കെ നിങ്ങൾ പ്രോഗ്രാമിൽ പറയരുതായിരുന്നു.
' ഓണമാണ് എനിക്ക് മുഖ്യം. ട്വന്റി-20യുടെ ക്ലൈമാക്‌സിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരോടൊപ്പം നടക്കുന്ന സീനല്ല എന്ന് ഒരു അഭിമുഖത്തിൽ പറയുകയും, മറ്റൊരു ക്യാമറ കാണുമ്പോൾ ഓണത്തിനെ അങ്ങ് മാറ്റി വിഷുവാക്കുകയും, മൂന്നാമത്തെ ക്യാമറ കാണുമ്പോൾ അത് ശബരിമല സ്പെഷ്യൽ പൂജയാക്കുകയും ചെയ്‌തു അന്ന് ജയറാം.
എന്നിട്ട് തമിഴ് ചാനലുകാരെ കാണുമ്പോൾ 'നമുക്ക് പൊങ്കൽ താൻ മുഖ്യം' എന്ന് പേശുക. ആരെങ്കിലും ഈ പൊള്ളത്തരത്തെ തുറന്നു പറയണ്ടേ? ഞാൻ പറഞ്ഞു. അത് മറ്റുള്ളവർ എടുത്ത് പൊങ്കാല ഇട്ടതിന് ഞാൻ ഉത്തരവാദിയല്ല എന്ന് കരുതുന്നു. ജയറാമിനോട് ശത്രുതയും എനിക്കില്ല. അയാൾക്കും കാണില്ല എന്നാണ് എന്റെ വിശ്വാസം.
മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും ദിലീപിനെയും വിമർശിച്ചിട്ടില്ലേ ഞാൻ. അവരുടെ നല്ല കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടില്ലേ. അത്രയേ ഉള്ളൂ. മഞ്ജു വാര്യരെ ഞാൻ എത്ര വിമർശിച്ചു? എന്നാൽ സനൽ കുമാർ ശശിധരന്റെ പൊറോട്ട നാടകത്തിൽ മഞ്ജുവിനെ ഫുൾ സപ്പോർട്ട് ചെയ്‌തല്ലേ ഞാൻ സംസാരിച്ചത്. അതിലൂടെ സനൽ കുമാറിന്റെ ശത്രു ആയാലൊന്നും നമ്മുടെ നയം മാറില്ല.
രവീന്ദ്രന്റെ കള്ളം പറച്ചിലുകളെ പൊളിച്ചടുക്കി എന്ന് കരുതി, അദ്ദേഹം എനിക്ക് ശത്രുവല്ല. റിട്ടയേഡ് പട്ടാളക്കാരൻ എന്ന പേരിൽ നിരവധി പേരെ കൊണ്ട് മുട്ടൻ മുട്ടൻ തെറിവിളിപ്പിച്ച് എന്നെ തീർത്തു കളയും എന്ന് പറഞ്ഞാൽ, അവരോട് പോയി പണി നോക്ക് എന്ന് പറയുന്നതല്ലാതെ, സ്ഥായിയായി രവീന്ദ്രനോട് എന്തിനാണ് പക? നാളെ അദ്ദേഹം നല്ലൊരു കാര്യം ചെയ്‌താൽ, ആദ്യം അത് നല്ലതെന്ന് പറയുന്നത് ഉറപ്പായിട്ടും ഞാൻ തന്നെയായിരിക്കും.
കാര്യം നമ്മൾ പറയാൻ വന്ന കാര്യം ഇതുവരെ പറഞ്ഞില്ല. നമ്മുടെ ജയറാം ചെണ്ട കൊട്ടാനായി ചോറ്റാനിക്കരയിൽ വന്നു. കൊട്ടിയിട്ട് പോകാതെ, ക്യാമറകളെ നോക്കി, അതിവിനയം വാരി വിളമ്പിയിട്ട്, കൃത്രിമ ചിരിയോടെ പറയുകയാണ്: 'ഞാൻ എല്ലാ ദിവസവും ഓടിക്കളിച്ച മുറ്റമാണിത്. ചോറ്റാനിക്കര അമ്മയുടെ ഈ മുറ്റത്തല്ലേ ഞാൻ ഓടിക്കളിച്ചത്?' എന്ന് ക്യാമറയുടെ മുന്നിൽ വച്ച് കാച്ചി. മൈക്കും പിടിച്ചു നിന്ന ഒരു ഉണ്ണാക്കനും തിരിച്ചു ചോദിച്ചില്ല: 'അതെങ്ങനെയാ സാറേ, താങ്കൾ പെരുമ്പാവൂരിനും അപ്പുറത്തുള്ള ആളല്ലേ, കാലടിക്ക് പോകുന്ന വഴിയിലാണല്ലോ?
അവിടുന്ന് ഇവിടെ വന്ന് കുട്ടിക്കാലത്ത് ഓടിക്കളിക്കണമെങ്കിൽ, കുറഞ്ഞത് ഒരു 35-38 കിലോമീറ്റർ ദൂരമില്ലേ?' എന്നെങ്കിലും ചോദിക്കണ്ടേ? ചോദിച്ചില്ല. എന്നും ഓടിക്കളിക്കാൻ പെരുമ്പാവൂരിൽ നിന്ന് ചോറ്റാനിക്കര വരെ താങ്കൾ എങ്ങനെയാ വന്നിരുന്നത്? ഹെലികോപ്റ്ററിൽ ആണോ? എന്നെങ്കിലും ചോദിക്കണ്ടേ? ചോദിച്ചില്ല. രാവിലെ വന്ന് കളിച്ചിട്ട്, വീട്ടിൽ പോയി ആഹാരം കഴിച്ച്, സ്‌കൂൾ ഡ്രസ്സ് ഒക്കെ ഇട്ട്, സ്‌കൂളിൽ പോയിട്ട്, വൈകുന്നേരം തിരിച്ചു വന്ന്, ഡ്രസ്സ് ഒക്കെ മാറി, പിന്നെയും വരുമായിരുന്നോ ഈ മുറ്റത്ത് കളിക്കാൻ? എന്ന് തിരക്കണ്ടേ?
അമ്മ വന്ത് കുംഭകോണം. അമ്മ വന്ത് പാലക്കാട്. അന്ത കാലത്ത് പാലക്കാട്, തമിഴ്‌നാട്. 'നാൻ തമിഴ്‌നാട്, തമിഴ്‌നാട്' എന്ന് പറയുന്ന ജയറാമിനോട് ഈ മൈക്കും കൊണ്ട് ചെല്ലുന്നവന്മാർ ഇതെന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ? എങ്ങനെയാണ് മലയാറ്റൂർ രാമകൃഷ്‌ണന്റെ ജ്യേഷ്ഠന്റെ മകനെ പെരുമ്പാവൂരിൽ നിന്നും കാലടിയിലേക്ക് പോകുന്ന റോഡിൽ താമസിക്കുന്ന താങ്കൾ, 10-38 കിലോമീറ്റർ ഓടി പിടച്ച്, സൈക്കിളിലോ ബൈക്കിലോ പോയോ എന്ന്.
അങ്ങനെ 10-38 കിലോമീറ്റർ പോയി, ചോറ്റാനിക്കര അമ്മയുടെ മുറ്റത്ത് കളിച്ചു വളർന്നത് എങ്ങനെ? എന്ന് ചോദിക്കുന്നവർക്ക് എന്താണെന്ന് ഈ പുളുവടിക്കുന്നവർ അറിയാതെ പറഞ്ഞു പോണതായിരുന്നു. കുറെ കൃത്രിമ ഒരു നാലഞ്ച് കിലോ വിനയം എടുത്തിട്ട്, ആ ചെണ്ട കൊട്ടിയിട്ട് മര്യാദയ്ക്ക് പോയാൽ പോരെ? പോയില്ല. ഇതുപോലുള്ള വങ്കത്തരങ്ങൾ പറഞ്ഞിട്ടേ ജയറാം പോകൂ. എന്ത് ചെയ്യാൻ പറ്റും?.


Click it and Unblock the Notifications
