'ആ വിവരദോഷി തന്റെ സ്നേഹിതനാണ് എന്ന് പറഞ്ഞ് മമ്മൂട്ടി കെട്ടിപ്പിടിക്കുന്നു, കേരളം അംഗീകരിക്കില്ല'; ശാന്തിവിള

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. നേരത്തെ ഇടത് പക്ഷവുമായി വളരെ അടുപ്പമുണ്ടായിരുന്ന മമ്മൂട്ടി പക്ഷേ അടുത്തകാലത്തായി ചില വിവാദങ്ങളിൽ ചെന്നുപെട്ടിരുന്നു. അതിൽ പല കോണുകളിൽ നിന്നും വിമർശനവും ശക്തമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ചും മനസ് തുറക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

പിണങ്ങരുത് സജി നന്ത്യാട്ടെ. പശുവും ചത്തു മോരിലെ പുളിയും മാറി എന്ന് പറഞ്ഞ കണക്ക് കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി പുതിയ സ്ലൈഡിൽ പുതിയ പാഠം എഴുതാം എന്ന് വിചാരിച്ചിട്ട് നിങ്ങളുടെ പ്രേക്ഷകർ സമ്മതിക്കുന്നില്ല. സജി നന്ത്യാട്ടെ അതുകൊണ്ട് ഞാൻ ഒരു ക്ലിയറൻസ് നൽകുകയാണ്. പ്രേക്ഷകർ നിർബന്ധിച്ചുകൊണ്ട് മാത്രം. ഒരുപാട് പേർ എനിക്ക് മെസേജ് ഇട്ടു.

santhivila dinesh

ദിലീപിന് വേണ്ടി ഞാനാണ് ആദ്യം സംസാരിച്ചതെന്ന് കുറേ കാലമായി സജി നന്ത്യാട്ട് അടക്കം. ദിനേശേട്ടാ, നിങ്ങൾ ഒന്ന് പ്രതികരിക്കണം. ദിനേശ് സാറേ, ഈ സജി നന്ത്യാട്ടിന്റെ വീരവാദം സഹിക്കാൻ വയ്യ. ഒന്ന് വിശദമാക്കൂ എന്നൊക്കെ നിരവധി പേർ മെസേജ് ഇടുന്നു, വിളിച്ചുപറയുന്നു. അതുകൊണ്ട് മാത്രം പറയുകയാണ്. നടിയെ ആക്രമിച്ച സംഭവത്തിനൊന്നും ടിവി ചർച്ചകൾക്ക് ഞാൻ പോയിട്ടില്ല.

അത് ഒരു ചട്ടമ്പിയും 6 ശിഷ്യന്മാരും നടത്തിയതാണല്ലോ. അവരെ അറസ്‌റ്റ് ചെയ്‌തല്ലോ. പിന്നെ എന്ത് ചർച്ച എന്ന് കരുതിയാണ് ഞാൻ പോകാത്തത്. ദിലീപ് അറസ്‌റ്റിലായ അന്ന് പീപ്പിൾസ് ചാനലിൽ നിന്നും അവതാരകൻ ഡോക്‌ടർ ലാൽ വിളിച്ചപ്പോൾ, എന്തുകൊണ്ടോ എനിക്ക് നോ പറയാനായില്ല, ഞാൻ പോയി. അവിടെ എനിക്കൊരു നല്ല ഇരയെ കിട്ടി, സജി നന്ത്യാട്ട്. കുറേ ദിവസമായി ചർച്ചകളിൽ ദിലീപ് ചെയ്‌ത ഹീനതയെപ്പറ്റിയും സംഘടനകൾ ദിലീപിനെ പുറത്താക്കുന്നതിനെപ്പറ്റിയും ഒക്കെ സജി നന്ത്യാട്ട് താങ്ങുന്ന ചർച്ചയായിരുന്നു.

ശരിക്കും ആ രാത്രി നന്ത്യാട്ടിന് വയറു നിറയെ കൊടുക്കാനായി എനിക്ക്. ഒരുപാട് എതിർത്ത് നിൽക്കാനൊന്നും നന്ത്യാട്ട് ശ്രമിക്കാത്തതിനാൽ ഞാൻ അതങ്ങ് വിട്ടു. ചർച്ചകൾ ദിവസങ്ങൾ കഴിഞ്ഞ് തുടങ്ങിപ്പോയി. ഒരു ചർച്ചയിൽ ഞാൻ വീണ്ടും പങ്കെടുക്കുകയാണ്. ഞാൻ ഇങ്ങനെ നോക്കുകയാണ്, ടിവിയിൽ ഇരിക്കുന്ന ആ ഇരിക്കുന്നത് സജി നന്ത്യാട്ട് എന്ന് എനിക്ക് സംശയം തോന്നി. കാരണം ഒരിക്കലും ദിലീപ് നിങ്ങൾ പറയുന്നതുപോലെ ചെയ്യുന്നവനല്ല എന്നൊക്കെ എന്തെല്ലാമോ വച്ച് കാച്ചുകയാണ് നന്ത്യാട്ട്. ഒരാൾ നന്നാവാൻ ശ്രമിച്ചാൽ കൂട്ടുനിൽക്കണം എന്ന പക്ഷക്കാരനാണ് ഞാൻ.

പ്രായമായി വരികയല്ലേ? ഓരോ പിശക് വരും, എനിക്കായാലും വരും. നന്ത്യാട്ടിനും അങ്ങനെ വന്നതാകാം. അതൊരു വലിയ അപരാധമൊന്നുമല്ല. ഒന്നും പറയാതെ വയ്യ. ദിലീപിന് ദിലീപ് തെറ്റ് ചെയ്‌തിരിക്കില്ല, അല്ലെങ്കിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച രണ്ടോ മൂന്നോ പേരിൽ ഏറ്റവുമധികം തെറിവിളി കേട്ടത് സജി നന്ത്യാട്ടായിരുന്നു. ആ റെക്കോർഡ് മറികടക്കാൻ എനിക്കോ നടൻ മഹേഷിനോ ഒന്നും കഴിഞ്ഞിട്ടില്ല എന്നുള്ളത് ഞാൻ അംഗീകരിക്കുന്നു.

എനിക്ക് ഏറെ ബഹുമാനമുള്ള, മമ്മൂട്ടിയുടെ നമ്മുടെ തുടരെ തുടരെയുള്ള ചെയ്‌തി കാണുമ്പോഴാണ് പലതും പറയേണ്ടി വരുന്നത്. ഒരു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ പോലും, അതിൽ എത്ര ഹിന്ദുക്കളുണ്ട്, അതിൽ എത്ര മുസ്ലിങ്ങളുണ്ട്, അതിൽ എത്ര ക്രിസ്ത്യാനിയുണ്ട് എന്ന് എണ്ണമെടുക്കുന്ന ഒരാൾ. പ്രിയ നന്ദനെപ്പോലെ സംസ്ഥാന ദേശീയ അവാർഡുകൾ വാങ്ങിച്ച അറിയപ്പെടുന്ന ഒരു സംവിധായകന്റെ തലയിലൂടെ ചാണകം തലയ്ക്ക് ഒഴിച്ച ഒരാളാണ് അദ്ദേഹം.

വിസ്‌മയം, വിസ്‍മയം. അയാൾ ഇട്ടിരിക്കുന്ന ഒരു പോസ്‌റ്റാണ്. അത് മുസ്ലിം ഭാഷയിൽ തന്നെ ഇട്ടിരിക്കുന്നു എന്നുള്ളതാണ്. മികച്ച നടി ഷംല ഹംസ, മികച്ച നടൻ മമ്മൂട്ടി, മികച്ച ജൂറി പരാമർശം ആസിഫലി, മികച്ച സ്വഭാവനടൻ സൗബിൻ ഷാഹിർ, മികച്ച ചായാഗ്രാഹകൻ ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ . ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇത് വല്ലാത്ത വിസ്‌മയം തന്നെ എന്ന് ഹീനമായ പോസ്‌റ്റ് ഇട്ട ഒരു മഹാൻ. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു മഹാനാണ് ഈ പോസ്‌റ്റ് ഇട്ടിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടുന്ന പ്രാദേശിക മണ്ഡലത്തിൽ ജയിക്കേണ്ടത് ഹിന്ദുക്കളാണ് എന്ന് പച്ചയ്ക്ക് പറഞ്ഞ ഒരു മനുഷ്യൻ. അങ്ങനെ ഒരാളിനെ തന്റെ ആത്മാർത്ഥ സുഹൃത്തായി ഈ വയസാം കാലത്ത് മമ്മൂട്ടിയെപ്പോലെ ഒരാൾ കൊണ്ടുനടക്കുക, അയാളുടെ വീട് അന്വേഷിച്ചു പോവുക, അതിനെ കമ്മ്യൂണിസ്‌റ്റുകാരെന്ന് ഊറ്റം കൊള്ളുന്ന കുറെ കൂതറകൾ കൊണ്ടുനടക്കുക. എനിക്ക് ഇതൊക്കെ കണ്ടപ്പോൾ നാണം തോന്നി.

ഈ ഗോവിന്ദൻ മാഷിനൊക്കെ വേറെ ജോലിയില്ലേ, തോമസ് ഐസിക്‌ക്ക് വേറെ ജോലിയില്ലേ, പി ജയരാജന് വേറെ ജോലിയില്ലേ, അല്ലെങ്കിൽ ഈ ചുക്കും ചുണ്ണാമ്പിനും കൊള്ളാത്ത ചിന്ത ജെറാമിനെക്കൊല്ലുള്ള കുറെ പീക്കിരി പിള്ളേർക്ക് വേറെ ജോലിയില്ലേ എന്ന് തോന്നി. ചൂരൽമലയും റഫീഖിനെയും മറക്കാൻ നേതാക്കളായ ഏമാന്മാർ പറഞ്ഞത് നമുക്ക് കേൾക്കാം, നമുക്ക് മറക്കാം.

ഒരു കുട്ടി നേതാവിനെയും കൊണ്ട് ഗുജറാത്തിൽ പോയതും വേണമെങ്കിൽ നമുക്ക് മറക്കാം. പക്ഷേ വായ തുറന്നാൽ വിവരക്കേടും ജാതിസ്‌പർദ്ധയും പറയുന്ന ഒരു വിവരദോഷിയാണ് എന്റെ അടുത്ത സ്നേഹിതൻ എന്ന് മമ്മൂട്ടി അല്ല, മറച്ച് ദൈവം തമ്പുരാൻ പറഞ്ഞാലും മതേതര മനസ്സുള്ള മലയാളി അത് ഒരിക്കലും വകവയ്ക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma