'ജയന്റെ അന്ത്യത്തിന് നേർസാക്ഷികളാവാൻ സോമൻ സാറും സുകുമാരൻ സാറും ഉണ്ടായിരുന്നു'; സിദ്ധു പനക്കൽ

മലയാള സിനിമയിലെ മികച്ച നടൻമാരിൽ ഒരാളാണ് എംജി സോമൻ. എന്നാൽ സിനിമയിൽ കത്തി നിൽക്കുന്ന വേളയിലാണ് അദ്ദേഹം അകാലത്തിൽ മരണപ്പെട്ടത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ സിദ്ധു പനക്കൽ. ജയന്റെ മരണത്തിന് എംജി സോമനും സുകുമാരനും സാക്ഷികളാവേണ്ടി വന്നത് വിധിയുടെ വിളയാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധു പനക്കലിന്റെ വാക്കുകൾ

ഓർമ്മകളിലേക്ക് ഒരു റിവേഴ്‌സ് ഗിയർ ഇട്ട് 29 വർഷം പിറകോട്ട് ഓടിച്ചാൽ ഒരു സൂപ്പർസ്‌റ്റാർ ഈ കാർ ഓടിച്ചു പോകുന്നത് കാണാം. ഗായത്രി മുതൽ ലേലം വരെ മലയാള സിനിമയുടെ രാജവീഥിയിലൂടെ സിനിമക്ക് നവവസന്തം സമ്മാനിച്ച സോമൻ സാർ . ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഡബ്ബിങ്ങിനുവേണ്ടി ഞാനും അസോസിയേറ്റ് ഡയറക്‌ടർ ദീപക്കും ചങ്ങനാശ്ശേരിയിൽ നിന്ന് ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യുസ് തോമസിനെയും കൂട്ടി തിരുവല്ല വഴി തിരുവനന്തപുരത്തേക്ക് പോകുമ്പോൾ മാത്യൂസ് ആണ് പറഞ്ഞത് നമ്മൾ പോകുന്ന വഴിയാണ് സോമൻ സാറിന്റെ വീട് എന്ന് സജി സോമന്റെ പായസ കടയും.

mg soman

ഏതെങ്കിലും വഴി പോകുമ്പോൾ ആ വഴിക്ക് സിനിമാക്കാരുടെ ആരുടെയെങ്കിലും വീടുണ്ടെങ്കിൽ അവിടെ കയറാറുള്ള എന്റെ സ്വഭാവം മനസിലാക്കിയി ട്ടായിരിക്കാം മാത്യൂസ് അത് പറഞ്ഞത്. ഞങ്ങൾ ചെല്ലുമ്പോൾ സജി അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ പായസം കുടിച്ചിരിക്കുമ്പോഴേക്കും സജി വന്നു. ഞങ്ങൾ പരിചയപ്പെട്ടു. സോമൻ സാറിന്റെ അവസാന സിനിമയായ ലേലത്തിലും ഞാൻ വർക്ക് ചെയ്‌തിരുന്നു.

അപ്പോഴാണ് സോമൻ സാറിന്റെ പഴയ കാർ കാണാൻ പറ്റുമോ എന്ന് മാത്യൂസ് ചോദിച്ചത്. കടയിൽ നിന്ന് സജി ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സോമൻ സാറിന്റെ മാരുതി കാറിലേക്ക് നോക്കി നിന്നപ്പോൾ നസീർ സാറിന്റെ ബെൻസ് കാർ ഓർമ്മ വന്നു, സുകുമാരൻ സാറിന്റെ ബെൻസ് കാർ ഓർമ്മ വന്നു. മദ്രാസ് പാംഗ്രോവ് ഹോട്ടലിൽ ജയൻ സാറിന്റെ ഫിയറ്റ് കാർ ഞാൻ കണ്ടിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച സോമൻ സാർ 72 മുതൽ നാടകരംഗത്ത് സജീവമായിരുന്നു. രാമരാജ്യം എന്ന നാടകത്തിലെ സോമൻ സാറിന്റെ അഭിനയം കണ്ടിട്ടാണ് മലയാറ്റൂർ രാമകൃഷ്‌ണൻ സാറിന്റെ ഭാര്യ വേണി മാഡം "ഗായത്രി" എന്ന സിനിമയിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്‌തത് എന്ന് കേട്ടിട്ടുണ്ട്.1973 ൽ ഗായത്രി എന്ന സിനിമയിലെ രാജാമണി എന്ന വേഷത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്.

ആ സിനിമയിൽ പക്ഷേ അദ്ദേഹത്തിന്റെ പേര് സോമൻ എന്നായിരുന്നില്ല ദിനേശ് എന്നായിരുന്നു. പിന്നീട് സ്വന്തം പേരിലേക്ക് തിരിച്ചെത്തി. സിനിമയിൽ സ്വാധീനം ചെലുത്താനും മറ്റുള്ളവരുടെ അഭിപ്രായത്തിനുമേൽ സ്വന്തം അഭിപ്രായം പ്രാവർത്തികമാക്കാൻ കഴിയാത്ത കാലത്ത് മറ്റു പലർക്കും സ്വന്തം പേരിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല അതിൽ ഒരാളാണ് മമ്മൂട്ടി സാറും. ആദ്യം മമ്മൂട്ടി എന്ന പേരിൽ അഭിനയിച്ചു തുടങ്ങിയ മമ്മൂട്ടി സാറിന് സിനിമാക്കാർ കൊടുത്ത പേരായിരുന്നു സജിൻ. ആ കാലത്ത് സിനിമ വാരികകളിൽ സജിൻ എന്നെഴുതി ബ്രാക്കറ്റിൽ മമ്മൂട്ടി എന്ന് എഴുതുമായിരുന്നു.

73 ൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സോമൻ സാർ നാലുവർഷത്തിനുള്ളിൽ 1977ൽ മാത്രം 47 സിനിമയിൽ അഭിനയിച്ചു. 1975ൽ സഹനടനുള്ള സംസ്ഥാന അവാർഡും 76 മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി അദ്ദേഹം. "നാളൈ നമതെ" എന്ന എംജിആർ ചിത്രത്തിൽ എംജിആറിന്റെ(കുട്ടിക്കാലം) അച്ഛനായും അഭിനയിച്ചിട്ടുണ്ട് സോമൻ സാർ. എഴുപതുകളിലും 80കളിലും പ്രേംനസീർ എന്ന ധ്രുവ നക്ഷത്രം കത്തിജ്വലിച്ചു നിൽക്കുമ്പോൾ തന്നെ സോമൻ, സുകുമാരൻ, ജയൻ ത്രയങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു സിനിമ ലോകത്ത്.

ഇതിൽ ഏറ്റവും ഹൃസ്വമായ സമയം അനുവദിച്ചു കിട്ടിയ താരമായിരുന്നു ജയൻ, 6 വർഷം. റോക്കറ്റ് പോലെ കുതിച്ചുയർന്ന ജയൻ സാറിന്റെ സിനിമാ ജീവിതം ആകാശത്തുതന്നെ കത്തിയമർന്നു. ആ അന്ത്യത്തിന് നേർസാക്ഷികളാവാൻ സോമൻ സാറും സുകുമാരൻ സാറും ഉണ്ടായിരുന്നു എന്നത് വിധിയുടെ വിളയാട്ടമാകാം.

എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സാറിന്റെ വേഷം ഇതാ ഇവിടെ വരെയിലെ വിശ്വനാഥനാണ്. സാർ എങ്ങോട്ടാ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇതാ ഇവിടെ വരെ എന്നുപറഞ്ഞ് സൈക്കിൾ ചവിട്ടി നീങ്ങുന്ന പ്രതികാരദാഹിയെ ഒരിക്കലും മറക്കാൻ പറ്റില്ല. 24 വർഷത്തിനുള്ളിൽ 400 ഓളം സിനിമകളിൽ അഭിനയിച്ചു അദ്ദേഹം.

എന്റെ രണ്ടാമത്തെ സിനിമമുതൽ നിരവധി സിനിമകൾ സോമൻ സാറിന്റെ കൂടെ വർക്ക് ചെയ്‌തിട്ടുണ്ട്. സോമൻ സാറിന്റെ വീട്ടുമുറ്റത്ത് നിന്നപ്പോൾ ഈ ഓർമ്മകളാണ് മനസ്സിൽ കൂടി കയറി ഇറങ്ങിപ്പോയത്. ദുഃഖവും മധുരവും കലർന്ന ഓർമ്മകൾ. താടിയുള്ളപ്പോൾ സോമൻ സാറിനെ പോലെ തോന്നുന്ന സജീ സോമന്റെ പായസത്തിന് പക്ഷേ നല്ല മധുരമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma