'ആന വണ്ടിയിലെ ആറു പെണ്ണുങ്ങൾ'; പ്രിയദർശിനി പദ്ധതി പ്രമേയമാക്കി സിനിമ ചെയ്യാൻ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് സിനിമ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് സന്തോഷ് പണ്ഡിറ്റ്. സിനിമയുടെ മുഴുവൻ കഥയും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പങ്കുവച്ചു. 'ആനവണ്ടിയിലെ ആറുപെണ്ണുങ്ങൾ' എന്നായിരിക്കും സിനിമയ്ക്ക് പേരിടുകയെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര എന്ന തീം വെച്ച് ഒരു സിനിമ ചെയ്താലോ എന്നാ ചിന്തയിൽ ആണേ.. പേര് "ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ". കഥ കേട്ട് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ ഞാൻ അഭിനയിച്ച് സംവിധാനം ചെയ്യാം. കഥ ന്നാ പിടിച്ചോ..

26 വയസ്സുള്ള 6 യുവതികളുടെ കഥനകഥ ആണ് തീം.
കാസർഗോഡ് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ ഒരു കൂലിപ്പണിക്കാരന്റെ മകൾ ആണ് പൂജാ കപൂർ. ഇവരുടെ ഫേസ്ബുക്ക് വഴി ജില്ലയിലെ മറ്റു വിവിധ ഭാഗങ്ങളിൽ ഉള്ള മറ്റു 5 യുവതികളും ഇവൾ ആയി ചങ്ക് ബന്ധം ഉണ്ടാകുന്നു.
പൂജാ കപൂറിന്റെ ഭർത്താവ് ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ആനന്ദ് കപൂർ ആണ്. വീര്യം കൂടിയ മദ്യം കഴിച്ച് സ്ഥിരമായി ഭാര്യയെ തല്ലുന്നു.
രണ്ടാമത്തെ നായിക ഒരു മേസ്തിരിയുടെ മകൾ ഐശ്വര്യ കപൂർ ആണ്. അവരുടെ ഭർത്താവ് വിനോദ് കപൂർ നിർമാണ തൊഴിലാളി ആണ്. സ്ഥിരമായി വീര്യം കുറഞ്ഞ മദ്യം കഴിച്ച് ഭാര്യയെ തല്ലുന്നു.
മൂന്നാമത്തെ ഇവരുടെ കൂട്ടുകാരി അഞ്ജലി കപൂർ ആണ്. അവളുടെ ഭർത്താവ് അത്യാവശ്യം കഞ്ചാവ് കടത്ത് ആരും അറിയാതെ ചെയ്യുന്നു. ഓപ്പറേഷൻ തൂഫാനിൽ പിടിക്കപ്പെടുന്നു. നിലവിൽ ജയിലിൽ ആണ്.
നാലാമത്തെ യുവതി കൃഷിക്കാരന്റെ മകൾ രേഷ്മ ശർമ ആണ്. അവളുടെ ഭർത്താവ് ഒരു പഞ്ചായത്ത് മെമ്പർ ആയിരുന്നു. പക്ഷേ പഞ്ചായത്ത് ഭരണ സമിതിയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം നടന്നപ്പോൾ അടിപിടി തടയുവാൻ മുന്നിട്ടിറങ്ങിയ സമാധാന പ്രിയൻ ആയ പങ്കജ് ശർമയെ മറ്റൊരു പഞ്ചായത്ത് അംഗം കുത്തിക്കൊല്ലുന്നു. അങ്ങനെ രേഷ്മ വിധവ ആകുന്നു.
അഞ്ചാമത്തെ നായിക സ്വകാര്യ ബസ് കണ്ടക്ടർ ആയ ദീപൻ ദാസ് പണ്ഡിറ്റിന്റെ മകൾ സോനം ശർമ ആണ്. ഇവളുടെ ഭർത്താവ് സ്ത്രീധന പ്രശ്നം പറഞ്ഞ് അവളെ സ്ഥിരമായി തല്ലുന്നു. ഒടുവിൽ 2 മക്കളെയും ഭർത്താവിന് തന്നെ നോക്കുവാൻ ഏൽപ്പിച്ച് ഡിവോഴ്‌സ് ആയി സോനം വീട്ടിൽ എത്തുന്നു.
ആറാമത്തെ നായിക മധുബാല പണ്ഡിറ്റ് ഒരു പാവപ്പെട്ട വീട്ടിലെ ഏക മകൾ ആണ്. അവൾ അവിവാഹിത ആണ്. സീരിയലുകൾ കണ്ട് അമ്മായിയമ്മയെ പേടിച്ച് ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് പ്രതിജ്ഞ എടുക്കുന്നു.
ജീവിതം മടുത്ത് ഈ ആറു യുവതികളും കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ വെറുതെ ഒരു രസത്തിന് കാസർഗോഡ് നിന്നും തിരുവനന്തപുരം, കോവളം, മൂന്നാർ, ഗുരുവായൂർ, എക്സെറ്ററ, ഫ്രീ ആയി സന്ദർശിക്കുവാൻ തീരുമാനിക്കുന്നു. ഇവരുടെ കൈയിൽ പണവും ഇല്ല. ജീവിതത്തിൽ ആദ്യമായാണ് ഇവർ പരസ്പരം കാണുന്നത്. പെട്ടിയും ബാഗും എടുത്ത് വീട്ടുകാരെ അവഗണിച്ചാണ് ഇവർ വരുന്നതും.
അങ്ങനെയാണ് സിനിമ തുടങ്ങുന്നത്. തിരുവനന്തപുരത്തേക്ക് നേരിട്ട് പ്രിയദർശിനി ബസ്സില്ല എന്നും ഉള്ള ബസ്സൊക്കെ വലിയ ടിക്കറ്റ് ചാർജുള്ള സൂപ്പർ ഡീലക്സ് ആണെന്നും അറിഞ്ഞ് 6 യുവതികളും വിഷമിക്കുന്നു.
അപ്പോഴാണ് അവരുടെ മുന്നിൽ ഉത്തർപ്രദേശിൽ ബാല്യം ചിലവഴിച്ച് ഇയ്യിടെയായി കേരളത്തിൽ വന്ന് കൂടിയ മനോഹർ പണ്ഡിറ്റ് (ഇരുപത്തി ഒമ്പതര വയസ്സ്) എത്തുന്നത്. ഈ റോൾ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നു. ഇയാൾ കെഎസ്ആർടിസിയുടെ ഒരു ടിക്കറ്റ് ചെക്കിങ് ചെയ്യുന്ന ഇൻസ്‌പെക്ടർ ആണേ.
അഞ്ചാമത്തെ നായിക സ്വകാര്യ ബസ് കണ്ടക്ടർ ആയ ദീപൻ ദാസ് പണ്ഡിറ്റിന്റെ മകൾ സോനം ശർമ ആണ്. ഇവളുടെ ഭർത്താവ് സ്ത്രീധന പ്രശ്നം പറഞ്ഞു അവളെ സ്ഥിരമായി തല്ലുന്നു. ഒടുവിൽ 2 മക്കളെയും ഭർത്താവിന് തന്നെ നോക്കുവാൻ ഏൽപ്പിച്ച് ഡിവോഴ്‌സ് ആയി സോനം വീട്ടിൽ എത്തുന്നു.
ആറാമത്തെ നായിക മധുബാല പണ്ഡിറ്റ് ഒരു പാവപ്പെട്ട വീട്ടിലെ ഏക മകൾ ആണ്. അവൾ അവിവാഹിത ആണ്. സീരിയലുകൾ കണ്ട് അമ്മായിയമ്മയെ പേടിച്ച് ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നു പ്രതിജ്ഞ എടുക്കുന്നു.
ജീവിതം മടുത്ത് ഈ ആറു യുവതികളും കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ വെറുതെ ഒരു രസത്തിന് കാസർഗോഡ് നിന്നും തിരുവനന്തപുരം, കോവളം, മൂന്നാർ, ഗുരുവായൂർ, എക്സെറ്ററ, ഫ്രീ ആയി സന്ദർശിക്കുവാൻ തീരുമാനിക്കുന്നു. ഇവരുടെ കൈയിൽ പണവും ഇല്ല. ജീവിതത്തിൽ ആദ്യമായാണ് ഇവർ പരസ്പരം കാണുന്നത്. പെട്ടിയും ബാഗും എടുത്ത് വീട്ടുകാരെ അവഗണിച്ചാണ് ഇവർ വരുന്നതും.
അങ്ങനെയാണ് സിനിമ തുടങ്ങുന്നത്. തിരുവനന്തപുരത്തേക്ക് നേരിട്ട് പ്രിയദർശിനി ബസ്സില്ല എന്നും ഉള്ള ബസ്സൊക്കെ വലിയ ടിക്കറ്റ് ചാർജുള്ള സൂപ്പർ ഡീലക്സ് ആണെന്നും അറിഞ്ഞ് 6 യുവതികളും വിഷമിക്കുന്നു.
അപ്പോഴാണ് അവരുടെ മുന്നിൽ ഉത്തർപ്രദേശിൽ ബാല്യം ചിലവഴിച്ച് ഇയ്യിടെയായി കേരളത്തിൽ വന്ന് കൂടിയ മനോഹർ പണ്ഡിറ്റ് (ഇരുപത്തി ഒമ്പതര വയസ്സ്) എത്തുന്നത്. ഈ റോൾ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നു. ഇയാൾ കെഎസ്ആർടിസിയുടെ ഒരു ടിക്കറ്റ് ചെക്കിങ് ചെയ്യുന്ന ഇൻസ്‌പെക്ടർ ആണേ.
കൈയിൽ 5 പൈസ ഇല്ലാതെ കേരളം മൊത്തം കറങ്ങുവാൻ വന്ന യുവതികൾക്ക് പണ്ഡിറ്റ് ഒരു ഗ്രൻ ഐഡിയ പറഞ്ഞു കൊടുക്കുന്നു.
കാസർഗോഡ് നിന്നും ആദ്യം കാഞ്ഞങ്ങാട്ടിലേക്ക് പ്രിയദർശിനി ബസ്സിൽ പോവുക. അവിടെ കുറേ കറങ്ങി അടിക്കുക. അടുത്ത ദിവസം കണ്ണൂരിലേക്ക് ഓർഡിനറി ബസ്സിൽ പോവുക. അവിടെ കുറേ കറങ്ങുക. പിന്നെ തലശ്ശേരി, പിന്നെ കോഴിക്കോട്, പിന്നെ ഗുരുവായൂർ, പിന്നെ കൊടുങ്ങല്ലൂർ, പിന്നെ വൈറ്റില എറണാകുളം, പിന്നെ ചോറ്റാനിക്കര, പിന്നെ കോട്ടയം, കട്ടപ്പന, മൂന്നാർ, ഇടുക്കി, പിന്നെ പാലാ, പത്തനംതിട്ട, ആറ്റിങ്ങൽ, തിരുവനന്തപുരം, നെയ്യാറ്റിൻകര, കോവളം, നഗർകോവിൽ, എക്സെറ്ററ ഇങ്ങനെ കട്ട് ചെയ്ത് കട്ട് ചെയ്ത് 15 ദിവസം എടുത്ത് കേരളം മൊത്തം ചുറ്റുക.
വരുന്ന വഴി ആലപ്പുഴ, തൃശൂർ, മലപ്പുറം വഴി പാലക്കാട്, പിന്നെ അവിടെ നിന്നുള്ള പ്രിയദർശിനി ബസ്സിൽ പൊള്ളാച്ചി, പളനി, കോയമ്പത്തൂർ വരെ ഫ്രീ ആയി പോകുവാൻ നിർദേശിച്ചു. അവരെല്ലാം സന്തോഷത്തോടെ അതുപോലെ ചെയ്തു.
അവരോടുള്ള സ്നേഹം, പരിഗണന ഒക്കെ കാരണം പണ്ഡിറ്റ് 15 ദിവസം ലീവ് എടുത്ത് അവരെ സ്ഥലങ്ങളെല്ലാം കാണിച്ചുകൊടുക്കുന്നു. നല്ല എസി റൂം ലോഡ്ജ് ഒക്കെ അവർക്ക് ഫ്രീ ആയി എടുത്തുകൊടുത്തു. 6 യുവതികൾക്കും നല്ല വെജിറ്റേറിയൻ ഭക്ഷണം വാങ്ങിക്കൊടുത്തു, പുതിയ വിലകൂടിയ അടിപൊളി വസ്ത്രം എല്ലാം വാങ്ങിക്കൊടുക്കുന്നു.
എല്ലാ യുവതികളും വളരെ ഹാപ്പി ആയി 5 പൈസ ചിലവില്ലാതെ കാസർഗോഡിൽ 15 ദിവസത്തിനു ശേഷം തിരിച്ചെത്തുന്നു. ഇതിൽ അവിവാഹിതയായ മധുബാല പണ്ഡിറ്റ് മനസ്സ് കൊണ്ട് പണ്ഡിറ്റിനെ പ്രണയിക്കുന്നു. മറ്റുള്ള യുവതികൾക്കും "ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ..." എന്നാ ചിന്ത ഉണ്ടാകുന്നു.
യാത്ര കഴിഞ്ഞ് തിരിച്ചു വന്ന യുവതികൾക്ക് വീട്ടിൽ കുറേ എതിർപ്പ് നേരിടേണ്ടി വരുന്നു.
പൂജാ കപൂറിന്റെയും, ഐശ്വര്യ കപൂറിന്റെയും മദ്യപാനികൾ ആയ ഭർത്താക്കന്മാർ വൃക്കരോഗം ബാധിച്ച് പെട്ടെന്ന് മരിക്കുന്നു.
അഞ്ജലി കപൂറിന്റെ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട ഭർത്താവ് ജയിലിൽ നല്ല ഭക്ഷണം ഒക്കെ കഴിച്ച് സുന്ദരൻ ആയി, ജയിലിൽ പണി എടുത്തപ്പോൾ കിട്ടിയ ലക്ഷങ്ങൾ ആയി പുറത്തിറങ്ങുന്നു. ഇതെല്ലാം കണ്ട് മറ്റൊരു യുവതി അങ്ങേരെ വളച്ചുകൊണ്ട് പോകുന്നു. പാവം അഞ്ജലി പിന്നീട് തൊഴിലുറപ്പ് ജോലിക്ക് പോയി അതി ദാരിദ്ര്യം മറികടക്കുവാൻ ശ്രമിക്കുന്നു.
അങ്ങനെ രണ്ടു കൊല്ലം കഴിഞ്ഞു.
ആൾറെഡി ഡിവോഴ്‌സ്ഡ് ആയ സോനം ശർമയെ പ്രൈവറ്റ് ബസ് ജീവനക്കാരനായ അച്ഛനാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ പ്രിയദർശിനി ബസ് വന്നതോടെ സ്വകാര്യ ബസ് വ്യവസായം തകരുകയും, നിരവധി പ്രൈവറ്റ് ബസുകൾ സർവീസ് നിർത്തുകയും, അതിലെ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ സോനത്തിന്റെ അച്ഛനും ജോലി നഷ്ടപ്പെടുകയും, അങ്ങേരും ആ ബസ്സിലെ ഓണർ, ക്ലീനർ, ഡ്രൈവർ എല്ലാവരും ആ ബസ്സിൽ തൂങ്ങി മരിക്കുകയും ചെയ്യുന്നു. അച്ഛൻ കൂടി മരിച്ചതോടെ സോനം തകരുന്നു.
രണ്ടു കൊല്ലം ആയപ്പോഴേക്കും കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നു. സർക്കാരും അവരെ സഹായിച്ച് ബുദ്ധിമുട്ടുന്നു.
കാര്യങ്ങൾ മുൻകൂട്ടി കണ്ട് മനോഹരൻ പണ്ഡിറ്റ് ജോലി രാജി വെക്കുന്നു. ബംഗാളികളിൽ നാട്ടിൽ പോയ ഒഴിവിൽ, നിർമാണ മേഖലയിൽ ഒരു ജോലിക്കാരൻ ആയി പോകുന്നു. ദിവസവും 1000 രൂപ ഉണ്ടാക്കുന്നു. ഒരു ഓട്ടോറിക്ഷ വാങ്ങി രാത്രിയിൽ ഓട്ടോ ഓടിച്ചും വരുമാനം ഉണ്ടാക്കുന്നു.
വിവാഹം ഒരിക്കലും കഴിക്കില്ല എന്ന തീരുമാനം മാറ്റി മധുബാലയും പണ്ഡിറ്റും ഒന്നിക്കുവാൻ തീരുമാനിക്കുന്നു. സർക്കാർ ജോലി ഇല്ലാത്തതിനാൽ മധുബാലയുടെ വീട്ടുകാർ ഈ ബന്ധം എതിർക്കുന്നു. പക്ഷേ അവൾ ഒളിച്ചോടുന്നു. (ഇതിനിടയിൽ 8 ലവ് സോങ്സ് ഉണ്ടെ).. ഒടുവിൽ അവരുടെ വിവാഹം നടക്കുന്നു.
അതിനു ശേഷം വീണ്ടും പഴയത് പോലെ എല്ലാ കൂട്ടുകാരികളെയും കൂട്ടി മറ്റൊരു യാത്ര ഹണിമൂൺ ഭാഗമായി നടത്തുവാൻ മധുബാല പണ്ഡിറ്റ് ആഗ്രഹിക്കുന്നു. ഇതുകേട്ട് കൂട്ടുകാരികൾ എല്ലാവരും റെഡി ആകുന്നു.
പക്ഷേ മനോഹരൻ പണ്ഡിറ്റ് ഒരേയൊരു നിബന്ധന വെക്കുന്നു..
"ഹണിമൂണിന് കേരളം മുഴുവൻ പോകുന്ന ആശയം നല്ലതാണ്. പക്ഷേ ഇതിനായി പ്രിയദർശിനി ബസ്സുകൾ മാത്രം തെരഞ്ഞെടുക്കേണ്ട.. പ്രൈവറ്റ് ബസ്സിൽ പോകാം. അവരും റോഡിൽ ഓടുന്നത് മാങ്ങ പറിക്കുവാൻ അല്ലല്ലോ? അവർക്കും ജീവിക്കേണ്ടേ?"
ഇതുകേട്ട് ഭർത്താവിന് വലിയ സാമ്പത്തിക നഷ്ടം വരുമോ എന്നോർത്തു ഭാര്യ ഓർമിപ്പിച്ചു..
"പക്ഷെ പണ്ഡിറ്റ് ഏട്ടാ, 6 സ്ത്രീകൾക്ക് ടിക്കറ്റ് ചാർജ് വലിയ പൈസ ആകില്ലേ? നമ്മൾ അന്ന് പോയത് പോലെ കട്ട് ചെയ്ത്, കട്ട് ചെയ്ത് ഓർഡിനറി ബസ്സിൽ മാത്രം തിരുവനന്തപുരം പോയാൽ പോരെ.. 5 പൈസ ചിലവില്ല.. ചിന്തിക്കു.."
പണ്ഡിറ്റ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..
"ഹു കെയേഴ്‌സ്?"
അങ്ങനെ പണ്ഡിറ്റും 6 യുവതികളും പ്രൈവറ്റ് ബസ്സിൽ രണ്ട് ആഴ്ച ഹണിമൂൺ ആഘോഷിക്കുവാൻ കേരളം മൊത്തം കറങ്ങി തിരിച്ചു വന്നു. എല്ലാവരും ഹാപ്പി ആയി..
സ്ക്രീനിൽ
"എ ഫിലിം ബൈ സന്തോഷ് പണ്ഡിറ്റ്"
കഥ എങ്ങനെയുണ്ട്? ഫിലിം ഹിറ്റ് ആകുമോ? പ്ലീസ് റിപ്ലൈ.














Click it and Unblock the Notifications