'സ്വന്തം തിരക്കഥകൾ 500 രൂപയ്ക്ക് വിറ്റ ശ്രീനിവാസൻ കഥ മോഷ്‌ടിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല'; ശാന്തിവിള

കഥ പറയുമ്പോൾ എന്ന സൂപ്പർഹിറ്റ് ചിത്രം തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ അടക്കം റീമേക്ക് ചെയ്യുകയും സൂപ്പർഹിറ്റാവുകയും ചെയ്‌ത ചിത്രമായിരുന്നു. ശ്രീനിവാസൻ ആയിരുന്നു അതിന്റെ എഴുത്തുകാരൻ. അടുത്തിടെ ഈ സിനിമ തന്റെ കഥ മോഷ്‌ടിച്ചു ഉണ്ടാക്കിയ ചിത്രമാണെന്ന ആരോപണവുമായി ഒരാൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഒന്നിലും രക്ഷപ്പെടാത്തവർ സിനിമയിൽ ഒരു കൈ നോക്കുന്ന കാലമാണ്. ആരോട് പറയാൻ എന്ത് പറയാൻ. ഇപ്പോൾ തന്നെ നിങ്ങളെല്ലാം ശ്രദ്ധിച്ചു കാണുമെന്നാണ് എന്റെ വിശ്വാസം. മരിച്ചുപോയ ശ്രീനിവാസൻ തന്റെ കഥ അടിച്ചുമാറ്റി എന്ന പരാതിയുമായി ഒരു കവി രംഗപ്രവേശം ചെയ്‌തിട്ടുണ്ട്, സത്യചന്ദ്രൻ പൊയിൽക്കാവ്. ഇയാളെ പരിചയപ്പെട്ടാൽ അൽപം സഹാനുഭൂതിയോടെ നമ്മൾ സംസാരിച്ചാൽ, അയാളുടെ ഇല്ലായ്‌മയും വല്ലായ്‌മയും ദാരിദ്ര്യവും ഒക്കെ പറയുന്നത് കേട്ട്, അൽപം സഹാനുഭൂതിയോടെ നമ്മൾ സംസാരിച്ചാൽ, പിന്നെ കാണുന്നത് ഈ മഹാൻ നമ്മുടെ തലയിൽ കയറിയിരിക്കുന്നു എന്നാണ്.

sreenivasan

അതാണ് ഈ കവിയുടെ ഒരു ക്വാളിറ്റി. അത് പറയാൻ കാരണം എന്താണെന്ന് ചോദിച്ചാൽ. അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് എന്നെ വിളിച്ചു സ്വയം പരിചയപ്പെടുത്തി. ഈ വിദ്വാൻ. ഇയാളുടെ കഷ്‌ടപ്പാടും വിഷമവും ദാരിദ്ര്യവും ഒക്കെ കേൾക്കുമ്പോൾ, മനസ്സാക്ഷി ഉള്ളതുകൊണ്ടായിരിക്കാം, ഞാൻ വീണു. അപ്പോൾ എന്നോട് പറയുകയാണ്, ശ്രീനിവാസൻ നല്ലവനാണെന്ന് പറയാൻ നിങ്ങൾ ആരാണ് എന്ന്. ശ്രീനിവാസന്റെ അളിയൻ മോഹനെ പരിചയമുണ്ട്. മോഹനോട് ഞാൻ ഒരു കഥ പറഞ്ഞു. ആ കഥയാണ് കഥ പറയുമ്പോൾ എന്ന് പറഞ്ഞു.

