"മോഹൻലാലിന്റെ മാസ് രംഗം കാണിച്ചാൽ രജനിയുടെ പ്രാധാന്യം കുറയുമെന്ന ചിന്ത മോശം, ഇനി പോവരുത്"
അടുത്തിടെയാണ് രജനികാന്ത് നായകനായ ജയിലർ 2 എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. വലിയ ആരവത്തോടെയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. മാത്രമല്ല ആദ്യദിന കളക്ഷനിലും ചിത്രം കുതിച്ചു മുന്നേറി. ഇപ്പോഴും നിറഞ്ഞ സദസുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. എന്നാൽ അതിൽ മോഹൻലാലിന്റെ സീനുകൾ ഒഴിവാക്കിയെന്ന വിമർശനം ഉയർന്നിരുന്നു. അതിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
രജിനികാന്ത് നായകനായ ജയിലർ 2 തിയേറ്ററിൽ എത്തി. കേരളത്തിൽ ഒരു മലയാള പടം പോലും റിലീസ് ചെയ്യാത്ത അത്രയും തിയേറ്ററുകളിലാണ് ജയിലർ കളിക്കുന്നത്. ഇന്ത്യൻ 2 പോലെ തല്ലിപ്പൊളി ആയില്ല, എന്തായാലും. ജയിലർ 2. നല്ല അഭിപ്രായം. കണ്ടവരൊക്കെ പറഞ്ഞു: 380 കോടി രൂപ ചെലവിട്ട് എടുത്ത സിനിമയാണ്. 380 കോടി. അതിൽ 180 കോടി രജിനികാന്തിന്റെ ശമ്പളം മാത്രമാണ്. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ 600 കോടി രൂപയുടെ ബിസിനസ് നടന്നു. അതായത് ടേബിൾ പ്രോഫിറ്റ് എന്ന് പറയുന്നത് 220 കോടി രൂപയാണ്. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് 220 കോടി രൂപ നേടി. 75 വയസ്സ് പിന്നിട്ട ഒരു നായകന്റെ സിനിമ വിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ഒരു കണക്കിന് രജിനികാന്ത് രാഷ്ട്രീയത്തിൽ വരണ്ട എന്ന് വെച്ചത് നന്നായി. ജയിലർ റിലീസ് ആയതോടെ ഒരു വിവാദം തലപൊക്കിയിരിക്കുന്നു. ഒന്നാം ഭാഗത്തിലെ പോലെ, രണ്ടാം ഭാഗത്തിലും മോഹൻലാൽ ഗസ്‌റ്റ് വേഷത്തിൽ വന്നു. മാത്യൂ ആയിട്ട്. ജയിലർ മുത്തുവേൽ പാണ്ഡ്യന്റെ സുഹൃത്ത് മാത്യൂ. ഒന്നാം ഭാഗത്തിൽ മോഹൻലാലിന്റെ മാത്യൂ കുറച്ചാണെങ്കിലും നല്ല കയ്യടി നേടി. രണ്ടാം ഭാഗത്തിൽ മോഹൻലാൽ അഭിനയിച്ച നോട്ടബിൾ ആയ പല സീനുകളും പടം തിയേറ്ററിൽ എത്തുമ്പോൾ ഇല്ല.
മോഹൻലാൽ ഡബ്ബിംഗ് ചെയ്‌തിട്ടുണ്ട്, പക്ഷേ തിയേറ്ററിൽ എത്തിയപ്പോൾ ഇല്ല. ട്രെയിലറിൽ കാണിച്ച സീനുകൾ പോലും തൂക്കി മാറ്റി എന്നാണ് വിവാദം. മോഹൻലാൽ 5 സീനുകളിൽ ഇട്ട ഷട്ടുകൾ കാണിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ തന്നെ രംഗത്തെത്തി. തനിക്ക് സിനിമ കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി എന്നാണ് ജിഷാദ് പറയുന്നത്. ഒരു ഇതിഹാസ താരത്തോട് ഇത്തരം അനാദരവ് കാണിച്ചത് മോശമായെന്നും. ഇനി ജയിലറിന്റെ മൂന്നാം ഭാഗം ഉണ്ടാക്കാൻ ഇറങ്ങുകയാണെങ്കിൽ, അതിൽ മോഹൻലാൽ അഭിനയിക്കരുത് എന്നും ജിഷാദ് പറയുന്നു.
ന്യായമായ കാര്യം. സിനിമയുടെ കളക്ഷൻ കോടികൾ വാരുന്നതിനേക്കാൾ എനിക്ക് ആരാധകരുടെയും മോഹൻലാൽ എന്ന നടന്റെ ആത്മാഭിമാനത്തോടുമാണ്, അതിന് രണ്ടിനുമാണ് ഞാൻ വില കൽപ്പിക്കുന്നത് എന്നാണ് ജിഷാദ് പറയുന്നത്. അതും ന്യായം. ജയിലർ 1-ൽ കുറച്ച് സമയം കൊണ്ട് മോഹൻലാലിന്റെ മാത്യൂ തിയേറ്ററുകളിൽ വലിയ ചലനം സൃഷ്‌ടിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ സഹകരിപ്പിക്കാതിരിക്കാമായിരുന്നു.
അയാൾ ഒന്നാം ഭാഗത്തിൽ ഗസ്‌റ്റ് വേഷത്തിൽ വന്നിട്ട് വിഴുങ്ങിയെങ്കിൽ, രണ്ടാം ഭാഗത്തിൽ വിളിക്കാതിരിക്കാമായിരുന്നു. ക്ഷണിച്ച് അഭിനയിപ്പിച്ചിട്ട് മോഹൻലാലിന്റെ മാസ് രംഗങ്ങൾ കാണിച്ചാൽ രജിനികാന്തിന്റെ പ്രാധാന്യം കുറഞ്ഞുപോകും എന്ന ഭയം ഉണ്ടാകുന്നത് മോശം കാര്യമാണ് എന്ന് ഞാൻ പറയും. രജിനികാന്ത് അതിലും വലിയ അപ്പൂപ്പന്മാരുടെ മുന്നിൽ അതിഥി വേഷത്തിൽ മോഹൻലാൽ വന്നാൽ, മോഹൻലാൽ എന്ന പ്രതിഭ കസറും എന്ന് നമ്മുടെ മുൻ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. പല ചിത്രങ്ങളിലും.
പടത്തിന് നീളം കൂടിപ്പോയി എന്ന വരട്ട ന്യായവാദങ്ങൾ ഒന്നും ഒരു ദേശീയ നടനോട് കാണിച്ച മോശത്തരത്തിന് മറുപടിയാകില്ല ഒരിക്കലും. ചെയ്യേണ്ടത്: ആരുടെയോ നിർദ്ദേശത്തിൽ തൂക്കി മാറ്റിയ ആ സീനുകൾ വീണ്ടും റീഎഡിറ്റ് ചെയ്‌ത്, റീസെൻസർ ചെയ്‌ത്, കേരളത്തിലെങ്കിലും പ്രദർശിപ്പിക്കുക എന്നതാണ് സാമാന്യ മര്യാദ. ആ മാന്യത കാണിക്കാൻ കലാനിധി മാരൻ മര്യാദ കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഇനി 25 ദിവസം ഞങ്ങൾക്ക് തരൂ. 25 കോടി തരാം എന്ന ഓഫറുമായി മറ്റ് ഭാഷകളിൽ നിന്നും ക്ഷണം വന്നാൽ, അത് കൈപ്പറ്റാതിരിക്കാനുള്ള മാന്യത മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണിക്കണം. നിങ്ങൾക്ക് ഇവിടെ എതിരാളി ഇല്ലാത്ത ഒരു സീറ്റ് ഉണ്ടല്ലോ, മോഹൻലാൽ. അതുപോലെ മക്കളോടും പറയണം: നമ്മുടെ കൊച്ചു മലയാളത്തിലെ കൊച്ചു സിനിമകൾ മതിയെന്ന് അവരെയും ശീലിപ്പിക്കണം. പാൻ ഇന്ത്യ, തേങ്ങ എന്നും പറഞ്ഞൊന്നും മക്കളെയും പറഞ്ഞോണം: ഇറങ്ങരുത്, അന്യഭാഷകളിൽ ഒന്നും പോകണ്ട.
നമുക്ക് നമ്മളുടെ മധുര ജില്ലയുടെ വലിപ്പമുള്ള കേരളത്തിലെ ചെറിയ സിനിമകൾ മതി. അവിടെ നമുക്ക് ഒന്നാമനായി, രണ്ടാമനായി കളിക്കാം. പാൻ ഇന്ത്യ എന്നുള്ള ലേബലിൽ ഒന്നും പോകണ്ട എന്ന് മക്കളെയും മോഹൻലാലും പഠിപ്പിക്കണം. മോഹൻലാലും അങ്ങനെ തീരുമാനിക്കണം എന്നാണ് എനിക്ക് ആമുഖമായി പറയാനുള്ളത്.


Click it and Unblock the Notifications
