'മമ്മൂക്കയും ഭദ്രൻ ചേട്ടനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു, ആ നീരസം എന്നോട് കാണിച്ചിരുന്നു'; ചാലി പാലാ
മലയാള സിനിമയിലെ സ്വഭാവ നടന്മാരിൽ ശ്രദ്ധേയനാണ് ചാലി പാലാ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് ചാലി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ വൻ താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുമായി ഭദ്രൻ പിണങ്ങിയതും തന്നെ അത് എങ്ങനെ ബാധിച്ചുവെന്നും പറയുകയാണ് ചാലി പാലാ.
ചാലി പാലായുടെ വാക്കുകൾ
പഴയ ആൾക്കാർ വിളിക്കുമായിരുന്നു. പഴയ കൺട്രോളർമാർ, അവരാ. ഇപ്പോൾ നമ്മുടെ ലോഹിയേട്ടന്റെ ഭൂതക്കണ്ണാടി എന്ന് പറഞ്ഞു, മമ്മുക്കാ ഉള്ള പടം. ആ പടത്തിൽ എന്നെ നാനൂറ് പേരെ സെലക്‌ട് ചെയ്‌തതിൽ നിന്നാണ് എന്നെ വിളിച്ചത്. വില്ലന്മാർ എന്ന് മാത്രമല്ല, ആർട്ടിസ്‌റ്റുകൾ അവരിൽ നിന്നാണ് നമ്മളെ വിളിക്കുന്നത്. സെവൻ ആർട്‌സ് മോഹൻ ചേട്ടൻ ഇല്ലേ, പുള്ളിയാണ് പറയുന്നത്. അങ്ങനെ പോലീസ് വേഷത്തിലേക്ക് വിളിക്കുന്നത്.

അന്ന് ഞാൻ മദ്രാസിൽ പോയി. മദ്രാസിൽ ചെന്നു. അന്ന് ഞാൻ ഭദ്രൻ സാറിന്റെ അവിടെ ഉണ്ട്, എന്നെ മോഹൻ ചേട്ടൻ വിളിച്ചു, ഒന്ന് വരാൻ പറഞ്ഞു. അവിടെ ഒരു സ്‌റ്റുഡിയോയിൽ ഷൂട്ട് നടക്കുന്നുണ്ട്. അതിന്റെ ഇന്റർവ്യൂ എടുത്തുകൊണ്ടിരിക്കുകയാണ്, ഓരോ കാര്യങ്ങളുടെയൊക്കെ. അപ്പൊ അന്നേരം എന്നെ വിളിച്ചു. ഞാൻ അവിടെ ചെന്ന് എന്നെ കണ്ടുപോയി. ഞാൻ അറിയുന്നില്ലല്ലോ. പത്ത്,നാനൂറിൽ പരം ആൾക്കാരെ നോക്കിയതാ.
ലോഹിയേട്ടനാണ് നോക്കുന്നത് എല്ലാം. പുള്ളിക്ക് എന്നെ അവിടെ കണ്ടപ്പോൾ ഇഷ്‌ടപ്പെട്ടു. എന്തോ ഒരു ദൈവത്തിന്റെ ഒരു ഇത്, മമ്മുക്കായൊക്കെ ഒത്തിരി എന്നെ സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നടന്മാരിൽ രണ്ടേ രണ്ടുപേരാ എന്നെ സപ്പോർട്ട് ചെയ്‌തത്. ഒന്ന് രതീഷ് ചേട്ടൻ, അതാ കാര്യം പറഞ്ഞത് ഞാൻ. മമ്മുക്ക ഒരിക്കൽ പറഞ്ഞത്, ഈ പറഞ്ഞ ഈ ഭൂതക്കണ്ണാടിയുടെ ഷൂട്ട് സെൻട്രൽ ജയിലിലാ, ട്രിവാൻഡ്രത്ത്.
അവിടെ ഷൂട്ട് ചെയ്യുമ്പോഴത്തേക്കും ഞാൻ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞാൽ, എല്ലാവരും എന്റെ പരിചയക്കാരാണ്. അപ്പൊ മമ്മുക്കാ ചോദിക്കുകയാണ്, ഇത് പുറത്തുള്ളതിനേക്കാൾ കൂടുതൽ ആൾക്കാർ ചാലിയുടെ ആ സുഹൃത്തുക്കളാണല്ലോ. ഇവിടെ കിടക്കുന്നത് എന്ന് തമാശയായി പുള്ളി പറഞ്ഞു. പാലാക്കാർ തന്നെ കുറെ പേരുണ്ട്. അവരൊക്കെ എന്ന് വന്ന് കാണും.
എന്നാലും എന്നെ അറിയുന്നവരാ കൂടുതലായും. അവിടെ കിടക്കുന്ന പലരും. അപ്പൊ അവർ എന്നെ, ചാലി ചേട്ടാ, ബേ ചേട്ടാ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂക്ക ചാലിക്ക് ആണല്ലോ ഇവിടെ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് എന്ന് പറഞ്ഞു. അന്ന് നമ്മുടെ സുരേഷ് ബാബു സാർ അവിടെ വന്നു. പുള്ളി മമ്മുക്കായെ കാണാനാ. എന്നെ ഒന്നും അറിയത്തില്ല. എന്നാലും ഇങ്ങനെ വന്നപ്പോൾ മമ്മുക്കാ പറഞ്ഞു, ഇത്, ഇത് ചാലി എന്ന് പറഞ്ഞു പരിചയപ്പെടുത്തി. പുള്ളി ഭദ്രന്റെ ഒക്കെ വലിയ ഫ്രണ്ടാണ്. പുള്ളിയുടെ കൂടെ ഉള്ള ആളാ എന്നൊക്കെ പറഞ്ഞു.
അന്ന് എനിക്കൊരു വേഷത്തിന് വേണ്ടി പറഞ്ഞിരുന്നു. അത് പിന്നീട് നടന്നുമില്ല എനിക്ക് കിട്ടിയതുമില്ല. അദ്ദേഹമാണ് എനിക്ക് വേണ്ടിയിട്ട് പറഞ്ഞിട്ടുള്ളത്. പിന്നെ നന്ദു ഒക്കെ പറഞ്ഞു. രതീഷ് ചേട്ടൻ പറഞ്ഞിട്ടുണ്ട്, നന്ദു ഒക്കെ അതുപോലെ പറഞ്ഞു. ബാക്കിയുള്ള എത്രയോ നടന്മാരുണ്ട്. ആദ്യമായി മമ്മൂക്കയാണ് റെക്കമൻഡ് ചെയ്‌തത്.
പക്ഷേ പുള്ളിയുമായി അടുക്കാൻ പറ്റിയിട്ടില്ല. അയ്യർ ദി ഗ്രേറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ഇത്തിരി അകന്നു പോയി. ശരിക്കും ഭദ്രൻ സാറുമായിട്ട് ആയിരുന്നു പ്രശ്‌നം. അപ്പൊ ഭദ്രൻ സാർ എവിടെയുണ്ടോ, ഞാൻ എവിടെയുണ്ട്. എന്ന് പറഞ്ഞാൽ, ഞാൻ പുള്ളി ഉള്ളിടത്താ എപ്പോഴും പുള്ളിയുടെ കൂടെ തന്നെയാണ് ഉണ്ടായിരുന്നത്. പുള്ളിയുടെ വലംകൈ അല്ല ഞാൻ, എന്റെ ചങ്ക് ആയിരുന്നു പുള്ളി.
അപ്പൊ പുള്ളിയോടുള്ള അകൽച്ചയും അടുപ്പവും എന്നെയും ബാധിക്കും. പുള്ളിയോട് അടുപ്പമുള്ളവർക്ക് എന്നോടും അടുപ്പമാ. പുള്ളിയോട് അകൽച്ചയുള്ളവർക്ക് ഭയങ്കര ഇതാ. അത് ഈ ചില കാര്യങ്ങളിലൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഭദ്രൻ സാറും മമ്മൂക്കയും തമ്മിൽ. ഇവർ തമ്മിൽ ഇഷ്‌ടമാ. ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ട്. മമ്മുക്കയുടെ പടം കണ്ടിട്ട് പുള്ളി അവിടെ ഉഗ്രമായിട്ടുണ്ട്, കേട്ടോ. അതൊക്കെ പറയും പുള്ളി.
പുള്ളിക്ക് അതൊക്കെ ഉണ്ട്. പുള്ളി ഒരു വലിയ കലാകാരനാണെന്ന് അറിയാം. പക്ഷേ ഇവർ തമ്മിൽ എന്തോ ചെറിയ ചെറിയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം. അയ്യർ ദി ഗ്രേറ്റ് സമയത്തായിരുന്നു. അത് കഴിഞ്ഞ് പിന്നെ പുള്ളിയുടെ കൂടെ ചെയ്‌തിട്ടില്ല, പുള്ളി ഡേറ്റും കൊടുത്തില്ല. അതുകൊണ്ട് നമ്മളോടും പുള്ളിക്ക് ഒരു അകൽച്ച വന്നു, അങ്ങനെയാ. എന്നോട് ശത്രുത അല്ലായിരുന്നു. ഞാൻ വിളിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്, പക്ഷെ അതൊന്നും പറഞ്ഞു തീർക്കാൻ പറ്റിയിട്ടില്ല.


Click it and Unblock the Notifications
