Get Updates
Get notified of breaking news, exclusive insights, and must-see stories!

"അന്ന് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ഭക്ഷണം കഴിക്കുന്നത് ഒരുമിച്ച്, പുതിയ താരങ്ങൾക്ക് ബഹുമാനമില്ല"

ഇന്നത്തെ കാലത്തെ സിനിമയെ കുറിച്ചും പഴയകാലത്തെ രീതികളെ കുറിച്ചും തുറന്ന് പറയുകയാണ് ക്യാമറമാൻ അനിൽ ഗോപിനാഥ്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയ സംവിധായകർ മാറി നിൽക്കാൻ കാരണം കാരവൻ സംസ്‌കാരം ആണെന്നും പണ്ട് വളരെ എത്തിക്‌സ് വച്ചുകൊണ്ടാണ് സിനിമകൾ ചെയ്‌തിരുന്നത്‌ എന്നും അനിൽ ഗോപിനാഥ് പറയുന്നു.

തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

അനിൽ ഗോപിനാഥിന്റെ വാക്കുകൾ

ഞാൻ വർക്ക് ചെയ്യുന്ന പീരിയഡും ഇപ്പോഴത്തെ പീരിയഡും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ഞാൻ വർക്ക് ചെയ്യുന്ന സമയത്ത് ടെക്‌നീഷ്യൻമാർക്ക് അതേ വില ഉണ്ടായിരുന്നു. നമ്മളെയും അതുപോലെ തന്നെ കാണുമായിരുന്നു. അന്നൊക്കെ നമ്മൾ മോശക്കാരല്ല എന്ന ചിന്താഗതിയിലാണ് നമ്മൾ വർക്ക് ചെയ്യുന്നത്. അപ്പോൾ നമുക്ക് അവരെ പേടിയില്ല. അവരോട് ഒരു കരുതലും വേണ്ട ഒന്നും വേണ്ട. ഇപ്പോൾ ഉള്ളവർ 10 അടി നൂറടി മാറി നിന്നിട്ടാണ് ചെയ്യുന്നത്.

mohanlal

പണ്ട് അതല്ല, നമ്മളൊക്കെ ഒരുമിച്ച് നിന്നിട്ടാണ് ഭക്ഷണം പോലും കഴിക്കുന്നത്. ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ ഒക്കെ, അന്നൊന്നും കാരവൻ സംസ്‌കാരം ഇല്ലല്ലോ. എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ടേബിളിന്റെ അടുത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ചിലപ്പോൾ മമ്മൂക്ക കൊണ്ട് വന്ന എന്തെങ്കിലും ഒക്കെ ഫുഡ് നമുക്ക് തരും. അങ്ങനെയൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതല്ല, ഭക്ഷണം കഴിക്കുമ്പോൾ പോലും ഒന്നിച്ച് ഇരിക്കാറില്ല.

മമ്മൂക്ക സ്വന്തം കാരവനിൽ പോവും, ലാലേട്ടൻ പോവും, സംവിധായകൻ അവരുടെ കാരവനിൽ പോവും. യൂണിറ്റുകാർ മാത്രമാണ് ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. ഒരു നടനോട് നമ്മൾ ക്യാരക്റ്റർ പറയുമ്പോൾ അത് അയാൾ ഒബ്‌സർവ് ചെയ്‌തു തുടങ്ങും. കഥ പറയുമ്പോൾ അവർ അത് ഒബ്‌സർവ് ചെയ്യും. ഏത് നടൻ ആയാലും, എത്ര പണക്കാരൻ ആയാലും അവർ സോഷ്യൽ മീഡിയയിൽ കൂടെയും അല്ലാതെയും എല്ലാ കാര്യങ്ങളും അറിയുന്നതാണ്.

അത്രയും വലിയ ഒബ്‌സർവേഷനും ഡെഡിക്കേഷനും ഒക്കെ ഉള്ളത് കൊണ്ടാണല്ലോ അവരൊക്കെ വലിയ നടൻമാർ ആയത്. അപ്പോൾ ഒരു ക്യാരക്റ്റർ കൃഷി പണിക്കാരൻ ആണെങ്കിലോ തോട്ടം പണിക്കാരൻ ആണെങ്കിലോ അയാൾ അതിനെ ഒബ്‌സർവ് ചെയ്‌ത്‌ അത് അഭിനയിക്കാൻ ചിലപ്പോൾ മൂന്ന് മാസമോ ആറ് മാസമോ അല്ലെങ്കിൽ ഒരു വർഷമോ ഒക്കെ എടുക്കേണ്ടി വരും.

ഇപ്പോഴത്തെ കാരവൻ സംസ്‌കാരത്തിന്റെ സമയത്ത്, ഇപ്പോഴത്തെ നടന്മാർക്ക് ഒരാൾക്കും ആരെയും സാർ എന്ന് വിളിക്കാൻ താൽപര്യമില്ല, ചേട്ടാ എന്ന് വിളിക്കാനും താൽപര്യമില്ല. ഞാനൊക്കെ സിനിമയിൽ വരുമ്പോൾ ഫഹദ് ഫാസിലോക്കെ എന്നേക്കാൾ ജൂനിയറാണ് സിനിമയിൽ. പ്രായം കൊണ്ടും എന്നേക്കാൾ ജൂനിയറാണ്. ഞാൻ ഫഹദ് ഫാസിലിനെ മാത്രമായി എടുത്ത് പറയുകയല്ല.

പൊതുവെ ഇപ്പോഴത്തെ ജനറേഷനെ സംബന്ധിച്ച് അളിയാ എന്ന് വിളിക്കുന്ന ആളുകൾ കൂടെയുള്ളപ്പോൾ എന്തിനാണ് സാർ എന്ന് വിളിക്കുന്നവനെയും ചേട്ടാ എന്ന് വിളിക്കുന്നവനെയും. അത് മാത്രമല്ല ഞങ്ങളുടേത് കുറച്ച ഓൾഡ് ജനറേഷനാണ്. ഇപ്പോഴത്തെ ആളുകൾക്ക് ഒപ്പം നിൽക്കുന്ന അവരുടെ സുഹൃത്തുക്കൾ, അവരെ അറിയുന്ന ആളുകൾ ഉള്ളപ്പോൾ എന്തിനാണ് വളരെ പ്രഫഷണലായ, എത്തിക്‌സ് വച്ച് കൊണ്ട് സിനിമ ചെയ്യുന്ന ആളുകളുടെ പുറകെ പോവുന്നത്.

"ഗണേഷ് കുമാറിനെ പത്തനാപുരത്തെ ജനങ്ങൾ മറന്നു, 5000 കാമുകിമാർ ഉണ്ടെന്ന് പറഞ്ഞത് ലാഘവത്തോടെ"

അതുകൊണ്ടാണ് സിബി മലയിൽ സാറിനൊക്കെ ഇങ്ങനെ നിൽക്കേണ്ടി വരുന്നത്, അദ്ദേഹമെന്താ മോശം ആയിട്ടാണോ? ഭദ്രൻ സാർ മോശമാണോ? ഷാജി കൈലാസ് മോശമാണോ? തുളസീദാസ് മോശമാണോ? ജോഷി സാറും രാജസേനനും മോശമാണോ? ഇവരൊക്കെ പടം ചെയ്യാത്തതിന്റെ കാരണം എന്താണ്. അവരെ ഒന്നും ബഹുമാനിച്ചു കൊണ്ട് ചെയ്യാൻ ആളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+