Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മയുടെ നേതൃത്വത്തിലേക്ക് പൃഥ്വിരാജ് വരണം, അവന് ആരെയും പേടിയില്ല, ഈ സംഘടന നശിപ്പിക്കരുത്'; കുളപ്പുള്ളി ലീല

മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് കുളപ്പുള്ളി ലീല. മൂന്ന് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമായ കുളപ്പുള്ളി ലീല തന്റെ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്ന് പറയുന്ന വ്യക്തി കൂടിയാണ്. ഇപ്പോഴിതാ അമ്മ സംഘടനയിലെ വിള്ളലുകളെ കുറിച്ച് മനസ് തുറക്കുകയാണ് അവർ. സിനിമ കമ്പനി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു കുളപ്പുള്ളി ലീല.

"എന്റെ അന്തസ്സാണ് നിങ്ങൾ തകർക്കാൻ നോക്കിയത്"; പൊലീസിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് അൻസിബ!

കൊളപ്പുള്ളി ലീലയുടെ വാക്കുകൾ

എല്ലാവരോടും പറയാൻ എനിക്ക് ഒരു കാര്യമേ ഉള്ളൂ. അമ്മ സംഘടന പൊളിക്കരുത്. ആ സംഘടന നിലനിർത്തണം. ഞാൻ ഒക്കെ അതും മാത്രം സ്വപ്‌നം കണ്ട് ജീവിക്കുന്നതാണ്. ഇന്നിപ്പോ ഈ വീട് എന്റെതാണ്. മനസിലായില്ലേ? ഇന്നിപ്പോ നിങ്ങൾക്ക് കാണാൻ ഈ ഒരു വീടുണ്ട്. എനിക്ക് യാത്ര ചെയ്യാൻ ഒരു വണ്ടിയുണ്ട്. എനിക്ക് വർക്ക് ചെയ്യാൻ പറ്റുന്നിടത്തോളം കാലമായി ഇത് ഉണ്ടാവുകയുള്ളൂ. ചിലപ്പോൾ വർക്ക് ഇല്ലാണ്ടാകുമ്പോൾ ഇതെല്ലാം പോവും.

prithviraj

എന്നെക്കാൾ പരാധീനത ഉള്ളവരുണ്ട്. അവർക്ക് അവരുടെ ഒരു ജീവിത മാർഗമാണിത്. അവർക്ക് നാഴി കഞ്ഞി കൊടുക്കാം. അത് കിടക്കാൻ ഒരു ഇടം, വെണ്ണയും തേനും ഒന്നും ദൈവം തന്നില്ലെങ്കിലും അമ്മയിൽ നിന്നുള്ള പൈസ മതി ഞങ്ങൾക്ക് ജീവിക്കാൻ. ഇത് കളയരുത് എന്നേ ഞാൻ പറയുന്നുള്ളൂ. ഇന്നിപ്പോ എല്ലാവരും ഇതിനകത്ത് ഉള്ളവർ എല്ലാം ചെറുപ്പക്കാരാണ്, എല്ലാം ചോരത്തിളപ്പുള്ളവരാണ്. ഉള്ളവരും ഇല്ലാത്തവരും തർക്കിക്കുന്നതും തർക്കിക്കാത്തവരും ഒക്കെ.

പക്ഷേ എന്ത് ചെയ്‌താലും ഈ സംഘടന നിലനിർത്തിക്കൊണ്ട് പോകണം. ഇത് പൊളിക്കരുത് എന്ന് ഒരൊറ്റ അപേക്ഷയേ എനിക്കുള്ളൂ. അതിൽ കൂടുതലായിട്ട് നമുക്ക് ഒന്നും പറയാൻ പറ്റില്ല. ഇപ്പോൾ ഞാൻ ഒരു കാര്യം പറയാം. ഒരാളെ വെട്ടിക്കൊല്ലുന്നത് ഞാൻ കാണുകയാണ്. അപ്പൊ ഞാൻ പറയും, അല്ലേ ആ കുട്ടി വെട്ടിക്കൊല്ലുന്നത് ഞാൻ കണ്ടതാണെന്ന് പറഞ്ഞാൽ അങ്ങനെ വരുമ്പോൾ കൊന്നതൊന്നും പ്രശ്‌നം ഉണ്ടാവില്ല. ആ പറഞ്ഞതാണ് വിഷയമാവുക.

പിന്നെ അത് കണ്ടത് കണ്ടില്ല എന്നാവും, കേട്ടത് കേട്ടില്ല എന്നാവും. എന്തിന് നമ്മൾ ഇതിന് പോകുന്നത്? അപ്പൊ ഒരൊറ്റ അപേക്ഷ ഞാൻ എല്ലാവരോടും പറയുന്നത്, സംഘടന പൊളിക്കരുത്. കാരണം ഒരുപാട് പേർക്ക് അന്നം കൊടുക്കുന്ന ഒരു സംഘടനയാണ്. ഏക ആശ്രയമാണ് എന്നെപ്പോലെ ആയിരക്കണക്കിന് ആൾക്കാരുണ്ട്. ഇത് മാത്രം എന്റെ ലക്ഷ്യമാക്കി ജീവിക്കുന്നവർ.

ഇപ്പോൾ 200 ഓളം പേർക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. ഞാൻ തന്നെ വന്നിട്ട് ഇപ്പൊ ഞാൻ കുറെ വർഷമായി. അത് കിട്ടൽ തുടങ്ങിയതിന് ശേഷം മുടങ്ങിയിട്ടില്ല. എന്തായാലും കൈനീട്ടം കിട്ടാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു. ആദ്യം 1500 രൂപ ആയിരുന്നു. പിന്നെ 2500 രൂപ ആയി. അത് മാത്രമല്ല, പല കാര്യങ്ങളും അവർ ചെയ്യുന്നുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ, ഇൻഷുറൻസ് ഉൾപ്പെടെ അടയ്ക്കുന്നുണ്ട്.

അപ്പൊ അവർ അതൊക്കെ ചെയ്യുന്നത് നന്മ എന്ന് വിചാരിച്ച് നമ്മൾ നിൽക്കുകയല്ലേ വേണ്ടത്. അവിടെ എന്തിനാ വലിപ്പ ചെറുപ്പം കാണിച്ച് ഈ തമ്മിത്തല്ല് ഉണ്ടാക്കേണ്ട കാര്യം എന്താണ്? അമ്മയിൽ പുരുഷന്മാരായിരുന്നല്ലേ ആദ്യം ഉണ്ടായിരുന്നത്? പുരുഷന്മാർക്ക് എന്ത് കുറ്റം? പുരുഷന്മാർ എന്ത് ചെയ്‌തിട്ടാണ് സംഘടന പൊളിഞ്ഞത്? പുരുഷന്മാർ എന്തെങ്കിലും ചെയ്യാൻ പോയോ? ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ? എന്തിനാണ് ഒരാളെ മേലേക്ക് കുറ്റം ചാരുന്നത്? അതിൽ കാര്യമില്ല.

ഇപ്പൊ വേറെ എന്ത് കാര്യം ചോദിച്ചാലും ഞാൻ തുറന്നടിച്ചു പറയും. എനിക്ക് ആരെയും പേടിയില്ല. ഞാൻ അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത്. പക്ഷേ അമ്മ സംഘടനയെ കുറിച്ച് പറയാൻ പറ്റില്ല. അങ്ങനെ പുഴുക്കുത്തിനെ കുറിച്ചും പറയാൻ പറ്റില്ല. ഇതിൽ ആര് തെറ്റ്, ആര് ശരി എന്നും പറയാൻ പറ്റില്ല. എന്നാൽ പിന്നെ നാളെയൊക്കെ കൂടി എന്റെ തലയിലേക്കാവും. മമ്മുക്ക ഒരു പ്രാവശ്യം പറഞ്ഞായിരുന്നു, 10000 രൂപ ആക്കണം എന്ന്, ഒരു മീറ്റിങ്ങിൽ, ജനറൽ ബോഡിക്ക്.

