Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമാക്കാരനായ കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ പുച്ഛം തോന്നി, സ്‌റ്റേജിൽ ഇരുന്ന് കൈ കഴുകുകയാണ്'; ശാന്തിവിള ദിനേശ്

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്. പെട്രോൾ വിലയുമായി ബന്ധപ്പെട്ട വിഷയവും കൂടാതെ സുരേഷ് ഗോപിയുടെ പൊതുവേദികളിലെ അസ്വാഭാവിക പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് ശാന്തിവിള ദിനേശ് പരിഹാസവുമായി വീഡിയോ പങ്കുവച്ചത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ശ്വേത ബാബുരാജിനെ പ്രകോപിപ്പിച്ചു, ഇറങ്ങിക്കോ പുറത്ത് കാറുണ്ടെന്ന് പറഞ്ഞു, മമ്മൂക്കയും ലാലും മൗനം വെടിയണം'
'ശ്വേത ബാബുരാജിനെ പ്രകോപിപ്പിച്ചു, ഇറങ്ങിക്കോ പുറത്ത് കാറുണ്ടെന്ന് പറഞ്ഞു, മമ്മൂക്കയും ലാലും മൗനം വെടിയണം'

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

പൊട്ടന്മാരെ നമുക്ക് പറഞ്ഞ് തിരുത്താനാവും. പക്ഷേ പൊട്ടൻ കളിക്കുന്നവരെ തിരുത്താനാവില്ല. പെട്രോൾ അടിക്കാൻ കാശുള്ളവർ വാങ്ങിയാൽ മതി പെട്രോൾ എന്ന് പറഞ്ഞ ഒരു പൊട്ടൻ ഐപിഎസ് കേന്ദ്രമന്ത്രി നമുക്ക് ഉണ്ടായിരുന്നു. ഇപ്പോൾ വീട്ടിലിരിക്കുകയാണെന്ന് തോന്നുന്നു. വീട്ടിൽ സാമ്പാറും മീനും ഒക്കെ വച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഒരു അനക്കവും ഇല്ല. അപ്പോൾ അതാ വരുന്നു, നമ്മുടെ സിനിമാക്കാരനായ കേന്ദ്രമന്ത്രി തമ്പുരാൻ.

suresh gopi

റോഡുകൾ വികസിച്ചാൽ ലക്ഷ്യസ്ഥാനങ്ങളിൽ പകുതി സമയം കൊണ്ട് എത്താനാവും, അപ്പോൾ പെട്രോളിന്റെ വില കുറഞ്ഞതായി തോന്നുമത്രേ. അതാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തം. പെട്രോൾ ഇങ്ങനെ കുതിച്ചു കയറുകയാണല്ലോ. പണ്ട് 50 പൈസ പെട്രോളിന് കൂട്ടിയതിന് ഭാരത ബന്ദ് നടത്തിയ നാടാണ്. ഇപ്പോൾ ദിവസം 3 രൂപ, 5 രൂപ, 8 രൂപ എന്ന് പറഞ്ഞ് ഇങ്ങനെ പോകുന്നു. ഗ്യാസും ഇദ്ദേഹമാണല്ലേ, ഗ്യാസിന്റെ മന്ത്രി, ഈ സിനിമാ മന്ത്രി.

സിനിമാ മന്ത്രി അല്ല, സിനിമാക്കാരനായ മന്ത്രി. നിങ്ങൾ വേറെ വഴികൾ നോക്കൂ, അതായത് വിറക്, തൊണ്ട് ഒക്കെ നോക്കിക്കോളൂ. എന്നെപ്പോലുള്ള പണച്ചാക്കുകൾക്ക്, ബ്ലാക്ക് മണിയും വൈറ്റ് മണിയും ആയിട്ട് കുറെ കാശുള്ളവന്മാർ മാത്രം ഗ്യാസ് ഉപയോഗിച്ചാൽ മതി എന്ന് പറയുന്ന ഒരു പ്രകൃതി വാതക മന്ത്രിയാണ്. ഏതാനും ദിവസങ്ങൾക്കകം വീഴും. അപ്പോൾ അദ്ദേഹം പറയുന്നത്, റോഡ് വികസിച്ചാൽ കാറുകൾക്ക് വേഗത കൂടുമല്ലോ. അപ്പോൾ 5 മണിക്കൂർ കൊണ്ട് എത്താനുള്ള വണ്ടി 3 മണിക്കൂർ കൊണ്ട് എത്തിയാൽ, അത്രയും പെട്രോൾ ലാഭം എന്നാണ് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്.

ഗണിത സാമ്പത്തിക ശാസ്ത്രം പഠിച്ചവർ, തന്റെ കാൽക്കുലേഷൻ തെറ്റാണെന്ന് പറയില്ല എന്നും അദ്ദേഹം പറയുന്നു. വിവരമില്ലാത്ത പൊട്ടന്മാർ മാത്രമേ എന്നെ പറയുകയുള്ളൂ എന്നേ. ഗണിത സാമ്പത്തിക ശാസ്ത്രം പഠിച്ചവർ, അന്നന്നക്കുള്ള വക തേടി, പെയിന്റ് അടിക്കാനും, ഇലക്ട്രിക് പണിക്കും, കൊത്ത പണിക്കും ഒക്കെ പോകുന്നവനൊന്നും ഈ തമ്പുരാൻ പറയുന്നത് മനസിലാവില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. അതുകൊണ്ട് എല്ലാം സാമ്പത്തിക ശാസ്ത്രജ്ഞന്മാർ മാത്രമേ ഞാൻ പറയുന്നത് മനസ്സിലാക്കൂ. അത്രയും ഭയങ്കര ബുദ്ധിയുള്ള ആളാ. തല നിറയെ ബുദ്ധിയാ.

തൃശൂരിൽ നിന്നും തലസ്ഥാനത്ത് എത്താൻ ഇപ്പോൾ 9, 10 മണിക്കൂർ എടുക്കും. റോഡ് പണി കഴിയുമ്പോഴേക്ക് പകുതി സമയത്ത് എത്തുമത്രേ. അതായത് 10 മണിക്കൂർ എന്നുള്ളത് 5 മണിക്കൂർ കൊണ്ട് വായു ഗുളികക്ക് പോകുന്ന പോലെ. 5 മണിക്കൂർ കൊണ്ട് തിരുവനന്തപുരം എത്തും എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ പെട്രോൾ വില കുറയുന്നതിന് സമാനമായ പ്രതീതി സൃഷ്‌ടിക്കും എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം സാങ്കൽപികമാണ്. പണ്ട് കാളവണ്ടി കൊണ്ട് നടന്നതാണ്, തിരുവനന്തപുരം മുഴുവൻ കാളവണ്ടി കൊണ്ട് നടന്നതാണ് മറ്റേ മഞ്ഞൾ ശോഭ എന്നൊക്കെ പറഞ്ഞവൾ.

അവർ അധികാരത്തിൽ കയറിയപ്പോൾ, കഴിഞ്ഞ 10, 15 വർഷമായിട്ട് ചെയ്യുന്ന പോക്രിത്തരങ്ങൾ നിങ്ങൾ ആലോചിച്ചു നോക്ക്. ഇയാളെയൊക്കെ എന്താ വിളിക്കേണ്ടത് എന്ന്. പണ്ട് ഒരു പൊട്ടൻ പറഞ്ഞത്, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറയുന്നതനുസരിച്ച് ഇവിടെ വിലയിൽ അൽപം കൂടും. അതെങ്ങനെയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ കുറെ പ്രാവശ്യം കണ്ടു നോക്കി. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറയുന്നതനുസരിച്ച്, അന്താരാഷ്ട്ര ലെവലിൽ, കൂടുന്നതനുസരിച്ച്, അല്ല, വില കുറയുന്നതനുസരിച്ച് ഇവിടെ വില അൽപം കൂടും.

അതൊരു പ്രശ്‌നമാണോ എന്നാണ് ആ മുൻ കേന്ദ്രമന്ത്രി ചോദിച്ചത്. അധികാരം തലയ്ക്ക് നന്നായിട്ട് പിടിക്കുന്നവന്മാരെ ഇതുപോലെയൊക്കെ പറയുകയുള്ളൂ. ഇവന്മാരെയൊക്കെ എന്ത് വിളിക്കണം എന്നുള്ളത് ഞാൻ നമ്മുടെ പ്രേക്ഷകർക്ക് വിടുന്നു. സത്യം, എനിക്ക് ഇന്ന് ഈ സിനിമാക്കാരനായ കേന്ദ്രമന്ത്രി ഫാൻസി ഡ്രസ്സ് ഇട്ട് നടക്കുന്നില്ലേ. ഇവിടെ കറുപ്പ്, ഇവിടെ കറുപ്പ്, ഇവിടെ വെള്ള എന്നൊക്കെ പറഞ്ഞ് നടക്കുന്നില്ലേ. അത് കണ്ടപ്പോൾ എനിക്ക് പുച്ഛം തോന്നി.

എന്ത് മാന്യനായിരുന്നു പണ്ട്. സാധുവായിരുന്നു. എല്ലാവരും സിനിമാക്കാർ മുകേഷിനെ ഒക്കെ പോലുള്ളവർ കളിയാക്കിയാൽ പോലും ഒന്നും മനസിലാവാത്ത ഒരു പൊട്ടനായിരുന്നു. ഇപ്പോൾ സിനിമാക്കാരൻ ആയപ്പോൾ ഭയങ്കര ബുദ്ധിജീവി കളിക്കുകയാണ് പുള്ളി. രണ്ടോ മൂന്നോ ദിവസം മുൻപ് നോക്കുമ്പോൾ സ്‌റ്റേജിൽ ഇരുന്നുകൊണ്ട് അപ്പുറവും ഇപ്പുറവും ഇരിക്കുന്നവരെ പോലും മൈൻഡ് ചെയ്യാതെ സ്‌റ്റേജിൽ ഇരുന്നുകൊണ്ട് മിനറൽ വാട്ടർ തുറന്നും കൈ കഴുകുന്നു.

പന്ത് ശ്വേതയുടെ കോർട്ടിൽ, രമേഷ് പിഷാരടിയടക്കം ചേർന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയെ വിലക്കി കോടതി
പന്ത് ശ്വേതയുടെ കോർട്ടിൽ, രമേഷ് പിഷാരടിയടക്കം ചേർന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയെ വിലക്കി കോടതി

അപ്പുറത്തിരിക്കുന്ന ഒരു വയസായ മനുഷ്യൻ നോക്കുന്നു. ഇവൻ എന്ത് ചെയ്യുന്നു എന്ന്. നിങ്ങൾ ആലോചിച്ച് നോക്കൂ, ഒരു കേന്ദ്രമന്ത്രിയാണ്. സ്‌റ്റേജിൽ ഇരുന്നിട്ട് സദസിലല്ല, സ്‌റ്റേജിൽ ഇരുന്നിട്ടാണ്. വീട്ടിലും ഇങ്ങനെ തന്നെ ആയിരിക്കും. ഞാൻ എന്റെ ധാർമ്മിക രോഷം കൊണ്ട് പറയുന്നതാണ്. കൂടുതൽ പറയുന്നില്ല, പറഞ്ഞാൽ ചിലപ്പോൾ ആ ഇളയ ചെറുക്കൻ തള്ളയ്ക്ക് വിളിച്ചിട്ട് പോവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+