Get Updates
Get notified of breaking news, exclusive insights, and must-see stories!

"മമ്മൂക്കയുടെയും മോഹൻലാലിന്റെയും അടുത്തെത്താൻ പ്രൂവ് ചെയ്യണം, യുവതാരങ്ങൾ ഓരോന്ന് പറഞ്ഞ് ഒഴിവാക്കി"

മലയാള സിനിമയിൽ പുതുതലമുറ സംവിധായകരിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് എംസി ജോസഫ്. വികൃതി എന്ന ഒറ്റ ചിത്രം മതി അദ്ദേഹത്തിന്റെ കഴിവിനെ അടയാളപ്പെടുത്താൻ. സൗബിൻ ഷാഹിറും, സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ചിത്രം പുതിയ കാലത്തെ സോഷ്യൽ മീഡിയ പ്രവണതകളെ കുറിച്ച് ആണ് സംസാരിച്ചത്. ഇപ്പോഴിതാ മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ.

'വിസ്മയ മോഹൻലാൽ ജനിച്ചത് വായിൽ സ്വർണ കരണ്ടിയുമായി..ഇങ്ങനെ വെച്ച് കാച്ചരുത്'; ശാന്തിവിള ദിനേശ്
'വിസ്മയ മോഹൻലാൽ ജനിച്ചത് വായിൽ സ്വർണ കരണ്ടിയുമായി..ഇങ്ങനെ വെച്ച് കാച്ചരുത്'; ശാന്തിവിള ദിനേശ്

എംസി ജോസഫിന്റെ വാക്കുകൾ

സിനിമയിലേക്കുള്ള ട്രിപ്പ് ശരിക്കും ഒരു 4 വർഷം എടുത്തിട്ടുള്ള ഒരു ട്രിപ്പ് ആണ്. കാരണം അഡ്വെർട്ടൈസിംഗ് ഇൻഡസ്ട്രിയിൽ ഞാൻ വളരെ സജീവമായിരുന്നു. മീഡിയ സിറ്റിയിലായിരുന്നു, ദുബായിൽ. അവിടെ വെച്ചിട്ട് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഒരു ക്രിയേറ്റീവ് ഡയറക്‌ടർ ആയിട്ട് ജോലി ചെയ്യുകയായിരുന്നു. ആ ജോലിക്കിടയിൽ അവിടെ നിന്നുള്ള ചില ബ്രാൻഡുകളുടെ സിനിമകൾ അഡ്വെർട്ടൈസ്മെന്റ് ഫിലിംസ്, കോർപ്പറേറ്റ് ഫിലിംസ്, ഇങ്ങനെയുള്ള ഫിലിംസ് ഒക്കെ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴും, നാട്ടിൽ വന്നും ചില സമയത്ത് അഡ്വെർട്ടൈസ്മെന്റ് ഫിലിംസ് ചെയ്‌തിട്ടുണ്ട്. ആത്യന്തികമായിട്ട് ഇപ്പോൾ എല്ലാ ആഡ് ഫിലിം മേക്കേഴ്‌സിന്റെയും ഉള്ളിലും സ്വപ്‌നം എന്ന് പറയുന്നത് സിനിമ ചെയ്യുക എന്നുള്ളതാണ്.

mohanlal

ഏത് ഷോർട്ട് ഫോർമാറ്റ് ഫിലിം ചെയ്യുന്ന ആളുകളുടെയും ആത്യന്തികമായ സ്വപ്‌നം സിനിമയിൽ വന്ന് അവസാനിച്ച് ലയിക്കുക എന്നുള്ളതാണ്. അപ്പോൾ അതിന്റെ ട്രിപ്പ് ഞാനും തുടങ്ങി. സിനിമ ആയിരുന്നു മോഹം, പക്ഷേ സിനിമയിൽ അങ്ങനെ എത്തിപ്പെടാനുള്ള ദൂരം ഇന്നത്തെ പോലെ അല്ല, കുറച്ചുകൂടി മുമ്പാണ്, 10 വർഷം മുമ്പാണ്. കുറച്ച് കൂടുതലാണ് ദൂരം. പിന്നെ അങ്ങനെ സിനിമയുടെ മാത്രമായി പിന്നിൽ നടക്കാനുള്ള ഒരു സിറ്റുവേഷനും എനിക്ക് ഉണ്ടായിരുന്നില്ല. ആ സമയത്ത് അപ്പോൾ ഞാൻ ഈ ആഡ് ഫിലിംസ് ആയിരുന്നു എന്റെ ബ്രെഡ് ആൻഡ് ബട്ടർ. ആ സമയത്ത് അങ്ങനെ ആ അത് നിന്നുകൊണ്ട് തന്നെയാണ് ഞാൻ സിനിമയ്ക്ക് പിന്നിലുള്ള യാത്രയിൽ നടത്തിയിരുന്നത്. അങ്ങനെ 2014 ആയപ്പോൾ വീണ്ടും അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. പ്രഷർ കൂടി. സിനിമ ചെയ്തേ പറ്റൂ.

എന്റെ കുടുംബവും എന്റെ ഫാമിലിയും മാത്രമേ ഇത് അറിയുള്ളൂ. എന്റെ വളരെ ഒരു സെക്കൻഡ് ലെയറിലുള്ള ഒരു സൗഹൃദത്തിന് പോലും ഞാൻ ഈ സിനിമയുടെ പുറകിൽ നടക്കുന്നുണ്ടെന്ന് അറിയില്ല എന്ന്. അതാണ് സത്യം. അത് ഫാമിലിക്ക് മാത്രമേ അറിയുള്ളൂ. അപ്പൊ ഞാൻ ആ തീരുമാനം എടുത്തപ്പോൾ വൈഫ് പറഞ്ഞു കുഴപ്പമില്ല, നമുക്ക് അങ്ങനെ എന്റെ സ്വപ്‌നം ആണെങ്കിലും ഞാൻ അത് ട്രൈ ചെയ്യണം എന്ന് തന്നെയാണ് വൈഫ് എന്റെ അടുത്ത് പറഞ്ഞത്.

അങ്ങനെ ഞങ്ങൾ പിന്നെ ഫാമിലിയിൽ നിന്നുള്ള സപ്പോർട്ട് ഉണ്ട്. ഞാൻ ഇറങ്ങി, പിന്നെ ആ ട്രിപ്പ് തുടങ്ങി. എന്നിട്ട് നമുക്ക് മൂന്നര നാല് വർഷം എടുത്തു. പക്ഷേ ആ സമയത്ത് ഞാൻ പേരക്ക മീഡിയ എന്ന് പറഞ്ഞ ഒരു അഡ്വെർട്ടൈസിങ് കമ്പനി ഇവിടെ കൊച്ചിയിൽ സ്‌റ്റാർട്ട് ചെയ്‌തിരുന്നു. വാസ്‌തവത്തിൽ ഞാൻ മാത്രമേ ഉള്ളൂ. സിനിമകളുടെ ചർച്ചകളാണ് കൂടുതൽ നടക്കുക. ഒരു ആഡ് ഫിലിം ഒക്കെ വരും. അതായിരുന്നു നിലനിർത്തിക്കൊണ്ട് പോയത് നമ്മുടെ ഊർജ്ജം. അങ്ങനെ പിന്നെ 2018-ലാണ് ഡിഗ്രി സിനിമ ഓൺ ആകുന്നത്. എന്റെ സുഹൃത്താണ് അജീഷ്.

അജീഷ് ആണ് ഇവിടെ നമ്മൾ ഒരു ചർച്ചയിൽ ഞങ്ങൾ ഇങ്ങനെ ഇരിക്കും. മറ്റു സിനിമകളൊക്കെ ചർച്ച ചെയ്‌തുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. പല സബ്‌ജക്റ്റുകൾ ഉണ്ട്, എഴുതിയതുണ്ട്, പാതി എഴുതിയതുണ്ട്. എഴുതാൻ തുടങ്ങി വെച്ചതുണ്ട്. ഇതെങ്ങനെയൊക്കെ പല സിനിമകളും അങ്ങനെയാണ് നാല് വർഷം ഇങ്ങനെ പോകുന്നത്. നാല് വർഷം പല ഇതിനിടയിൽ എനിക്ക് തോന്നുന്നത് എല്ലാ ആർട്ടിസ്‌റ്റുകളുടെ അടുത്തും പല രീതിയിലുള്ള കഥകളും പോകുന്നുണ്ട്.

പലരും നമ്മളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം അങ്ങനെ എന്താണെന്നുള്ളത് നമുക്ക് നമ്മളോട് അങ്ങനെ പറയത്തില്ല. ഒരു പലതും നടക്കാൻ പോകുന്നു എന്നൊക്കെ പറയാറുണ്ട്. കാരണം ഓരോ പ്രാവശ്യം ഓരോന്നാണ്. അപ്പൊ ചിലപ്പോൾ അത് സിനിമയുടെ സബ്‌ജക്റ്റ് ആയിരിക്കാം മറക്കാതെ അവർക്ക് കുറച്ചു കഴിയുമ്പോൾ അത് മറക്കാതെ വരും. ചിലപ്പോൾ സമയം ആയിരിക്കാം അത് ചിലപ്പോൾ മറ്റു പല സ്ഥലത്തും അതുപോലെ ഒരു സിമിലാരിറ്റി ഉള്ള ഒരു സബ്‌ജക്റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ നമ്മുടെ അത്രയും നാളത്തെ അധ്വാനം പോകും.

പല കാരണങ്ങൾ ആവാം. അതുകൊണ്ട് നമുക്ക് എന്തെങ്കിലും ഒരു പിൻ പോയിന്റ് ചെയ്‌ത്‌ ഇതാണ് അതിന്റെ റീസൺ എന്ന് പറയാൻ നമുക്ക് ആരെങ്കിലും പറഞ്ഞു തരികയോ അല്ലെങ്കിൽ നമുക്ക് തോന്നുകയോ ചെയ്‌താൽ വളരെ നല്ല കാര്യമാണത്. കാരണം നമുക്ക് ഈസി ആണല്ലോ പിന്നെ. അതിന് അറ്റൻഡ് ചെയ്‌താൽ മതി. അങ്ങനെ പലപ്പോഴും നമുക്ക് സിനിമയ്ക്ക് അങ്ങനെയൊക്കെ നടക്കാതിരിക്കുന്നതിന് ഒരു റീസൺ കണ്ടുപിടിക്കാൻ കുറച്ചു പാടാണ്. കാരണം ഓരോ സമയത്തും ഓരോ റീസൺ ആണ്.

ഞാൻ എല്ലാ തരങ്ങളുടെയും മുമ്പിലും പോയിട്ടുണ്ട്. ഒരുമാതിരി എല്ലാ തരങ്ങളുടെയും മുമ്പിലും പോയിട്ടുണ്ട്. ഫഹദ്, ദുൽഖർ അങ്ങനെ എല്ലാവരുടെയും മുൻപിൽ. മമ്മുക്ക മോഹൻലാലിന്റെ അടുത്തേക്ക് ഞാൻ പോയിട്ടില്ല. പക്ഷേ അതിനു താഴെയുള്ള എല്ലാവരുടെയും അടുത്ത് പോയിരുന്നു. എന്തോ ആ ഒരു ഏജ് ഗ്രൂപ്പിന്റെ സബ്‌ജക്റ്റുകൾ ആയിരുന്നു കൂടുതൽ കൈയിൽ ഉണ്ടായിരുന്നു. അവരെ അപ്രോച്ച് ചെയ്യുന്നതിനു മുമ്പ് നമ്മൾ ആദ്യം കഥ ഓക്കേ ആക്കണം.

മമ്മുക്കയും മോഹൻലാലിന്റെ അടുത്തൊക്കെ വെറുതെ പോയിട്ട് ഒരു പുതുമുഖ സംവിധായകൻ ഒരു കഥ പറയുന്നതിനേക്കാൾ ഉപരി എവിടെയെങ്കിലും ഒരു ചെറിയ സിനിമ ചെയ്‌ത് പ്രൂവ് ചെയ്യണം എന്നൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്. മമ്മുക്കയുടെയും മോഹൻലാലിന്റെ അടുത്ത് ഒരു നേരെ പോയി ഒരു കഥ പറയുക എന്നുള്ള ഒരു മാനസികാവസ്ഥ പോലും ഞാൻ സെറ്റ് ചെയ്‌തിട്ടില്ല. അതിനു മുമ്പ് ഒരു ഞാൻ പ്രത്യേകിച്ച് സിനിമയിൽ നിന്നും വരുന്ന ഒരാളല്ല. അഡ്വെർട്ടൈസ്മെന്റ് ഇൻഡസ്ട്രിയിൽ നിന്ന് വരുന്ന ആളാണ്.

മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു
മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു

ഫഹദ്, ദുൽഖർ അടുത്തൊക്കെ എഴുതി തീർത്ത സ്ക്രിപ്റ്റുകളുമായിട്ട് തന്നെയാണ് പോകുന്നത്. സ്ക്രിപ്റ്റുകളുമായിട്ടും കഥകളുമായിട്ടും ഒരു വൺ ലൈനും ഒക്കെ ആയിട്ട് തന്നെയാണ് അവരുടെ അടുത്തേക്ക് പോകുന്നത്. അവർ പല കാരണം പറഞ്ഞ് ഒഴിവാകുന്നു. ആ പല കാരണങ്ങളും അവരുടെ ആംഗിളിൽ വളരെ ശരിയുമായിരിക്കും. അപ്പൊ നമ്മുടെ തുടക്കവുമാണ് അവരൊക്കെ ഒരുപാട് സിനിമകളുടെ എക്‌സ്‌പീരിയൻസ് ഉള്ള സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+