ആക്കണം എന്ന് പറഞ്ഞായിരുന്നു. അന്നൊക്കെ ഞങ്ങൾ വളരെ സന്തോഷിച്ചു. കാരണം സുഖമായില്ലേ അപ്പൊ. വേറെ ഒന്നുമില്ലെങ്കിലും ജീവിക്കാലോ. എനിക്കൊന്നും ഒന്നുമില്ല, ഭർത്താവില്ല, മക്കളില്ല, ആരുമില്ല. എന്റെ അവസ്ഥ ഇതാണ്. കാരണം മറ്റൊരാൾ മുന്നിൽ എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളൂ. മറ്റൊരാൾ മുന്നിൽ കൈ നീട്ടാൻ പാടില്ല. ഒരാൾ മുന്നിൽ കൈ നീട്ടാതെ ഇന്ന് ചെന്ന് കിടന്നുറങ്ങിയാൽ നാളെ മരിക്കണം, അഭിമാനത്തോടുകൂടി അതാണ് ആഗ്രഹം.

യുവാക്കൾ വന്നിട്ടൊന്നും കാര്യമില്ല. യുവാക്കൾ ആയതുകൊണ്ട് ഒന്നും കാര്യമില്ല. ഇപ്പൊ നേരത്തെ മമ്മൂട്ടി മോഹൻലാൽ ഇന്നസെന്റ് ഒക്കെ യുവാക്കൾ ആയിരുന്നോ? അന്നൊക്കെ എന്ത് ഡീസെന്റ് ആയിട്ടാണ് അമ്മ സംഘടന പോയത്. എന്തെങ്കിലും ഒരു കാര്യം പറയാനുണ്ടോ? ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ തന്നെ ആർക്കും തിരഞ്ഞെടുപ്പ് വേണ്ട. അവരെ തന്നെ എത്ര വർഷങ്ങളാണ് നിർത്തിയത്.

യുവാക്കൾ ആയതുകൊണ്ട് കാര്യമൊന്നുമല്ല. എന്തിനും ഒരു മര്യാദ വേണം. എന്തിനും ഒരു നേതൃത്വം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഈ മൂന്ന് പേരിൽ ഒരാളെ പറയാൻ ആണെങ്കിൽ അങ്ങനെ പറഞ്ഞു നോക്കുമ്പോൾ വേണമെങ്കിൽ പൃഥ്വിരാജ് ആണ് വരേണ്ടത്. കാരണം പൃഥവിരാജിന് ആരെയും പേടിയില്ല. എല്ലാവരും അങ്ങനെ തന്നെയാണ് പക്ഷേ, പൃഥ്വിരാജ് തുറന്നടിച്ച് കാര്യങ്ങൾ പറയും.

പുതിയ നമ്പറുമായി ഇറങ്ങുന്നുണ്ട്, ആ വോയിസ് ക്ലിപ്പിൽ മൂന്നാമതൊരാളും, ശ്വേതയ്ക്കെതിരെ ഒളിയമ്പുമായി ഉഷ

കാര്യങ്ങൾ പറയും. അവനിപ്പോ ആരും എന്ത് പറഞ്ഞാലും അവനൊരു പ്രശ്‌നമല്ല. അതൊന്നും അവൻ കണക്കാക്കില്ല. അതുപോലെ ധ്യാൻ ശ്രീനിവാസൻ വന്നാൽ നന്നാവും എന്ന് തോന്നിയിട്ടുണ്ട്. ഞാൻ യൂട്യൂബിൽ കണ്ടതാണ്, ധ്യാൻ കറക്റ്റ് ആണ്. ആരായാലും ആ സെലക്ഷൻ കറക്റ്റ് ആണ്. ലാൽ ഒക്കെ തിരിച്ചുവന്നാൽ നല്ലതാണ്, മമ്മൂക്കയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+