'മഞ്ജു വാര്യർ രണ്ടാമത് മനസ്സമാധാനത്തോടെ ജീവിക്കുകയായിരുന്നു, മോദിയോട് എനിക്ക് ബഹുമാനമുണ്ട്'; മല്ലിക സുകുമാരൻ

മലയാള സിനിമയിൽ തന്റേതായ അഭിപ്രായം പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ. ഏത് വിഷയത്തിലും ആരെയും കൂസാതെ പ്രതികരിക്കുന്ന ആൾ കൂടിയാണ് അവർ. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ചും നരേന്ദ്ര മോദിയോടുള്ള തന്റെ സ്നേഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അവർ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

മല്ലിക സുകുമാരന്റെ വാക്കുകൾ

ഇടയ്ക്ക് അമ്മയിൽ വന്നിരുന്നു എന്ന് തോന്നുന്നു. ഇപ്പൊ ഈ മീറ്റിംഗിന് ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ അമ്മയ്ക്ക് വേണ്ടി സംസാരം ഒന്നുമില്ല ഇപ്പൊ. അത് സത്യം തന്നെയാ. കുറച്ച്, കുറച്ച് കാര്യങ്ങൾ. പക്ഷേ അതിനു മുമ്പൊക്കെ മീറ്റിംഗിലൊക്കെ വരുമായിരുന്നു, വന്നിരിക്കും, പിന്നെ അങ്ങനെ വലിയൊരു- അത്... മഞ്ജുവിന്റെ ഒരു രീതി നല്ലതാണെന്ന് തോന്നുന്നു. എനിക്ക് വലിയ ബഹുമാനം ആ കൂട്ടിയോട്. കാരണം എന്തിനാണ് ഈ ആവശ്യമില്ലാതെ സംസാരിക്കുന്നത്? അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു, അല്ലേ? അത് ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും മനസിലാവും.

mallika sukumaran

ഞാൻ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് പറയുകയാണ്. വേണ്ടായിരുന്നു എന്ന് ഒരിക്കലെങ്കിലും തോന്നും, മരിക്കുന്നതിന് മുമ്പ്. സത്യം പറയാം. ആ കുട്ടി ആരെയും അങ്ങനെ ഒരു... അതാണ് ഞാൻ ഈ പറഞ്ഞത്. എന്താ ഇവിടെ നടക്കുന്നത്? ആ സെക്രട്ടറിയേറ്റിന്റെ മുമ്പിൽ എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പറയാനുള്ള ഒരൊറ്റ അപേക്ഷ: കേരളത്തിലെ പെണ്ണുങ്ങൾ, നിങ്ങളുടെ കാൽ തൊട്ട് നമസ്‌കരിക്കും. ആ കസേരയോടുകൂടി അവിടെ നിന്ന് മാറ്റാൻ പറ്റുമോ, ആർക്കെങ്കിലും? എവിടെയായിരുന്നു ഈ പ്രേമിച്ച കാലം തൊട്ടുള്ള കഥയൊന്നും ഞങ്ങൾ ആരും കേട്ടില്ലല്ലോ.

ആ കൊച്ചൊന്ന് മനസ്സമാധാനമായിട്ട് രണ്ടാമത് ജീവിക്കാൻ തുടങ്ങിയെന്ന് കണ്ടപ്പോഴാണോ പുള്ളിക്ക് ഇത് പറയണം എന്ന് തോന്നിയത്? അപ്പോഴേ അറിഞ്ഞൂടേ, കള്ളനാണെന്ന്. ഞാൻ ഇപ്പോൾ അതിനെപ്പറ്റി... അയാളെ എനിക്ക് അറിഞ്ഞുകൊണ്ട് എനിക്ക് അയാളെപ്പറ്റി അഭിപ്രായം പറയാം. പക്ഷേ ഈ കാണിക്കുന്ന പ്രവർത്തി ഒന്നും ശരിയല്ല. ഒരു അഞ്ചാറ് പെണ്ണുങ്ങൾ അവിടെ കുത്തിയിരുന്ന് ഇയാളെപ്പറ്റി ഒരു പത്ത് നുണ പറഞ്ഞാലോ? ഇത് ശരിയല്ല.

അത് തെളിയിക്കാൻ അവൻ പോകണ്ടേ? അങ്ങനെ തെളിയിക്കാൻ പോകാത്തവരൊക്കെ മണ്ടന്മാരാണെന്ന് വിചാരിക്കരുത്. ചിലർ അവരുടെ ഒരു... ഒരു പാരമ്പര്യം കൊണ്ടും, സ്വഭാവരീതി കൊണ്ടും, നമ്മുടെ സ്വയം... നമുക്ക് 'സെൽഫ് റെസ്പെക്‌ട്' എന്ന് പറയുന്ന ഒരു സംഭവം ഉണ്ടല്ലോ, അല്ലേ? 'സ്വാഭിമാനം' എന്ന് പറയും മലയാളത്തിൽ. അതൊക്കെ വെച്ച് നോക്കുമ്പോൾ, എന്തിനാണ് ഇവരൊക്കെ മറുപടി പറയുന്നത്?

അങ്ങനെയെങ്കിൽ എനിക്ക് ആർക്ക് എതിരെ വേണമെങ്കിലും ഡിഫെമേഷൻ കൊടുക്കാം. വേണമെങ്കിൽ പൊക്കാം. അല്ലെന്ന് പറഞ്ഞാൽ ചെയ്‌തു തരുന്ന ആൾക്കാരൊക്കെ ഉണ്ട്. നമുക്ക് തെളിവ് സ്വയം കൊടുക്കാൻ എന്റെ കയ്യിൽ ഉണ്ട്. നാല് ഐഡി ഉള്ള ഒരുത്തന്റെ സകല ചരിത്രവും എന്റെ കയ്യിൽ ഇരിപ്പുണ്ട്. നാല് ഫേക്ക് ഐഡി. ഇതൊക്കെ നമുക്ക്... എല്ലാ തെളിവോടുകൂടി കൊടുക്കാൻ പറ്റും.

ഇന്ന് വരെ രാജു ഒരു നടനെയോ നടിയെയോ പരസ്യമായിട്ട് അധിക്ഷേപിക്കാൻ ഒന്നും പോയിട്ടില്ല. രാജു പോവാറില്ല. എനിക്കറിയാമല്ലോ. ഇന്ദ്രനെയും കിട്ടത്തില്ല, രാജുവിനെ കിട്ടത്തില്ല. ഈ ചെറുപ്രായത്തിലൊക്കെ ഒരുത്തൻ ഇങ്ങനെ ഒരു സംസാര വിഷയമാകുന്നു, ഒരു താരമാകുമ്പോൾ, അതിന്റേതായ... അത് സിനിമയിൽ മാത്രമല്ല കേട്ടോ, അത് രാഷ്ട്രീയത്തിൽ ഉണ്ടാകും. മിടുക്കനായിട്ടുള്ള ഭരണാധികാരികൾ വരുമ്പോൾ, അവർക്കെതിരെ വലിയൊരു പട തന്നെ ഉണ്ടാകും.

അത് ഏത് പാർട്ടി ആയാലും ശരി. ഞാൻ ഇപ്പോൾ പറയുകയാണ്, വ്യക്തിപരമായിട്ട് ഞാൻ പറയുകയാണെങ്കിൽ, പ്രധാനമന്ത്രി എന്ന് പറയുന്ന വ്യക്തിയെ... ഞാൻ വ്യക്തിയെന്ന നിലയിൽ ബഹുമാന്യനായ നരേന്ദ്ര മോദിജി എന്ന് പറയുന്ന വ്യക്തിയോട് എനിക്ക് ഭയങ്കര ബഹുമാനം. കാരണം ഒരു കൈക്കൂലി കേസോ, ഒരു കാശ് വാങ്ങിച്ചിട്ടോ ഒന്നും അദ്ദേഹത്തിന് നേടാനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma