Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയറാം ആ സിനിമയിൽ സംവിധായകന് പണി കൊടുത്തു, തന്റെ ശിങ്കിടിയെ കൊണ്ട് വരാൻ വേണ്ടി കളിച്ചു'; ശാന്തിവിള ദിനേശ്

മലയാള സിനിമയിൽ ഏറെക്കാലം സംവിധാന സഹായിയായും പിആർഒ ആയും ഒക്കെ പ്രവർത്തിച്ചു പരിചയമുള്ള വ്യക്തിയാണ് ശാന്തിവിള ദിനേശ്. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഹിറ്റ് സിനിമകളിൽ ഒന്നായ കാവടിയാട്ടത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ അദ്ദേഹം. ചിത്രത്തിന്റെ സംവിധായകനോട് നടൻ ജയറാം നീതികേട് കാട്ടിയെന്നും തന്റെ ശിങ്കിടിയെ കൊണ്ട് വരാൻ വേണ്ടി ശ്രമിച്ചെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.

"രാവിലെയും ബീഫ് കഴിച്ചു, രാത്രിയും കഴിക്കും; ഇത് ജനാധിപത്യ രാജ്യം"; പൊട്ടിത്തെറിച്ച് റാപ്പർ വേടൻ!

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

കാവടിയാട്ടത്തിന്റെ ഒന്നാം ഭാഗം ഞാൻ പറഞ്ഞു നിർത്തിയിരുന്നു. മദ്രാസിലെ നായികയെ അടക്കം ഭംഗിയായി ബുക്ക് ചെയ്‌ത ചന്ദ്രൻ പനങ്ങോട് തിരുവനന്തപുരത്ത് തിരിച്ചെത്തി. പോയ കാര്യങ്ങളെ കുറിച്ച് വിശദമായി പറയാമെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ വിഷണ്ണരായി സംവിധായകൻ അനിയനും വിജയ ഫിലിംസിൽ ഇരിക്കുകയാണ്. ചന്ദ്രൻ പനങ്ങോടനെ മാറ്റി ഗിരീഷ് വൈക്കത്തെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയി വച്ചാൽ മാത്രമേ പടത്തിൽ താൻ അഭിനയിക്കൂ എന്നായിരുന്നു ജയറാം പറഞ്ഞിരുന്നത്.

jayaram

ആദ്യമായി ഒരു പടം സംവിധാനം ചെയ്യുന്ന സമയത്ത് അതിൽ നിന്ന് സ്വന്തം ജേഷ്‌ഠനെ മാറ്റണം അല്ലെങ്കിൽ ജയറാമിനെ മാറ്റി ചിന്തിക്കണം എന്നുള്ള അവസ്ഥയിൽ ആയിരുന്നു അനിയൻ. അല്ലെങ്കിൽ ഈ പ്രോജക്റ്റ് തന്നെ മാറിപോവാം എന്ന സ്ഥിതി ആയിരുന്നു. എന്ത് നടപടി എടുത്താലും അതിൽ നഷ്‌ടം വരുന്നത് അനിയന് മാത്രം. ജയറാമിന് പകരം മുകേഷിനെയോ ജഗദീഷിനെയോ വച്ചാലും പടം നടക്കും. പക്ഷേ അവരുടെ ഡേറ്റുകൾ മറ്റാർക്കെങ്കിലും ആണെങ്കിലോ?

അങ്ങനെ പടം ഉപേക്ഷിക്കാനോ കഥ ഒഴിവാക്കാനോ പറ്റാത്ത വിഷമ സ്ഥിതിയിൽ ആയിരുന്നു അനിയൻ. ഇതൊന്നും അറിയാതെ നിർമ്മാതാവ്സിയോൺ പാപ്പച്ചൻ താഴത്തെ നിലയിലുണ്ട്. ചന്ദ്രൻ പനങ്ങോട് തകർത്ത് കുളിക്കുകയാണ്. എന്റെ അവസ്ഥ, നമ്മുടെ സിനിമയുടെ അവസ്ഥ ചേട്ടനോട് പറയാൻ എനിക്ക് ആവില്ല ദിനേശേ. അത് ചിലപ്പോൾ വേറെ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കും.

അത് പറഞ്ഞ് മറുപടി പോലും കേൾക്കാൻ നിൽക്കാതെ അനിയൻ എണീറ്റ് ശരവേഗത്തിൽ താഴേക്ക് ഇറങ്ങിപ്പോയി. ഞാനീ ദൗത്യം ദിനേശിനെ ഏൽപ്പിക്കുകയാണ് എന്നാണ് പറഞ്ഞത്. ചന്ദ്രണ്ണൻ വാതിൽ തുറന്ന് അകത്തേക്ക് വന്നു. അത് കേട്ടത് കൊണ്ടാവണം അനിയൻ ഇറങ്ങി പോയത്. തണുത്ത വെള്ളത്തിൽ കുളിച്ച ആശ്വാസവുമായി പനങ്ങോടൻ പുറത്തേക്ക് വന്നു. നമ്മുടെ യുവ സംവിധായകൻ എവിടെ? എന്നായിരുന്നു ചോദ്യം.

അത് അദ്ദേഹത്തിന്റെ അനിയനാണ്. തഞ്ചത്തിൽ പെരുമാറാൻ അറിയാവുന്ന പാപ്പച്ചൻ ചായ കുടിക്ക് ചന്ദ്രണ്ണ എന്നാണ് പറഞ്ഞത്. അത് പോരാ നമുക്ക് പോയി കഴിക്കാം എന്നായിരുന്നു പനങ്ങോടൻ പറഞ്ഞത്. ഞാൻ എന്തായാലും മെന്റലി പ്രിപ്പേഡ് ആയി. ഞാൻ പറഞ്ഞു, ചന്ദ്രേട്ടാ നിങ്ങൾ ചെന്നൈക്ക് പോയ ശേഷം ഇവിടെ ചില വിചിത്രമായ കാര്യങ്ങൾ നടന്നു. അതെല്ലാം നിങ്ങളോട് അനിയനാണ് പറയണ്ടത്. പക്ഷേ അതിനുള്ള മനക്കട്ടി അനിയനില്ല.

എന്തുപറ്റി എന്നായി ചന്ദ്രേട്ടൻ, നിർമ്മാതാവ് കാലുമറിയോ എന്നാണ് ചോദ്യം. ഞാൻ പറഞ്ഞു അതൊന്നുമല്ല, ജയറാം നല്ലൊരു പണി പണിഞ്ഞു അനിയന്. അയാൾ മാറിയോ എന്നാണ് ചോദ്യം. ചെറിയൊരു ചേഞ്ച് പറഞ്ഞു. അപ്പോൾ പനങ്ങോടൻ പറഞ്ഞു, നായകനല്ലേ അയാൾ പറയുന്നത് ചെറിയൊരു ചേഞ്ച് ആണെങ്കിൽ അത് ഓക്കേ പറഞ്ഞ് പടം ചെയ്യാൻ നോക്കണം.

പ്രശ്‌നം എന്താണെന്ന് ഞാൻ പറയാം, ചന്ദ്രൻ ചേട്ടനെ ഈ പടത്തിൽ നിന്ന് മാറ്റണം. ഏത് ചന്ദ്രനെ എന്നായിരുന്നു ചോദ്യം. ചന്ദ്രൻ പനങ്ങോടൻ എന്ന എക്‌സിക്യൂട്ടീവിനെ മാറ്റണം. അത് പറഞ്ഞപ്പോൾ എന്നെ അദ്ദേഹം തുറിച്ചു നോക്കിയത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. പകരം നിങ്ങളുടെ ശിഷ്യൻ ഗിരീഷ് വൈക്കത്തിനെ വയ്ക്കണം. പാവം ചന്ദ്രേട്ടൻ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഒരു ചിരിച്ചിരിച്ചു. എന്നിട്ട് ഒന്നും പറയാൻ നിൽക്കാതെ ബാഗ് എടുത്ത് പടികൾ ഇറങ്ങി പോയി.

അൻസിബയ്‌ക്കെതിരെ കടുപ്പിച്ച് ലക്ഷ്മി പ്രിയ! 10 കോടിയുടെ കേസ് മാത്രമല്ല, ആ മുന്നറിയിപ്പ് ആർക്കൊക്കെ?
അൻസിബയ്‌ക്കെതിരെ കടുപ്പിച്ച് ലക്ഷ്മി പ്രിയ! 10 കോടിയുടെ കേസ് മാത്രമല്ല, ആ മുന്നറിയിപ്പ് ആർക്കൊക്കെ?

ആ പോവുന്ന പോക്കിൽ എന്നെ നോക്കി അദ്ദേഹം ഒന്ന് ചിരിച്ചെന്ന് വരുത്തിയിരുന്നു. അതെനിക്ക് വേദന ഉണ്ടാക്കി. അന്ന് ഞാനൊരു ശപഥം ചെയ്‌തു, എന്നെങ്കിലും ഞാനൊരു സിനിമ ചെയ്യുകയാണെങ്കിൽ അന്ന് അതിന്റെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ചന്ദ്രൻ പനങ്ങോടൻ ആയിരിക്കുമെന്ന്. ഞാൻ സിനിമ ചെയ്‌തപ്പോൾ അദ്ദേഹത്തെ തന്നെയാണ് വച്ചത്. പക്ഷേ, ആ സ്നേഹം എന്നോട് അദ്ദേഹം കാണിച്ചിട്ടില്ല, സിനിമ ചളമാക്കാനാണ് പരമാവധി ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+