'ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു, ഒരു ചായ പോലും തന്നില്ലെന്ന് കുറ്റപ്പെടുത്തി'; യൂസഫ്
മലയാള സിനിമയിലേക്ക് മിമിക്രിയിലൂടെ കടന്നുവന്ന ഒട്ടേറെ താരങ്ങളുണ്ട്. അതിൽ ഒരാളാണ് ഹരിശ്രീ യൂസഫ്. തന്റെ കരിയറിൽ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്‌തിരുന്നു. അതിന്റെ വിശേഷങ്ങൾ ഇപ്പോൾ മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കുകയാണ് അദ്ദേഹം. ഉണ്ണി മുകുന്ദന്റെ ഡേറ്റ് ലഭിച്ചെങ്കിലും നിർമ്മാതാക്കളുടെ ഈഗോ കാരണം അത് നഷ്‌ടമായി എന്നാണ് യൂസഫ് പറയുന്നത്.
ഹരിശ്രീ യൂസഫിന്റെ വാക്കുകൾ
എന്റെ സിനിമയിൽ നായകനായത് ആദിൽ ഇബ്രാഹിമാണ്. അവൻ നന്നായിട്ട് ചെയ്‌തു കേട്ടോ. അടിപൊളിയായിട്ട് ചെയ്‌തു. മാർക്കറ്റിംഗിൽ ചിലപ്പോൾ, ദിലീപേട്ടന്റെ അത്ര മാർക്കറ്റ് ഒന്നും ഇല്ലല്ലോ, അതുകൊണ്ട് ഇച്ചിരി ഇടി വന്നു എന്ന് തോന്നുന്നു. അങ്ങനെ പല പല നായകന്മാരിലേക്ക് പോയി. ആസിഫ് അലിയുടെ മാനേജർ 'ഓക്കേ' പറഞ്ഞതാണ്. പിന്നെ നമ്മുടെ ഉണ്ണിമുകുന്ദൻ. അദ്ദേഹം എനിക്ക് ഡേറ്റ് തന്നതാണ്.

ഞാൻ ഉണ്ണിമുകുന്ദന്റെ ഫ്ലാറ്റിലേക്ക് പോയി. ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ, എന്നെ നേരത്തെ അറിയാം. കഥ പറയാൻ വേണ്ടി ചെന്നതാണ്. അപ്പോൾ ഉണ്ണിമുകുന്ദൻ അന്ന് വലിയ ഫേമസ് ഒന്നുമല്ല, ആൾ നടൻ ആണെങ്കിലും, സൂപ്പർ ഹിറ്റുകൾ ഒന്നും അധികം കാര്യമായിട്ട് വന്നിട്ടില്ല. അതുകൊണ്ട് പുള്ളി 'നമുക്ക് ഡേറ്റ് തരാം' എന്നൊക്കെ പറഞ്ഞു നിന്നിട്ട്, അപ്പോൾ എന്റെ രണ്ട് പ്രൊഡ്യൂസർമാർ എന്ന് പറഞ്ഞു കഴിഞ്ഞാൽ, അവർ സിനിമയുടെ പ്രൊഡ്യൂസർ ആണല്ലോ.
ഉണ്ണി മുകുന്ദൻ എത്രയോ പ്രൊഡ്യൂസർമാരൊക്കെ കണ്ടേക്കുന്ന വ്യക്തിയാണ്. അപ്പോൾ പുള്ളി സോഫയിൽ ഇങ്ങനെ കാലൊക്കെ കേറ്റി വെച്ചിരുന്ന്, ഞാൻ കഥ പറയുന്നു, ഉണ്ണിമുകുന്ദന് അത് ഇഷ്‌ടപ്പെടുന്നു. ഒക്കെ കൊള്ളാം, കേട്ടോ. ഇക്ക അത് ഫുൾ എഴുതിയോ? ഞാൻ പറഞ്ഞു എഴുതിയെന്ന്. എന്നാൽ ആ സ്ക്രിപ്റ്റ് കൂടി എനിക്ക് തന്നാൽ, നമുക്ക് അത് എന്താണെന്ന് വെച്ചാൽ, അത് ചെയ്യാം എന്ന് പറഞ്ഞു. ഞാൻ ഹാപ്പി ആയി. കാരണം ഉണ്ണിമുകുന്ദൻ ഓക്കേ ആണ് അതിന്. അപ്പോൾ ഞാൻ സ്ക്രിപ്റ്റുമായിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ, നമ്മുടെ പ്രൊഡ്യൂസർമാർക്ക്, അവർ രണ്ട് പേരുണ്ട്.
പുറത്തിറങ്ങിയ പാടെ അവർ പറഞ്ഞു വേണ്ട. ഞാൻ പറഞ്ഞു, 'എന്ത്?' അഹങ്കാരിയാ എന്ന് അവർ പറഞ്ഞു. ഒന്ന് ആലോചിച്ചു നോക്കിയേ. എന്ത് പറയാനാണ്? ഉണ്ണിമുകുന്ദൻ അഹങ്കാരി. നമ്മുടെ മുമ്പിൽ കാലുമ്മേ കാലും വച്ചിരിക്കുന്നു. അത്രയും നേരം ഇരുന്നിട്ട് നമുക്ക് ഒരു ചായ പോലും തന്നില്ല എന്ന്. ഞാൻ പറഞ്ഞു, 'എന്റെ പൊന്നു സഹോദരങ്ങളേ, നിങ്ങൾ മാത്രമല്ല, പ്രൊഡ്യൂസർമാർ, ഈ ലോകത്ത് ഇഷ്‌ടംപോലെ പ്രൊഡ്യൂസർമാരുണ്ട്. അദ്ദേഹം എന്തോരം പ്രൊഡ്യൂസർമാരെ കണ്ടേക്കുന്നതാണ്. ഇങ്ങനെ ഈഗോ വർത്താനം പറയല്ലേ.
'പിന്നെ പുള്ളിയുടെ വീട്ടിൽ, ഫ്ലാറ്റിൽ പുള്ളി മാത്രമേ ഉള്ളൂ. പുള്ളി ചായ ഉണ്ടാക്കാൻ വേണ്ടി നിൽക്കുകയാണോ? നമുക്ക് വേറെ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ ഒരു ചായ നമുക്ക് തരുക എന്ന് പറയുന്നു. പുള്ളി മാത്രമേ ഉള്ളൂ, മാറ്റി. നമ്മുടെ അഴകിയ രാവണനിലെ മമ്മൂട്ടി ആ ഒരു ഫീൽ ആയിപ്പോയി. അതിനുശേഷം ആസിഫ് അലിയുടെ മാനേജരോട് 'അടുത്ത 2 മാസം കഴിഞ്ഞിട്ട് നമുക്ക് നോക്കാം' എന്ന് പറഞ്ഞു.
അത് പറ്റില്ലെന്ന് പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ നടക്കണം. അയാളോട് ഒരു ജ്യോത്സ്യൻ പറഞ്ഞു, 'ഫെബ്രുവരി 20-ാം തീയതി ഷൂട്ടിങ് തുടങ്ങിയാൽ സൂപ്പർ ഹിറ്റ് ആയിരിക്കും' എന്ന് പറഞ്ഞു. അങ്ങനെ ആ ജ്യോത്സ്യന്റെ വാക്കും കേട്ട്, ഫെബ്രുവരി 20-ാം തീയതി ആരെക്കൊണ്ട് ചെയ്‌താൽ വിജയിക്കും എന്ന് പറഞ്ഞു നടന്നിട്ടാണ്. അന്ന് ആദിൽ ഇബ്രാഹിം ഒരു ആങ്കർ ആയിട്ടൊക്കെ മഴയിൽ മനോരമയിൽ ഒരു പ്രോഗ്രാം ചെയ്യുകയാണ്.
നല്ല പേര് എടുത്തിരിക്കുന്ന സമയമാണ്. പിന്നെ മാത്രമല്ല, പേളി മാണിയും ആദിൽ ഇബ്രാഹിം കൂടെ ഒരു നായകനായിട്ട്, നായികയായിട്ടുള്ള ഒരു പടം ഷൂട്ട് ചെയ്‌ത് വെച്ചേക്കുകയാണ്. അപ്പോൾ ഞങ്ങൾ ആ ഒരു പ്രതീക്ഷയിലേക്കാണ് ആ പടം വിജയിച്ചു കഴിഞ്ഞാൽ- അങ്ങനെയാണ് ആദിൽ ഇബ്രാഹിമിന് നമ്മൾ അതിലേക്ക് കൊണ്ട് വരുന്നത്. അവനാണെങ്കിൽ അത് കഥ കേട്ടപ്പോൾ തന്നെ 'ഓക്കേ, ഞാൻ ചെയ്തോളാം' എന്ന് പറഞ്ഞ് ചെയ്‌തു.
