'അന്ന് നാന വീക്കിലിക്കാർ സെറ്റ് കവർ ചെയ്യാൻ വന്നു, പിന്നാലെ ഇറങ്ങിപോവുമെന്ന് തിലകൻ ഭീഷണി മുഴക്കി'; ജയകുമാർ

മലയാള സിനിമയിൽ നിരവധി കലാമൂല്യമുള്ള മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് ഭാവചിത്ര ജയകുമാർ. പഞ്ചാഗ്നി അടക്കമുള്ള ചിത്രങ്ങളും ഒട്ടേറെ സീരിയലുകളും അദ്ദേഹം കരിയറിൽ നിർമ്മിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങൾ മാസ്‌റ്റർബിൻ ചാനലിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം.

'നവ്യ നായർക്ക് ഞാൻ പഠിപ്പിച്ചപ്പോൾ സ്‌റ്റേറ്റിൽ ഫസ്‌റ്റ്, ഒരു ജോഡി ഡ്രസ് പോലും വാങ്ങി തന്നില്ല'; ആലപ്പി സുദർശൻ
'നവ്യ നായർക്ക് ഞാൻ പഠിപ്പിച്ചപ്പോൾ സ്‌റ്റേറ്റിൽ ഫസ്‌റ്റ്, ഒരു ജോഡി ഡ്രസ് പോലും വാങ്ങി തന്നില്ല'; ആലപ്പി സുദർശൻ

ഭാവചിത്ര ജയകുമാറിന്റെ വാക്കുകൾ

സിനിമയോ സീരിയലോ പ്രൊഫഷണലോ ഏതുമാവട്ടെ ജീവിതം എന്ന് പറയുന്ന ഒരു കാര്യത്തിന്റെ അളവ് എടുത്തു നോക്കുമ്പോൾ, ആ കാലഘട്ടത്തിലെ ജീവിതം, പിന്നെ ഈ മഹാന്മാരായ ആൾക്കാരുമായിട്ടുള്ള ബന്ധം, അത് പിന്നെ വളരെ വലിയൊരു അസറ്റ് തന്നെയാണ്. നിങ്ങൾ ഈ പറഞ്ഞ താരങ്ങൾ മാത്രമല്ലല്ലോ, എംടി വാസുദേവൻ നായർ, അദ്ദേഹമാണ് ഞങ്ങളുടെ ഗോഡ് ഫാദർ. അദ്ദേഹമാണ് ഞങ്ങളുടെ കമ്പനികൾക്ക് പേരിട്ടത്.

thilakan

പഞ്ചാഗ്നി എന്ന് പറയുന്ന ഒരു സിനിമയിലേക്കാണ് ഞാൻ ആദ്യമായിട്ട് വന്ന് ഫീൽഡിലേക്ക് ഇറങ്ങുന്നത്. അപ്പൊ അവിടെയൊക്കെ, കോഴിക്കോട് എന്ന് പറയുന്ന സ്ഥലത്ത്, അദ്ദേഹത്തിന്റെ തട്ടകമാണ്, അവിടെ ഓരോ വീടുകളിൽ ലൊക്കേഷൻ കാണാൻ പോകാൻ ഉൾപ്പെടെ, വരികയും, ഓരോരോ ബാലപാഠങ്ങൾ പറഞ്ഞു തരികയും, ചെയ്‌ത്‌ ഒരു അനുഭവം എന്ന് പറയുന്നത് ഒരു അത്യപൂർവ്വമായ ഒരു ബ്ലെസ്സിംഗ് ആയിട്ടാണ് ഞാൻ കാണുന്നത്. എംടി സാറിനെ പോലെ ആളുകൾ അധികം മൗനി ആണെന്ന് അറിയാമല്ലോ. അദ്ദേഹം കൂടുതൽ സംസാരിക്കാത്ത ആളാണ്.

അങ്ങനെ തന്നെയാണ് നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്‌തത്. പക്ഷേ കമ്മ്യൂണിക്കേഷൻ വ്യക്തമാണ്. വളരെ അപൂർവ്വമായിട്ട് തമാശ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം വളരെ, വളരെ ഗ്രൗണ്ട് റ്റു എർത്ത് ആയിട്ടുള്ള ഒരു മനുഷ്യൻ തന്നെയാണ്. പിന്നെ ഈ പറയുന്ന പോലെ, സംസാരിച്ച് കലപിലാ എന്ന് പറയുന്നത്, സംസാരിക്കുന്നില്ല എന്നുള്ളത് വെച്ചാൽ, അദ്ദേഹം പറയുന്ന അതിന് അത്രയും വോൾട്ടേജ് ഉണ്ട്. പിന്നെ എല്ലാ അർത്ഥവത്തായ കാര്യങ്ങളാണല്ലോ പറയുന്നത്.

വളരെ കാഷ്വൽ ആയിട്ടാണ് സംസാരിക്കുന്നത്, അല്ലാതെ വല്ല സാഹിത്യം ഒന്നുമല്ല സംസാരിക്കുന്നത്. അപ്പൊ സാർ കൊണ്ട് പരിചയപ്പെടുത്തിയതാണ് എന്റെ ഒരു ഫൗണ്ടേഷൻ എന്ന് വിശ്വസിക്കുകയാണ് ഞാൻ. പറഞ്ഞു പഠിപ്പിക്കാൻ വേണ്ടിയല്ല. നമ്മൾ ഇപ്പോൾ ലൊക്കേഷൻ കാണാൻ പോകുമ്പോൾ ഉള്ള കാര്യം, ആർട്ടിസ്‌റ്റുകളെ ഹാൻഡിൽ ചെയ്യുന്ന കാര്യം, ചാർട്ട് ചെയ്യുന്ന കാര്യം, പിന്നെ ഇതുപോലുള്ള ഒരുപാട് ആൾക്കാർ അഭിനയിക്കാൻ വേണ്ടി ഒക്കെ വരുമല്ലോ.

ഒരുവിധ പ്രത്യേകിച്ച് കാലിക്കറ്റിലൊക്കെ നാടകത്തിന്റെയും മറ്റേതിലും ഒരുപാട് ആൾക്കാർ ഉള്ള ഒരു ഇടമാണ്. ഹരിഹരൻ സാറിന്റെ നാടാണ്, എംടി സാറിന്റെ നാടാണ് പ്രൊഡക്ഷൻ കൺട്രോളർ ആയിട്ട് ആർ കെ അങ്ങനെയൊക്കെ ഒരുപാട് പേരുടെ നാടാണ്. അപ്പൊ അതുകൊണ്ട് വരുന്ന ആൾക്കാരെ എങ്ങനെ ഡീൽ ചെയ്യണം, എന്തൊക്കെ രീതിയിലായിരിക്കണം ഓരോ സിനിമയിൽ അഭിനയിപ്പിക്കുന്നത്, ശ്രദ്ധിക്കേണ്ടത്. അപ്പൊ ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നിരുന്നു.

സാഗരങ്ങളെ എന്ന പാട്ട് ഹിറ്റാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു, എന്ന് പറഞ്ഞാൽ, ആ പാട്ട് കേൾക്കുമ്പോൾ നമുക്ക് ആ പാട്ടിന്റെ ഓഡിയോ കാസറ്റ് എന്ന് പറയുന്നത് ഒരു ഇന്ന് ചരിത്രത്തിൽ ഉണ്ടായിട്ടുള്ള, ആ കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കോമ്പിനേഷൻ ആയിട്ടുള്ള സോങ്ങിന്റെ ഓഡിയോ കാസറ്റ് ആയിരുന്നു. ഏറ്റവും കൂടുതൽ ഹിറ്റ് ആയതും ആ സിനിമ, തരംഗണിയുടെ ഏറ്റവും കൂടുതൽ സെയിൽ ഉണ്ടായത് ഇതാണ്, കാരണം കാതോട് കാതോടും, പഞ്ചാഗ്നി നഖക്ഷതങ്ങൾ, മൂന്നും ഒന്നിനൊന്നും മികച്ച പാട്ടുകളായിരുന്നു. മൂന്നും ഒരുമിച്ചായിരുന്നു.

