'കലാഭവൻ മണി എല്ലാവരെയും സന്തോഷിപ്പിക്കുന്ന വ്യക്തി, അദ്ദേഹം മരിച്ചപ്പോൾ ജനപ്രവാഹമായിരുന്നു'; പി സുകുമാർ
മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു കലാഭവൻ മണി. ഒട്ടേറെ സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുള്ള മണി കൊമേഡിയനായും സഹതാരമായും മലയാളത്തിന് പുറത്തും നിരവധി ചിത്രങ്ങൾ ചെയ്‌തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ഛായാഗ്രാഹകൻ പി സുകുമാർ. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി സുകുമാറിന്റെ വാക്കുകൾ
കലാഭവൻ മണി നായകനായിട്ട് ഞാൻ ആദ്യം വർക്ക് ചെയ്‌തത്, അതായത് സിനിമാറ്റോഗ്രാഫർ ആയിട്ട് വർക്ക് ചെയ്‌ത സിനിമയാണ്, ബെൻ ജോൺസൺ. കലാഭവൻ മണി ഓഫ്കോഴ്‌സ്, നല്ലൊരു ഫ്രണ്ട് ആയിരുന്നു. നേരത്തേ തന്നെ, അതിനു മുമ്പ് തന്നെ, ഞങ്ങൾ കുറെ സിനിമകളിലൊക്കെ വർക്ക് ചെയ്‌തിട്ടുണ്ട്. ആറാം തമ്പുരാൻ അങ്ങനെയുള്ള സിനിമകളിലൊക്കെ. പിന്നീട് ഞാൻ മലയാളി എന്നൊരു സിനിമയിലും വർക്ക് ചെയ്‌തു, മണി അന്ന് നായകനായിട്ട് അഭിനയിച്ചിട്ട്.

അപ്പൊ മണി എന്ന് പറയുന്നയാൾ ഞാൻ കണ്ടിട്ടുള്ള വളരെ ഒരു അപൂർവ വ്യക്തിത്വമുള്ള ഒരാൾ. എന്നും എല്ലാവരെയും സന്തോഷിപ്പിച്ചും എന്റർടൈൻ ചെയ്‌തും കൊണ്ടിരിക്കുന്ന ഒരാൾ. അതുകൊണ്ട് തന്നെ എനിക്ക് അത് വളരെ, അദ്ദേഹത്തെ വളരെ ഇഷ്‌ടമായിരുന്നു. പിന്നെ ഞങ്ങൾ സിനിമ, സിനിമ എന്നുവെച്ചാൽ ആ ഒരു ബന്ധത്തിനപ്പുറം, അദ്ദേഹത്തിന്റെ സ്ഥലം, വീട്ടിലും ഒക്കെ പോയിട്ടുണ്ട്.
അദ്ദേഹം എപ്പോഴും ഇരിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ, അവിടെയൊക്കെ പോയി ഞങ്ങൾ കുറെ സമയം ചെലവഴിച്ചിട്ടുണ്ട്. ഓഫ്കോഴ്‌സ്, അത്യാവശ്യം മദ്യപാനം, അങ്ങനെയുള്ളതൊക്കെ, അതൊക്കെ ഉണ്ട്. മാത്രമല്ല, പാട്ട് എല്ലാം ഭയങ്കര രസമായിരുന്നു. മണി ഈസ് ലൈക് ഒരു പാക്കേജ് ആണ്, ഒരു എന്റർടൈൻമെന്റിന്റെ ഒരു പാക്കേജ് ആണ്. അതിലുപരി, വളരെ നല്ലൊരു സുഹൃത്തും കൂടിയാണ് എല്ലാവർക്കും.
അപ്പൊ മണി എന്നും എന്നോട് പറയുന്ന, ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. മണിക്ക് സിനിമയിൽ ആദ്യമായിട്ട് മണിക്ക് കിട്ടിയ ഒരു റെമ്യൂണറേഷൻ, എന്നുവെച്ചാൽ ഒരു സിനിമയുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു കാശ് കിട്ടുന്നത്, എന്റെ, എന്റെ ഒരു ബ്രദർ ഉണ്ട്, എൽഡർ ബ്രദർ വിജയകുമാർ. പ്രൊഡക്ഷൻ കൺട്രോളർ ആയിട്ട് വർക്ക് ചെയ്‌തിട്ടുണ്ട്.
അപ്പൊ സമുദായം എന്ന അമ്പിളി സംവിധാനം ചെയ്‌ത സിനിമയിൽ, മണി വേറെ എന്തോ ആർട്ട് സെക്ഷൻ എന്തോ ഒരു വർക്കുമായിട്ട് ബന്ധപ്പെട്ടിട്ടാണ് വന്നത്. അപ്പൊ അതിന് ആണ് അത് അന്ന് പൈസ കൊടുത്തത്. ഫസ്‌റ്റ് റെമ്യൂണറേഷൻ എന്ന് പറയാവുന്ന ഒരു സാധനം കൊടുത്തത് ജ്യേഷ്ഠൻ, എന്റെ ചേട്ടനാണ്. അതുകൊണ്ട് തന്നെ മണി എന്നും ഇടയ്ക്കിടയ്ക്ക് എന്നെ റിമൈൻഡ് ചെയ്യുമായിരുന്നു, മണി എന്നും പറയും, ഇങ്ങനെ ഫസ്‌റ്റ് റെമ്യൂണറേഷൻ കിട്ടിയ ഫാമിലി ആണെന്ന് പറഞ്ഞിട്ട് എന്നും.
അത് മാത്രമല്ല, മണി ഈസ് ലൈക് ഒരു വളരെ നല്ലൊരു പേഴ്‌സൺ ആണ്. എന്താ പറയുക, നമുക്ക് എന്നും ഡിപെൻഡ് ചെയ്യാവുന്ന എന്ത് പ്രശ്‌നമുണ്ടെങ്കിലും, നമുക്ക് പോയി ഇത് ചെയ്യാവുന്ന, റിക്വസ്‌റ്റ് ചെയ്യാവുന്ന ഒരു വ്യക്തിയാണ് മണി. ബെൻ ജോൺസൺ, ഓഫ്കോഴ്‌സ്, നല്ല ആക്ഷൻ മൂവി, ഒരു നല്ല ഹിറ്റായി, മണിയുടെ മണിയുടെ നാച്ചുറലി ഫിസിക്കലി വളരെ അജൈൽ ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു.
പിന്നീട്, ലേറ്റർ ഓൺ, കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും, ഭയങ്കര സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ഫിസിക്കലിയും മെന്റലിയും സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു മണി. പിന്നെ ഈ ബെൻ ജോൺസന്റെ സമയത്ത്, മിക്കവാറും, ഞാൻ ഒരു നല്ല ഫുഡിയാ. അപ്പൊ എന്റെ ഭക്ഷണത്തോടുള്ള താൽപര്യം കണ്ടിട്ട്, മിക്കവാറും വൈകുന്നേരം ആകുമ്പോൾ, മണിയോ അല്ലെങ്കിൽ മണിയുടെ കൂടെയുള്ള ആളോ ചോദിക്കും, ഇന്ന് എന്താണ് വേണ്ടത് നൈറ്റ്? സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കാൻ, മണി കുക്ക് ചെയ്യും.
അസ്സൽ അടിപൊളി കുക്കാ. അപ്പൊ ഫസ്‌റ്റ് ടൈം ഞാൻ ഇപ്പൊ വെറും കോഴിമുട്ട വെച്ചിട്ട്, ഇത്രയും വെറൈറ്റി സാധനങ്ങൾ കഴിക്കുന്നത്, മണിയുടെ കുക്കിങ്ങിലൂടെയാണ്. കോഴി മുട്ട മാത്രമല്ല, എല്ലാ മീറ്റും, എന്ത് മീറ്റ് ആയാലും, വെജിറ്റേറിയൻ ആണെങ്കിലും, അമേസിങ് കുക്ക്. അദ്ദേഹം ശരിക്കും ഒരു നഷ്‌ടം തന്നെയാണ്, മണിയുടെ വിയോഗം. മണിയുടെ മരണവാർത്ത ഭയങ്കര ഷോക്കിങ് ആയിരുന്നു. കാരണം ഞാൻ അദ്ദേഹത്തെ മീറ്റ് ചെയ്‌തപ്പോഴൊന്നും, മണി അങ്ങനെ ഒരു ആരോഗ്യപരമായിട്ട് അത്ര വലിയ ഇഷ്യൂസ് ഉള്ളതായിട്ട് തോന്നിയിട്ടില്ലായിരുന്നു.
എന്റെ കുഴപ്പമായിരിക്കാം, പക്ഷേ എനിക്ക് അങ്ങനെ ഫീൽ ചെയ്‌തിട്ടില്ലായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിച്ചു എന്ന് കേട്ടപ്പോൾ, വളരെ ഷോക്കിങ് ആയിരുന്നു. പിന്നെ ഞാൻ മറക്കാത്ത ഒരു സംഭവം എന്ന് വെച്ചാൽ, മരണമറിഞ്ഞ് ഞങ്ങൾ അവിടെ പോയപ്പോൾ, ബോഡി കാണാൻ പറ്റിയില്ല. കാരണം മാക്‌സിമം ട്രൈ ചെയ്‌തിട്ടും, അമ്മാതിരി തിരക്കായിരുന്നു. എനിക്ക് തോന്നുന്നത്, ശിവരാത്രിയോട് അനുബന്ധിച്ചിട്ടുള്ള ഒരു ദിവസം ആയതുകൊണ്ട്, കേരളത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും വന്നിട്ടുള്ള ആൾക്കാർ, അപ്പൊ എല്ലാവരും മണിയെ അത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് നമുക്ക് അന്ന് അറിയാം, മനസ്സിലാക്കാൻ പറ്റും.
കാരണം ജനപ്രവാഹം ആയിരുന്നു, അതുകൊണ്ട് ബോഡിയുടെ അടുത്ത് എത്താൻ പറ്റിയില്ല. പോലീസ് പറഞ്ഞു, നിങ്ങൾ അടുത്ത് പോകല്ലേ, പോയി പെട്ട് കുടുങ്ങി കഴിഞ്ഞാൽ, പിന്നെ തിരിച്ച് അവിടുന്ന് നിങ്ങൾ ഇറങ്ങാൻ പറ്റില്ല. അതുകൊണ്ട് അവോയ്‌ഡ് ചെയ്‌താൽ നല്ലത് എന്ന് പറഞ്ഞിട്ട്. അത് കൊണ്ട് അവസാനമായി കാണാൻ പറ്റിയില്ല. ലാസ്‌റ്റ് മൊമെന്റിൽ, അതൊരു ദുഃഖമായിട്ട് നിൽക്കുന്നുണ്ട്.


Click it and Unblock the Notifications
