'പള്ളിയിൽ ഇരുന്നപ്പോൾ പ്രാർത്ഥിച്ചത് പോലെ മോഹൻലാൽ വിളിച്ചു, അദ്ദേഹത്തിന്റെ മുടി സൂക്ഷിച്ചു വച്ചിരുന്നു'; ചാലി
ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ ഇഷ്‌ട നടനാണ് ചാലി പാലാ. കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്യാറുള്ളതെങ്കിലും അദ്ദേഹത്തെ അറിയാത്ത പ്രേക്ഷകർ കുറവായിരിക്കും. ഇപ്പോഴിതാ നടൻ മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ചും താരവുമായുള്ള ചില അനുഭവങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ചാലി പാലാ. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചാലി പാലാ മനസ് തുറന്നത്.
ചാലി പാലായുടെ വാക്കുകൾ
അന്ന് എന്റെ മീശ എല്ലാവർക്കും ഇഷ്‌ടമാ. ഒരിക്കൽ നമ്മുടെ. മേക്കപ്പ് മാൻ പട്ടണ റഷീദ്. പുള്ളി നമ്മുടെ ഒരു വലിയ ഇഷ്‌ടക്കാരൻ, കുടുംബ സുഹൃത്താണ്. പുള്ളിയാണ് സ്‌ഫടികം സിനിമ ചെയ്യുന്നത്. അപ്പൊ ഈ മീശ ഇങ്ങനെ വെച്ചപ്പോൾ, പുള്ളിയുടെ അസിസ്‌റ്റന്റ് പിള്ളേർ പുതിയതായിട്ട് വന്ന ഒരു പയ്യൻ ഉണ്ട്. അപ്പൊ അയാളോട് ആരോ പറഞ്ഞു എന്റെ മീശ എടുക്കണമെന്ന്. അപ്പൊ അവൻ വന്ന് നാളെ ഷൂട്ട് ഉള്ളതല്ലേ എന്ന് പറഞ്ഞ് എന്റെ മീശ പിടിച്ചു വലിച്ചു. പുള്ളി ഓർത്തത് അത് വെപ്പ് മീശയാണ് എന്നാണ്, അവർ പറ്റിക്കാൻ വേണ്ടി പുള്ളിയോട് പറഞ്ഞതായിരുന്നു.

ഇപ്പോഴത്തെ നടന്മാരിൽ പലരുടെയും മീശ വെപ്പാണ്. അല്ലാതെ ഒറിജിനൽ മീശ ഉള്ളവരും ഉണ്ടല്ലോ. ഇപ്പൊ ലാൽ സാറിനെ കണ്ടപ്പോൾ നല്ല മീശ. താടിയും ഫുൾ മീശയും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഒരു പാറ്റേൺ, മീശയുടെ ഒരു പാറ്റേൺ പുള്ളിയുടെ നല്ല രസമുണ്ട്... ഇപ്പോഴത്തെ പടങ്ങളിലൊക്കെ പുള്ളി വെച്ചത് നല്ല മീശയാണ്. പോലീസ് ഓഫീസർ ആയിട്ട്. പുള്ളിക്ക് എല്ലാം അലങ്കാരമല്ലേ. ആഭരണം എന്ന് പറയുന്നത് പോലെ. പുള്ളി ഭയങ്കര ഒരു ഇതല്ലേ.
അടുത്തിടെയാണ് ലാൽ സാർ പെട്ടെന്ന് വിളിച്ചത്. ഞാൻ ഒരു ദിവസം പള്ളിയിൽ കുർബാന കണ്ടുകൊണ്ടിരിക്കുകയാണ്. ഭദ്രേട്ടനും അപ്പുറത്ത് ഉണ്ടായിരുന്നു. ഫോണിൽ നമ്മൾ ഫോൺ സൈലന്റ് ആയിട്ടല്ലേ കേറുക. പള്ളിക്കകത്ത് ഞാൻ ഫോൺ കൊണ്ടുപോകില്ല. വണ്ടിക്കകത്ത് വെച്ചിട്ടാണ് പോകാറുള്ളത്. ഇത് എങ്ങനെ എന്തോ ഒരു തോന്നൽ പോലെ അങ്ങ് എടുത്തതാണ്. ഇത് ഞാൻ വൈബ്രേറ്റർ അടിച്ചപ്പോൾ ഞാൻ പയ്യെ ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ എടുത്തു.
കുർബാന സമയത്ത് എടുക്കാൻ പറ്റില്ല. പള്ളിക്കകത്ത്. പെട്ടെന്ന് ഞാൻ എടുത്തു കൊണ്ടുപോയി. അതിന്റെ വാതിലിന്റെ കേറുന്ന ഡോറിന്റെ അടുത്ത്. വിളിച്ചത് ലാൽ സാർ ആയിരുന്നു. അപ്പൊ ഞാൻ അതിനു മുമ്പ് പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. എന്റെ ദൈവമേ, എന്റെ കർത്താവേ. ലാലേട്ടന്റെ മനസ്സിൽ എന്നെക്കുറിച്ച് തോന്നൽ ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു. അത് കഴിഞ്ഞപ്പോഴാണ് എനിക്ക് ലാൽ സാറിന്റെ വിളി വന്നത്. ഇപ്പോഴും എനിക്ക് അതൊരു അത്ഭുതമാണ്.
ആ പ്രാർത്ഥിക്കുകയും ബെൽ അടിക്കുകയും ഒരുമിച്ചായിരുന്നു. അപ്പൊ ഞാൻ ഞെട്ടിപ്പോയി. ഇപ്പോൾ ലാൽ സാറിന്റെ കൂടെ നിൽക്കുന്ന, എന്റെ കൂടെ ഉണ്ടായിരുന്ന ഒരു പയ്യൻ ഉണ്ട്. റോബിൻ എന്ന് പറഞ്ഞു. നമ്മുടെ മകനെ പോലെ ഒരു പയ്യൻ. ഇപ്പൊ 10-12 കൊല്ലമായി പുള്ളി അവിടെ. ആക്കിയതൊക്കെ നമ്മളും കൂടിയാണ്. അപ്പൊ സിനിമയിൽ കൊണ്ടുവന്നവൻ ഞാനാണ്. എന്റെ ഒരു മോനെ പോലെയാണ്. അപ്പൊ അവനാണ് എന്നെ വിളിക്കുന്നത്.
വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, "ഞാൻ പാലായിൽ ഉണ്ട്." എന്ന് പറഞ്ഞു, ഇന്ന് വരാൻ പറ്റില്ല." ഞാൻ പറഞ്ഞു, "ഞാൻ നാളെ വരാം." പിറ്റേ ദിവസം പോയി, അവിടെ ചെന്ന് ലാൽ സാറിനെ കണ്ടു. പുള്ളി ചുമ്മാ കാണാനായിട്ട് വിളിച്ചെന്നേയുള്ളൂ. പണ്ടൊക്കെ പുള്ളിയുമായി ഇരുന്ന് മദ്യപിക്കുക ഒക്കെ ചെയ്യുമായിരുന്നു. പുള്ളി ഒരു ആനയും ഞാൻ വെറുമൊരു ഉറുമ്പും അല്ലെ. എന്നിട്ടും നമ്മളുടെ കൂടെയൊക്കെ ഇരുന്ന് എന്തിനും വരും.
അന്നത്തെ കാലത്ത് പുള്ളിയെ കാണാൻ പോവുന്നതല്ലേ. പിന്നെ പുള്ളിയോടുള്ള സ്നേഹം കൊണ്ട് പുള്ളി എല്ലാം കാണിച്ചാൽ എല്ലാത്തിനും നമുക്ക് സന്തോഷമാണ്. സ്‌ഫടികത്തിൽ പുള്ളിയുടെ മുടി കട്ട് ചെയ്‌തിരുന്നു. കാരണം കണ്ടിന്യൂവിറ്റി ഉണ്ട്. ആദ്യം ഷൂട്ട് ചെയ്‌ത്‌ട്ട് കുറെ കാലം കഴിഞ്ഞാണ് പിന്നെ തുടങ്ങുന്നത്. വീണ്ടു തുടങ്ങിയപ്പോൾ പുള്ളിയുടെ ഫസ്‌റ്റ് ഷോട്ട് ബാക്ക് ആയിരുന്നു, അപ്പോൾ മുടിയുണ്ടായിരുന്നു പുള്ളിക്ക്.
അങ്ങനെ ആ മുടി വെട്ടണം എന്ന് പറഞ്ഞു. അല്ല, അപ്പൊ ആന്റണിയോട് പറഞ്ഞു. ആന്റണിയാ, ആന്റണിയെ കൊണ്ട് പറയിപ്പിച്ചാണ് മുടി വെട്ടിയത്. ആ മുടി വെട്ടി ഞാൻ സൂക്ഷിച്ച് ഒരു ചെറിയ പെട്ടിയിൽ. ഞാൻ അത് സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. ഈ ഇടയാണ് അത് ഇരുന്നിരുന്നു ദ്രവിച്ച് കുറച്ച് പോയത്. ഇക്കാര്യം പുള്ളിക്ക് പോലും അറിയത്തില്ല.


Click it and Unblock the Notifications