ആ കാസറ്റ് ഇറങ്ങിയതിന് ശേഷമാണ് ഇത് ഷൂട്ട് ചെയ്യുന്നത്. അപ്പൊ ആൾറെഡി മാസ് ഹിറ്റ് ആയി കഴിഞ്ഞ പാട്ടുകളാണ്. അപ്പൊ നമുക്കും അതിനോട് ഒരു ഭയങ്കര വൈകാരികമായ അടുപ്പമുണ്ട്. ഇത് ഷൂട്ട് ചെയ്യുമ്പോഴാണ് ഈ സാഗരങ്ങളെ എന്നുള്ളത് ഷൂട്ട് ചെയ്‌തുകൊണ്ടിരിക്കുന്നത്. കുറച്ച് ഉള്ളിൽ ഗ്രാമത്തിലുള്ള ഒരു വീട്ടിൽ, പൊട്ടക്കുളവും, അപ്പുറത്ത് ചെറിയ വീടും ഒക്കെ. ബഷീർ എന്ന് പറയുന്ന മോഹൻലാലും തിലകനും കൂടെ താമസിക്കുന്ന വീടാണ്.

അവിടേക്ക് പരോളിൽ വന്നിരിക്കുന്ന ഇന്ദിര എന്ന് പറയുന്ന ക്യാരക്റ്റർ, അവരുടെ തറവാട്ടിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ മാറി നിൽക്കേണ്ട, പക്ഷേ ഈ വീട്ടിൽ താമസിക്കാൻ വരുന്ന ദിവസമാണ്. അന്ന് വൈകിട്ട്, രാത്രിയിലാണ് ഈ സോങ്ങ് സിറ്റുവേഷൻ. അത് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടൻ മുരളിയും കൈതപ്പുറം ദാമോദരൻ നമ്പൂതിരിയും ആദ്യമായിട്ട് അവിടെ അഭിനയിക്കാൻ, അവിടെ മുരളിയെ പരിചയപ്പെടുത്താൻ വേണ്ടി വരുകയാണ്. ഭയങ്കര താരബാഹുല്യമാണല്ലോ ആ സിനിമയിൽ.

പക്ഷേ എല്ലാവർക്കും അത് ചെറിയ കഥാപാത്രങ്ങൾ ഉള്ളൂ. പക്ഷേ എന്നാലും എല്ലാവരും ഉണ്ട്. അപ്പൊ അതില് ഈ ഒരു ക്യാരക്റ്റർ ചെയ്യാൻ വേണ്ടി പ്രധാനപ്പെട്ട ഒരു വില്ലൻ. അവിടെ വച്ചാണ് മുരളിയെ പരിചയപ്പെടുന്നത്. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നെ അതിനകത്ത് വേറെ സംഭവം ഉണ്ടായിരുന്നു, ഒരു സാധാരണ പ്രൊഡക്ഷനിൽ സംഭവിച്ചേക്കാവുന്ന കാര്യമാണ്.

ഞാൻ ഒരു പുതുമുഖം എന്നുള്ള നിലയിൽ, പ്രൊഡ്യൂസർ എന്നുള്ള നിലയിലുള്ള ഒരു ടെൻഷൻ ഉണ്ടായത് അന്ന് നാനാ വീക്കിലി സെറ്റ് കവർ ചെയ്യാൻ വന്നു. അവിടെ എത്തുന്നു. തിലകൻ മാഷ് അഭിനയിക്കുന്നുണ്ട്. തിലകൻ മാഷും മോഹൻലാലും ആ വീട്ടിൽ വച്ചുള്ള സീൻ ആണെന്ന് തോന്നുന്നു. തിലകനും മോഹൻലാലും കൂടെ താമസിക്കുന്ന വീട്.

അന്ന് നാനയും തിലകനും തമ്മിൽ ഭയങ്കര ഒരു പൊളിറ്റിക്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. അത് എല്ലാവർക്കും സിനിമയിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഓപ്പൺ ആയിട്ട് അവർ എഴുതുകയും, ഇദ്ദേഹത്തിനെ കുറിച്ച് എഴുതുകയും ഒക്കെ ചെയ്യുകയും ഒക്കെ ഉണ്ടായ സമയമാണ്. തിലകൻ വേറെ എല്ലാ സ്ഥലങ്ങളിലും അവരെപ്പറ്റി പറയുകയും ഒക്കെ ചെയ്യുന്ന സമയം. അപ്പൊ ഈ ഇവർ വരുന്നു, ലൊക്കേഷനിൽ എത്തുമ്പോഴത്തേക്കും ഇദ്ദേഹം പറഞ്ഞു.

അവർ ഇവിടെ നിന്നാൽ ഞാൻ ഇറങ്ങി പോകും, ഞാൻ അഭിനയിക്കത്തില്ല എന്ന്. പിന്നെ ഞാൻ കംഫർട്ടബിൾ ആകത്തില്ല, പറ്റില്ല എന്ന് ഒക്കെ. അദ്ദേഹത്തിന്റെ ഭാഗം ആയിട്ടില്ല. പിറ്റേ ദിവസമാണ് ഷൂട്ട്. തലേന്നുള്ള കാര്യമാണ്. അവർ അന്ന് ഹോട്ടലിൽ വന്നു. മഹാറാണി എന്ന് പറഞ്ഞ ഹോട്ടലിലാണ് താമസിച്ചത്. നമ്മൾ പോയി സംസാരിക്കുമ്പോൾ, അദ്ദേഹം ഒരു വിധത്തിലും സമ്മതിക്കുന്നില്ല.

പത്രക്കാർ പറയുന്നത്, ഇത് നിങ്ങളുടെ സെറ്റാണ്, അതിഥികളായിട്ട് ഞങ്ങൾ വരുവാണ്. ഞങ്ങളെ ക്ഷണിച്ചിട്ട് പത്രം കവർ ചെയ്യാൻ വരുവാണ്. അപ്പൊ അവിടെ ആരും അതിഥികൾ വരണം, വേണ്ട എന്ന് നിങ്ങളല്ലേ തീരുമാനിക്കുന്നത്. അഭിനയിക്കുന്ന ആൾക്കാർ, അദ്ദേഹത്തിന് വേണ്ട കാര്യങ്ങൾ നിങ്ങൾ ചെയ്‌തു കൊടുക്കുന്നുണ്ട്. അദ്ദേഹം വന്നിട്ട് അഭിനയിച്ചോട്ടെ, ഞങ്ങൾ അദ്ദേഹത്തെ ശല്യപ്പെടുത്താൻ പോകുന്നില്ല. അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ വേണ്ട. ഒന്നും വേണമെന്നില്ല. ഞങ്ങൾ സെറ്റ് കുറയാൻ വേണ്ടിയാണ് വരുന്നത്. പിന്നെ എങ്ങനെയോ അത് പരിഹരിച്ചു.

'റോബിൻ രാധാകൃഷ്ണന് ഇതൊക്കെ സംഭവിക്കാൻ കാരണം ഇത്..എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും';ആലപ്പി അഷ്റഫ്
'റോബിൻ രാധാകൃഷ്ണന് ഇതൊക്കെ സംഭവിക്കാൻ കാരണം ഇത്..എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും';ആലപ്പി അഷ്റഫ്

ഇത് ഒരു പർട്ടിക്കുലർ കേസ് ആണ്. അവർ എല്ലാവരോടും ഉള്ളത് എന്നുള്ളതല്ല. ഇത് അവർ തമ്മിലുള്ള ഒരു പൊളിറ്റിക്‌സ്, എല്ലാവർക്കും അറിയാവുന്നതാണ്. നാനയിൽ കൂടെ പുള്ളിയെ പറ്റി ഭയങ്കരമായിട്ട് എഴുതുന്നുണ്ട് അവര്. മോശമായിട്ടുള്ള രീതിയിലേക്ക് എഴുതുന്നു. അതേപോലെ ബാലേന്ദ്രമേനോൻ ആ സമയത്ത്, ബാലേന്ദ്രമേനോൻ നാനയ്ക്ക് എതിരായിട്ട് നിൽക്കുവായിരുന്നു. പിന്നീട് ഒരുപാട് സിനിമകളിൽ തിലകൻ സാറുമായി സഹകരിച്ചു, അത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+