'ആ ദിലീപ് ചിത്രം പരാജയമായിരുന്നു, പുലിമുരുകനിൽ മോഹൻലാൽ ഗംഭീരമായിട്ടാണ് എല്ലാം ചെയ്‌തത്'; ഉദയകൃഷ്‌ണ
മലയാളത്തിലെ ഹിറ്റ് മേക്കർ തിരക്കഥാകൃത്ത് എന്ന് നിസംശയം വിളിക്കാൻ കഴിയുന്ന ആളാണ് ഉദയകൃഷ്‌ണ. തുടക്കത്തിൽ സിബി കെ തോമസുമായി ചേർന്നാണ് ഉദയകൃഷ്‌ണ ഒട്ടേറെ തിരക്കഥകൾ എഴുതിയത്. അതിന് ശേഷം ഇരുവരും പിരിയുകയും ഉദയകൃഷ്‌ണ ഒറ്റയ്ക്ക് എഴുതി തുടങ്ങുകയുമായിരുന്നു. പുലിമുരുകൻ അടക്കമുള്ള വൻ ഹിറ്റുകൾ എഴുതിയത് അദ്ദേഹമാണ്. ഇപ്പോഴിതാ അതിന്റെ വിശേഷങ്ങൾ കാൻ ചാനലിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം.
ഉദയകൃഷ്‌ണയുടെ വാക്കുകൾ
മര്യാദ രാമൻ എന്ന് പറഞ്ഞ പടം. പരാജയമായി. അവസാനം അത് ഈ പറഞ്ഞപോലെ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ മറ്റൊരു പടമായിരുന്നു നമുക്ക്. നേരത്തെ പറഞ്ഞ ഒരു പടത്തെക്കുറിച്ച് പറഞ്ഞപോലെ. കാരണം റീമേക്ക് ചെയ്‌ത് ഒരാൾ ഉണ്ടാക്കിയ സക്‌സസ് പിന്നീട് ഒരാൾക്ക് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ വേറൊരു പടത്തിന്റെ കഥയുമായിട്ടാണ് നിന്നത്. ഈ പറഞ്ഞപോലെ നമ്മൾ സിനിമയിൽ പറയുന്ന ഒരു തമാശ വാക്കുണ്ട്. ജ്യോത്സ്യന്മാർ അനുഗ്രഹിച്ചില്ല.

ജ്യോത്സ്യന്മാർ അനുഗ്രഹിക്കാതെ മര്യാദ രാമനിലേക്ക് കടക്കേണ്ടി വന്നു. കാരണം അതിന് അനുഗ്രഹം കിട്ടിയിരുന്നു. അപ്പൊ അന്ധവിശ്വാസങ്ങളുടെ ഒരു കൂട് സിനിമയിൽ ഉണ്ട് എന്ന് നമ്മൾ പറയുന്നതിന്റെ കാര്യം പറഞ്ഞു കഴിഞ്ഞാൽ, നമുക്ക് ആർക്കും ഒരു സബ്‌ജെക്റ്റ് കേട്ടാലോ, നമുക്ക് ഇത് എത്തിയാലോ, ഈ സ്ക്രീനിൽ കാണുന്ന സിനിമ ഉണ്ടാക്കുമ്പോഴേ നമ്മൾ ഇതിന്റെ പൂർണത അറിയുകയുള്ളൂ.
അപ്പൊ അതുവരെ നമ്മൾ വിശ്വസിക്കുന്ന ദൈവങ്ങളെയും ജ്യോത്സ്യന്മാരെയും. ഒക്കെയാണ് വിശ്വസിക്കുന്നത്. ജ്യോത്സ്യന്മാർ വലിയ വിജയം പറഞ്ഞ പടമാണ്. അപ്പൊ അതിലേക്ക് ഫോക്കസ് ചെയ്യേണ്ടി വന്നു. റൈറ്റ്സ് നേരത്തെ വാങ്ങിച്ചു വെച്ചിട്ടുള്ളതായിരുന്നു. തെലുങ്ക് രാജമൗലി പടം. ഒരു കൊച്ചു പടമാണ്.
തെലുങ്ക് ഒഴികെ ബാക്കിയെല്ലാ ഭാഷകളിലും പൊട്ടിയ പടമായിരുന്നു അത്.
ചില പടങ്ങൾ എന്താണ് ആ ഫോർമുല എന്ന് ചോദിച്ചാൽ നമുക്ക് അറിയാൻ പറ്റില്ല. പക്ഷേ അത് ആ നടനും ആ പശ്ചാത്തലവും ആ കാര്യങ്ങളും വെച്ചിട്ട് നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ. പക്ഷേ അത് പുറത്തേക്ക് വന്നു കഴിഞ്ഞാൽ ചിലപ്പോൾ പരാജയപ്പെട്ടു എന്ന് പറഞ്ഞപോലെയാണ്. മര്യാദ രാമൻ പരാജയപ്പെട്ടു. മര്യാദ രാമൻ പരാജയപ്പെടുന്നതിന് ആ റിലീസിങ് ഡേറ്റിന്റെ അന്ന് ഞാൻ രാവിലെ ഒരു യാത്ര പുറപ്പെട്ടു. ഫാമിലി ഉണ്ടായിരുന്നു. നേരെ മുകാംബിക. അങ്ങനെ കറങ്ങി ഒരു ഗോവ വരെയും ഡ്രൈവ് ചെയ്‌തു.
അവിടുന്ന് തിരിച്ച് മംഗലാപുരത്ത് എത്തിയപ്പോൾ അതേപോലെ തന്നെ ഒരു പരാജയം കഴിഞ്ഞ് വേറെ ഒരു ഫാമിലി ഓപ്പോസിറ്റ് വരുന്നു. വൈശാഖും ഫാമിലിയും. അവർ വയനാട് ചുരം ഒക്കെ ഇറങ്ങി വരുകയാണ്. ഇതിന്റെ ഇടയ്ക്ക് ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. അപ്പൊ ഞാൻ ചോദിച്ചു, എവിടെയാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു, ചേട്ടാ, എന്റെ പടം പൊട്ടി. അപ്പൊ ഞാൻ ഈ വഴിക്കൊന്ന് കറങ്ങിയതാ. ഞാൻ പറഞ്ഞു, എന്റെയും.
ഞാൻ ഈ വഴിക്കാ വന്നത്. അപ്പൊ വൈശാഖും പറഞ്ഞു, ഞാൻ കാഞ്ഞങ്ങാട് വീട്ടിലേക്കാ പോണത്. ഞാൻ പറഞ്ഞു, തിരിച്ചു വരുമ്പോൾ കയറാം. വൈശാഖത്തിന്റെ വീട് കാഞ്ഞങ്ങാടാ. ഞാൻ അങ്ങനെ തിരിച്ചു കയറി. പിന്നെ അവിടുന്ന് വന്ന ഒരാഴ്‌ച കഴിഞ്ഞാൽ. അപ്പൊ ആ ഒരാഴ്‌ച ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ കാര്യത്തിൽ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ഇങ്ങനെ ഒരു പുലിമുരുകൻ ഉണ്ടായിരുന്നു. അത് നടന്നില്ല. അപ്പൊ ജോണി ആന്റണിയുടെ ശിഷ്യനാണ് വൈശാഖ്.
ജോണി ചേട്ടൻ ചെയ്യുന്നില്ലെങ്കിൽ ഞാൻ അത് ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ജോണി ചെയ്യുന്നില്ല. ജോണി എന്നോട് പറഞ്ഞു, ചെയ്യുന്നില്ല എന്ന്. വൈശാഖ് ചെയ്തോ എന്ന് പറഞ്ഞു. അപ്പൊ നമ്മൾ ഇത്രയും വലിയൊരു പ്രൊജക്റ്റ് ആരെക്കൊണ്ട് ചെയ്യിക്കും? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഓൾറെഡി എനിക്ക് അത് കമ്മിറ്റ് ചെയ്‌ത പ്രൊഡ്യൂസർ ഉണ്ടായിരുന്നു. പക്ഷേ പുള്ളിയും അതിൽ നിന്ന് ആ സിനിമയുടെ ഒപ്പം മാറിയിട്ടുണ്ട്.
ജോയ്‌സ് തോമസ് ശക്തികുളങ്ങര. അപ്പൊ ഞാൻ പുള്ളിയുമായിട്ട് സംസാരിക്കുകയാണ്. പകരം ആര് ചെയ്യും എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എപ്പോഴും വിളിക്കുന്ന ഒരാളുണ്ട്. നമ്മുടെ ആദ്യത്തെ പടത്തിന്റെ പ്രൊഡ്യൂസർ. ടോമി ചേട്ടൻ. ഞാൻ ടോമി ചേട്ടനുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞു. ഞാൻ ടോമി ചേട്ടനെ വിളിച്ചു. നമ്മൾ അവിടെ ഇരുന്ന് സംസാരിക്കുന്നു. എഡിറ്റർ മഹേഷ് ഉണ്ടായിരുന്നു കൂടെ. ഞങ്ങൾ നാലുപേരും അവിടെ. ഏതാണ്ട് ഒരു മാസത്തോളം. അബുദാബിയിൽ സ്പെൻഡ് ചെയ്യുന്നു. ഇതിന്റെ ഒരു സ്ട്രക്ച്ചർ ഒക്കെ ഉണ്ടാക്കുന്നു.
സത്യം പറഞ്ഞു കഴിഞ്ഞാൽ ഓരോ കാലഘട്ടത്തും ഓരോരോ മാറ്റങ്ങൾ എന്ന് പറഞ്ഞപോലെ ഈ പടം മോഹൻലാലിലേക്ക് എത്തി. പുള്ളി പറഞ്ഞു, ഞാൻ ചെയ്യാം, കുഴപ്പമില്ല, എഴുതിക്കോളാൻ പറഞ്ഞു. അതുവരെ ഓക്കെ ആയി. വൈശാഖ് ഉദയകൃഷ്‌ണ, ടോമി ചേട്ടന്റെ പടം, മോഹൻലാൽ എല്ലാം കമ്മിറ്റ് ചെയ്‌തു. ഇത് എങ്ങനെ സ്ക്രീനിലേക്ക് കൊണ്ടുവരാനായിട്ട് ഒരു ഫൈറ്റ് മാസ്‌റ്റർ വേണം. ഈ ഫൈറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ.
ഇത് രണ്ടുപേരും നിന്ന് അടിക്കുന്നതല്ലല്ലോ. ഒരു ടൈഗറിനെ സെറ്റ് ചെയ്യണം. സത്യം പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ ഇവിടുത്തെ ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും മിക്ക ഫൈറ്റ് മാസ്‌റ്റേഴ്‌സുമായിട്ട് സംസാരിച്ചു. ഒരാളും ഇത് ചെയ്യാൻ മുട്ടാക്കിയില്ല. ടൈഗറിനെ തപ്പി ലോകം മുഴുവൻ നടന്നു. പോകാത്ത രാജ്യങ്ങളില്ല. ഇതിനെ നമുക്ക് ഇണങ്ങി കിട്ടുന്നില്ല ഷൂട്ട് ചെയ്യാനായിട്ട്.
അപ്പൊ പലവട്ടം ഡ്രോപ്പ് ചെയ്‌ത് ഡ്രോപ്പ് ചെയ്‌ത് നമ്മൾ തിരിച്ചു പോകുന്ന സമയത്ത് യാദൃശ്ചികം വെച്ചാൽ പീറ്റർ ഹെയിനെ കണ്ടു. അപ്പൊ പീറ്റർ ഹെയിൻ വിയറ്റ്നാമിലാണ്, ഞങ്ങൾ വിയറ്റ്നാമിൽ പോയി. അവിടെ പോയിട്ട് പീറ്റർ ഹെയിനെ കണ്ടു, സബ്‌ജെക്റ്റ് വാങ്ങി. പീറ്റർ ഹെയിൻ ആണ് പറഞ്ഞത്, ഞാൻ ഇത് ചെയ്യുകയാണ്. പുള്ളി വേഗം പറഞ്ഞു, ടൈഗർ അവിടെയുണ്ട്, ഇവിടെയുണ്ട്. പിന്നെ പുള്ളിയായിട്ടായി സെർച്ച്. പക്ഷേ പുള്ളി അത് ഏറ്റെടുത്തതുകൊണ്ട്.
നമ്മൾ ഈ സിനിമ ചെയ്യാനായിട്ടുള്ള ഒരു പ്രചോദനം ഉണ്ടായി. ആ സിനിമ നമ്മൾ ചെയ്യുകയാണ്. ഇതിനകത്ത് ഈ ടൈഗറിനെ തപ്പിയിട്ട് കറങ്ങുകയാണ്. ഗംഭീരമായിട്ട് മോഹൻലാൽ ചെയ്‌തു എന്നുള്ളതാണ് വലിയ കാര്യം. കാരണം അദ്ദേഹത്തിന്റെ ഒരു പ്രായത്തിന്റെ ഒരു ആധിക്യ കാലഘട്ടത്താണ് ഏറ്റവും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സംഘട്ടന രംഗങ്ങളൊക്കെ ചെയ്യുന്നത്.


Click it and Unblock the Notifications
