Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വന്തമായി 500 കോടിയുടെ സ്വത്ത്, എന്നിട്ടും ജാനകിയമ്മ ആഡംബര ജീവിതം നയിച്ചിരുന്നില്ല'; ആലപ്പി അഷ്‌റഫ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. നിരവധി ഭാഷകളിലായി 48000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ പ്രിയഗായികയുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ജാനകിയമ്മയുടെ കൊച്ചുമകളുടെ വിയോഗത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു.

അച്ഛന്റെ വഴിയിലേക്കില്ല, അൽഫോൺസ് പുത്രൻ നായകവേഷം ഓഫർ ചെയ്തിട്ടും നോ പറഞ്ഞ് ജേസൺ സഞ്ജയ്
അച്ഛന്റെ വഴിയിലേക്കില്ല, അൽഫോൺസ് പുത്രൻ നായകവേഷം ഓഫർ ചെയ്തിട്ടും നോ പറഞ്ഞ് ജേസൺ സഞ്ജയ്

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ജീവിച്ചിരുന്നപ്പോൾ ജാനകിയമ്മയുടെ മരണം സ്ഥിരീകരിച്ചിരുന്നവരാകാം ഇന്ന് അവരുടെ ചെറുമകളായ അപ്‌സര വൈദ്യുലയുടെ നേർക്ക് ആക്ഷേപങ്ങളുടെ കൂരമ്പുകൾ എറിഞ്ഞ് വേദനിപ്പിക്കുന്നത്. തന്റെ മുത്തശ്ശിയുടെ വേർപാടിൽ മാനസികമായി തളർന്നു നിൽക്കുന്ന അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നില്ല എന്നതാണ് അവർ ഉയർത്തിയ ആക്ഷേപം. അത് അവരുടെ മാനസികവ്യഥയെ ചോദ്യം ചെയ്യുന്നതായിരുന്നു.

s janaki

ഇതിനെ കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളും എല്ലാം അതിന്റെ എല്ലാ സീമകളും ലഭിച്ചപ്പോഴാണ് അതിനു മറുപടിയുമായി അവർ രംഗത്തെത്തിയത്, അവർ പറയുന്നു നിങ്ങൾ കാണുന്നത് കാണാത്തതോ ആയ കാര്യങ്ങൾ നോക്കി എന്റെ കണ്ണുനീർ നോക്കി മുത്തശ്ശിയോടുള്ള സ്നേഹം അളക്കരുതെന്ന്. ഒരു ജീവിതം അവസാനിക്കുമ്പോൾ സ്നേഹം അവസാനിക്കുന്നില്ല എന്ന് മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് എന്ന്. അവർ സൗമ്യയും ദയയുള്ളവരും അങ്ങേയറ്റം കനിവുള്ളവരുമായിരുന്നു.

യാഥാർഥ്യങ്ങൾ തന്റെ കുടുംബത്തെ പറ്റി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് വേദനാജനകമാണ്. പലപ്പോഴും പലർക്കും മനസ് വേദനിച്ചു വിങ്ങിപ്പൊട്ടുമ്പോൾ കണ്ണുനീർ വരണമെന്നില്ല. അത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നവർ ഒരുപാട് പേരുണ്ട്. അവരുടെയൊക്കെ ദുഃഖവും വേദനയും കാണാതെ കുറ്റപ്പെടുത്തുന്നത് വേദനാജനകമാണ്.

ജാനകിയമ്മയുടെ ചിത കത്തിയ വരുന്നതിനു മുൻപ് ആ കൊച്ചുമകൾക്ക് നേരെ ഉയർത്തി ആക്ഷേപം എല്ലാവർക്കും വേദന ഇളവാക്കുന്നതായിരുന്നു. ജാനകിയമ്മ 12ഓളം ഭാഷകളിൽ പാടിയിട്ടുണ്ട്. എന്നാൽ അവരുടെ സ്വരമാധുര്യം അത്രമേൽ ഏറ്റെടുത്തത് നാല് ഭാഷക്കാരാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെയാണ് ആ ഭാഷകൾ. ഈ നാല് ഭാഷകളിലും അവർ പകരം വയ്ക്കാനില്ലാത്ത വിധം ജനഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടിയിരുന്നു.

ഒരിക്കൽ ജാനകിയമ്മയോട് മീഡിയക്കാർ ചോദിച്ചു, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ മലയാളിയായി ജനിക്കാൻ ആഗ്രഹമുണ്ടോയെന്ന്. എന്തിന് ഈ ജന്മം തന്നെ ഞാൻ മലയാളി അല്ലേ എന്ന്, എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു നിങ്ങളുടെ ഭാഷയും സ്നേഹവും എന്ന്. ഏതാണ്ട് 48000 പാട്ടുകൾ ജാനകിയമ്മ വിവിധ ഭാഷകളിലായി പാടിയിട്ടുണ്ട്. അവരുടെ ജീവിതത്തിന്റെ പകുതി സമയവും പാട്ടുകൾ പാടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

ജാനകിയമ്മയുടെ ശബ്‍ദത്തിന്റെ അപാരമായ റേഞ്ച് ഏറ്റവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയത് മലയാളത്തിലാണെന്ന് പറയാം. ബാബുരാജ് എന്ന ബാബുക്കയാണ് അത് നമുക്ക് ബോധ്യപ്പെടുത്തിയത്. അദ്ദേഹം തന്റെ പ്രിയ ഗായികയ്ക്ക് അപൂർവ സുന്ദര ഗാനങ്ങൾ നൽകി. കാലാതീതമായി നിലനിൽക്കുന്ന സുന്ദര ഗാനങ്ങളാണ് ആ കണ്ഠനാളത്തിലൂടെ പുറത്തുവന്നിട്ടുള്ളത്.

500 കോടിക്ക് മേൽ ആസ്‌തി ഉണ്ടായിരുന്ന ജാനകിയമ്മ ഒരിക്കൽ പോലും ആഡംബര ജീവിതം നയിച്ചിട്ടില്ല. വേർപാടിന്റെ വേദനകൾ ഏറ്റവും അധികം അനുഭവിക്കേണ്ടി വന്ന ആളാണ് ജാനകിയമ്മ. തന്റെ ഭർത്താവിന്റെ വിയോഗവും കൊച്ചുമകളുടെ അപകടമരണവും ഒടുവിൽ ഏക മകന്റെ മരണവും അവരുടെ മനസിന് ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

'തിലകനെ പുകച്ചു പുറത്തുചാടിച്ച ചിലർ അമ്മയിലുണ്ട്, അദ്ദേഹത്തിന്റെ ശാപവും കണ്ണീരും സംഘടനയെ വേട്ടയാടും'; ജയശങ്കർ
'തിലകനെ പുകച്ചു പുറത്തുചാടിച്ച ചിലർ അമ്മയിലുണ്ട്, അദ്ദേഹത്തിന്റെ ശാപവും കണ്ണീരും സംഘടനയെ വേട്ടയാടും'; ജയശങ്കർ

ജാനകിയമ്മയ്ക്ക് ലോകത്ത് തന്നെ ഏറ്റവും പ്രിയപ്പെട്ടത് കൊച്ചുമകളായ വർഷ ആയിരുന്നു. ജാനകിയമ്മയുടെ അതേ മുഖസാദൃശ്യമായിരുന്നു വർഷയ്ക്കും. ജാനകിയമ്മയും മകൻ മുരളീകൃഷ്‌ണയും ജീവിച്ചിരിക്കെ തന്നെയായിരുന്നു വർഷയുടെ അപകട മരണം. 2023ൽ അമേരിക്കയിൽ വച്ച് ക്യാംപ് ഫയറിനിടെ ശരീരത്തിൽ തീ പടർന്നാണ് വർഷ മരണപ്പെട്ടത്. വർഷയുടെ വിയോഗം ജാനകിയമ്മയെ ബോധ്യപ്പെടുത്താൻ ഏറെ കഷ്‌ടപെടേണ്ടി വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+