കൃഷ്ണ വംശി ഇപ്പോഴും തന്റെ ഭര്‍ത്താവ്; താമസം രണ്ടിടത്ത്, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രമ്യ കൃഷ്ണന്
തെന്നിന്ത്യന്‍ സിനിമകളില്‍ വര്‍ഷങ്ങളായി തിളങ്ങി നില്ക്കുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്. തെലുങ്ക് സംവിധായകന് കൃഷ്ണ വംശിയാണ് രമ്യയുടെ ഭര്‍ത്താവ്. 23 വര്‍ഷമായി സുന്ദരമായ ജീവിതം നയിക്കുകയാണ് ഇരുവരും. റിതിക് വംശി എന്ന മകന് അടങ്ങുന്നതാണ് ഇവരുടെ കുടുംബം. രമ്യയും കൃഷ്ണ വംശിയും വിവാഹ മോചിതരായി എന്ന് അടുത്തിടെ അഭ്യൂഹമുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രമ്യ കഷ്ണന്‍. റോ ടോക്ക് വിത്ത് വികെ എന്ന പരിപാടിയിലാണ് രമ്യ കൃഷ്ണന് കുടുംബ ജീവിതം തുറന്നു പറഞ്ഞത്. രമ്യ കൃഷ്ണന് ചെന്നൈയിലും കൃഷ്ണ വംശി ഹൈദരാബാദിലുമാണ് താമസം. വര്‍ഷങ്ങളായി തുടരുന്ന ഈ രീതിയാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ പ്രചരിച്ചതല്ല സത്യം, തങ്ങള്‍ ഇപ്പോഴും വിവാഹിതരാണ് എന്ന് രമ്യ കൃഷ്ണന് വിശദീകരിച്ചു.

ജോലി ആവശ്യാര്‍ഥമാണ് രണ്ടുപേരും രണ്ട് നഗരങ്ങളില്‍ താമസിക്കുന്നത്. ഇരുവരും ആലോചിച്ച് എടുത്ത തീരുമാനമാണത്. ഹൈദരാബാദില്‍ നിന്ന് ഇടയ്ക്കിടെ ചെന്നൈയില്‍ പോയി വരുന്നത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. മകന്റെ പഠനവും മറ്റും ഈ വേളയില്‍ ആശങ്കയിലാകുകയും ചെയ്തു. തുടര്‍ന്നാണ് മകന് റിതികിനെ ചെന്നൈയില്‍ പഠിപ്പിക്കാമെന്ന് താര ദമ്പതികള്‍ തീരുമാനിച്ചത്.
തങ്ങള്‍ ഇപ്പോഴും ഭാര്യ ഭര്ത്താക്കന്മാരാണ്. രണ്ട് നഗരങ്ങളില്‍ സന്തോഷമായി ജീവിക്കുന്നു. ജോലി കാരണമാണ് രണ്ട് നഗരങ്ങള്‍ തിരഞ്ഞെടുത്തത്. ടെലിവിഷന്‍ സീരിയലുകളില്‍ ജോലി ചെയ്തിരുന്ന വേളയില്‍ ഹൈദരാബാദിലായിരുന്നു തമസം. ഓരോ 15 ദിവസത്തിലും ചെന്നൈയില്‍ പോയി വരേണ്ട അവസ്ഥ വന്നു. തുടര്‍ച്ചയായ യാത്രകള്‍ മകന് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതിടയാക്കി. തുടര്‍ന്നാണ് ഇരുവരും ആലോചിച്ച് മകനെ ചെന്നൈയിലെ സ്കൂളില്‍ ചേര്‍ത്തത്. ഇത് രണ്ടുപേര്‍ക്കും സ്വസ്ഥമായി ജോലി ചെയ്യാന്‍ അവസരമൊരുക്കി എന്ന് രമ്യ കൃഷ്ണന് പറയുന്നു.
ഇരുവരും ജോലിയില്‍ പരസ്പരം ഇടപെടാറില്ല. നല്ല സുഹൃത്തുക്കളാണ്. ജീവിതത്തില്‍ വരുത്തിയ ക്രമീകരണമാണ് തങ്ങളുടെ ദാമ്പത്യ ഇത്രയും കാലം മുന്നോട്ട് പോകാന്‍ പ്രധാന കാരണം. വിവാഹത്തിന് മുമ്പ് ലിവിങ് ടുഗെദര്‍ പോരേ എന്ന് കൃഷ്ണ വംശി ചോദിച്ച കാര്യവും രമ്യ കൃഷ്ണന് വെളിപ്പെടുത്തി. ജീവിതത്തിലെ മനോഹരമായ ഓര്‍മകളും അവര്‍ പങ്കുവെച്ചു.
രമ്യ കൃഷ്ണന്റെയും കൃഷ്ണ വംശിയുടെയും വിവാഹം 2003ലായിരുന്നു. ഇരുവരും തെലുങ്ക് ചിത്രമായ ചന്ദ്രലേഖയില്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. 1998ല്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് കൃഷ്ണ വംശി ആയിരുന്നു. നായിക രമ്യ കൃഷ്ണനും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷാ സിനിമകളിലെല്ലാം രമ്യ കൃഷ്ണന് വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ആര്യന് എന്ന ചിത്രത്തില്‍ രമ്യ ചെയ്ത വേഷം ഇന്നും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ബാഹുബലിയിലെ ശിവകാമി, പടയപ്പയിലെ നീലാംബരി എന്നിവയെല്ലാം രമ്യയുടെ അഭിനയ മികവ് തെളിയിക്കുന്നതായിരുന്നു. ഗുലാബി, നിന്നെ പെല്ലാടത, സിന്ദൂരം, മുരാരി തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ് കൃഷ്ണ വംശി.





Click it and Unblock the Notifications
