'ഫാൽക്കെ പുരസ്‌കാരത്തിനും പത്മവിഭൂഷണും വേണ്ടി മമ്മൂട്ടി വ്യക്തിത്വം അടിയറവ് വച്ചാൽ കളിയാക്കും'; ശാന്തിവിള
ഇടത് നേതാക്കളുമായുള്ള മമ്മൂട്ടിയുടെ അകൽച്ചയും മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ നടത്തിയ സന്ദർശനത്തിലെ വിവാദങ്ങളും ഒന്നും ഇതുവരെയും ഒഴിഞ്ഞിട്ടില്ല. അതിനിടയിൽ കഴിഞ്ഞ ദിവസമാണ് ഇടത് യുവനേതാക്കൾ മഹാനടനെ നേരിട്ട് കണ്ടതും സെൽഫികൾ ഉൾപ്പെടെ പങ്കുവച്ചതും. അതിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
വിജയിച്ച വിജയഭേരി മുഴക്കുന്നവരെ, തോറ്റവന്മാർ സ്വന്തം ഭരണമുണ്ട് എന്ന ധൈര്യത്തിൽ അടിച്ചു തലപൊട്ടിച്ച്, ആശുപത്രിയിൽ ഈ രക്തമാർന്ന തലകളുമായി അഭയം തേടുമ്പോൾ, അവിടെ കുറുവടികളുമായി വന്ന് വീണ്ടും മൃഗീയമായി തല്ലിച്ചതക്കുന്നതിനെ തടയാനോ, അതിനെതിരെ നിൽക്കാനോ സമയം കണ്ടെത്താത്ത വിപ്ലവ യുവ വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഒരു നടന്റെ കൂടെ നിന്ന് സെൽഫി എടുത്ത് ആത്മനിർവൃതി കൊള്ളുന്നതും, അതിനെ പാർട്ടി സംസ്ഥാന കമ്മിറ്റി നേതാവായ ഞാൻ ബഹുമാനിക്കുന്ന പി ജയരാജനെ പോലെയുള്ളവർ ന്യായീകരിക്കുന്നതും കണ്ടപ്പോൾ, ഇന്ന് ഞാൻ വിശ്വസിക്കുന്ന പാർട്ടി എത്രത്തോളം വ്യക്തിപൂജയിൽ അധപ്പതിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നി.

ചിന്ത ജെറോമും വിജിലുമൊക്കെ മമ്മൂട്ടിയെ പോയി കണ്ട്, കടന്നൽ കുത്തിയ മുഖവുമായി നിൽക്കുന്ന ഇക്കക്ക് ഒപ്പം നിന്ന്, ബെടല ചിരി ചിരിച്ച് ഫോട്ടോ പിടിച്ച് ഫേസ്ബുക്കിൽ ഇട്ട് നിർവൃതി കൊള്ളുന്നത് കണ്ടപ്പോൾ, ഡിവൈഎഫ്ഐയുടെയും എസ്എഫ്എയുടെയും ഒക്കെ ഒരു കാലത്തെ നേതാക്കളെ വെറുതെ സ്‌മരിച്ചു പോയി ഞാൻ. മമ്മൂട്ടി കമ്മ്യൂണിസ്‌റ്റാണോ, കോൺഗ്രസ് ആണോ, ബിജെപി ആണോ, ഇതെല്ലാം ചേർന്നതാണോ എന്നതിന് ഇവിടെ പ്രസക്തിയില്ല.
ചൂരൽമല നാട്ടുകാരും സർക്കാരും എല്ലാം അകമഴിഞ്ഞ് പരിശ്രമിച്ച് ശാന്തതയിലേക്ക് വന്നപ്പോൾ, ഒരു ഉൾവിളി തോന്നിക്കാണും: ഒന്ന് അവിടെ വരെ പോകാം. സ്വകാര്യമായാണ് അവിടെ പോയതെങ്കിൽ ചാനലുകാർ മമ്മൂട്ടിയെ കാത്ത് ചൂരൽമലയിൽ നിൽക്കുകയില്ല. ഞാൻ അറിഞ്ഞത് ശരിയാണെങ്കിൽ, കൈരളി ചാനൽ ചെയർമാൻ വരുന്നത് കൈരളി ചാനലിന്റെ എംഡി ആയ ജോൺ ബ്രിട്ടാസ് വിളിച്ച് അവിടെ പറയും: ജില്ലാ സെക്രട്ടറി മേക്കപ്പ് ഇടാത്ത, തലയിൽ പാച്ച് വെക്കാത്ത, സുബുഖനായ മനുഷ്യൻ അവിടെ മമ്മൂട്ടിയെ കാത്തുനിൽക്കുന്നു.
ഉരുൾപൊട്ടൽ സമയത്ത് കാൽമുട്ട് വരെയുള്ള ഷൂസ് ധരിക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ചെറുപ്പക്കാരനാണ് ഈ ജില്ലാ സെക്രട്ടറി എന്നത് മറക്കണ്ട. തന്റെ കൂടെ ഈ സുമുഖനായ ജില്ലാ സെക്രട്ടറി നടന്നാൽ, താൻ ഒരു ചുവപ്പനാണെന്ന് ഞാൻ തന്നെ സംശയിക്കുമോ എന്ന് താരരാജാവിന് അപ്പോൾ ഒരു സംശയം തോന്നി. താനെന്തിനാ എന്റെ ഒപ്പം നടക്കുന്നത് എന്ന് തിരക്കി. ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആണ് ഈ തിരക്കലും ഈ ചോദ്യം ചോദിച്ചത്.
രാഷ്ട്രീയമൊക്കെ വിടാം, അത് അവരവരുടെ സൗകര്യത്തിനാവട്ടെ. ഒരു ഉൾപൊട്ടൽ സ്ഥലത്ത് ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു ചെറുപ്പക്കാരൻ കൂടെ നടന്നാൽ തകർന്നു പോകുന്ന ഒന്നുമല്ലല്ലോ. മമ്മൂട്ടി എന്ന വലിയ നടന്റെ ഇമേജ്, അതും ശ്രീകുമാരൻ തമ്പി സാർ എന്നോട് കാണിച്ചതുപോലെ, ക്യാമറയ്ക്ക് മുന്നിലെ അഭ്യാസം ആക്കരുതായിരുന്നു. വലിയ വാർത്തയായിരുന്നു ജില്ലാ സെക്രട്ടറി യുവാവ് ചമ്മുക സ്വാഭാവികം.
എന്നാലും അയാൾ വിവാദങ്ങൾക്കൊന്നും പോയില്ല. മമ്മൂട്ടിക്ക് മറുപടി കൊടുക്കാനൊന്നും അയാൾ പോയില്ല. പക്ഷേ സകലരെയും ഞെട്ടിച്ചുകൊണ്ട് അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്‌ത പണിയാണ് പണി. ജില്ലാ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് മമ്മൂട്ടിയോട് മാപ്പ് പറയാൻ പോയി പിണറായി. എന്നെപ്പോലെയുള്ളവരുടെ മുന്നിൽ അപ്പോൾ പിണറായി ചെറുതായി പോയി എന്ന കാര്യം ഞാൻ ഒളിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ എന്റെ ഒപ്പം ഇങ്ങനെ നടക്കണ്ട എന്ന് മമ്മുക്ക പറഞ്ഞപ്പോൾ, പക്വത കുറവുള്ള എന്നെപ്പോലെ ഒരാളാണ് കൂടെ പോയിരുന്നതെങ്കിൽ, നടന്നാൽ നിങ്ങൾ എന്ത് ചെയ്യും എന്ന് ചോദിച്ച്, അത് പ്രശ്‌നമായേനെ, പിണറായിയുടെ സോറിക്ക് ഒരു വിലയും ഇല്ലാതായേനെ.
പിന്നാലെ പുതിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന് സ്വീകരണം കൊടുക്കുന്നിടത്ത് ചെന്ന് പൊട്ടിച്ചിരിച്ചും, സകലമാന രാഷ്ട്രീയ കൂതറകളോടൊപ്പം കിണിച്ചോണ്ട് നിന്നും, അല്ലാതെയും പടങ്ങൾ എടുത്ത് വിട്ടത് പോലും ഈ പിണറായി കാണുന്നില്ലേ എന്നാണ് എന്റെ സംശയം. പി ജയരാജനും ആ ഫോട്ടോകൾ ഒന്നും കണ്ടില്ല എന്ന് തോന്നുന്നു. ഇവിടെയും ഡൽഹിയിലും പിടിപ്പത് പണികളുള്ള സമയത്ത് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതാക്കളെ മമ്മൂട്ടിയെ സന്ദർശിച്ച് സെൽഫി എടുക്കാൻ, സെൽഫി എടുത്ത് ആഘോഷിക്കാൻ പറഞ്ഞു വിട്ടിട്ട്, അതിനെ ജയരാജൻ സഖാവ് ന്യായീകരിച്ചാൽ, സമ്മതിച്ചു തരുന്ന യുവതയല്ല കേരളത്തിൽ ഉള്ളത്.
ആ ബാലപാഠമെങ്കിലും ജയരാജൻ സഖാവ് പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളെ സ്നേഹിക്കുന്നവർ തന്നെ നിങ്ങളുടെ എഴുത്തിന്റെ താഴെ വന്ന് നിങ്ങളെ തിരുത്തുന്നത് കാണാം. ഒന്ന് കണ്ടു നോക്കൂ, അതിന്റെ താഴെ ആയിരക്കണക്കിന് യുവാക്കൾ ജയരാജനെ തിരുത്തുന്നു. ഒരു ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, ഒരു പത്മവിഭൂഷൻ മുതലായവയ്ക്കായി സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കുന്നത് കാണുമ്പോൾ, ചെറുപ്പക്കാർ കളിയാക്കും ജയരാജൻ സഖാവേ. ഇനി ആര് പറഞ്ഞാലും, യുവത കളിയാക്കി കൊണ്ടേയിരിക്കും.


Click it and Unblock the Notifications
