Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടിയൻ വരുന്നു ഒരിക്കൽ കൂടി; പൃഥ്വിയും മഞ്ജുവും മുഖ്യ വേഷത്തിൽ, നിർമ്മാതാവായി കരൺ ജോഹർ

കേരളത്തിന്റെ നാടോടിക്കഥകളിലെ എക്കാലത്തെയും വലിയ കഥാപാത്രങ്ങളിൽ ഒന്നായ ഒടിയനെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ഒരുങ്ങി സംവിധായകൻ രാഹുൽ സദാശിവൻ. ഹൊറർ സിനിമകളുടെ തലതൊട്ടപ്പൻ എന്ന വിശേഷണമുള്ള രാഹുൽ സദാശിവന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒടിയൻ. നേരത്തെ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ വലിയ തരംഗം സൃഷ്‌ടിച്ചിരുന്നെങ്കിലും തിയേറ്ററിൽ വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

ശ്വേത മേനോന്‍ മൊഴി നല്‍കി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയോ എന്ന് ചോദ്യം, അടുത്ത നീക്കം
ശ്വേത മേനോന്‍ മൊഴി നല്‍കി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയോ എന്ന് ചോദ്യം, അടുത്ത നീക്കം

ഡയസ് ഇറെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ഒടിയൻ നിർമ്മിക്കുന്നത് ബോളിവുഡിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ കരൺ ജോഹറാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാളത്തിലെ കന്നി സംരംഭമാണ് ഒടിയൻ. ഒപ്പം സഹ നിർമ്മാതാക്കളായി പൃഥ്വിരാജ് പ്രൊഡക്ഷൻസും ഉണ്ടാവും.

odiyan

ചിത്രത്തിൽ പൃഥ്വിരാജ് തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുക. മഞ്ജു വാര്യരാണ് നായികയായി എത്തുക. നേരത്തെ മോഹൻലാൽ നായകനായ ഒടിയനിലും നായികാ വേഷം ചെയ്‌തത്‌ മഞ്ജു വാര്യർ ആയിരുന്നു. ധർമ്മ പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ, അദർ പൂനവാല, അപൂർവ മെഹ്ത എന്നിവരും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയും നിർമ്മാണ പങ്കാളികളാകും.

നേരത്തെ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്‌ത ഒടിയനിൽ നിന്നും ഏറെ വ്യത്യസ്‌തമായി ആ കഥയുടെ നിഗൂഢതയും ഹൊറർ എലെമെന്റുകളും കൂടുതലായി ചേർത്ത് കൊണ്ടാവും രാഹുൽ സദാശിവൻ ചിത്രം ഒരുക്കുകയെന്നാണ് ലഭ്യമായ വിവരം. ചിത്രത്തിന്റെ അന്നൗൺസ്മെന്റ് പോസ്‌റ്റർ കരൺ ജോഹർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

കൂടുതൽ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ അധികം വൈകാതെ പുറത്തുവിടും. അടുത്തതായി താൻ സംവിധാനം ചെയ്യാൻ പോവുന്ന ചിത്രവും ഹൊറർ ജോണറിൽ പെട്ട ഒന്നായിരിക്കുമെന്ന് രാഹുൽ സദാശിവൻ പറഞ്ഞിരുന്നു. നിലവിൽ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളായാണ് ചിത്രം ഒരുങ്ങുന്നത്.

"വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കും, ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം അമ്മ ഇടപെട്ടു, തൃഷയുടേത് താലിയല്ല"

രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ഭൂതകാലം എന്ന ചിത്രം ഒടിടി വഴി റിലീസ് ചെയ്‌തപ്പോൾ ഹിന്ദി അടക്കമുള്ള ഭാഷകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. കൂടാതെ ഡയസ് ഇറെയും പ്രേക്ഷക പ്രീതി നേടിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭ്രമയുഗമാവട്ടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ട് തന്നെ വൻ മുതൽ മുടക്കിൽ തന്നെയാവും ഒടിയൻ ഒരുങ്ങുക എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+