Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ ഓരോ മിനിറ്റിലും മനോജേട്ടൻ പീഡിപ്പിച്ചു കൊണ്ടേയിരുന്നു, നാരങ്ങാവെള്ളം കൊടുക്കണ്ട എന്ന് പറഞ്ഞു'; കിഷോർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് കിഷോർ. സിനിമയിലും സജീവമായ കിഷോർ വിവിധ പരിപാടികളിലൂടെ ഏറെക്കാലമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് കിഷോർ. മാസ്‌റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിഷോറിന്റെ പ്രതികരണം.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ; പോലീസിൽ പരാതി നൽകി! സിനിമാ മേഖലയിൽ വൻ പുകിൽ
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ; പോലീസിൽ പരാതി നൽകി! സിനിമാ മേഖലയിൽ വൻ പുകിൽ

കിഷോറിന്റെ വാക്കുകൾ

സിനിമകളിലും സ്‌റ്റേജ് ഷോകളിലും സജീവമാകാത്തത് ഒരു കുറവ് തന്നെയാണ്. ഞാൻ അന്ന് സിനിമയിൽ വന്നപ്പോൾ ടൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുകയായിരുന്നു. അച്ഛനൊക്കെ സർക്കാർ ജോലിയായിരുന്നു. അതുകൊണ്ട് വീട്ടുകാർക്കും അതായിരുന്നു താൽപര്യം. പക്ഷേ, അതിങ്ങനെ പലതിലേക്കും ആയി വ്യാപിച്ചുപോയി കരിയർ. ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത ഒരു സാഹചര്യമായിരുന്നു അന്നൊക്കെ.

manoj k jayan

അന്നൊക്കെ ഒരുപാട് കമ്മിറ്റ്‌മെന്റുകൾ ഉണ്ടായിരുന്നു. അതൊന്നും ഇല്ലെങ്കിലും എവിടെ എങ്കിലും എത്താമായിരുന്നു. നമുക്ക് രണ്ട് കണ്ണും അടച്ച് ഇറങ്ങാം. സിനിമ നമുക്കാണ് വേണ്ടത്. നമ്മളെ സിനിമയ്ക്ക് വേണ്ടത്. നമ്മളെക്കാൾ എത്രയോ കഴിവുള്ള കലാകാരൻമാർ പുറത്തുണ്ട്. ഞാൻ എപ്പോഴും പറയാറുണ്ട്. കഴിവ് മാത്രമല്ല, ഭാഗ്യവും ഒരു പ്രധാന കാര്യമാണ്. കഴിവ് ഒരുപരിധിവരെ വേണം, അവസരങ്ങളാണ് ശരിക്കും താരങ്ങളാക്കുന്നത്.

അത് കിട്ടുമ്പോൾ അപ്പോൾ പോവണം, നമ്മൾ കമ്മിറ്റ്‌മെന്റുകൾ പറഞ്ഞിരുന്നാൽ ഒന്നും നടക്കില്ല. ബിസിനസ്, രാഷ്ട്രീയം, സിനിമ ഇതൊക്കെ അങ്ങനെയാണ്. വേണ്ട സമയത്ത് നമ്മളെ അവിടെ കണ്ടില്ലെങ്കിൽ ആ പ്രസൻസ് വേറെ ഒരാൾ എടുക്കും. അത്രയേ ഉള്ളൂ കാര്യം. അത് നമ്മളെക്കാൾ കൂടുതൽ കഴിവുള്ള ആളായിരിക്കും.

ജനപ്രിയൻ എന്ന സിനിമയിൽ ആയിരുന്നു എനിക്ക് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ലഭിച്ചത്. മനോജേട്ടനും ജയസൂര്യയും ആയിരുന്നു അതിൽ. മനോജേട്ടന്റെ കൂടെയുള്ള ത്രൂ ഔട്ട് കഥാപാത്രം ആയിരുന്നു എന്റേത്. പിന്നെ സകുടുംബം ശ്യാമള. അതിൽ ചാക്കോച്ചൻ ആയിരുന്നു. പിന്നെ മുംബൈ പോലീസ്, റോഷൻ ആൻഡ്രുസ്. അതിൽ ഒറ്റ സീൻ ആയിരുന്നു, നാല് മിനിട്ടോളം വരുന്ന ഒറ്റ സീനായിരുന്നു.

എന്റെ കടയിലേക്ക് രാജു വരുന്ന, സിഗരറ്റ് വാങ്ങാൻ അതായിരുന്നു. ഒറ്റ ഷോട്ടാണ്, അതൊരു ഭയങ്കര എക്‌സ്‌പീരിയൻസ് ആയിരുന്നു. ആദ്യത്തെ ടേക്ക് തന്നെ ഓക്കേ ആയിരുന്നു. മൂന്നര മിനിറ്റ് ഷോട്ട് ആയിരുന്നു. ഒരു എണ്ണം കൂടി എടുത്തിരുന്നു. ഇവർ വിവാഹിതരായി എന്ന സിനിമയിലും അതുപോലെ ഒരു സീൻ ഉണ്ടായിരുന്നു.

സിനിമ വരുമ്പോൾ എന്നെ കൂടി വിളിക്കണേ എന്നൊക്കെ പലരോടും ചോദിക്കാറുണ്ട്. അവസരം ചോദിക്കുന്നതിന് മടിക്കേണ്ട കാര്യമില്ല. അതൊരു കുറവോ കുറ്റമോ ഒന്നുമല്ല. നമ്മൾ ഒന്നും സിനിമയിൽ മസ്‌റ്റ് ഒന്നുമല്ല. എല്ലാ മേഖലയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അടുത്തകാലത്താണ് അത് മാറ്റമുണ്ടായത്. ഇവർ വിവാഹിതരായാൽ, ജനപ്രിയൻ ഒക്കെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ജനപ്രിയനിൽ മനോജേട്ടന്റെ ഡ്രൈവറാണ്, എനിക്കാണേൽ അന്ന് കാർ മര്യാദയ്ക്ക് ഓടിക്കാൻ അറിയില്ല. ക്ലോസ് അപ്പിൽ എന്നെ കാണിക്കും കാർ ഇങ്ങനെ അനക്കി അനക്കി. ലോങ്ങ് ഷോട്ടിൽ വേറെ ആള് വരും. എന്നെ ഓരോ മിനിറ്റിലും മനോജേട്ടൻ പീഡിപ്പിച്ചു കൊണ്ടേയിരുന്നു. എങ്കിലും എടാ നിനക്ക് ഡ്രൈവിങ് അറിയില്ലലോ എന്ന് പറഞ്ഞ്.

അന്ന് ശബരിമല, ഇന്ന് ദീപാവലി.. നാളെ ഹിന്ദി സിനിമ ചെയ്യുമ്പോള്‍ ഹോളി! ജയറാം എയറില്‍
അന്ന് ശബരിമല, ഇന്ന് ദീപാവലി.. നാളെ ഹിന്ദി സിനിമ ചെയ്യുമ്പോള്‍ ഹോളി! ജയറാം എയറില്‍

ഞാനൊരു നാരങ്ങാ വെള്ളം ഒക്കെ പറഞ്ഞാൽ അപ്പോൾ പറയും ഡ്രൈവിങ് അറിയാത്തവന് കൊടുക്കേണ്ട എന്നൊക്കെ. വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് പരിപാടിക്ക് ഞാൻ അവതാരകനായി പുറത്തുണ്ടായിരുന്നു. അവിടെ വന്നപ്പോഴും പുള്ളി ചോദിച്ചു, ഡ്രൈവിങ് പഠിച്ചോ നീ എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+