വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മീനാക്ഷി ദിലീപിന്റെ ചിത്രങ്ങൾ; മഞ്ജു ലൈക്ക് ചെയ്‌തില്ല?
ആരാധകർ എപ്പോഴും ഉറ്റുനോക്കുന്ന കുടുംബമാണ് നടൻ ദിലീപിന്റേത്. ഒരു സൂപ്പർതാരം എന്നതിലുപരി ജനപ്രിയ നായകൻ കൂടിയായ ദിലീപിന് ആരാധകർ ഏറെയാണ്. എങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിലീപിന് അത്ര നല്ല സമയം അല്ലെന്ന് വേണമെങ്കിൽ പറയാം. അതിന്റെ പ്രധാന കാരണം കരിയറിലെ ചില വീഴ്‌ചകളും തുടർ സിനിമാ പരാജയങ്ങളും ഒക്കെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകളായ മീനാക്ഷി തന്റേതായ വഴി വെട്ടിത്തെളിച്ചു കൊണ്ടാണ് ജീവിതത്തിൽ മുന്നേറുന്നത്.
പറഞ്ഞുവന്നത് മീനാക്ഷിയുടെ കരിയറിനെ കുറിച്ചാണ്. ഒരിക്കലും ഒരു സൂപ്പർതാരത്തിന്റെ മകൾ എന്ന പേരിൽ സിനിമയിലേക്ക് വരാൻ മീനാക്ഷി താൽപര്യം കാട്ടിയിട്ടില്ല. അമ്മയാവട്ടെ സിനിമയിൽ ലേഡി സൂപ്പർസ്‌റ്റാർ എന്ന വിളിപ്പേരുള്ള ആൾ കൂടിയാണ്. രണ്ടാനമ്മയും ഒരുകാലത്തെ മലയാളികളുടെ പ്രിയ നായിക. സിനിമയിൽ സജീവം അല്ലെങ്കിലും മീനാക്ഷി ദിലീപ് റീലുകളും പോസ്‌റ്റുകളും ഒക്കെ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഇപ്പോഴിതാ മീനാക്ഷിയുടെ മറ്റൊരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അടുത്ത കൂട്ടുകാരി കൂടിയായ നമിത പ്രമോദിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് നമിത പ്രമോദ് എന്നതാണ്. സൗണ്ട് തോമ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത് നമിത പ്രമോദ് ആയിരുന്നു.
ഇരുവരുടെയും സൗഹൃദം ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു. പലപ്പോഴും ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള റീലുകളും കാണാൻ കഴിയുമായിരുന്നു. ഇപ്പോൾ ഒരു ബ്രാൻഡ് പ്രമോഷന്റെ ഭാഗമായി ഇരുവരും സാരിയിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങൾ വളരെ വേഗത്തിൽ വൈറലായി മാറുകയായിരുന്നു.
ഇടക്കാലത്ത് പക്ഷേ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാതായിരുന്നു. എന്നാല്‍ ഇടയ്ക്ക് അത് സംഭവിക്കാതെയായപ്പോള്‍ തെറ്റിപ്പിരിഞ്ഞോ എന്ന ഗോസിപ്പുകള്‍ പോലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമമിട്ട് കൊണ്ട് ഇപ്പോൾ അവരുടെ ചിത്രങ്ങൾ വന്നപ്പോൾ അത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
സഹോദരി ബന്ധം ആഘോഷിക്കുന്നു എന്ന ക്യാപ്ഷനോടെയായായിരുന്നു നമിതയുടെ അക്കൗണ്ടിൽ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. നമിതയുടെ 'നമ്മ ഡേസി' എന്ന സാരി ബ്രാന്റിന് വേണ്ടി എടുത്ത ചിത്രങ്ങളായിരുന്നു ഇവ. ഇരുവരും ഏതാണ്ട് ഒരുപോലെയുള്ള സാരികളാണ് ഇതിൽ ധരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം ഈ ചിത്രങ്ങളുടെ കമന്റ് ബോക്‌സിൽ ആണ്. അതിൽ കൂടുതൽ പേരും മീനാക്ഷിയുടെ ലുക്കിനെയാണ് പ്രശംസിക്കുന്നത്. മീനാക്ഷി വലിയ കുട്ടിയായി എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മറ്റ് ചിലരാവട്ടെ ദിലീപിനെ കുറിച്ചും പറയുന്നുണ്ട്. അതിനിടയിൽ വന്നൊരു കമന്റാണ് മഞ്ജു വാര്യർ ഈ ചിത്രം ലൈക്ക് ചെയ്‌തിട്ടില്ല എന്നത്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.




Click it and Unblock the Notifications
