"മലബാർ നായർ പരിഹാസ്യ കഥാപാത്രമാവുന്നു, ദാവൂദിന് ആഹാരത്തിൽ വിഷം ചേർത്ത് കൊല്ലാനായിരിക്കും"

അടുത്തിടെയാണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഒരു മിഷനെ കുറിച്ച് മേജർ രവി പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. കോവിഡ് വന്നില്ലായിരുന്നെങ്കിൽ ദാവൂദിനെ വധിച്ചേനെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. മേജർ രവിയുടെ പേരെടുത്ത് പറയാതെയായിരുന്നു ശാന്തിവിള ദിനേശിന്റെ വാക്കുകൾ.

ശാന്തിവിള ദിനേശ് വാക്കുകൾ

ഒരു കാലത്ത്, ഏത് കൊടികെട്ടിയവൻ ദുബായിൽ ചെന്നാലും, തനിക്ക് കാണണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, അവരെ ക്ഷണിച്ചു കൊണ്ടുവന്ന് ദാവൂദ് ഇബ്രാഹിമിനെ കാണിക്കുമായിരുന്നു. കേരളത്തിൽ കോഴിക്കോട്ട് ബന്ധുബലം ഉള്ള ആളാണ് ദാവൂദ് ഇബ്രാഹിം എന്നാണ് എന്നോട് ശ്രീനിവാസൻ ചേട്ടൻ പറഞ്ഞത്. തന്നെ ധിക്കരിക്കുന്നത്, തനിക്ക് തലവേദനയാകുന്നവരെ നിയമപാലകരെ അടക്കം, അല്ലെങ്കിൽ ഒറ്റിക്കൊടുക്കുന്നവരെ അടക്കം, നിഷ്ഠൂരമായി ദാവൂദ് വധിച്ചിരിക്കും എന്നും ശ്രീനി ചേട്ടൻ എന്നോട് പറഞ്ഞു.

major ravi

ഇങ്ങനെ കുറെയേറെ കഥകൾ ശ്രീനി ചേട്ടൻ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്, ദാവൂദിനെ കുറിച്ച് എന്നോട്. അതിഥികളെ നന്നായി സ്വീകരിക്കുന്ന ആളാണെന്നും ശ്രീനി ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം എന്ന ടൈറ്റിലിൽ ഒരു സിനിമ എടുക്കാൻ മലയാളത്തിൽ പ്ലാൻ ഇട്ടതാണ്, വർഷങ്ങൾക്ക് മുമ്പ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ, ലിബർട്ടി ബഷീർ ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ. ശരിയാണ് എന്ന് ഉറപ്പിച്ചു പറയുന്നില്ല.

പിന്നെ അതെപ്പറ്റി ഒരക്ഷരം ആരും പറഞ്ഞു കേട്ടില്ല. നടക്കില്ല അതൊന്നും. അതാണ് സത്യം. ഇന്ത്യയിൽ എല്ലായിടത്തും വേരുകളുള്ള ഒരു അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം എന്ന് ഞാൻ പറയേണ്ട കാര്യമില്ല. ഇന്ത്യ ടുഡേ അദ്ദേഹത്തെക്കുറിച്ച് ഒരു കവർ സ്‌റ്റോറി ചെയ്‌തിരുന്നു. വായിച്ചാൽ നമുക്ക് പേടിയാവും. അയാളെ റിട്ടയർ ആയ ശേഷം ഒരു ദിവസം വയറ്റിൽ ഗ്യാസ് കയറിയപ്പോൾ എന്നാൽ ഞാനും റിട്ടയർ ആയ ഒന്നിനും പറ്റാത്ത നാലഞ്ച് സുഹൃത്തുക്കളും ഫാൻസി ഡ്രസ്സ് വേഷമിട്ട് പോയി, പാകിസ്ഥാനിൽ ചെന്ന് വീട് കണ്ടുപിടിച്ച്, ആ വീട്ടിൽ വേലക്കാരനായി നിന്ന്, ആഹാരത്തിൽ വിഷം കൊടുത്തു കൊന്നിട്ട്, ഇങ്ങ് ചുമന്നുകൊണ്ട് വരാൻ പ്ലാൻ ഇട്ടതാണ്.

കൊറോണ കാരണം അന്ന് പുല്ല് നടന്നില്ല എന്നൊക്കെ ഒരു ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് വിടണമെങ്കിൽ, അപാരമായ തൊലിക്കട്ടി വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ എന്തായാലും ജീവിതത്തിൽ ഇങ്ങനെ വിടാൻ എന്നെക്കൊണ്ട് കഴിയില്ല. സിനിമാക്കാരനെയും പട്ടാളക്കാരനെയും പരിഹാസ്യ കഥാപാത്രമാക്കാനുള്ള വെടിമരുന്നിട്ട് ഇങ്ങനെ അപഹാസ്യൻ ആകാമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സത്യം പറയുകയാണ്, ഫേസ്ബുക്ക് തുറക്കാൻ വയ്യ.

ഓരോരുത്തരായി ഈ വിടലിനെ കളിയാക്കുന്നത് കാണുമ്പോൾ, ഒരു സിനിമാക്കാരൻ എന്നുള്ള നിലയ്ക്ക് നമ്മുടെയൊക്കെ തൊലി പൊളിഞ്ഞുപോകും. അങ്ങനെയാണ് ഓരോരുത്തരും കളിയാക്കുന്നത്. സ്വന്തം രാജ്യത്ത് കയ്യിൽ കിട്ടിയ ശിവരസനെയും സംഘത്തെയും ജീവനോടെ പിടിക്കാൻ പറ്റാത്ത ഗ്രൂപ്പിൽ ഉണ്ടായിരുന്നു എന്ന് പറയുന്ന ഈ മഹാൻ, ഒരു ശത്രു രാജ്യത്ത് ചെന്ന് കൊന്നിട്ട് വരാൻ പ്ലാൻ ഇട്ടു, കൊറോണ ചതിച്ചില്ലായിരുന്നെങ്കിൽ, തട്ടിയേനെ എന്നൊക്കെ വച്ച് കാച്ചുമ്പോൾ, ചോദ്യം ചോദിക്കുന്ന മഹാന്റെ മുഖമാണ് നാം കാണേണ്ടത്.

ശബരിമല പോകും പോലെ കറുപ്പും കറുപ്പും ഇട്ടോ, കാശിയിൽ പോകുന്നതുപോലെ കാവിയും കാവിയും ഒക്കെ ഇട്ട് നടന്ന്, പാകിസ്ഥാൻ മുക്കി ചെന്ന്, ഒരു കട്ടൻ ചായയും പക്കോഡയും വാങ്ങി കഴിച്ച്, നേരെ ചെന്ന് ദാവൂദ് അണ്ണന്റെ വീട്ടിൽ കുശിനിക്കാരനായി, ആഹാരത്തിൽ വിഷം ചേർത്ത് കൊടുത്തിട്ട് വരാമെന്ന് ഒക്കെ ഒരു ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് പറയുമ്പോൾ, ചോദ്യം ചോദിക്കുന്ന മഹാൻ, അമ്പിളി അമ്മാവന്റെ വിക്രമാദിത്യനും വേഴതാളത്തിന്റെയും കഥ വായിച്ചു കേൾക്കും പോലെ കണ്ണും തെള്ളി കേട്ടോണ്ടിരിക്കുകയാണ്.

മനസ്സിലായില്ലേ? പഴയ മഹാരാജാവിന്റെ ഫൈറ്റേഴ്‌സ് ആയിരുന്നു ഈ മഹാന്റെ കുടുംബം. വാളും എടുത്ത് പരിചയും എടുത്ത് പിടിച്ചു നിന്നിരുന്ന നമ്പ്യാന്മാരും നായന്മാരുടെയും പിൻതലമുറക്കാരൻ ആയതിനാൽ കുറച്ച് അഹങ്കാരം ഉണ്ടത്രേ ഈ പട്ടാളക്കാരന്. ഞാൻ ഈ പട്ടാമ്പിയിൽ നിന്ന് എന്നെ വിളിക്കുന്ന ചിലർ പറയുന്ന കഥ കേൾക്കണം. ഈ മഹാൻ പട്ടാളത്തിൽ പോയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് എന്നോട് ഒരാൾ പറഞ്ഞു. ഒരു വയസ്സായ മനുഷ്യൻ. എന്റെ പൊന്നു ദിനേശ് സാറെ, ഇയാളും ഇയാളുടെ അനുജനും ഒക്കെ പട്ടാമ്പിയിൽ കാണിച്ചുകൂട്ടിയിട്ടുള്ള വികൃതികൾ ഉണ്ടല്ലോ.

ഈ പറയുന്ന പട്ടാളത്തിൽ വിടാൻ പോയ മനുഷ്യൻ പട്ടാളത്തിൽ പോയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ നാടിന് ഉറക്കം കെടുത്തുമായിരുന്നു എന്നാണ് എന്നോട് പറഞ്ഞത്. യോഗി ആദിത്യനാഥ് എന്ന വ്യക്തി യുപിയിൽ ഈ മലബാർ നായർ സർവീസ് ചെയ്യുന്ന കാലത്ത് കണ്ടിട്ടുണ്ട്. എന്തൊക്കെയാണ് അദ്ദേഹം അവിടെ ചെയ്‌തുകൂട്ടുന്നതെന്ന്. ആ യുപിയെ യോഗി മാറ്റിമറിച്ചിരിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. താടിയുള്ള അപ്പന് പേടിയുണ്ട് എന്ന് പറഞ്ഞപ്പോഴാണ് പെട്ടെന്ന് ഓർമ്മ വന്നത്.

ആ യോഗി താടിയും മുടിയും ഇല്ലാത്ത ആളല്ലേ. ഇവിടെ പറയുകയാണ്, ഇവിടെ താടിയും മുടിയും ഇല്ലാത്തവനാണത്രേ പേടിയുള്ളത്. യുപിക്കാർക്ക് എല്ലാം പേടിയാണ് ഈ താടിയില്ലാത്ത സ്വാമിയെ. വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റിയിലാണ് മലബാർ നായരുടെ പൊറുതി എന്ന് എനിക്ക് തോന്നുന്നു. യുപിയിൽ ഇപ്പം ഈ ആദിത്യനാഥ് വന്ന ശേഷം പെൺപിള്ളേർക്ക് രാത്രി ധൈര്യമായി നെഞ്ചു വിരിച്ച് നടന്നു പോകാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഇവിടെ ഒരു ചെറുക്കൻ മൂന്നു പേരെ കാർ കയറ്റി കൊന്നപ്പോൾ ഒരുത്തി ചോദിച്ചത്, രാത്രി എവിടെയാ പോയത് ഈ മൂന്നു പേര് സ്‌കൂട്ടറിൽ എന്നാണ്.

യുപിയിൽ രാത്രി പെൺപിള്ളേരെല്ലാം തേരാപാര നടക്കുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. 2026 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം റേപ്പ് നടക്കുന്നത് രാജസ്ഥാനിലാണ്. അവിടെയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ഭരിക്കുന്നത്. 4871 പേർ കഴിഞ്ഞ വർഷം അവിടെ ബലാത്സംഗത്തിന് ഇരയായി. രണ്ടാം സ്ഥാനം ഈ ആദിത്യനാഥ് ഭരിക്കുന്ന യുപിക്കാണ്. 3209. മൂന്നാം സ്ഥാനം മഹാരാഷ്ട്രയിൽ 3091. മലബാർ നായർക്ക് ഇതൊന്നും വലിയ പിടിപാടില്ല എന്ന് തോന്നുന്നു.

ഈ മൂന്ന് സംസ്ഥാനവും ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. ശരിക്കും പറഞ്ഞാൽ പരിഹാസ്യൻ ആയാലും കുഴപ്പമില്ല. ദിവസവും ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്ന് വങ്കത്തരങ്ങൾ വിളമ്പണം എന്നത് അദ്ദേഹത്തിന്റെ ഒരു ജീവിത ദിനചര്യയാണെന്ന് തോന്നുന്നു. വീട്ടിൽ വരുമ്പോൾ പിള്ളേരെങ്കിലും കക്ഷിയെ പറഞ്ഞു മനസ്സിലാക്കണം. ഇങ്ങനെ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യൻ ആകരുതേ അച്ചാ എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma