'ഷൈൻ നിഗത്തിന് വണ്ടി ചെക്ക് നൽകിയിട്ടില്ല, സ്കെച്ച് പെൻ കൊണ്ടാണ് പേരെഴുതിയത്, 8 ലക്ഷം നഷ്‌ടം'; സജി നന്ത്യാട്ട്
മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് സജി നന്ത്യാട്ട്. ആറോളം സിനിമകൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം സംഘടനകളുടെ ഭാരവാഹി എന്ന നിലയിലും കഴിവ് തെളിയിച്ചയാളാണ്. ഇപ്പോഴിതാ ഷൈൻ നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ച് മനസ് തുറക്കുകയാണ് സജി നന്ത്യാട്ട്. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സജി നന്ത്യാട്ടിന്റെ വാക്കുകൾ
ഷൈൻ നിഗത്തിന്റെ കേസിൽ ഞാൻ എടുക്കാൻ പോയ പടത്തിലായിരുന്നു പ്രശ്‌നം. ചെക്ക് മടങ്ങിയെന്നായിരുന്നു. അത് ഷൈൻ നിഗം സ്കെച്ച് എഴുതിക്കൊടുത്തത്. ഷൈൻ നിഗത്തിന്റെ അമ്മയാ അത് ചാനലിൽ പറഞ്ഞത്. ഞാനും സാന്ദ്ര തോമസും ഒക്കെ കൂടി പടം പിടിക്കുകയായിരുന്നു, കൊറോണ സമയത്ത്. പിന്നെ ആ സിനിമയുടെ ഷൂട്ട് എന്ന് പറയുന്നത് എവിടെയായിരുന്നു, കാനഡയിലാണ്. അതുകൊണ്ട് നടന്നില്ല.

അതിന് മുൻപ് ചെക്ക് കൊടുത്തു. ചെക്ക് കൊടുത്തപ്പോൾ ഷൈൻ നിഗത്തിന് കൊടുക്കുന്നത് നമ്മുടെ വെയിലിന്റെ സെറ്റ് വെച്ചിട്ട് തൃശൂർ, രാത്രിയിൽ. അപ്പൊ സാന്ദ്രയാണ് പറഞ്ഞത്, ഷൈൻ നിഗത്തിന് അഡ്വാൻസ് കൊടുത്തില്ലേ സൈറ്റിൽ ഉണ്ടല്ലോ. ഞാൻ തിരിച്ചു വന്നപ്പോൾ, ഞാൻ ഉള്ളത് എന്റെ ഡയറക്‌ടറാണ്. അപ്പൊ ഞാൻ ചോദിച്ചു, ഷൈനെ അഡ്വാൻസ് തന്നേക്കണം എന്ന് ചോദിച്ചു. ഓക്കെ എന്ന് പറഞ്ഞു.
ഞാൻ 10 ലക്ഷം എഴുതി ഒപ്പിട്ടു. പേര് പുള്ളി എഴുതിക്കോളാം എന്ന് പറഞ്ഞു. ഷൈൻ നിഗത്തിന്റെ ഒഫീഷ്യൽ പേര് എഴുതണം എന്ന് പറഞ്ഞു. അത് ഞാൻ എഴുതിക്കോളാം സജിയേട്ടാ എന്ന് പറഞ്ഞു. അബി എന്റെ ഇൻഡിമേറ്റ് ഫ്രണ്ട് ആയിരുന്നു. ഷൈൻ നിഗം ആയി എനിക്ക് ബന്ധമൊന്നുമില്ല. ഈ ആള് എഴുതിക്കോളാം എന്ന് പറഞ്ഞത് കൊണ്ട് ഇതിൽ ഒരു ഗുരുത്വം ഉണ്ടായി.
എന്റെ ചെക്ക് ഇന്നുവരെ മടങ്ങിയിട്ടില്ല. ഞാൻ പോയി ബാങ്കിൽ ചെന്നു. ആൾക്കാർ വിചാരിക്കും, നമ്മൾ ഒരു കള്ള ചെക്കുകാരൻ എന്നാവും വിചാരിക്കുക കേൾക്കുന്നവർ. അപ്പൊ അവര് പറഞ്ഞു, ചെക്ക് മടങ്ങി എന്ന് ശരി. സംഭവം പേര് സ്കെച്ച് പെന്നിൽ ആയിരുന്നു എഴുതിയത്. സ്കെച്ച് പെന്നിൽ എഴുതിയാൽ മടങ്ങും. ഈ പുള്ളി സ്കെച്ച് പെന്നിലാണ് എഴുതിയത്. എന്റെ ഭാഗ്യമാണ്അല്ലെങ്കിൽ പിന്നെ ഞാൻ പടം നടക്കാത്തത് കൊണ്ട് ആ പൈസക്ക് പിന്നെ ഞാൻ പുറകെ നടക്കേണ്ടി വന്നേനെ.
പടം നടന്നില്ലല്ലോ. ആ പടത്തിൽ എനിക്കൊരു 8-8.50 ലക്ഷം രൂപയോളം പോയി കിട്ടി. കാരണം ബേസിക് എക്സ്പെൻസ് ഉണ്ട്, തുടങ്ങാൻ വേണ്ടിയിട്ട്. ഹിന്ദിയിൽ നിന്നുള്ള ഒരു സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്നു. പുള്ളിക്കാരൻ ഒരു 6 ലക്ഷം രൂപ വാങ്ങിച്ചു, തിരിച്ചു തന്നിട്ടില്ല. ഡയറക്‌ടർ ഇപ്പോഴും എനിക്ക് പൈസ തരാറുണ്ട്.
ഷൈൻ നിഗത്തിന്റെ അമ്മ ഒരു ചാനൽ ചർച്ചയിലാണ് പറഞ്ഞത്. അപ്പൊ അത് വല്ലാത്തൊരു ഷോക്ക് ആയിപ്പോയി. എനിക്ക് ഷോക്ക് ആയിപ്പോയി. ആൾക്കാരുടെ ഇടയിൽ എന്നെ കള്ളനായിട്ട്. അത് സ്വാഭാവികമാണ്. പെട്ടെന്ന് ഞാൻ അങ്ങ് ഇതായി. നമ്മൾ അങ്ങനെ ചെയ്യാറില്ല. നമ്മൾ കള്ളനെ പോലെ ആയില്ലേ. അവർ പറയാൻ കാരണം, അന്ന് ഞാൻ ഷൈൻ നിഗത്തിന് എതിരെ സംസാരിച്ചില്ലേ. പ്രൊഡക്ഷനിൽ പ്രശ്‌നം ഉണ്ടാക്കിയാൽ, അത് ആരാണെന്ന് ഞാൻ സംസാരിക്കും. ഞാൻ ഇനിയും സംസാരിക്കും. ഞാൻ ആരെയും പേടിക്കുന്നില്ല.
ഷൈൻ നിഗം നന്നായി വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാനും. അബിയുമായാണ് എനിക്ക് നല്ല ബന്ധമുള്ളത്. അബി കോട്ടയത്തൊക്കെ വരുമ്പോൾ, ഇവിടെ ഹോട്ടലിൽ ഞങ്ങൾ രാത്രി പോയി ഇരിക്കുകയും. അതുകൊണ്ട് അവൻ രക്ഷപ്പെട്ടോട്ടെ എന്ന് നമുക്ക് ആഗ്രഹമുണ്ട്. പക്ഷേ ആ അവന്റെ ആ ഇടപെടലിലൊക്കെ തെറ്റായിരുന്നു. ആ ഒരു ചെറുപ്പത്തിന്റെ ആയിരിക്കും. അപ്പൊ നമ്മൾ അതിനകത്ത് രക്ഷകർത്താവ് എന്ന നിലയിലാണ് പറയുന്നത്.
അതായത് അവരോട് വൈരാഗ്യം ഒന്നും നമുക്കില്ല. പിന്നെ ഞങ്ങളുടെ പ്രൊഡ്യൂസർ അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടർ അസോസിയേഷന്റെയും ഒക്കെ ഭാഗമായി, ചേംബറിന്റെ ഭാഗമായിട്ട് ഇരിക്കുന്ന ഒരാളാ ഞാൻ. ആ സമയത്ത്. അപ്പൊ ആ സമയത്ത് എന്റെ ഉത്തരവാദിത്വമാണ് പറയേണ്ടത്. എന്റെ മെമ്പേഴ്‌സിനെ സംരക്ഷിക്കുക എന്നുള്ളത് എന്റെ കടമയാണ്. എന്റെ മെമ്പേഴ്‌സിനെ പ്രൊട്ടക്റ്റ് ചെയ്യാൻ വേറെ ആരും വരില്ലലോ.
പുള്ളിക്കാരി ആ സമയത്ത് സ്വാഭാവികമായിട്ടും പറയുമല്ലോ. എനിക്കെതിരെ പറഞ്ഞതാണ്. നമ്മൾ പറയുന്നത് നമുക്ക് എതിരെ പറയാമല്ലോ. പ്രതികരിക്കാനും റെസ്പോണ്ട് ചെയ്യാനും ഉള്ള അധികാരം അവർക്കുണ്ട്. പക്ഷേ ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടെന്ന് ഞാൻ ഓർത്തത്, എന്താ ഇങ്ങനെ സംഭവം ഉണ്ടോ എന്ന്. ഞാൻ അപ്പൊ ബാങ്കിൽ ചെന്ന് ചോദിച്ചു. അവിടെ ചോദിച്ചപ്പോൾ അവർ പറഞ്ഞു, സ്കെച്ച് പെന്നിന്റെ പ്രശ്‌നം. ആ ചെക്ക് സംവിധായകന്റെ കൈയിൽ ഉണ്ടെന്നും പിന്നെ കാണാതായെന്നും പറയുന്നു. അതിൽ ദുരൂഹതയുണ്ട്.


Click it and Unblock the Notifications
