Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജയ്‌യെക്കാൾ കഴിവുള്ളത് സ്‌റ്റാലിന്, ജയരാജനും പിണറായിയും മണിയും ഗുണ്ടായിസം കാണിക്കുന്നവർ'; സന്തോഷ് വർക്കി

അടുത്തകാലത്തായി സിനിമാ താരങ്ങളേക്കാൾ അധികം ജനശ്രദ്ധ നേടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ്. അതിൽ ഏറെ പറഞ്ഞുകേട്ട പേരുകളിൽ ഒന്നായിരുന്നു ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയുടേത്. ഇപ്പോഴിതാ സിനിമയെയും രാഷ്ട്രീയത്തെയും തന്റെ ജീവിതത്തെയും കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം ഇപ്പോൾ. ദി ഫിലിം സ്‌റ്റോറി മാൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സന്തോഷ് വർക്കിയുടെ വാക്കുകൾ

ഞാൻ അങ്ങനെ ജയിലിൽ പോകേണ്ട ആളല്ല. ഇവിടെ എന്റെ പേരിൽ ഒരു ട്രാൻസ്‌ജെൻഡർ കേസ് കൊടുത്തു. ഞാൻ ആളെ കണ്ടു പോലുമില്ല. ഹേമ കമ്മിറ്റി വലിയ വിഷയമായി ഞാൻ അതിനെ കുറിച്ച് സംസാരിച്ചപ്പോൾ എന്നെ ഒതുക്കാൻ ചെയ്‌തത്‌ ആയിരുന്നു. തുടരും സിനിമയുടെ റിവ്യൂ കൊടുക്കാതിരിക്കാൻ വേണ്ടി എന്നെ അറസ്‌റ്റ് ചെയ്തെന്നാണ് പറയുന്നത്. അതിന് പിന്നിൽ സിനിമാക്കാർക്ക് ഒരുപാട് കളിയുണ്ട്.

santhosh varkey

എനിക്കെതിരെ കേസ് കൊടുത്തത് അൻസിബയാണ്. ഇതിൽ ഒരുപാട് കളി നടന്നിട്ടുണ്ട്. അല്ല, ഇപ്പൊ ആൾക്കാർക്ക് മനസിലായല്ലോ. തനിനിറം പുറത്തു വന്നല്ലോ. ലക്ഷ്‌മിപ്രിയയുടെ ഹസ്ബൻഡിന് എന്തോ മെസേജ് അയച്ചെന്ന് ഒക്കെ കേട്ടില്ലേ. ജയിലിൽ എല്ലാം പോസിറ്റീവ് ആണ്. ഒരു ഹോസ്‌റ്റൽ ഒക്കെ പോലെയാണ്. ഞാൻ അവിടെ സിനിമ കണ്ടിട്ടുണ്ട്. സിനിമ കാണാൻ പറ്റും. ബുക്കുകൾ വായിക്കാൻ പറ്റും. നല്ല ഭക്ഷണം കിട്ടും. അങ്ങനത്തെ വലിയ പ്രശ്‌നമൊന്നുമില്ല.

ഞാൻ ഈ ഫേമസ് ആയപ്പോൾ എന്റെ ഫാദർ ഹോസ്‌പിറ്റലിൽ ആയിരുന്നു. പിന്നെ പുള്ളി മരിക്കുകയും ചെയ്‌തു. അപ്പൊ എനിക്ക് അന്ന് പ്രോപ്പർ ആയിട്ട് പ്ലാൻ ചെയ്യാൻ പറ്റിയില്ല. അങ്ങനെ അന്ന് പ്രോപ്പർ ആയിട്ട് പ്ലാൻ ചെയ്തെങ്കിൽ ഇന്ന് വേറെ ലെവലിൽ പോയേനെ. അപ്പച്ചൻ മരിച്ചിട്ട് നാല് വർഷം ആകുന്നു. ഹി വാസ് വെരി ഗ്രേറ്റ് പേഴ്‌സൺ. സ്വന്തമായ ജീവിതം ഉണ്ടാക്കിയ ആളാണ്. ഒരുപാട് ക്വാളിറ്റീസുള്ള ആളാണ്. എന്റെ ഫാദർ ആയത് കൊണ്ട് പറയുന്നതല്ല.

അദ്ദേഹത്തെ ഓർക്കാറുണ്ട്, ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്. ഏറ്റവും വിഷമം എന്ന് പറഞ്ഞാൽ നമ്മളെ ഫേസ്ബുക്കിൽ പലരും മരിച്ചുപോയ ഫാദറിനെ കുറിച്ചൊക്കെയാണ് മോശമായിട്ട് പറയുന്നത്. വളരെ മോശം കമന്റ്സ് ആണ്. എസ്പെഷ്യലി ഫേസ്ബുക്കിൽ. എന്റെ ഫാദറിനെ കുറിച്ചാണ്. കാരണം നമുക്കറിയാം അത് പറഞ്ഞാൽ എനിക്ക് വേദനിക്കും.

ഞാനിപ്പോ കൂടുതലും സിനിമയെക്കാളും പറഞ്ഞത് രാഷ്ട്രീയത്തെ കുറിച്ചാണ്. ഇലക്ഷൻ വന്നപ്പോൾ പല കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഇവിടെ സത്യം തുറന്നു പറയാൻ പറ്റില്ല. പണ്ട് സോക്രട്ടീസിനെ കൊന്നില്ലേ, അതുപോലെയാണ്, സത്യം പറയുന്നവരുടെ കാര്യം വളരെ കഷ്‌ടമാണ്. തമിഴ്‌നാട്ടിലേക്ക് നോക്കിയാൽ സ്‌റ്റാലിന്റെ പരാജയം, എനിക്ക് തോന്നുന്നു വിജയ്‌യെക്കാൾ കഴിവുള്ളത് സ്‌റ്റാലിന് തന്നെയാണ്.

വിജയ് ഒരു ക്രൗഡ് പുള്ളർ ആണ്. അവിടെ സിനിമയും രാഷ്ട്രീയവും തമ്മിൽ ലിങ്കാണ്. ഇവിടെ കേരളത്തിലാണ് എങ്കിൽ ആ സംഭവം നടക്കുന്നില്ല. ഞാൻ ഇവിടെ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരണത്തിൽ നിന്ന് പോകും എന്ന് പറഞ്ഞു. അതുപോലെ വിജയ്‌യുടെ വിജയവും എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. കാരണം വിജയ്ക്ക് ഭയങ്കര സപ്പോർട്ട് ആണ്. മാസ് സപ്പോർട്ട് ഭയങ്കരമാണ്.

ഇവിടെ കേരളത്തിൽ പോലും മമ്മൂട്ടി മോഹൻലാലിനെക്കാൾ ഫാൻസ് ഉള്ളത് പുള്ളിക്കാണ്. ജെൻസി പിള്ളേരാണ് പുള്ളിയെ ജയിപ്പിച്ചു കൊടുത്തത്. പിന്നെ എനിക്ക് വിയോജിപ്പുള്ളത് പുള്ളിയുടെ പേഴ്‌സണൽ ലൈഫിനോടാണ്. തമിഴ്‌നാട്ടിൽ അവർ എത്ര സീറ്റ് നേടുമെന്നൊന്നും ഞാൻ പ്രവചിച്ചിരുന്നില്ല. എന്നാൽ വിജയ് ജയിക്കുമെന്ന് തോന്നിയിരുന്നു.

ഞാൻ പഴയ കമ്മ്യൂണിസ്‌റ്റ് അനുഭാവി ആണ്. ഇപ്പോഴത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി യോജിക്കാൻ പറ്റില്ല.
ഇപി ജയരാജൻ അല്ലെങ്കിൽ പിണറായി വിജയൻ അല്ലെങ്കിൽ എംഎം മണി ഇവർക്കൊന്നും ഒരു ക്വാളിറ്റി ഇല്ലാത്ത വെറും ഗുണ്ടായിസം കാണിച്ചു നടക്കുന്ന ആൾക്കാരാണ് ഇതൊന്നുമല്ല കമ്മ്യൂണിസം. പണ്ട് ഇഎംഎസ് ഉണ്ടായിരുന്നു. അച്യുതമേനോൻ ഉണ്ടായിരുന്നു. ജ്യോതി ബസു ഉണ്ടായിരുന്നു. ഇവരെല്ലാം നല്ല സ്കോളേഴ്‌സും വളരെയധികം മനുഷ്യത്വം ഉള്ളവരുമായിരുന്നു.

അങ്ങനത്തെ ക്വാളിറ്റി ഉള്ള ആൾക്കാർ ഇപ്പോൾ ഇല്ല. അതുകൊണ്ട് ഞാൻ പറഞ്ഞു കോൺഗ്രസ് വരുന്നത് നല്ലതായിരിക്കും. അല്ലാതെ ഞാൻ ബേസിക്കലി പഴയ കമ്മ്യൂണിസ്‌റ്റ് അനുഭാവി തന്നെയാണ്. കോൺഗ്രസ് വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. കഴിവുള്ള ആളാണ് വിഡി സതീശൻ. വിദ്യാഭ്യാസം ഉണ്ട്, കഴിവുണ്ട്, കുഴപ്പമില്ലാത്ത ആളാണ്.

വിഡി സതീശൻ എന്ന് പറഞ്ഞാൽ ഒരു എകെ ആന്റണിയുടെ ആദർശവും കരുണാകരന്റെ കഴിവും രണ്ടും കംബൈൻ ചെയ്‌ത ആളാണ്. ഇപ്പൊ ഉള്ളവരിൽ ഭേദം പുള്ളിയാണ്. ഇപ്പൊ പിണറായി വിജയന്റെ കാര്യം എടുത്ത് കഴിഞ്ഞാൽ പാർട്ടിയിൽ തന്നെ വിയോജിപ്പുണ്ട്. പുള്ളിയുടെ ധാർഷ്ട്യം കാരണമാണ് കമ്മ്യൂണിസ്‌റ്റ് ഭരണത്തിൽ നിന്ന് പോയത്. ഞാൻ അന്ന് ഇലക്ഷൻ സമയത്ത് പുള്ളിയെ പിണ്ണാക്ക് വിജയൻ എന്ന് വിളിച്ചപ്പോൾ ഭീഷണിയൊക്കെ വന്നിരുന്നു ഒരുപാട്, ഫോണിലും കമന്റിലും ഒക്കെ, എനിക്കതിൽ ഭയമൊന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+