അപ്പോൾ പിന്നെ ചില സമയത്ത് നമ്മൾ നിർബന്ധിതത്തിന്റെ അവസ്ഥയിലേക്ക് എത്തിക്കും. പക്ഷേ പടം പരാജയം എന്ന് പറയാൻ പറ്റില്ല. ഒരാഴ്‌ച്ച 116 തിയേറ്ററിൽ ആ പടം റിലീസ്. അത് നമ്മുടെ അഷ്റഫ് പിലാക്കൽ എന്ന് പറഞ്ഞ ആ ഒരു പ്രൊഡ്യൂസറിന്റെ കഴിവാണ്, കേട്ടോ. ഇടക്ക് വച്ച് മറ്റേ പ്രൊഡ്യൂസർ ഒന്ന് കാലുമാറി പോയി കളഞ്ഞു. അപ്പോൾ എന്നിട്ട് എല്ലാ ഭാരവും എടുത്ത് തലയിൽ കയറ്റി, അഷ്റഫ് പിലാക്കൽ എന്ന് പറഞ്ഞ വ്യക്തിയുടെ ഒറ്റ കഴിവ് കൊണ്ടാണ് തിയേറ്റർ- 116 തിയേറ്ററിൽ ആ സിനിമ എത്തി. 116 തിയേറ്ററിലും ഒരാഴ്‌ച ഓടി. ബാക്കി ഒരു 25 തിയേറ്ററിൽ ഒന്നരാഴ്‌ച ഓടി.
ആദ്യത്തെ സിനിമ വിജയിച്ചു കഴിഞ്ഞാൽ, ഒരു 10 പ്രൊഡ്യൂസർമാർ ആ പേരിൽ വരും. അതിൽ നിന്ന് ഒരു രണ്ടെണ്ണം വിജയിച്ചാൽ, വീണ്ടും ഒരു 10 എണ്ണം വരും. ഇത് നമ്മൾ ആദ്യത്തെ അങ്ങോട്ട് വിജയിച്ചു എന്ന് പറയാൻ പറ്റാത്തത് കൊണ്ട്, പിന്നീട് നമുക്ക് അങ്ങോട്ട് കാര്യമായിട്ടൊന്നും വന്നില്ല. ഈ അടുത്തൊരു പ്രൊഡ്യൂസർ എന്റെ കഥ കേട്ട് എല്ലാം ഓക്കേ ആയി. എല്ലാം ഓക്കേ ആയിട്ട്, നമുക്ക് അമേരിക്കയിലുള്ള ഒരു പ്രൊഡ്യൂസർ ആണ്.
2 കോടി രൂപ മതി, 2 കോടിക്ക് ഒക്കെ നമുക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ഏകദേശം എനിക്ക് ഒരു അഡ്വാൻസ് കയ്യിലേക്ക് കിട്ടുമെന്നൊരു സെറ്റപ്പ് വന്നപ്പോഴാണ്, നമ്മുടെ ഹേമ കമ്മീഷൻ എന്ന് പറഞ്ഞ ഒരു വിഷയം മൊത്തം കിടന്ന് കളിച്ചത്. സിനിമ ഫീൽഡ് മൊത്തം അലമ്പാണ് എന്നൊക്കെ പറഞ്ഞ റൂട്ടിലേക്കുള്ള ചിന്ത വരികയും ചെയ്‌തു. അപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു, മേലാൽ സിനിമയിൽ ഒക്കെ പോകരുത്. ബാക്കി പൈസ ഞാൻ തരില്ല എന്ന്.
പേരുദോഷമാണ് സിനിമ എന്ന് പറഞ്ഞു. അതാ, അതും ഭാഗ്യകേട്. നേരെ അത് പോയി. അയാൾ വിളിച്ചിട്ട് പറഞ്ഞു, വൈഫ് സമ്മതിക്കുന്നില്ല. യൂസഫേ, ഈ വിഷയങ്ങളൊക്കെ ഒന്ന് മാറട്ടെ. ഞാൻ പറഞ്ഞു, ശരിയാണ്, സിനിമ ഫീൽഡിൽ മൊത്തം ഒരു മോശം പേര് വന്ന സമയമായിരുന്നു. അത് നമുക്കാണ് ശരി. എനിക്ക് ശരിക്കും വകയല്ല. പ്രൊഡ്യൂസർ പോയി. എവിടെയോ ഒരു ചെറിയ സമയദോഷം കിടപ്പുണ്ട്.


Click it and Unblock the Notifications
