'അന്ന് ജയറാം മുഖത്ത് നോക്കി പറഞ്ഞു എന്നെ മാറ്റണമെന്ന്, ഡയറക്‌ടർ പോരാ എന്നാണ് കാരണം പറഞ്ഞത്'; പ്രസാദ്
മലയാള സിനിമയിൽ ചെറുതും വലുതുമായ സംവിധായകർ ഒട്ടേറെയുണ്ട്. അത്തരത്തിൽ സഹ സംവിധായകനായും സ്വതന്ത്ര സംവിധായകനായും പ്രവർത്തിച്ചിട്ടുള്ള ആളാണ് പ്രസാദ് വളാചേരി. ഇപ്പോഴിതാ സിനിമയിൽ തനിക്ക് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. നടൻ ജയറാം വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണ് അദ്ദേഹം ഓർത്തെടുത്തത്. മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസാദ് വളാചേരിയുടെ വാക്കുകൾ
സത്യത്തിൽ ഞാൻ സ്വതന്ത്രമായിട്ട് ചെയ്യുന്ന പടം "ഹൈവേ പോലീസ്" അല്ല; "ഹൈവേ പോലീസ്" ന് മുമ്പ് ഞാൻ ഒരു പടം ചെയ്‌തായിരുന്നു, "നാസർ സുലൈമാൻ സേട്ടൻ" എന്നായിരുന്നു ആ പടത്തിന്റെ പേര്. അത് ചില പ്രത്യേക കാരണങ്ങളാൽ ആ പടം റിലീസ് ആകാൻ പറ്റിയില്ല. എന്റെ ആദ്യ പടം. നല്ല പ്രൊഡ്യൂസറും ഒക്കെയായിരുന്നു. അത് സ്ക്രിപ്റ്റ് വൈസ്, ചില ആർട്ടിസ്‌റ്റ് വൈസ് ചില പ്രശ്‌നങ്ങൾ ഉണ്ടായി. പോട്ടെ, എന്തായാലും അത് ഇറങ്ങിയില്ല. അത് എന്നെ സംബന്ധിച്ച് ഭാവിയെ ഭയങ്കരമായിട്ട് ബാധിച്ചു.
സത്യൻ അന്തിക്കാട് കൊണ്ടുവന്ന ഒരു നടിയുണ്ട്, മൈ ഡിയർ മുത്തച്ഛൻ അകത്ത് മധുരിമ. സായികുമാർ, പിന്നെ സോമൻ ചേട്ടൻ, അസീസ്, കെപിഎസി സണ്ണി, ഒത്തിരി പേർ ഉണ്ടായിരുന്നു ആ പടത്തിൽ. അന്നത്തെ ഒരുമാതിരി നല്ല താരങ്ങൾ എല്ലാവരും വന്നു. അത് പകുതിക്ക് വച്ച് മുടങ്ങിയപ്പോൾ ബുദ്ധിമുട്ടായി. വലിയ പാട് എന്ന് വെച്ചാൽ, അത്... അതൊരു ഷെഡ്യൂൾ പാക്കപ്പ് ആയി. ആ പടം ഷെഡ്യൂൾ പാക്കപ്പ് ആയപ്പോൾ, അതിനകത്ത് ചില ആളുകൾ, അതിന്റെ പ്രൊഡ്യൂസറെ സ്വാധീനിച്ചു.

"ഈ പടം ഒന്നും പോകത്തില്ല, ഈ ടൈപ്പ് സബ്‌ജെക്റ്റുകകൾ പോകത്തില്ല" എന്നൊക്കെ പറഞ്ഞ് മൊത്തം അത് ബ്രെയിൻ വാഷ് ചെയ്‌ത് ആ പടം പെട്ടിയിലായി പോയി. അത് കഴിഞ്ഞു ഒരു ആർട്ടിസ്‌റ്റ് ഡേറ്റ് തരുമോ, ഒരു പ്രൊഡ്യൂസർ നമ്മളെ സമീപിക്കുമോ, ഒരു പഴയ പോലെ ഒരു അസിസ്‌റ്റന്റ് ഡയറക്‌ടർ ആകാൻ പറ്റുമോ എന്ന് അറിയത്തില്ല നമുക്ക്. അങ്ങനെ ഞാൻ വളരെ വിഷമിച്ച, വളരെ ബുദ്ധിമുട്ടിയ ഒരു കാലമാണ് 1995-96 കാലം. അവിടുന്ന് ഇവിടം വരെ എങ്ങനെയാ വന്നതെന്ന് എനിക്ക് അറിയത്തില്ല, ദൈവത്തിന് മാത്രമേ അറിയൂ.
പിന്നെ കുറച്ച് നാളുകൾക്ക് ശേഷമാണ്. അങ്ങനെ ഞാൻ വളരെ വിഷമിച്ചു നടക്കുമ്പോഴാണ്, അപ്പൊ പുതിയ ഡയറക്‌ടറാണ്, "അങ്ങേരെ ഡയറക്ഷൻ പോരാ, വർക്ക് ഒന്നും അത്ര ഇതല്ല, അതൊക്കെയാണ് പടം പെട്ടിയിലായത്" എന്നൊരു ടോക്ക് ആകുന്നു. ജനങ്ങളുടെ ഇടയിലും സിനിമാക്കാരുടെ ഇടയിലും. എവിടെയും ഒരു പാവപ്പെട്ട സംവിധായകനെ കുറിച്ചും, ഞാനല്ല, ഏത് സംവിധായകനെ കുറിച്ചും, നെഗറ്റീവ് പറയാൻ മാത്രമേ ആളുകൾ കാണുകയുള്ളൂ.
അതിനുശേഷം ഞാൻ ഇങ്ങനെ നടക്കുമ്പോൾ, എനിക്ക് കുറച്ച് ടിവി സീരിയലുകൾ ഡയറക്‌ട് ചെയ്യാനുള്ള ഒരു ഭാഗ്യം കിട്ടി. അത് ഫസ്‌റ്റ്, എനിക്ക് മറക്കാൻ പറ്റില്ല, എന്റെ ഏറ്റവും വലിയൊരു കൂട്ടുകാരൻ ജയിൻ എന്ന് പറയും, കോട്ടയത്തെ. അദ്ദേഹം ഇപ്പൊ ഇല്ല, അദ്ദേഹം മരിച്ചുപോയി. അദ്ദേഹം എന്റെ അടുത്ത് വരുന്നു, "പ്രസാദേ, ഞാൻ നാസർ സുലൈമാൻ സേട്ടന്റെ 'റഷ്' കണ്ടു. അതിന്റെ എഡിറ്റർ ഹരിഹര പുത്രനായിരുന്നു." അപ്പൊ പുത്രനെ കണ്ടപ്പോൾ പറഞ്ഞു, "ജയിനെ, ഈ 'റഷ്' ഒന്ന് കാണ്" എന്ന് പറഞ്ഞു. ജയിൻ 'റഷ്' കണ്ട്, ജയിൻ അങ്ങ് ഞെട്ടിപ്പോയി.
"നന്നായിട്ട് എടുത്തിരിക്കുന്നു, പ്രസാദേ, നീ. കാരണം ജയിൻ ഒരു പ്രൊഡ്യൂസർ മാത്രമല്ല, അദ്ദേഹം ഒരു സംവിധായകനും കൂടെയാണ്. അയാൾ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പോയി, ഫിലിം ഡയറക്ഷൻ പഠിച്ച്, ചില ടെലിഫിലിമുകൾ ചെയ്‌ത് നടന്ന ഒരു വ്യക്തിയാണ്. അപ്പൊ ജയിൻ എന്നോട് പറഞ്ഞു, "നമുക്ക് ഒരു പടം ചെയ്‌താലോ, പ്രസാദേ? ഞാൻ ഇതിന്റെ 'റഷ്' കണ്ട്... അല്ല, ഞാൻ ഈ പടം തീർക്കട്ടെ, ബാക്കി കാശ് മുടക്കി തീർക്കട്ടെ" എന്ന് ജയിൻ പറയുകയും, അതിന്റെ നിർമ്മാതാക്കളിൽ ഒരാളായ വി പി സണ്ണി എന്ന് പറയുന്ന അയാൾ മരിച്ചുപോയി, അദ്ദേഹത്തെ ഞാൻ പോയി കാണുകയും ചെയ്‌തു.
"നിങ്ങൾ മുടക്കിയ കാശ് തരാം, ഞാൻ ഈ പടം തീർക്കാം. എന്റെ ഫ്രണ്ട് ജയിൻ വന്നിട്ടുണ്ട്." അപ്പോൾ പറഞ്ഞു, "ഞങ്ങൾ ഈ പടം തിരിച്ച്... ഈ പടം തരത്തില്ല. ഇത് ഞങ്ങൾ തന്നെ തീർക്കുകയുള്ളൂ." സത്യമായിട്ടുള്ള കാര്യമാണ് ഞാൻ പറയുന്നത്. എന്താ കാര്യം എന്ന് എനിക്ക് അറിയത്തില്ല. അന്ന് ജയിൻ പൈസ കൊടുത്ത് ഈ പടം തീർക്കാൻ റെഡിയായതാണ്. ആർട്ടിസ്‌റ്റ് ഒക്കെ റെഡിയായിരുന്നു. ബട്ട് അയാൾ അത് സമ്മതിച്ചില്ല.
ആ പടം ഇതായപ്പോൾ ജയിൻ പറഞ്ഞു, പ്രസാദേ, നമുക്ക് അന്ന് ഒരു കാര്യം ചെയ്യാം. നമുക്ക് ജയറാമിനെ വെച്ച് ഒരു പടം ചെയ്യാം എന്ന് പറഞ്ഞ്, ഞാനും കടുവാക്കുളം ആന്റണി എന്ന് പറയുന്ന നടൻ-ജയിന്റെ വലിയ ഫ്രണ്ട് ആയിരുന്നു-പഴയ ഒരു ആർട്ടിസ്‌റ്റാണ്, എല്ലാവർക്കും അറിയാം. ജയറാമിനെ പോയി കാണുന്നു. ജയറാം പറയുന്നു, "ഡേറ്റ് തരാം, പക്ഷെ ഡയറക്‌ടറെ മാറ്റണം."
പ്രസാദ് വളച്ചേരിയിലിനെ മാറ്റണം. എന്നെ വച്ച് ചെയ്യാൻ പുള്ളിക്ക് കോൺഫിഡൻസ് ഇല്ല. എന്റെ മുഖത്ത് നോക്കി പറഞ്ഞു. രാജസേനന്റെ പടത്തിലെ സെറ്റിൽ വെച്ച്. പടത്തിന്റെ പേര് "കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ". കൊട്ടാരക്കരയിൽ വെച്ചാ ഞങ്ങൾ പോയത്. ഡയറക്‌ടറെ മാറ്റണം. ആന്റണി ചേട്ടാ ഞാൻ ഡേറ്റ് തരാം. ഡയറക്‌ടർ പോരാ എന്ന് പറഞ്ഞു.
അപ്പൊ നമ്മുടെ കൂടെ ഒരു പ്രൊഡ്യൂസർ, ജയിൻ, കാശ് മുടക്കാൻ റെഡിയായിട്ട് ഇരിക്കുകയാണ്. "സാബ് ജോൺ സ്ക്രിപ്റ്റ് എഴുതി തരാം" എന്ന് പറഞ്ഞു. "ഡെന്നീസ് ജോസഫ് സ്ക്രിപ്റ്റ് എഴുതി തരാം" എന്ന് പറഞ്ഞു. അപ്പൊ നമ്മൾ സ്‌റ്റക്ക് ആയി. അപ്പൊ ഇങ്ങനെ പറയുമ്പോൾ, സാധാരണഗതിക്ക് ഏത് പ്രൊഡ്യൂസറും എന്നെ മാറ്റുകയാണ് ചെയ്യുക. അടുത്ത ആർട്ടിസ്‌റ്റ് വച്ച് പടം ചെയ്യുന്നു. പക്ഷെ ജയിൻ പറഞ്ഞു, "പ്രസാദ്, സാരമില്ല, ഡോണ്ട് വറി. പ്രസാദ്, വിഷമിക്കണ്ട, നമുക്ക് ടിവി സീരിയൽ എടുക്കാം" എന്നും പറഞ്ഞ്, ഞങ്ങൾ ഒരു ടിവി സീരിയൽ. ജയിൻ പ്രൊഡ്യൂസ് ചെയ്‌തു. അങ്ങനെ പിന്നെ ഒരുപാട് സീരിയലുകൾ ചെയ്‌തു.


Click it and Unblock the Notifications
