'രാമായണം കണ്ടു, തികച്ചും ഒരു 3ഡി ബാലേ, രാവണൻ അന്യായ പേഴ്‌സനാലിറ്റി'; അഭിപ്രായം പങ്കുവച്ച് ശാരദക്കുട്ടി
ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ രാമായണം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രാദേശിക വ്യത്യാസങ്ങൾ ഇല്ലാതെ എല്ലായിടത്തും ഒരുപോലെ ആളുകൾ കണ്ട് ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. കേരളത്തിൽ അടക്കം വലിയ രീതിയിൽ ചിത്രം കളക്ഷൻ നേടി കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ബോളിവുഡ് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്.
ആഗോള കളക്ഷനിൽ 1000 കോടി എന്ന മന്ത്രി സംഖ്യയും ചിത്രം പിന്നിട്ടു കഴിഞ്ഞു. വമ്പൻ മുതൽമുടക്കിൽ എത്തിയ ചിത്രത്തിന് പക്ഷേ പൂർണ വിജയമാവാൻ ഇനിയും കളക്ഷൻ ആവശ്യമാണ്. ഒട്ടുമിക്ക എല്ലാ റിവ്യൂവർമാരും ചിത്രത്തിനെ കുറിച്ച് നല്ലത് മാത്രമാണ് പറയുന്നത്. എന്നാൽ ചില നെഗറ്റീവ് അഭിപ്രായങ്ങൾ ചിലയിടത്ത് നിന്ന് മാത്രം ഉയരുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി പങ്കുവച്ച അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല എന്നാണ് ശാരദക്കുട്ടി അഭിപ്രായപ്പെടുന്നത്. രാമായണത്തിന്റെ രണ്ടാം ഭാഗം കാണാൻ ഒരു പ്രതീക്ഷയും തോന്നാത്ത നിലയിലാണ് ആദ്യ ഭാഗമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ ഡബ് ചെയ്‌ത പതിപ്പാണ് പ്രദർശനത്തിന് എത്തിയത്, അതും 3ഡിയിൽ ആയിരുന്നു.
വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നുവെന്നും 3ഡിയിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു. കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു .
രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ എനിക്കു തോന്നിയുള്ളുവെന്നും അവർ പറയുന്നു.
ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട് മണ്ഡോദരി വന്ന ഭാഗവും മാരീചന്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ ശ്രദ്ധിക്കാൻ പറ്റിയില്ല. പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത്. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്‌തമായി ടെക്‌നിക്കലി അല്ലാതെ പുതുതായി മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നും ശാരദക്കുട്ടി കുറിച്ചു.
ശാരദക്കുട്ടിയുടെ വാക്കുകൾ
രാമായണം കണ്ടു. വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നു. 3ഡി യിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു. കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു .രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ എനിക്കു തോന്നിയുള്ളു. തികച്ചും ഒരു 3ഡി ബാലേ. രാവണൻ അന്യായ പേഴ്‌സനാലിറ്റി !!
ദശരഥന്റെ പുത്രകാമേഷ്‌ടിയും രാവണന്റെ സീതയെ തട്ടിക്കൊണ്ടു പോകലും ഒന്നും വിസ്‌തരിക്കാതെ ഒതുക്കത്തിൽ കാണിച്ചത് നന്നായി. ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട് മണ്ഡോദരി വന്ന ഭാഗവും മാരീചന്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ ശ്രദ്ധിക്കാൻ പറ്റിയില്ല. പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത്. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്‌തമായി ടെക്‌നിക്കലി അല്ലാതെ പുതുതായി മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലായി കഴിഞ്ഞിരുന്നു.
യാഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. പുഷ്‌പകവിമാനവും ജടായുവും വനങ്ങളും കാഴ്‌ചയിൽ അതീവ ഭംഗിയായി. രണ്ടാം ഭാഗം കാണുവാനുള്ള ഒരു തോന്നലും ഉണ്ടാക്കാത്ത ഒന്നാം ഭാഗം.


Click it and Unblock the Notifications
