റിമി ടോമിക്ക് മിന്നുകെട്ടി ലിബിന് മാത്യു, വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
മലയാളികളുടെ പ്രിയ ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബില്‍ഡറും ഫിറ്റ്നെസ് ട്രെയിനറുമായ ലിബിന് മാത്യു ആണ് വരന്. മുംബൈ മലയാളിയാണ് ലിബിന് മാത്യു. മുംബൈയില്‍ ലിബിന്റെ ജന്മനാടായ ഡോംബിവല്ലിയിലെ പള്ളിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. റിമി ടോമിയുടേയും ലിബിന് മാത്യുവിന്റേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വെള്ള നിറത്തിലുളള ഗൗണും ഡയമണ്ട് ആഭരണങ്ങളുമാണ് വിവാഹത്തിന് റിമി അണിഞ്ഞിരുന്നത്. നീല നിറത്തിലുളള സ്യൂട്ട് ആയിരുന്നു വരനായ ലിബിന്റെ വേഷം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഹോദരനായ റിങ്കു ടോമിയുടെ പിറന്നാള്‍ ദിനത്തിലാണ് റിമിയുടെ വിവാഹം എന്ന പ്രത്യേകതയും ഉണ്ട്.

റിമിയുടെ ജിം ട്രെയിനര്‍ ആയിരുന്നു ലിബിന് മാത്യു. ഇരുവരും തമ്മിലുളള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. വളരെ സന്തോഷത്തിലാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും വിവാഹശേഷം റിമി ടോമി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ റിമി ടോമി താന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പരസ്യമാക്കിയത്. വരന് ആരാണെന്ന് റിമി അന്ന് പറഞ്ഞിരുന്നില്ല. മറിച്ച് ആളൊരു കോടീശ്വരനോ ഗായകനോ സെലിബ്രിറ്റിയോ ഒന്നും അല്ലെന്നും തന്നെ മനസ്സിലാക്കുന്ന താന്‍ മനസ്സിലാക്കുന്ന ഒരാളാണ് എന്നുമാണ് റിമി പറഞ്ഞത്.
അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വരനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറ്റൊരു വീഡിയോയില്‍ വരന് ലിബിന് മാത്യു ആണെന്ന് റിമി ടോമി സ്ഥിരീകരിച്ചു. വിവാഹ മോചനത്തിന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിമി ടോമി മറ്റൊരു വിവാഹത്തിലേക്ക് കടക്കുന്നത്. 2008 ഏപ്രിലില്‍ 24ന് ആയിരുന്നു റോയ്സ് കിഴക്കൂടനുമായി റിമിയുടെ ആദ്യ വിവാഹം. 11 വര്‍ഷത്തെ ഒരുമിച്ചുളള ജീവിതത്തിന് ശേഷം 2019ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.



Click it and Unblock the Notifications