അങ്ങനെ തുടരെ തുടരെ എന്നെ വിളിച്ചുകൊണ്ടിരുന്നത്. നമ്മുടെ ലൈവ് ക്യാമറ ആക്ഷനിൽ ഒരു എപ്പിസോഡിൽ എന്തോ ഞാൻ ശ്രീനിവാസനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഞാൻ കണ്ട സിനിമാക്കാരിൽ ഒറ്റവിരലിൽ എണ്ണാവുന്നവർ പോലും ശ്രീനിവാസനെപ്പോലെ ക്വാളിറ്റി ഉള്ളവർ ഇല്ല എന്ന് ഞാൻ പറഞ്ഞു. എന്തൊക്കെ അദ്ദേഹത്തെക്കുറിച്ച് നമ്മൾ മൈനസ് പറഞ്ഞാലും. പൈസയോട് ആർത്തിയില്ല. എങ്ങനെയും എനിക്ക് കാശ് വാരി കൂട്ടാം, ഏത് ചവറുപടത്തിലും അഭിനയിക്കാം. ആർക്കിട്ട് പാര പണിയാം എന്നൊന്നും വിചാരിക്കാറില്ല.

ഒരു വലിയ മനസ്സുള്ള മനുഷ്യനാണ്. ഞാൻ ഒരു കഥ പറയാൻ ചെന്നപ്പോൾ എന്നെ വെട്ടിയ ആളാണ്. എന്നാലും ഞാൻ പറയുന്നു, അദ്ദേഹം എന്താ പറയുക, നല്ല മനുഷ്യനാണ്. ആ മനുഷ്യൻ നല്ലവനെന്ന് ഞാൻ പറഞ്ഞത് കണ്ടിട്ട് എന്നെ വിളിക്കുകയാണ്. ഈ സത്യചന്ദ്രൻ എന്നുള്ള കവി. ശ്രീനിവാസൻ നല്ലവനാണെന്ന് പറയാൻ നിങ്ങൾ ആരാണ് എന്നാണ് എന്നോട് ചോദിച്ചത്. അന്ന് ഞാൻ ഈ കവിയുടെ ഫോൺ അങ്ങ് ബ്ലോക്ക് ചെയ്‌തു. കാരണം നമ്മൾ എന്തിനാ ഇവന്റെയൊക്കെ വഴക്ക് ഉണ്ടാക്കുന്നത്? 500 രൂപയ്ക്കും 1,000 രൂപയ്ക്കും 1,500 രൂപയ്ക്കും സ്വന്തം തിരക്കഥ മറ്റുള്ളവരുടെ പേരിൽ എഴുതിക്കൊടുത്ത് പട്ടിണി മാറ്റിയ ആളാണ് ശ്രീനിവാസൻ.

തുടക്കം തന്നെ, സ്വന്തമായി എഴുതിവെച്ചിരുന്ന തിരക്കഥകളൊക്കെ 500 രൂപയ്ക്കും 1,000 രൂപയ്ക്കും 1,500 രൂപയ്ക്കും അന്നത്തെ കാലത്ത് വിറ്റിട്ടുണ്ട്. 24 മണിക്കൂറും അഭിനയിക്കണം. കയ്യും കാലും വെച്ച് തിരക്കഥ എഴുതണം. കിട്ടുന്ന അഡ്വാൻസ് എല്ലാം വാങ്ങിച്ച് ഓരോരോ സിനിമ പടച്ചുവിട്ട്, സംവിധായകരിൽ ഏറ്റവും തിരക്കുള്ള ഒന്നാമനാകണം എന്ന ചിന്തകൾ ഒന്നുമില്ലാതെ നടന്ന മനുഷ്യനായിരുന്നു ശ്രീനിവാസൻ എന്ന് ഞാൻ പറഞ്ഞു. എന്റെ അനുഭവമാണ്. കഥ പറയൂ എന്ന സിനിമയുടെ കഥ എന്റേതാണെന്ന് ഈ കവി പറയാൻ തുടങ്ങിയിട്ട് വർഷം എത്രയായി? ചുരുങ്ങിയത് ഒരു 10 വർഷമായി. ശ്രീനിവാസൻ ജീവിച്ചിരിക്കുമ്പോഴേ പറയുന്നു.

സ്വന്തമായി കഥയുണ്ടാക്കി, തിരക്കഥയുണ്ടാക്കി കൊടുത്താൽ ഒരു ഡസൻ കഥകൾ റീമേക്ക് റൈറ്റ് വിറ്റ സുഹൃത്തായ നിർമ്മാതാവ് 10 പൈസയോ ശ്രീനിവാസന് അതിന്റെ പങ്ക് കൊടുക്കാതെ പറ്റിച്ചിട്ട് പോലും പരാതി പറയാത്ത മനുഷ്യനാണ് ശ്രീനിവാസൻ. ശ്രീനിവാസനും മുകേഷും കൂടി നിർമ്മിച്ച സിനിമയാണല്ലോ കഥ പറയുമ്പോൾ. വലിയ ലാഭം നേടിയ ശേഷം ആദായനികുതിക്കാരുടെ പിടി വീണപ്പോൾ കേസിനും വഴക്കിനും ഞാനില്ല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അക്കൗണ്ടന്റിനോട് മദ്രാസിലെ ആദായനികുതിക്കാരുടെ ഓഫീസിൽ ചെന്ന് എത്ര ഇനി അടയ്ക്കണം എന്ന് ചോദിച്ച് അത് അടച്ചയക്കാൻ പറഞ്ഞ ആളാണ് ശ്രീനിവാസൻ.

അതിന്റെ പകുതി തുക കൊടുക്കാത്ത മുകേഷ് പോലും, അല്ലെങ്കിൽ മുകേഷിനോട് പോലും പിണങ്ങാത്ത ആളായിരുന്നു ശ്രീനിവാസൻ. ഒരു നിർമ്മാതാവ് എന്ന് പറഞ്ഞാൽ രണ്ടുപേരാണല്ലോ. പക്ഷേ ശ്രീനിവാസൻ ആ പടത്തിന്റെ എത്ര അടയ്ക്കണോ അത്രയും അടച്ചു. തിരക്കഥയ്ക്കും സംവിധാനത്തിനും അഭിനയത്തിനും കൂടി ഒരു 2 കോടി രൂപ തന്നേക്കാം. നിങ്ങൾക്ക് ഇഷ്‌ടമുള്ള കഥ നിങ്ങൾക്ക് തോന്നുമ്പോൾ എഴുതി, തോന്നുന്നവരെ വച്ച് ചെയ്‌തു തന്നാൽ മതി എന്ന് പറഞ്ഞ് പുറകെ നടക്കുന്നവരോട് എന്റെ കഥയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി നടന്ന ആളാണ് ഈ കവിയുടെ കഥ അടിച്ചുമാറ്റിയതെന്ന് പറയുന്നത്.

ഒരു കഥ ശ്രീനിവാസൻ അടിച്ചുമാറ്റിയെന്ന് നമുക്ക് സമ്മതിക്കാം. പക്ഷേ രണ്ടാമത് ഒരു കഥ കൂടി എന്താണ് ഈ കവി എഴുതാത്തത്? ഒറ്റ കഥ കൊണ്ട് തീർന്നുപോയോ. ആരും ചോദിക്കത്തില്ല. ഈ യൂട്യൂബുകാർ ചോദിക്കട്ടെ, നിങ്ങൾ എന്താണ് പിന്നെ രണ്ടാമതൊരു കഥ എഴുതാത്തത്? ഇത് ശ്രീനിവാസൻ അടിച്ചുമാറ്റി, ഓക്കെ. പക്ഷേ നിങ്ങൾ രണ്ടാമത് വേറൊരു കഥ എഴുതാത്തത് എന്താ? ആരും ചോദിക്കത്തില്ല. ഞാൻ ചോദിച്ചു. നമ്മൾ ഇനിയും കഥ ഉണ്ടാക്കിയാൽ ആരെങ്കിലും ഇതുപോലെ അടിച്ചുമാറ്റും എന്നതിനാൽ ക്ഷമിക്കുന്നില്ല എന്നാണ് സത്യചന്ദ്രൻ പൊയിൽക്കാവ് എന്നോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma