'സുരേഷ് ഗോപി വളരെ നല്ല മനുഷ്യനാണ്, പക്ഷേ പറഞ്ഞ വാക്ക് തെറ്റിച്ചാൽ അദ്ദേഹം ദേഷ്യപ്പെടും'; ശ്യാം തൃപ്പൂണിത്തുറ

മലയാള സിനിമയിൽ ഏറെക്കാലമായി പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ അടക്കം പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്യാം തൃപ്പൂണിത്തുറ. ഇപ്പോഴിതാ സിനിമയിലെ പ്രധാന താരങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തോട് പറഞ്ഞ വാക്ക് തെറ്റിച്ചാൽ അദ്ദേഹത്തിന് ദേഷ്യം വരുമെന്നാണ് ശ്യാം മാസ്‌റ്റർബിൻ ചാനലിനോട് പറഞ്ഞത്.

ശ്യാം തൃപ്പൂണിത്തുറയുടെ വാക്കുകൾ

അല്ല, സുരേഷ് ഗോപി സാർ വളരെ കോപ്പറേറ്റീവ് ആയിട്ടുള്ള ഒരു ആർട്ടിസ്‌റ്റ് ആണ്, പക്ഷേ അദ്ദേഹത്തിനോട് നമ്മൾ പറയുന്ന വാക്കുകൾ തെറ്റിച്ചു കഴിഞ്ഞാൽ അദ്ദേഹം ദേഷ്യപ്പെടും. അദ്ദേഹത്തിന്റെ ചില കാര്യങ്ങളാണ്, അദ്ദേഹത്തിനോട് നമ്മൾ കൊടുക്കുന്ന വാക്ക്, നാളെ ഇത്ര മണി, അല്ലെങ്കിൽ ടൈമിംഗ്, അല്ലെങ്കിൽ ഇത്ര മണിക്ക് തീർക്കാം, അല്ലെങ്കിൽ അങ്ങനെ ഓരോ കാര്യങ്ങൾ നമ്മൾ നേരത്തെ പറയും.

suresh gopi

ഇത് തെറ്റിയാൽ, കാരണം എന്ന് വെച്ചുകഴിഞ്ഞാൽ, അതനുസരിച്ചിട്ടായിരിക്കും സുരേഷ് സാർ പ്ലാൻ ചെയ്യുന്നത്. വേറെ കാര്യങ്ങൾ, അദ്ദേഹത്തിന്റെ ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടാകും. നമ്മൾ ഇപ്പോൾ ഒരു പടം ഷൂട്ട് ചെയ്യുമ്പോൾ, ചിലപ്പോൾ വല്ല ക്ലൈമറ്റിന്റെ പ്രശ്‌നങ്ങളും കാര്യങ്ങളും ഒക്കെ വരുമ്പോൾ, ചില സാധനങ്ങൾ നടക്കില്ല. ചില സാധനങ്ങൾ ലൊക്കേഷനിൽ കറക്റ്റ് ടൈമിംഗ്, ലൈറ്റ് പോകും.

അതൊക്കെ പുള്ളിക്ക് മനസിലാവും. പുള്ളിക്ക് അറിയാം. എല്ലാ കാര്യങ്ങളും അറിയാം. അത് പുള്ളിക്ക് മാത്രമല്ല, എല്ലാ ആർട്ടിസ്‌റ്റുകൾക്കും, മെയിൻ ആയിട്ടുള്ള ആർട്ടിസ്‌റ്റുകൾക്ക്, ഇപ്പൊ മമ്മൂട്ടി സാർ ആണെങ്കിലും, ലാലേട്ടൻ ആണെങ്കിലും, എല്ലാവർക്കും അറിയാം. അവർക്ക് ഇടുന്ന ഒരു ഷോട്ടിൽ ഇടുന്ന ക്യാമറയിൽ ഇടുന്ന ലെൻസ് വരെ അവർക്ക് അറിയാം. അതാണ് ആർട്ടിസ്‌റ്റ്.

ജെനുവിൻ ആയിട്ടുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ, അവർ വേറെ ലൊക്കേഷനിൽ ആണെങ്കിൽ, വേറെ ഡേറ്റ് അവർക്ക് ഓക്കേ ആണ്. നമ്മൾ ഇപ്പോൾ ഒരു മൂന്നോ നാലോ ദിവസങ്ങൾ ചോദിക്കുമ്പോൾ, വേറെ ഡേറ്റ് ആണ്. നമുക്ക് ആവശ്യമുണ്ടെന്നുണ്ടെങ്കിൽ, പുള്ളി അവിടെ തന്നെ അവർ സംസാരിക്കും. ആദ്യം നമ്മളോട് വിളിക്കാൻ പറയും. നമ്മൾ അവിടുത്തെ അസോസിയേറ്റിനെ വിളിക്കും. അപ്പൊ, ഇങ്ങനെ പ്രശ്‌നമുണ്ടെങ്കിൽ, അവർ എന്തെങ്കിലും ബുദ്ധിമുട്ട് പറയുകയാണെങ്കിൽ, അവരെ ഇപ്പോൾ തന്നെ വിളിച്ചിട്ട് സംസാരിക്കും.

നമ്മൾ ആദ്യം നടന്മാരുടെ സ്വഭാവം മനസിലാക്കും അതെ, ആദ്യം ഓരോ ഓരോരുത്തരുടെയും ക്യാരക്റ്റർ ഒരേ വിധത്തിലാണ്. അത് ആദ്യം മനസിലാക്കിയിട്ട് വേണം അവരോട് സംസാരിക്കാനായിട്ട്. എന്നാൽ മാത്രമേ അത് മുന്നോട്ട് പോവുകയുള്ളൂ. അത്യാവശ്യം നടൻമാർ ഒക്കെ മുൻശുണ്ഠിക്കാരാണ്. അതിപ്പോൾ തിലകൻ ചേട്ടൻ ആയാലും അമ്പിളി ചേട്ടൻ ആയാലും.

അമ്പിളി ചേട്ടൻ വേറൊന്നുമല്ല. അമ്പിളി ചേട്ടൻ ഒരു സെറ്റിൽ നിന്ന് വേറൊരു സെറ്റിലേക്ക് ഇങ്ങനെ പോവുകയാണ്. ആ കാലഘട്ടം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ, ഒരു സെറ്റിൽ നിന്ന് അടുത്ത സെറ്റിലാണ്. അതായത്, അമ്പിളി ചേട്ടന്റെ യാത്ര തന്നെ രാത്രിയിലാണ്. കാരണം, അമ്പിളി ചേട്ടന്റെ കൂടെ സന്തത സഹചാരി ആയിട്ടുള്ള ആളാണ് വിജയേട്ടൻ.

വിജയേട്ടൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ, അമ്പിളി ചേട്ടൻ നമ്മുടെ ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ, ആ ലൊക്കേഷനിൽ അമ്പിളി ചേട്ടന്റെ മുറിയിൽ രാവിലെ വിജയേട്ടൻ കിടന്നുറങ്ങും. ഫുൾ ഉറക്കമാണ്. രാത്രി വിജയേട്ടൻ ഉണർന്നിരിക്കും. അമ്പിളി ചേട്ടൻ വണ്ടിയിൽ ഇരുന്ന് ഉറങ്ങും. അത്രയും തിരക്കിലായിരുന്നു പുള്ളി. ഒരു ലൊക്കേഷനും, ഇപ്പൊ ഇന്നിപ്പോ ട്രിവാൻഡ്രത്താണ് ലൊക്കേഷൻ. എങ്കിൽ, അന്ന് രാത്രി പിറ്റേ ദിവസം രാവിലെ എറണാകുളത്തായിരിക്കും, അല്ലെങ്കിൽ കോഴിക്കോട് ആയിരിക്കും. ആ സമയത്ത് അങ്ങനത്തെ ഒരു യാത്രയിൽ ആണല്ലോ പുള്ളിക്ക് അന്നത്തെ ഒരു അപകടം പെട്ടെന്ന് ഉണ്ടാകുന്നത്.

അവരുടെ സ്വഭാവം മനസ്സിലാക്കിയിട്ട്, വലിയ വലിയ നടന്മാരെയൊക്കെ ശരിക്കും പറഞ്ഞാൽ, മെയിൻ പ്രൊഡക്ഷൻ കൺട്രോളർമാർ തന്നെ ഡീൽ ചെയ്യുകയുള്ളൂ. കാരണം എന്താണെന്ന് വെച്ചാൽ, നമ്മുടെ മാനേജേഴ്സോ, ഇവരൊക്കെ പോയി കഴിയുമ്പോൾ, ചിലപ്പോൾ അവരോട്, ചിലപ്പോൾ അവർക്ക് സിങ്ക് ആവണമെന്നില്ല. ആദ്യം തന്നെ ഇവരുമായിട്ട് സിങ്ക് ആകണം. സിങ്ക് ആയേ പറ്റൂ. പറ്റിയില്ലെങ്കിൽ, അത് ബുദ്ധിമുട്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma