'സുരേഷ് ഗോപി അന്ന് ആ സീനിൽ അഭിനയിക്കാൻ തയ്യാറായില്ല, ഷൂട്ടിനിടെ ഓട്ടോയിൽ കയറി വീട്ടിൽ പോയി'; ജിഎസ് വിജയൻ
മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ജിഎസ് വിജയൻ. ചരിത്രം മുതൽ മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തിൽ വരെ മികച്ച സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനായ ജിഎസ് വിജയൻ കരിയറിൽ സൂപ്പർതാരങ്ങളെ കേന്ദ്ര കഥാപാത്രമായി ഒട്ടേറെ സിനിമകൾ ഒരുക്കിയിട്ടുണ്ട്. അതിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഉൾപ്പെടുന്നു. എന്നാൽ മോഹൻലാലിന് ഒപ്പമുള്ള ചോദ്യം എന്ന സിനിമ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ജിഎസ് വിജയൻ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. സുരേഷ് ഗോപിയെ വച്ച് സാഫല്യം, ആനവാൽ മോതിരം, കവർ സ്‌റ്റോറി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌തിട്ടുള്ള ആളാണ് ജിഎസ് വിജയൻ. സുരേഷ് ഗോപിയുമായി സാഫല്യം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ ഒരു അഭിപ്രായ വ്യത്യാസത്തെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

ജിഎസ് വിജയന്റെ വാക്കുകൾ
ഒരു സിനിമ ഓടണമെന്ന് മാത്രമാണ് നമ്മുടെ മനസ്സിൽ. അല്ലാതെ ഒരു ആർട്ടിസ്‌റ്റിനെയും ബുദ്ധിമുട്ടിക്കണം എന്ന് ഒരിക്കലും നമ്മുടെ മനസ്സിൽ ഉണ്ടാവില്ല. ആരോടും ഒരു ദേഷ്യവും എനിക്ക് തോന്നിയിട്ടില്ല, ദേഷ്യം തോന്നേണ്ട അവസ്ഥകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിൽ പോലും. അങ്ങനെയൊരാളോട് ദേഷ്യം തീർക്കേണ്ട എന്ന് വിചാരിക്കുന്ന വ്യക്തിയാണ് ഞാൻ. സുരേഷ് ഗോപിയെ വച്ചാണ് അങ്ങനെ സിനിമ എടുക്കാൻ തീരുമാനിക്കുന്നത്.
റസാഖ് പറഞ്ഞു എന്നാൽ അങ്ങനെ ചെയ്യാമെന്ന്. അങ്ങനെയാണ് സുരേഷ് ഗോപിയിൽ എത്തുന്നത്. സുരേഷ് ഗോപി അത് ഭംഗിയായി ചെയ്‌തു. അങ്ങനെ സുരേഷ് ഗോപി വരുന്നെന്ന് പറയുമ്പോൾ അതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നൊക്കെ ഞാൻ കരുതിയിരുന്നു. ട്രിവാൻഡ്രം എംജി റോഡിൽ ഞാൻ ക്യാമറയും ഒക്കെയായിട്ട് ക്യുആർഎസിന് മുൻപിൽ നിൽക്കുകയാണ്, ക്രെയിനിലാണ്.
സുരേഷ് ഗോപി ഷൂട്ടിന് വന്നുകഴിഞ്ഞു. ക്രെയിനും കാര്യങ്ങളും ഒക്കെ കണ്ടിട്ട് എന്റെടുത്ത് ചോദിച്ചു, എന്തിനാണ് ക്രെയിൻ എന്നൊക്കെ. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങളുടെ ഇൻട്രോ എടുക്കാൻ വേണ്ടിയാണെന്ന്. അപ്പോൾ പുള്ളി ചോദിച്ചു, ഞാൻ ചുമ്മാ ഒരു കാറിൽ കയറി അങ്ങ് പോയാൽ പോരെ, അല്ലാതെ എന്തിനാണ് ഇതൊക്കെ എന്ന്. ഞാൻ പറഞ്ഞു ഇൻട്രൊഡക്ഷൻ അല്ലേ, അത് അങ്ങനെ തന്നെ ഇരിക്കട്ടേന്ന്.
പക്ഷേ പുള്ളി ഒരു തരത്തിലും അമ്പിനും വില്ലിനും അടുക്കുന്നില്ല. സുരേഷ് വന്നിട്ട് അപ്പൊ തന്നെ ഫാമിലി മാൻ ആയി കഴിഞ്ഞു. അങ്ങനെ പിണങ്ങി സുരേഷ് വീട്ടിൽ പോയി. സുരേഷിനോട് ഞാൻ പറഞ്ഞു, എനിക്ക് ഇത് എടുത്തേ പറ്റൂ നിങ്ങൾ സഹകരിക്കണമെന്ന്. പുള്ളി അപ്പോൾ തന്നെ പറ്റില്ലെന്ന് പറഞ്ഞു. ട്രിവാൻഡ്രം എംജി റോഡിൽ നിന്ന് ഒന്നും പറയാതെ സുരേഷ് ഗോപി ഓരോ ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയി. കാറിൽ നിന്ന് ഇറങ്ങി അപ്പാടെ പോവുകയായിരുന്നു.
ഞാൻ അപ്പാടെ വല്ലാതെ ആയിപ്പോയി. ഞാനും പിന്നെ മറ്റ് ചിലരും ഉണ്ടായിരുന്നു അവിടെ. മേക്കപ്പ് മാൻ തോമാച്ചനും അവിടെ ഉണ്ടായിരുന്നു. എന്തൊരു പുലിവാലാണ് ഇതെന്ന് ഞാൻ പറഞ്ഞു. നമ്മുടെ ഒരു കഷ്‌ടകാലം അല്ലാതെന്ത് പറയാൻ, ഒരു സംവിധായകൻ എന്ന നിലയിൽ ഒരു ഷോട്ട് വച്ചാൽ അപ്പോൾ അതിന് കട്ട് പറയും.
അങ്ങനെ ഞാൻ ഉണ്ണിയോട് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു, ഞാൻ കൊണ്ട് വരാം നീ അതിന് മുൻപുള്ള സീൻ ഒക്കെ ചെയ്‌തു തീർക്ക് എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഉണ്ണി ഇല്ലാതെ തന്നെ ആ കാർ വന്നുനിൽക്കുന്ന ഷോട്ട് എടുത്തു. പാവം മനുഷ്യനാണ് സുരേഷ് ഗോപി. വളരെയധികം സ്നേഹം ഉള്ള വ്യക്തിയുമാണ്. പക്ഷെ ചില സമയത്ത് സുരേഷ് അങ്ങനെയാണ്.


Click it and Unblock the Notifications