'മേജർ രവി വെറും കോമഡി പീസ്‌, നാളെ ട്രംപ് വിളിച്ചെന്ന് പറയും, അന്ന് പ്രിയദർശന്റെ എർത്ത് ആയിരുന്നു'; എംഎ നിഷാദ്

മലയാള സിനിമയിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ, അതിൽ ഏറെയും സൈന്യവുമായി ബന്ധപ്പെട്ടവ സംവിധാനം ചെയ്‌ത വ്യക്തിയാണ് മേജർ രവി. എന്നാൽ അടുത്തകാലത്തായി ചില വിവാദങ്ങളിലും അദ്ദേഹം ചെന്നുപെട്ടിരുന്നു. ഇപ്പോഴിതാ മേജർ രവിയുമായുള്ള ഭിന്നതയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ന്യൂ ദി ഹൗസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

എംഎ നിഷാദിന്റെ വാക്കുകൾ

മേജർ രവിയുടെ അടുത്ത് എനിക്ക് അങ്ങനെ ഒരു വിരോധവും ഒന്നുമില്ല. ഇപ്പോൾ ലേറ്റസ്‌റ്റ് ആയിട്ട് പുള്ളി എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. ദാവൂദിന്റെ ഇഷ്യൂ ഉണ്ട്; ദാവൂദിനെ കൊല്ലാൻ പോയിട്ട് കോവിഡ് ആയിട്ട് മാത്രം പുള്ളി രക്ഷപ്പെട്ടു. എനിക്ക് അറിയത്തില്ല. ഞാൻ എന്ത് പറഞ്ഞാലും പുള്ളിക്ക് ഇനി ഒരു വിഷമവും ഉണ്ടാവണ്ട. ഞാൻ അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ല. നാളെ ഒരു കാലത്ത് ട്രംപ് പുള്ളിയെ വിളിച്ച് 'അത് ചെയ്യ് രവീ' എന്ന് പറഞ്ഞാൽ പോലും നമ്മൾ അത്ഭുതപ്പെടേണ്ട കാര്യമില്ല.

major ravi

അദ്ദേഹം അതും വേണമെങ്കിൽ പറയുമായിരിക്കും. ഇതിലെ പ്രശ്‌നം എന്താണെന്ന് അറിയാമോ? ഇതിന്റെ ജെനുവിനിറ്റി തേടി എങ്ങാനും ജെൻസി പിള്ളേർ പോയാൽ, അവിടെയാണ് വാല് മുറിയാൻ പോകുന്നത്. അത് ഉണ്ടാവാതിരിക്കട്ടെ. നമ്മൾ ഇവിടെ വെച്ചെങ്കിൽ, അദ്ദേഹം ഈ ദാവൂദിന്റെ കാര്യത്തോട് കൂടി ആ എപ്പിസോഡ് തീർക്കും എന്നാണ് എന്റെ വിശ്വാസം. പിന്നെയും ഇത് പറഞ്ഞുകൊണ്ട് പോയാൽ, പുള്ളി എന്താണെന്നും എങ്ങനെയായിരുന്നു എന്നൊക്കെ ചിലപ്പോൾ അന്വേഷിച്ചു പോയാൽ, ചിലപ്പോൾ ഈ പറയുന്ന പോലെ ഒരു സാധനം ഇല്ലെങ്കിൽ, പുള്ളിക്ക് അത് ക്ഷീണം ആയിരിക്കും.

എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഒരു കോമഡി പീസ് ആയി മാറിയിരിക്കുകയാണ്. കാര്യം എനിക്ക്, ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് പുള്ളിക്ക് ഓർമ്മയുണ്ടോ എന്ന് അറിയത്തില്ല. ഞങ്ങൾ പണ്ട് മദ്രാസിലായിരുന്നു സിനിമ. ആ സിനിമ കാലഘട്ടം, ഞങ്ങൾ എല്ലാവരും താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്, ഈരാളിച്ചേട്ടൻ പഴയ പ്രൊഡ്യൂസർ, ഈരാളിച്ചേട്ടന്റെ ഒരു ഫ്ലാറ്റ്, ഒരു അപ്പാർട്ട്മെന്റ് അല്ല, ഒരു വീടുണ്ടായിരുന്നു. വില്ല.

അതിനകത്ത് ഒരു ആറേഴ് മുറി ഉണ്ടാകും. അപ്പൊ ഓരോ മുറിയിലും ഓരോ സിനിമക്കാരൻ ഉണ്ടാകും. അപ്പൊ ആ മുറിയിലേക്ക് പ്രിയദർശൻ ഒക്കെ വരും. അപ്പൊ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു വരുന്ന ഒരാളായിരുന്നു പുള്ളി. അന്ന് എനിക്ക് ഓർമ്മയുണ്ട്, ഒരു ടീഷർട്ടും ഒരു ജീൻസ് ഒക്കെ ഇട്ട്, ഇങ്ങനെ നെഞ്ചും വിരിച്ച്, ഇങ്ങനെ നടക്കുമ്പോൾ, പുള്ളി തന്നെ എല്ലാവരോടും പറയും, 'ഞാൻ മേജർ, ഞാൻ മേജർ' എന്ന് പറയും.

ഞാൻ ഈ അവിടെ ആരോടോ ചോദിച്ചു, 'ഇത് ആരാ?' എന്ന് ചോദിച്ചു. അപ്പൊ അവർ പറഞ്ഞു, 'അത് പ്രിയൻ ചേട്ടന്റെ ഒരു എർത്ത് ആണ്, മേജർ ആണെന്നൊക്കെ പറയുന്നത്.' അപ്പൊ അന്ന് ഞാൻ കണ്ടിട്ടുണ്ട് പുള്ളിയെ. പിന്നീട് ഞാൻ ഒരു സുപ്രഭാതത്തിൽ അറിയുന്നത്, പുള്ളി ഡയറക്‌ടർ ആയിട്ട് വരുന്നു. ആദ്യത്തെ സിനിമ കീർത്തി ചക്ര ഗംഭീരമായി ഹിറ്റായി. പക്ഷെ എനിക്ക് അയാളുടെ 'പിക്കറ്റ് 43' ഭയങ്കര ഇഷ്‌ടമാണ്. നന്നായിട്ട് ചെയ്‌തിട്ടുണ്ട്. അതിൽ പൃഥ്വിരാജിന്റെ ഒരു സാന്നിധ്യം ഉണ്ടായിരുന്നു.

ഞാൻ അയാൾ മോശക്കാരനാണെന്നോ ഒന്നും ഞാൻ ഇവിടെയും പറഞ്ഞിട്ടില്ല. അദ്ദേഹം ചെയ്‌ത ഒരു ഫസ്‌റ്റ് പടത്തിൽ, തിരുവിനെ പോലെ ഒരു ക്യാമറമാനെ കൊണ്ടുവന്നു. ഷോട്ട്സ് ബ്യൂട്ടിഫുൾ ഷോട്ട്സ് ആയിരുന്നു. നല്ല സിനിമ ആയിരുന്നു 'കീർത്തി ചക്ര'. അതൊരു പുതിയൊരു അനുഭവമായിരുന്നു. 'പിക്കറ്റ് 43' ആണ് എനിക്ക് ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമ. രാജുവിന്റെ ഒരു സാന്നിധ്യവും, രാജുവിന്റെ ഒരു ഇൻവോൾവ്മെന്റും, എല്ലാ അർത്ഥത്തിലും ഒരു ഇൻവോൾവ്മെന്റും ആ സിനിമയിൽ ഉണ്ടായിരുന്നു എന്നുള്ളതാണ് പിന്നീട് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്.

പിന്നെ അദ്ദേഹം ഒരുപാട് വേറെ സിനിമകളൊക്കെ ചെയ്‌തിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് കാണുമ്പോൾ, സീ, നമ്മൾ ഇപ്പോൾ ഒരു മിലിറ്ററിയിൽ ഉണ്ടായിരുന്ന ഒരാളല്ലേ. നമ്മൾ മിലിറ്ററിയിൽ ഒക്കെ ഇരിക്കുമ്പോൾ, നമ്മൾ സ്വാഭാവികമായിട്ടും ഒരു സെക്കുലർ ആവണ്ടേ. നമുക്ക് എല്ലാ വിധ ആളുകളെയും ഒരുപോലെ അല്ലേ? അങ്ങനെയല്ലേ വേണ്ടത്? ഇന്ത്യ എന്ന് പറയുന്നത് അങ്ങനെ ഒരു വലിയൊരു രാജ്യമല്ലേ.

വളരെ ഡൈവേഴ്‌സിറ്റി ഉള്ള സ്ഥലമാണ്. യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി എന്നാണ് പറയുന്നത്. അപ്പൊ അങ്ങനെ വരുമ്പോൾ, സ്വാഭാവികമായിട്ടും ഇങ്ങനെ പരസ്യമായിട്ട് പറയുമ്പോൾ, ആ സേനയിൽ ഇരിക്കുമ്പോഴുള്ള പുള്ളി ഏത് രീതിയിലായിരുന്നു പ്രവർത്തിച്ചത് എന്നൊക്കെ ആളുകൾക്ക് സംശയം വരില്ലേ? അപ്പൊ അതൊരു മണ്ടത്തരം അല്ലേ? അപ്പൊ അത്തരം മണ്ടത്തരങ്ങൾ ഒക്കെ അദ്ദേഹം പറയാതിരിക്കണ്ടേ? അപ്പൊ അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, അദ്ദേഹം മേജർ അല്ല, മൈനർ ആണ് എന്ന് പറഞ്ഞത്.

കാര്യം ആ കുട്ടി, വിസ്‌മയ മോഹൻലാൽ, ആ നല്ല ആ കൊച്ച് നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്. ആ പടത്തിൽ എനിക്ക് ആദ്യത്തെ പടം, രണ്ടാമത്തെ പടം എനിക്ക് അറിയത്തില്ല എങ്ങനെയാണെന്ന്. പക്ഷേ ആ കുട്ടിയുടെ പാഷൻ ആണ് ആ സിനിമയിൽ ആ കഥാപാത്രത്തെ വളരെ മനോഹരമായി ചെയ്‌തു. അതിനെ അപ്പൊ അവർക്ക് ഒരു അഭിപ്രായം പറഞ്ഞൂടെ. അവർ പറയും, 'ഇന്ത്യയുടെ ഒരു ജെൻസി' അല്ലെങ്കിൽ പിന്നെ ഒരു യുവത്വത്തെ പ്രതിനിധീകരിക്കുന്ന ആളല്ലേ അവർ.

അവർ പൗരയാണ്. യുവത്വത്തെ പ്രതിനിധീകരിക്കുന്ന ഒരു കുട്ടിയല്ലേ? അവിടെയാണ് എനിക്ക് മോഹൻലാലിനോടും സുചിത്ര മേഡത്തിനോടും ഉള്ള എന്റെ ബഹുമാനം. കാര്യം കുട്ടികൾക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. പ്രണവ് ലോകം മുഴുവൻ സഞ്ചരിക്കാനുള്ള ഒരു പിന്നെ യാത്ര ചെയ്‌ത ഒരു വ്യക്തിയാണ്.

അപ്പൊ അതിനുള്ള സ്വാതന്ത്ര്യം ആ അമ്മയും അച്ഛനും കൊടുത്തിട്ടുണ്ട്. ആ കുട്ടികൾക്ക് പറയാനുള്ള അല്ലെങ്കിൽ ചട്ടക്കൂട്ടിൽ ഇട്ട് വളർത്തിയതല്ല. അതിൽ ആ രണ്ടു കുട്ടികളും ബ്ലെസ്ഡ് ആണ്. അതുകൊണ്ട് അങ്ങനെയൊക്കെ രവീന്ദ്രൻ പറയാൻ പാടുണ്ടോ? അപ്പൊ അതിനുകൊണ്ട് ഞാൻ പറഞ്ഞന്നേയുള്ളൂ, മേജർ അല്ല, മൈനർ ആണെന്ന് പറഞ്ഞതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma