സ്വർണ വില ഇടിഞ്ഞിടിഞ്ഞ് എത്ര വരെ പോകും? എത്ര നാൾ വരെ വിലയിടിവ് ഉണ്ടാകും? സ്വർണ വ്യാപാരി പറയുന്നു

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ നിൽക്കുന്നത്. ഇന്ന് മാത്രം രണ്ട് തവണ സ്വർണവിലയിൽ ഇടിവുണ്ടായി. രണ്ടാഴ്ചത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസം വില ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വിലയിടിവ് തുടരുന്ന കാഴ്ചയാണ്.

ഇന്ന് 960 രൂപ ഇടിഞ്ഞ് സ്വർണം പവന് വില 90,400 രൂപയിലെത്തി നിൽക്കുകയാണ്. ഈ വിലയിടിവ് എത്ര കാലം തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകും.

സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു: ''നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ 75,000 രൂപ വരെ സ്വര്‍ണവില താഴേക്ക് പതിക്കാനുളള ഒരു സാധ്യത കാണുന്നുണ്ട്. അതിലും താഴേക്ക് പോകുമോ എന്ന കാര്യത്തില്‍ പ്രതീക്ഷയില്ല. ഇന്നലെ വൈകുന്നേരം വരെയുളള ട്രെന്‍ഡ് സ്വര്‍ണവില വളരെ ഉയര്‍ന്ന നിലയിലേക്ക് പോകും എന്ന തരത്തിലായിരുന്നു. പക്ഷേ ഇന്നലെ രാത്രി ഉണ്ടായ ചില മാറ്റങ്ങളാണ് വിലയെ വീണ്ടും താഴേക്ക് പിടിച്ച് വലിക്കുന്നത്. അത് താല്‍ക്കാലികം എന്നാണ് തോന്നുന്നത്.

Gold

സ്വര്‍ണവില വീണ്ടും വര്‍ധിക്കാന്‍ തന്നെയുളള ഒരു സാധ്യത മുന്നില്‍ കാണുന്നുണ്ട്. നിലവില്‍ വില ഇന്നലത്തേതില്‍ അപേക്ഷിച്ച് താഴേക്ക് പോകുന്ന സ്ഥിതിയാണ്. കുറച്ച് കൂടി വില താഴേക്ക് പോകുന്നത് തുടരും എന്നാണ് മനസ്സിലാക്കുന്നത്. ഏകദേശം 75,000ത്തിനും 80,000ത്തിനും ഇടയില്‍ വില നില്‍ക്കാനാണ് സാധ്യത. അതിലും താഴേക്ക് പോകുന്ന ട്രെന്‍ഡ് നിലവില്‍ കാണുന്നില്ല.

സ്വര്‍ണവില തുടര്‍ച്ചയായി ഇടിയാനുളള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കും എന്നുളളതാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് മറ്റൊരു കാരണം. യുക്രൈനും റഷ്യയുമായുളള യുദ്ധം പെട്ടെന്ന് കനക്കുന്നു എന്നുളള സൂചനയും വരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസിലും അടി, കുതികാൽ വെട്ടാതെ ഉമ്മൻചാണ്ടിക്കൊപ്പം നിന്നതാണ് യോഗ്യതയെന്ന് അഖിൽ
യൂത്ത് കോണ്‍ഗ്രസിലും അടി, കുതികാൽ വെട്ടാതെ ഉമ്മൻചാണ്ടിക്കൊപ്പം നിന്നതാണ് യോഗ്യതയെന്ന് അഖിൽ

ഇറാന്റെ കപ്പല്‍ യുക്രൈന്‍ മുക്കി എന്നുളള തരത്തിലേക്കുളള വാര്‍ത്തകളും വരുന്നു. അതിനെ തുടര്‍ന്ന് ഉണ്ടായ ചില മാറ്റങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണവില വര്‍ധിപ്പിക്കാനും ഇടയായി. പക്ഷേ ഇപ്പോള്‍ വീണ്ടും ട്രെന്‍ഡ് താഴേക്ക് തന്നെയാണ്. അതിന്റെ യഥാര്‍ത്ഥ വശങ്ങളിലേക്ക് പൂര്‍ണമായും കടക്കാന്‍ സാധിക്കുന്നില്ല. പലതരത്തിലുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

റഷ്യ അടക്കമുളള രാജ്യങ്ങള്‍ സ്വര്‍ണം വിറ്റൊഴിക്കുന്നതായി വാര്‍ത്തകളുണ്ട്. പല ഘടകങ്ങളുടേയും സ്വാധീനം കൊണ്ടാണ് വിലയെ താഴേക്ക് എത്തിക്കുന്നത്. കുറേക്കാലം ഇങ്ങനെ വില കുറഞ്ഞ് നില്‍ക്കും എന്നൊന്നും പ്രതീക്ഷിക്കാനാകില്ല. പരമാവധി ഒരു മാസം ഒക്കെ ഈ വില താഴ്ച കാണുന്നുളളൂ. അതിന് ശേഷം സ്വര്‍ണവില തിരിച്ച് കയറാനുളള സാധ്യതയാണ് കാണുന്നത്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma