കേരളത്തിൽ നിന്ന് പിന്തുണ കുറവ്, മിസ് യൂണിവേഴ്സ് ആകാൻ വോട്ട് ചെയ്യണമെന്ന് മലയാളികളോട് കെസിയ ലിസ് മെജോ

മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന മലയാളിയായ കെസിയ ലിസ് മെജോയ്ക്ക് പിന്തുണ തേടി മിസ് യൂണിവേഴ്സ് കേരള സംസ്ഥാന ഡയറക്ടർ അർച്ചന രവി. ഒരു മലയാളി പെൺകുട്ടി ചരിത്രം കുറിക്കുമ്പോൾ കേരളത്തിൽ നിന്നുളള പിന്തുണ താരതമ്യേനെ കുറവാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കെസിയയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും അർച്ചന രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

മത്സരത്തിൽ മുന്നോട്ട് പോകാൻ തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കെസിയയും രംഗത്ത് വന്നിട്ടുണ്ട്. നാളെ രാവിലെയാണ് മിസ് യൂണിവേഴ്സ് കിരീട പ്രഖ്യാപനം നടക്കുന്നത്. നാഷണൽ കോസ്റ്റ്യൂം അടക്കമുളള കാറ്റഗറികളിൽ മികച്ച പ്രകടനമാണ് കെസിയ ഇതിനകം നടത്തിയിട്ടുളളത്.

അർച്ചനയുടെ വാക്കുകൾ ഇങ്ങനെ: '' 19 വയസ്സുളള കെസിയ ലിസ് മെജോ അടുത്ത 24 മണിക്കൂറിനുളളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്, കേരളത്തെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്‌സിലേക്ക് മത്സരിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ എല്ലാവരും ഇവിടെ കെസിയയെ പിന്തുണയ്ക്കാനുണ്ട്. പക്ഷേ ഇപ്പോള്‍ മാധ്യമങ്ങളുടേയും മലയാളികളുടേയും പിന്തുണയാണ് കെസിയയ്ക്ക് വേണ്ടതെന്ന് അര്‍ച്ചന രവി പറയുന്നു.

kaziah

സിനിമയേയും ബിഗ് ബോസിനേയും സെലിബ്രേറ്റ് ചെയ്യുന്ന, ട്രോളുകളും മീമുകളും ഫുട്‌ബോളും ഒക്കെ സെലിബ്രേറ്റ് ചെയ്യുന്ന നമ്മള്‍ ഇത്രയും വലിയൊരു ചരിത്രം നടക്കുമ്പോള്‍ ഇതല്ല നമ്മള്‍ക്ക് ചെയ്യാനാകുന്നത്. ഇതിലും നന്നായി നമുക്ക് ചെയ്യാനാകും. കെസിയ മത്സരിക്കുമ്പോള്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുളള പിന്തുണ താരതമ്യേനെ കുറവാണ്. ഈയൊരു സമയത്ത് നമ്മള്‍ പിന്തുണ കൊടുത്തില്ലെങ്കില്‍, കേരളം പിന്തുണച്ചില്ലെങ്കില്‍ അതൊരു നല്ലകാര്യമാകില്ല. കെസിയയ്ക്ക് നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും പിന്തുണയും ആവശ്യമുണ്ട്. ഇപ്പോള്‍ പിന്തുണ നല്‍കുന്ന എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി''.

'എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഈ മൗനവും കീഴടങ്ങലും'? ആർഎസ്എസിനെ പുകഴ്ത്തിയ മോഹൻലാലിന് വിമർശനം
'എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഈ മൗനവും കീഴടങ്ങലും'? ആർഎസ്എസിനെ പുകഴ്ത്തിയ മോഹൻലാലിന് വിമർശനം

അർച്ചന രവി പങ്കുവെച്ച കുറിപ്പ്: '' നമ്മളിൽ പകുതി പേരെങ്കിലും അവളെ പിന്തുണയ്ക്കാൻ അവിടെയെത്തിയാൽ എന്തായിരിക്കും അവസ്ഥയെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. അവിടെയുണ്ടാകുന്ന ആ ജനക്കൂട്ടവും ആവേശവും നമ്മൾ സൃഷ്ടിക്കാൻ പോകുന്ന ആ ചരിത്രവും എത്ര വലുതായിരിക്കും. അന്താരാഷ്ട്ര വേദിയിൽ നമ്മുടെ പെൺകുട്ടി നമ്മളെ പ്രതിനിധീകരിക്കുന്നത് കണ്ട് അഭിമാനിക്കുന്ന ഓരോ മലയാളിക്കും ഓരോ വ്യക്തിക്കും അവൾക്കൊപ്പം നിൽക്കാനുള്ള സമയമാണിത്.

ഇന്ത്യ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണ്. കേരളമേ, ഞങ്ങൾക്ക് നിങ്ങളെ ശരിക്കും ആവശ്യമുണ്ട്. ഒരു സംസ്ഥാനം മുഴുവൻ അവൾക്ക് പിന്നിലുണ്ടെന്ന് നമ്മുടെ പെൺകുട്ടിക്ക് തോന്നണം. നമുക്കിത് ഒരുമിച്ച് ചെയ്യാം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma