"തീരുമാനം ലാലേട്ടന് വിടാൻ അവർ സമ്മതിച്ചില്ല, ആ വൃത്തികെട്ട പരിപാടിക്ക് മമ്മൂക്ക വരില്ലെന്ന് പറഞ്ഞു"
മലയാള സിനിമയിലെ താരങ്ങളുടെ അമ്മ സംഘടനയിലെ പ്രശ്‌നങ്ങൾക്ക് ഇതുവരെയും ഒരു അറുതി വന്നിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും പ്രശ്‌നങ്ങൾ കൂടുതൽ വഷളായി വരികയാണ്. അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഭിന്നത രൂക്ഷമായിരുന്നു. ഇപ്പോഴിതാ നടൻ ബിജു പാപ്പൻ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജു പാപ്പൻ.
ബിജു പാപ്പന്റെ വാക്കുകൾ
അമ്മ കുടുംബ സംഗമത്തിന് ശേഷം ചില തിക്ത അനുഭവങ്ങൾ ചില മെമ്പേഴ്‌സിന് ഉണ്ടായപ്പോൾ, ആ മെമ്പേഴ്‌സിന് അവർക്ക് കിട്ടേണ്ട പരിഗണന ഈ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് കിട്ടിയില്ല. അതാണ് അവിടെ ചർച്ച ചെയ്യേണ്ടത്. അപ്പൊ കണക്ക് എന്ന് പറയുന്ന വിഷയത്തിലോട്ട് ഇവർ എല്ലാവരും പോവുകയാണ്. കണക്ക്, കണക്ക്, കണക്ക് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ആ സ്ഥാപനത്തിന്റെ അകത്ത് ജോലി ചെയ്യുന്ന ഒരു കുട്ടി, ആ കുട്ടിക്ക് ചെറിയ മാനസിക വിഷമങ്ങൾ ഉണ്ടാകുന്നു.

ആ കുട്ടി എന്ത് ചെയ്‌തു? ഈ കാര്യങ്ങൾ അവിടെ കമ്മിറ്റിയിൽ ഉള്ളവരെയും പ്രസിഡന്റിനെയും ഒക്കെ ബോധ്യപ്പെടുത്തുന്നു. അതിന്റെ അകത്ത് ചർച്ച ചെയ്യേണ്ട വിഷയമാണ്. പിന്നെ ആ കുട്ടിയെ ഒരു യുട്യൂബ് ചാനലുകാരൻ കൊണ്ടുപോയി, നേരെ കൊണ്ടുപോയി പരാതി കൊടുക്കുകയാണ്. പരാതി കൊടുക്കുന്നത് ആർക്കെതിരായിട്ടാണ്? നമ്മുടെ സംഘടനയുടെ സെക്രട്ടറിക്ക് എതിരായിട്ട്.ലോക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുക്കുകയാണ്.
എല്ലാം ചർച്ച ചെയ്യേണ്ടത് കമ്മിറ്റിയിലാണ്. അതെ, അത് കമ്മിറ്റിയിൽ ചർച്ച ചെയ്യുമ്പോൾ, ഈ സംഘടനയ്ക്ക് അകത്തുള്ള ഭാരവാഹികൾ തമ്മിലുള്ള ഐക്യം ഇല്ലായ്‌മയാണ് അവിടെ കണ്ടത്. നമ്മൾ ഒരു സംഘടനയുടെ ഭാരവാഹിയാകുമ്പോൾ, ഞാൻ എന്ന് പറയുന്ന സാധനം അവിടെ അഴിച്ചു വെക്കണം. ഈ സംഘടനയുടെ ചട്ടക്കൂട്ടിൽ നിൽക്കാൻ പറ്റുമെങ്കിൽ മാത്രം ഞാൻ ഭാരവാഹിയാവുക അല്ലെങ്കിൽ അംഗമാവുക.
ആ സംഘടനയുടെ സ്വഭാവം അനുസരിച്ച് യാത്ര ചെയ്യാനുള്ള ശേഷി എനിക്ക് ഉണ്ടായിരിക്കണം. ഒരു ബൈലോ പോലും വായിക്കാതെ, സംഘടനയുടെ ഭാരവാഹി ആയാൽ എന്ത് ചെയ്യും? ഇത് കാരണം നേട്ടമുണ്ട് എന്ന് കരുതി, ഭാരവാഹി ആയവർ തമ്മിലുള്ള വിഷയമാണ് ചാനലുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പുറത്തുവന്നത്.
ശ്വേതയെ മാനസികമായി തകർക്കുന്നതിനു വേണ്ടി എന്റെ സുഹൃത്തു കൂടിയായ ബാബു കേറിയിട്ട് പറഞ്ഞു, ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി നാല് സ്ഥാനാർത്ഥികളെ കൊടുക്കുന്നതിനു വേണ്ടി ലക്ഷങ്ങൾ ശ്വേത വാങ്ങി എന്ന്. അപ്പോൾ തന്നെ ശ്വേത റിസൈൻ ചെയ്യുകയാണ് എന്ന് പറഞ്ഞു. അത് സെറ്റ് ചെയ്യാൻ വേണ്ടി അവിടെ പലരും ശ്രമിച്ചു നോക്കി. പക്ഷേ ഒരു കാര്യമുണ്ട്, വളരെ സീനിയർ ആയിട്ടുള്ള ഇന്ത്യൻ സിനിമ എന്നല്ല ലോക സിനിമ വരെ ശ്രദ്ധിക്കുന്ന ലാലേട്ടൻ ക്ഷമയോടുകൂടി ഇതെല്ലാം തന്നെ കേട്ടിരിക്കുകയാണ്.
അങ്ങനെ ലാലേട്ടൻ അവിടെ ഇരിക്കുമ്പോൾ ഗണേഷേട്ടൻ കേറി സംസാരിക്കുന്നുണ്ട്. ഒരു കാര്യം ചെയ്യാം, നമുക്ക് ലാലേട്ടന് വിട്ടുകൊടുക്കാം തീരുമാനമെന്ന്. എന്നാൽ അതിനും അവർ സമ്മതിച്ചില്ല. കാര്യങ്ങൾ ലാലേട്ടന് വിട്ടുകൊടുക്കാൻ പറഞ്ഞപ്പോൾ അവർ പറയുകയാണ്, ജനറൽ ബോഡി തീരുമാനിക്കേണ്ട കാര്യം ജനറൽ ബോഡി തീരുമാനിക്കുക, അല്ലാതെ അങ്ങനെ ആരും ഒറ്റയ്ക്ക് കാര്യങ്ങൾ തീരുമാനിക്കേണ്ട എന്ന്.
അവിശ്വാസ പ്രമേയത്തിൽ ഗൂഢാലോചന ഉണ്ടോന്ന് ചോദിച്ചാൽ ടൈപ്പ് ചെയ്‌ത് സാധനങ്ങൾ കൊണ്ടുവന്നിരിക്കുകയല്ലേ. രാവിലെ അവിടെ എത്തുകയും ഒരു ടേബിൾ പിടിച്ചിട്ട് വളരെ പ്ലാൻ ചെയ്തിട്ടുള്ള ഒരു മൂവ്മെന്റ് ആയിരുന്നു നടന്നത്. ശരിക്കും പറഞ്ഞാൽ ഭാരവാഹികളുടെ ഭാഗത്തുള്ള തെറ്റുകളാണ് നാം ചൂണ്ടിക്കാണിക്കേണ്ടത്, അതിനെക്കുറിച്ചാണ് ചർച്ചകൾ ചെയ്യേണ്ടത്. പക്ഷേ അവിടെ അതല്ല നടക്കുന്നത്. നിങ്ങൾ ഇറങ്ങണം അഡ്‌ഹോക് കമ്മിറ്റി വന്നേ പറ്റൂ എന്ന നിലപാടായിരുന്നു.
അഡ്‌ഹോക് കമ്മിറ്റി വരണം എന്ന് പറഞ്ഞപ്പോൾ ജഗദീഷേട്ടൻ ചാടി എണീറ്റിട്ട് പറയുകയാണ്, ഞാൻ ഒരു പ്രോടെം സ്‌പീക്കറിനെ പോലെ ചാർജ് എടുക്കുകയാണ്. യാത്രയിൽ ആയിരുന്ന പിഷാരടി എന്നെ വിളിച്ചു പറഞ്ഞു, ഞാൻ നേതൃത്വത്തിലേക്ക് വരാൻ തയ്യാറാണ് എന്നൊക്കെ. എന്നാൽ പിറ്റേ ദിവസം പിഷാരടി പറയുകയാണ്, ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്ന്.
ഇക്കാര്യത്തിൽ ഗണേഷേട്ടൻ പറഞ്ഞതാണ് ശരി, ഞാൻ ഇഷ്‌ടം പോലെ വലിയ വലിയ പോസ്‌റ്റുകളിൽ ഇരുന്നിട്ടുള്ളതാണ്. ഈ സംഘടന നിലനിൽക്കണം. കുറെ സാധാരണക്കാർ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നു. അതുകൊണ്ട് ഞാൻ ആ കമ്മിറ്റിയിൽ വന്നു എന്നായിരുന്നു. അതിന്റെ ഇടയ്ക്ക് സിദ്ദിഖേട്ടൻ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം സ്‌റ്റേജിൽ പറഞ്ഞു. ഈ വൃത്തികെട്ട പരിപാടിക്ക് മമ്മുക്ക വരില്ല എന്ന് പറഞ്ഞെന്ന്. എന്തായാലും മമ്മൂക്ക അങ്ങനെ പറയാൻ സാധ്യതയില്ല.














Click it and Unblock the Notifications