'മമ്മൂക്ക വളരെയധികം അപ്‌ഡേറ്റഡാണ്, ഭക്ഷണത്തിന്റെ കാര്യത്തിൽ ഉർവശി ചേച്ചി ഒരു രക്ഷയുമില്ല'; കിഷോർ
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് കിഷോർ. ഒട്ടേറെ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ കിഷോർ അമ്മവീട് എന്ന പേരിൽ തിരുവനന്തപുരത്ത് റെസ്‌റ്റോറന്റ് ഉൾപ്പെടെ നടത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഉർവശിയുടെ ഭക്ഷണശീലങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കിഷോർ. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിഷോർ ഇക്കാര്യങ്ങൾ സംസാരിച്ചത്.
കിഷോറിന്റെ വാക്കുകൾ
മമ്മൂക്ക, ലാലേട്ടൻ എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ വിളിച്ചിരുന്നു. കിംഗ് ആൻഡ് കമ്മീഷൻ സിനിമയിൽ മമ്മുക്കയുടെ കൂടെയുള്ള റോളിനായി. പക്ഷേ അന്ന് ഞാൻ സിംഗപ്പൂർ ഒരു പരിപാടി ഏറ്റുപോയിരുന്നു. അന്ന് അതിന്റെ കൺട്രോളർ എന്നെ വിളിച്ചു. എനിക്ക് ചെയ്യാൻ പറ്റില്ല. മമ്മുക്കയോടൊപ്പം ആ പടം നഷ്‌ടമായി. അത് വലിയ നഷ്‌ടമായിരുന്നു. ഇല്ലെങ്കിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ സാധിച്ചേനെ.

അവരുമായി അങ്ങനെ വലിയ അടുപ്പമൊന്നുമില്ല. എങ്കിലും മീറ്റിംഗിനോ അവിടെയൊക്കെ പോകുമ്പോൾ കാണും. നമ്മളെയൊക്കെ ഭയങ്കരമായിട്ട് വാച്ച് ചെയ്യുന്ന ആളുകളാണ് അവർ, എല്ലാവരും. പുള്ളി വേറൊരു ലെവലാ. പുള്ളി നമ്മൾ വിചാരിക്കുന്ന ആളല്ല. നമ്മളെക്കാളും ഏറ്റവും കൂടുതൽ അപ്ഡേറ്റ് ആകുന്ന ഒരാളാണ് മമ്മുക്ക എന്ന് പറയുന്നത്.
ഞാൻ കൈരളി ടിവിയുടെ പ്രോഗ്രാമും ബാക്കിയുള്ള കാര്യങ്ങളും ഒക്കെ ചെയ്യുമ്പോൾ, ഞങ്ങൾ പണ്ട് കൈരളി ടിവിയിൽ കാര്യ നിസ്സാരം എന്ന് പറയുന്ന ഒരു സാധനം ചെയ്‌തിട്ടുണ്ടായിരുന്നു. അതിന് മുൻപ് താരോത്സവം എന്ന് പറഞ്ഞിട്ട്, താരങ്ങളെ വെച്ചിട്ടുള്ള ഒരു പരിപാടിയും. അങ്ങനെ എറണാകുളത്ത് വെച്ച് കണ്ടപ്പോൾ, ആ കാണുന്നുണ്ട് എന്നാണ് പുള്ളി എന്നോട് പറഞ്ഞത്. പുള്ളി അങ്ങനെ അക്കമിട്ട് പറയും. പുള്ളിയൊക്കെ നമ്മുടെ മുഖം കാണുന്നുണ്ട് എന്ന് പറയുന്നത് തന്നെ വലിയ കാര്യമല്ലേ.
പുള്ളി അങ്ങനെ തന്നെയാണ്. പുള്ളി എല്ലാം അപ്ഡേറ്റ് ആണ്. സകലതും വാച്ച് ചെയ്യുന്ന ഒരു മനുഷ്യൻ. ലാലേട്ടനുമായിട്ട് അങ്ങനെ കണ്ടാൽ നമസ്‌കാരം പറയുന്നു എന്നുള്ളതല്ലാതെ, അത്രയ്ക്കുള്ള ഡീപ്പ് ആയിട്ടുള്ള ഒരു സാധനം ഇല്ല. അവർക്ക് ഞാൻ ഇവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ടെന്ന് അറിയാം. ഞാൻ തിരക്ക് ആണെന്ന് കരുതി ആരും എന്നെ വിളിക്കാതിരിക്കരുത്.
താരങ്ങളുടെ ഒക്കെ കാര്യം പറയുക ആണെങ്കിൽ എല്ലാവരും വലിയ ഹെൽത്ത് കോൺഷ്യസ് ആയിട്ടൊന്നും തോന്നിയിട്ടില്ല. എന്ത് സാധനം കിട്ടി കഴിഞ്ഞാലും, എല്ലാവരും നല്ല സാധനം ആണെങ്കിൽ, നന്നായിട്ട് കഴിക്കും. അല്ലാതെ, ഇപ്പൊ ഇത്ര അങ്ങനെ ഒന്നും എനിക്ക് അങ്ങനെ വലുതായിട്ട് അങ്ങനെ ഫീൽ ചെയ്‌തിട്ടില്ല. നല്ല സാധനം ആണെങ്കിൽ അവരൊക്കെ നന്നായി കഴിയും.
ഏതോ ഒരു ഷൂട്ടിന്റെ സമയത്താണ്. നമ്മുടെ മുല്ലപ്പന്തൽ ഷാപ്പിൽ നിന്ന് ജയസൂര്യ. താറാവ്, കൊഞ്ച്, ഇതെല്ലാം കൂടെ വരുത്തി, നമ്മൾ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് കഴിച്ചിട്ടുണ്ട്. അതുപോലെ ഭക്ഷണം അങ്ങേയറ്റം ഇഷ്‌ടപ്പെടുന്ന ഒരാളാണ് ഉർവശി ചേച്ചി. ഇക്കാര്യത്തിൽ ഉർവശി ചേച്ചി ഒരു രക്ഷയും ഇല്ല. തിരുവനന്തപുരത്ത് വരാൻ നേരത്ത് വിളിച്ചിരിക്കും.
ഇപ്പൊ ഞങ്ങൾ ഒരു സാധനം ചെയ്‌തിരുന്നു, ജഗതമ്മ ഏഴാം ക്ലാസ് സ്‌റ്റേറ്റ് ഫസ്‌റ്റ് എന്ന് പറഞ്ഞിട്ട്. ചേച്ചിയുടെ ഹസ്ബൻഡ് ആണ്. അത് ഡയറക്‌ട് ചെയ്‌തിരിക്കുന്നത്. ശിവൻ ചേട്ടനാണ് ചെയ്‌തിരിക്കുന്നത്. അപ്പൊ കൊട്ടാരക്കര വെച്ചായിരുന്നു ഷൂട്ട് കംപ്ലീറ്റ്. കൊട്ടാരക്കര ഭാഗത്തായിരുന്നു കൂടുതൽ ലൊക്കേഷനുകൾ. അപ്പൊ നമ്മുടെ ഒരു സുഹൃത്തുണ്ട്, രാജൻ ചേട്ടൻ എന്ന് പറഞ്ഞിട്ട്, നമ്മുടെ ഹരിത എക്കോ ഷാപ്പ് ആണത്.
ഒരു ദിവസം ചേച്ചി ഇങ്ങനെ ചോദിച്ചു, തലക്കറി കഴിച്ചിട്ട് കൊറേ നാളായി, എങ്ങനെയെങ്കിലും ഒന്ന് കൊണ്ടുവരാൻ പറയൂ എന്ന് പറഞ്ഞു. പിന്നെ ഞാൻ പുള്ളിയെ വിളിച്ച് തലക്കറി താറാവ് റോസ്‌റ്റ്, പിന്നെ ബാക്കി കുറെ സാധനങ്ങൾ എല്ലാം കൂടെ കെട്ടി, പൊതിഞ്ഞു കൊണ്ടുവന്ന ഒരു വലിയ താലത്തിനകത്ത് വച്ചുകൊടുത്തു. മൊത്തം അവിടെ ഇരുന്നു കഴിച്ചു. ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല. ഉർവശി ചേച്ചി കഴിച്ച് കഴിക്കുന്നത് കണ്ടു കഴിഞ്ഞാൽ, നമ്മൾ ഇങ്ങനെ കുറെ നേരം നോക്കി കൊണ്ടിരിക്കും.


Click it and Unblock the Notifications