"ഹേമ കമ്മിറ്റിയിൽ മോഹൻലാലിനെയും ദിലീപിനെയും ഒക്കെ പറഞ്ഞു കാണും, കാരണം ചിലരുടെ ശത്രുത മാത്രം"

മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. 12 പേജ് പുറത്തുവിടണമെന്നാണ് പുതിയ ആവശ്യം. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശ്. റിപ്പോർട്ടിൽ മോഹൻലാലിന്റെയും ദിലീപിന്റെയും പേരുകൾ വ്യക്തിവൈരാഗ്യം മൂലം പറയാൻ ഇടയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സിജെപി സമരത്തിലെ പ്രകാശ് രാജിന്റെ ഇടപെടലും ശാന്തിവിള ദിനേശ് എടുത്തുപറയുന്നുണ്ട്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

തന്റെ ചീഫിന് ഡേറ്റുകൾ നൽകാത്തവർക്കെതിരെ ഹേമ കമ്മീഷനിൽ ചെന്ന് പീഡന ഗോസിപ്പുകൾ പറഞ്ഞു കൊടുത്ത്, അത് പുറത്തുവിടണം എന്ന് മോങ്ങുന്ന കാലമാണ് ഇപ്പോൾ. ഇപ്പോൾ കണ്ടില്ലേ, യൂട്യൂബിലൊക്കെ ഇരുന്ന് മോങ്ങുന്നത്. ഹേമ കമ്മിറ്റിയുടെ 12 പേജ് പുറത്തുവിടണം എന്ന് പറഞ്ഞുകൊണ്ട്. കാരണം ഇവനൊക്കെ പോയി പറഞ്ഞിരിക്കുന്നത് നുണകളാണ് കണ്ടവന്റെ പേരിൽ. എനിക്ക് തോന്നുന്നത് അതിൽ മോഹൻലാലിനെയും ദിലീപിനെയും ഒക്കെ ആയിരിക്കും പറഞ്ഞിരിക്കുന്നത്.

mohanlal

കാരണം ഇവന്മാരുടെ വർഗ ശത്രുക്കൾ ആയതുകൊണ്ട് ഒരു പണി കൊടുത്തതാ. സിനിമ എടുക്കുന്നത് തന്നെ ആളുകളെ പറ്റിച്ച് കോടികൾ അടിക്കാനും, പെണ്ണ് എന്ന് എഴുതി കാണിച്ചാൽ ചാടി വീഴുന്ന പെണ്ണ് പിടിയന്മാർ പലതവണ പറന്നുവന്ന് ഹേമ കമ്മിറ്റിക്ക് തന്റെ ശത്രുക്കൾക്കെല്ലാം 'പെൺപീഡനം ആണ്' എന്ന് മൊഴി കൊടുത്തവന്മാർ സദാചാരവാദികളാകുന്ന കാലമാണ് ഇപ്പോൾ. അവരെല്ലാം സദ്ഗുണ സമ്പന്നരാണ്. പെണ്ണ് എന്ന് എഴുതി കാണിച്ചാൽ മതി. അവിടെ കമന്നു വീഴുന്നവന്മാർ.

അവന്മാരുടെ ശത്രുക്കൾ ആരൊക്കെയാണോ, അവരെയൊക്കെ പേരുകളാണ് വന്ന് പറന്നുവന്ന് ഹൈദരാബാദിൽ നിന്നൊക്കെ പറന്നുവന്ന് മൊഴി കൊടുക്കുന്നത്. ഹേമ കമ്മീഷൻ അല്ല, വാസ്‌തവത്തിൽ അത് ഹേമ കമ്മിറ്റിയാണ്. തങ്ങളോട് വന്ന് ഗോസിപ്പുകൾ പറഞ്ഞ പേരുകൾ പുറത്തുവിടരുത് എന്ന് മൂന്നംഗ ഹേമ കമ്മിറ്റി തന്നെ മുഖ്യമന്ത്രിക്ക് എഴുതി കൊടുത്തിട്ടും, മറച്ചുവെച്ച 12 പേജ് പുറത്തുവിടന്ന് ക്യാമറകൾക്ക് മുന്നിൽ ചാടുന്നവരെ എന്താണ് വിളിക്കേണ്ടത് എന്ന് എനിക്കറിയില്ല.

ഹേമ കമ്മിറ്റി ജസ്‌റ്റിസ് അല്ലേ അവർ. പലരും വന്ന് പലരുടെയും പേരുകൾ പറഞ്ഞു എന്ന് ഞങ്ങൾക്ക് തന്നെ ബോധ്യമുണ്ട്. ഇതിൽ പറയുന്ന പർട്ടിക്കുലർ ആളുകളുടെ പേരുകൾ പുറത്തുവിടരുത് എന്ന് ആ കമ്മിറ്റി തന്നെ എഴുതി കൊടുത്തിട്ടുണ്ട്. പുറത്തുവിടൂ പിണറായി ചെയ്‌തില്ലെങ്കിൽ രമേശ് ചെന്നിത്തല ചെയ്യും. അല്ലെങ്കിൽ വിഡി സതീശൻ ചെയ്യും എന്ന് പറഞ്ഞ് കിടന്ന് യൂട്യൂബിൽ കിടന്ന് ആളാകുന്നവർ മണ്ടനുമല്ല, പൊട്ടനുമല്ല, ശത്രുപക്ഷത്ത് നിൽക്കുന്നവരെ, അല്ലെങ്കിൽ ശത്രുപക്ഷത്ത് നിർത്തുന്നവരെ, ഒതുക്കാൻ ഒരു വഴി, അതിനപ്പുറം ഒന്നുമില്ല.

ജനാധിപത്യ മര്യാദകൾ ഒന്നുമില്ലാതെ, അഹങ്കാരത്തോടെ ജയലളിത ഭരണം ആഘോഷിക്കുന്ന കാലത്തിന്റെ അവസാനം കുറിച്ചത് രജിനികാന്തിന്റെ ഒരൊറ്റ പത്രസമ്മേളനമായിരുന്നു. എത്രപേർക്ക് ഓർമ്മയുണ്ടെന്ന് എനിക്കറിയില്ല. ഇപ്പോൾ യുക്തമായ തീരുമാനം തമിഴൻ എടുത്തില്ല എങ്കിൽ, കടവുളിന് പോലും ഇനി രക്ഷിക്കാൻ ആവില്ല എന്ന് ആ ബൈറ്റിൽ രജിനികാന്ത് പറഞ്ഞു. ലാസ്‌റ്റ് ചാൻസ് ആണ്. ഇപ്പോൾ നിങ്ങൾ വ്യക്തമായ തീരുമാനം എടുത്തില്ലെങ്കിൽ, ദൈവത്തിന് പോലും തമിഴനെ രക്ഷിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇലക്ഷൻ കഴിഞ്ഞു, വൻ ഭൂരിപക്ഷത്തിൽ കരുണാനിധി അധികാരത്തിൽ വരികയും, ജയലളിതയേയും തോഴി ശശികലയെയും തൂക്കിയെടുത്ത് അകത്ത് ഇടുകയും ചെയ്‌തു. അത് തമിഴ്‌നാട്ടിലെ ചരിത്രം. പിന്നെ സ്വന്തം പാർട്ടി ഉണ്ടാക്കാൻ ഇറങ്ങിയപ്പോഴും രജിനി ഇതുപോലൊരു ഡയലോഗ് അടിച്ചിട്ടില്ല. എന്തോ അങ്ങേരുടെ ധൈര്യം എവിടെയോ ചോർന്നു. കമൽഹാസൻ ഇടയ്ക്കിടെ തീപ്പൊരി ഡയലോഗുകൾ പറഞ്ഞിരുന്നു. സ്വന്തം പാർട്ടി ദയനീയമായി തോൽക്കുകയും, ഡിഎംകെയുടെ നിഴലായി രാജ്യസഭ എംപി ആയതോടെ കമൽഹാസന്റെ ഗ്യാസും പോയി.

അമിതാബ് ബച്ചൻ അടക്കം ഇതേപോലെ ഒതുങ്ങി കൂടിയതായി നമുക്ക് കാണാം. നമ്മുടെ നാട്ടിൽ ഉള്ള സിനിമാക്കാർ നപുംസകങ്ങളാണ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകുമോ എന്നാണ് എനിക്ക് സംശയം. ഈ നാട്ടിൽ നടക്കുന്നതൊന്നും ഞങ്ങൾ അറിയാറില്ല, അല്ലെങ്കിൽ ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല. ഓരോ പടം പൊട്ടുമ്പോഴും എങ്ങനെ കോടികൾ പ്രതിഫലം കൂട്ടാം, മറ്റുള്ളവരിൽ ഇല്ലാത്ത ഏത് കാർ വാങ്ങാം, ഇതിലപ്പുറം ഒരു ചിന്തയും നമ്മുടെ സിനിമാക്കാർക്ക് ഇല്ല.

സ്ഥാനത്തും അസ്ഥാനത്തും ഇഡിയെ പേടിച്ച് മുൻനിരയിൽ ഉള്ളവരൊക്കെ ഒതുങ്ങുന്നത് നമുക്ക് കാണാൻ പറ്റുന്നതാണ്. പണവും പോകും, മാനവും പോകും ഇഡി വന്നാൽ. ഇഡി തന്നെ വാർത്തകൾ പുറത്തുവിടുന്ന സ്ഥിതിയുമാണ്. അമ്മയിലെ പ്രശ്‌നങ്ങളിൽ പോലും ഇടപെടാത്ത വീരശൂര പരാക്രമികളുടെ ലോകമാണ് ഇപ്പോൾ മലയാള സിനിമ. ഞാൻ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറ. ഒന്നും ഒന്നും കണ്ടില്ല എന്ന് നടിച്ച് നിർഗുണ പരബ്രഹ്മങ്ങൾ ആയി ഇരിക്കുകയാണ്. ബ്ലാക്കും വൈറ്റുമായി ഒപ്പിക്കുന്നതൊക്കെ സുരക്ഷിതമായി എത്തിക്കേണ്ടിടത്ത് എത്തിക്കുക. നമ്മുടെ പിള്ളേരുടെ പിള്ളേർ തിന്നാൽ തീരാത്തത്ര ഉണ്ടാക്കി വെക്കുക, കിട്ടുന്ന സമയം കൊണ്ട്.

വല്ല പുറംപോക്കും, വല്ല പുറംപോക്ക് ഭൂമിയും നമ്മൾ വച്ചിരിക്കുന്ന കൊട്ടാരത്തിന്റെ പുറകിൽ കിടപ്പുണ്ടെങ്കിൽ, അത് ചുരണ്ടാതെ ഭരിക്കുന്നവനെ മണി അടിച്ച് എങ്ങനെ വാങ്ങാം എന്ന് തലപൊകഞ്ഞ് ആലോചിക്കുക. പട്ടയമില്ലാത്ത 500 ഉം 600 ഉം ഏക്കർ തോട്ടം ഉണ്ടെങ്കിൽ, അത് പട്ടയവും ഉള്ളതിന്റെ കൂടി എങ്ങനെ കൂട്ടിച്ചേർക്കാം എന്ന് ചിന്തിക്കുക. ഫാൻസ് എന്ന് പറഞ്ഞ് നടക്കുന്ന ഉണ്ണാക്കന്മാരിൽ നിന്ന് കിട്ടാവുന്നത്ര വാച്ച്, ഫോൺ, ക്യാമറ തുടങ്ങി ഏതാണ്ട് എല്ലാ സാമാനങ്ങളും ഫ്രീ ആയിട്ട് ഒപ്പിക്കുക.

ഈ നാട്ടിൽ എന്ത് നടന്നാലും ശരി, നമ്മുടെ സിനിമാക്കാർക്ക് അതൊരു പ്രശ്‌നമേ അല്ല. അവിടെയാണ് പ്രകാശരാജ് എന്ന നല്ല തന്തയ്ക്ക് പിറന്ന, ഉറച്ച നട്ടലുള്ള സിനിമാക്കാരൻ വ്യത്യസ്‌തനാകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന ഫ്രോഡിനെതിരെ രാജ്യത്തെ ചെറുപ്പക്കാർ അങ്ങ് ഡൽഹിയിൽ വിപ്ലവം നടത്തുന്നു. കൂടെ പ്രകാശരാജ് ഉണ്ട്, ദിവസങ്ങളായി. അയാളും കോടികൾ സമ്പാദിക്കുന്ന നടനാണ്. പക്ഷേ തന്റെ നാടാണ് അയാൾക്ക് മുഖ്യം.

അതിനായിട്ട് അയാൾ ഭരിക്കുന്ന മുഖം മൂടിധാരികളെ വെല്ലും പേടിക്കാതെ, ജന്തർ മന്തറിലൊക്കെ യുവവത്വത്തിനൊപ്പം നിന്ന് പോരാടും. അദ്ദേഹം പറയുന്നത് എന്നെ തോൽപ്പിക്കാൻ ആവില്ല. കൊല്ലാൻ കഴിയുമായിരിക്കും. അതുപോലെ തന്നെ. പക്ഷേ ഇങ്ങനെ ഈ നാട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് വല്ലവന്റെ കൈകൊണ്ട് ചാവുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma