Get Updates
Get notified of breaking news, exclusive insights, and must-see stories!

500 രൂപയിൽ തുടങ്ങിയ സിനിമാ ജീവിതം, ഇപ്പോൾ പ്രതിഫലം 250 കോടി; 52ന്റെ നിറവിൽ ദളപതി വിജയ്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എൻടി രാമ റാവുവിനും എംജി ആറിനും ഒപ്പം സുവർണ ലിപികളിൽ പേരെഴുതി ചേർക്കേണ്ട താരമാണ് വിജയ്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ചെറിയൊരു വേഷത്തിന് 500 രൂപ പ്രതിഫലം വാങ്ങിയ ബാലതാരമായി സിനിമയിലെത്തിയ വിജയ്, ഇന്ന് തമിഴ്‌നാട്ടിന്റെ മുഖ്യമന്ത്രിയായും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായും ആറു പതിറ്റാണ്ടോളം നീണ്ട ദ്രാവിഡ രാഷ്ട്രീയ ആധിപത്യത്തിന് വിരാമമിട്ട വ്യക്തിയായും എന്നും അറിയപ്പെടും.

ചെന്നൈ രണ്ടാം വിമാനത്താവളം; വിജയ് വെട്ടിലാകുമോ? കേന്ദ്ര സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നേക്കും
ചെന്നൈ രണ്ടാം വിമാനത്താവളം; വിജയ് വെട്ടിലാകുമോ? കേന്ദ്ര സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നേക്കും

52 വയസിലേക്ക് കടക്കുന്ന വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് ആരാധകർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണ്. സാധാരണ ഫാൻസ്‌ അസോസിയേഷനുകളാണ് വിജയ്‌യുടെ പിറന്നാൾ ആർഭാടമായി കൊണ്ടാടാറുള്ളത്. എന്നാൽ ഇക്കുറി ടിവികെയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. ഈ വേളയിൽ അദ്ദേഹത്തിന്റെ കരിയറും ആസ്‌തിയും സിനിമാ ജീവിതവും തന്നെയാണ് ഏറ്റവും കൂടുതൽ ചർച്ചയാവുന്നത്.

vijay

സിനിമാക്കഥ പോലെയൊരു ജീവിതം

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകൻ എസ്എ ചന്ദ്രശേഖറിന്റെയും പിന്നണി ഗായിക ശോഭാ ചന്ദ്രശേഖറിന്റെയും മകനായാണ് വിജയ് ജനിച്ചത്. 1984-ൽ പിതാവ് സംവിധാനം ചെയ്‌ത 'വെട്രി' എന്ന ചിത്രത്തിലൂടെയാണ് പത്താം വയസിൽ സിനിമയിലെത്തിയത്. തുടർന്ന് 'കുടുംബം', 'നാൻ സിഗപ്പ് മനിതൻ', 'വസന്ത രാഗം', 'സട്ടം ഒരു വിളയാട്ട്', 'ഇതു എങ്ങൾ നീതി' തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്‌തുകൊണ്ട് സിനിമാലോകത്ത് പേരെടുത്തു.

1992-ൽ പുറത്തിറങ്ങിയ 'നാളെയ തീർപ്പ്' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ ചിത്രം വൻ വിജയമായില്ല. അഭിനയത്തിലും സ്‌ക്രീൻ പ്രസൻസിലും വിമർശനങ്ങൾ നേരിട്ടെങ്കിലും പിതാവ് എസ്എ ചന്ദ്രശേഖർ പിന്തിരിയാൻ കൂട്ടാക്കിയില്ല. 1993-ൽ വിജയകാന്തിനൊപ്പം 'സെന്തൂരപാണ്ടി' എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചു. ആ ചിത്രത്തിന്റെ വിജയമാണ് വിജയിക്ക് സിനിമയിൽ ജനപ്രീതി നേടിക്കൊടുത്തത്.

1994-ൽ പുറത്തിറങ്ങിയ 'രസിഗൻ' വിജയിയുടെ കരിയറിൽ നിർണായക വഴിത്തിരിവായി. ചിത്രത്തിന്റെ വിജയത്തോടെ വലിയ ആരാധകവൃന്ദം രൂപപ്പെടുകയും 'ഇളയ ദളപതി' എന്ന വിശേഷണം അദ്ദേഹത്തിന് വന്നുചേരുകയും ചെയ്‌തു. തുടർന്ന് 'പൂവേ ഉനക്കാഗ', 'കാതലുക്ക് മരിയാദൈ', 'തുള്ളാത്ത മനമും തുള്ളും', 'ഖുഷി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര റൊമാന്റിക് നായകനായി അദ്ദേഹം മാറി.

2000-കളുടെ തുടക്കത്തിൽ വിജയിയുടെ സ്‌ക്രീൻ ഇമേജിലും വലിയ മാറ്റമുണ്ടായി. 2003-ലെ തിരുമലൈയിലൂടെ ആക്ഷൻ ഹീറോ പരിവേഷം സ്വീകരിച്ച അദ്ദേഹം, 2004-ൽ പുറത്തിറങ്ങിയ ഗില്ലിയുടെ വമ്പൻ വിജയത്തോടെ തമിഴ് സിനിമയിലെ സൂപ്പർതാര നിരയിലേക്ക് ഉയർന്നു. തുടർന്ന് പോക്കിരിയും അതിനുശേഷമുള്ള നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളും വിജയിയെ തമിഴ് സിനിമയിലെ ഏറ്റവും വലിയ ജനപ്രിയ താരങ്ങളിൽ ഒരാളാക്കി. അജിത് കുമാർ ഉൾപ്പെടെയുള്ള സമകാലിക സൂപ്പർതാരങ്ങൾക്കൊപ്പം വിജയ് തമിഴ് സിനിമാ ലോകം കൈയ്യടക്കി.

പിന്നീട് 'തുപ്പാക്കി', 'കത്തി', 'തെറി', 'മെർസൽ', 'സർക്കാർ', 'ബിഗിൽ', 'മാസ്‌റ്റർ', 'ലിയോ' എന്നീ ചിത്രങ്ങൾ വമ്പൻ ബോക്‌സ് ഓഫീസ് വിജയങ്ങളായി മാറി. ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളെന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നു. 250 കോടിയിൽ അധികമായിരുന്നു വിജയുടെ പ്രതിഫലം.

രാഷ്ട്രീയത്തിൽ കന്നി ശ്രമത്തിൽ വെന്നിക്കൊടി

സിനിമയ്ക്കപ്പുറം, വിജയിയുടെ ആരാധകസംഘടന 2009-ൽ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന ശക്തമായ ജനകീയ സംഘടനയായി വളർന്നു. പിന്നീട് ഇതേ സംഘടനാ ശൃംഖലയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് അടിത്തറയായത്. 2024 ഫെബ്രുവരി 2-ന് വിജയ് ഔദ്യോഗികമായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുകയും 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഡിഎംകെ, എഐഡിഎംകെ കക്ഷികളെ തോൽപ്പിച്ച് അധികാരത്തിൽ എത്തുകയും ചെയ്‌തു.

വിവാദങ്ങളും ഒട്ടേറെ

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയെങ്കിലും വിവാദങ്ങൾ അദ്ദേഹത്തിനെ വിട്ടൊഴിയാതെ പിന്തുടരുകയാണ്. അടുത്തിടെയാണ് ഭാര്യ സംഗീതയുമായി വിവാഹമോചനത്തിന്റെ വാർത്തകൾ പുറത്തുവന്നത്. സംഗീത കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതര ആരോപണങ്ങൾ ആയിരുന്നു താരത്തിനെതിരെ ഉയർന്നത്. എന്നാൽ അതിലൊന്നും പതറാതെ വിജയ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നത് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ എംജിആറുമായാണ് വിജയ്‌യെ പലരും താരതമ്യം ചെയ്യുന്നത്.

വിജയ്‌യുടെ ആസ്‌തി ഞെട്ടിപ്പിക്കും..!

വിജയ്‌യുടെ ആസ്‌തി 624 കോടി രൂപയാണെന്നാണ് 2026-ൽ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഈ ആസ്‌തിയിൽ ഏകദേശം 404 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 220 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. കൂടാതെ ബാങ്ക് നിക്ഷേപമായി 213 കോടിയിലധികം രൂപയും അദ്ദേഹത്തിനുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.5 കോടി രൂപയോളം വാർഷിക വരുമാനം വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിജയും സംഗീതയും ഒന്നിക്കും? ഇന്നാണോ പ്രഖ്യാപനം?നടൻ്റെ പിറന്നൾ ദിനത്തിലെ 'സർപ്രൈസ്'കാത്ത് ആരാധകർ
വിജയും സംഗീതയും ഒന്നിക്കും? ഇന്നാണോ പ്രഖ്യാപനം?നടൻ്റെ പിറന്നൾ ദിനത്തിലെ 'സർപ്രൈസ്'കാത്ത് ആരാധകർ

ചെന്നൈയിലും കോടൈക്കനാലിലുമായി ആഡംബര വസതികൾ വിജയ്‌ക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ആഡംബര കാറുകളുടെ വൻ ശേഖരവും അദ്ദേഹത്തിനുണ്ട്. അതിൽ ബിഎംഡബ്ള്യു ഐ7, ബിഎംഡബ്ള്യു 530ഡി, ടൊയോട്ട വെൽഫെയർ, ലെക്‌സസ് എന്നീ ലക്ഷ്വറി കാറുകളും അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്. സ്വർണം, വെള്ളി, മറ്റ് നിക്ഷേപങ്ങൾ എന്നിവയും ആസ്‌തിയുടെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+