Get Updates
Get notified of breaking news, exclusive insights, and must-see stories!

"തൃഷ അടുത്ത ജയലളിതയാവാനുള്ള ഒരുക്കത്തിൽ, വിജയ്‌യുടെ അവകാശിയായി അവർ സഭയിലും ഉണ്ടാവും"

അടുത്തിടെയാണ് തമിഴ് സൂപ്പർതാരം വിജയ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ജയം ആഘോഷിച്ചതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതും. അവിടെ തൃഷയുടെ സാന്നിധ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. തൃഷ അടുത്ത ജയലളിത ആവാനുള്ള ശ്രമത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്. തൃച്ചി സീറ്റിൽ അവർ മത്സരിച്ചേക്കുമെന്നും ദിനേശ് പറഞ്ഞു.

തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഡിഎംകെയെ നിലംപരിശാക്കിയാണ് അതിന്റെ നേതാവിനെ തോൽപ്പിച്ച് നാണം കെടുത്തിയിരിക്കുകയാണ് വിജയ്. നാലഞ്ച് നാൾ ഡിഎംകെയ്ക്കും സ്‌റ്റാലിനും എതിരെ കുറെയേറെ പറഞ്ഞും വച്ചു വിജയ്. സ്‌റ്റാലിൻ തിരിച്ചു ഒന്നും പറഞ്ഞില്ല. എന്റെ തമ്പിയാണ് അയാൾ ഒരു ആറുമാസം ഭരിക്കട്ടെ എന്നാണ് പറഞ്ഞത്. ഇന്നലെ കണ്ട കാഴ്‌ച സ്‌റ്റാലിന്റെ വീട്ടിൽ ഒരു പൊന്നാടയും വലിയ ബൊക്കെയും ഒക്കെയായി വിജയ് ചെന്നിരിക്കുകയാണ്. അനുഗ്രഹം വാങ്ങി പോയിരിക്കുകയാണ് വിജയ്. നല്ലൊരു കാഴ്‌ചയായിരുന്നു അത്.

trisha

വിജയ് തമിഴ്‌നാട്ടിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഒരു സ്ത്രീ ആൾക്കൂട്ടത്തിൽ കാറിൽ വന്നിറങ്ങി, ഞെക്കി ഞെരുങ്ങി അകത്തേക്ക് പോവാൻ കഷ്‌ടപ്പെടുന്നത് കണ്ടപ്പോൾ എന്റെ ഓർമ്മ കൊറേ വർഷങ്ങൾ പിന്നിലേക്ക് പോയി. എംജിആർ മരിക്കുന്നു, അവിടേക്ക് വന്ന ജയലളിതയെ എല്ലാവരും അവഗണിക്കുന്നു. എംജിആറിന്റെ ഭാര്യ വിഎൻ ജാനകി മൗനാനുവാദത്തോടെയാണ് ജയലളിതയെ അപമാനിച്ചത്.

എംജിആറിന്റെ മൃതശരീരം കയറ്റിയ വാഹനത്തിൽ കയറാൻ ശ്രമിച്ച ജയലളിതയെ അവിടെ നിന്ന് തള്ളി താഴെ ഇറക്കി. ഭർത്താവല്ലെങ്കിലും സ്വന്തം ജീവിതം എംജിആറിന് എഴുതി കൊടുത്ത ജയലളിതയെ നിഷ്‌കരുണം ഒതുക്കാൻ എതിർ ചേരിക്കാർ ശ്രമിച്ചു. അവകാശിയായി ജാനകി തമിഴക മുഖ്യമന്ത്രിയായി പിന്നെ പൊളിഞ്ഞു താഴെ വീണു. കൊടുങ്കാറ്റ് പോലെ വന്ന ജയലളിത തമിഴകം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്‌തു.

എന്നിട്ട് തേർവാഴ്ച്ച നടത്തി വർഷങ്ങളോളം എന്ന് തന്നെ പറയാം. സാക്ഷാൽ കരുണാനിധിയെ പോലും വീട്ടിനകത്ത് കയറി അറസ്‌റ്റ് ചെയ്‌ത്‌ തൂക്കിയെടുത്ത് അകത്തിട്ടു. കാപ്പത്തിൻകോ എന്നാണ് അന്ന് കരുണാനിധി കരഞ്ഞുകൊണ്ട് വിളിച്ചത്. കാലം ഇതൊക്കെ പുനഃസൃഷ്‌ടിക്കുകയാണോ എന്നാണ് ഇതൊക്കെ കാണുമ്പോൾ എന്റെ സംശയം.

ജോസഫ് വിജയ് എന്ന അന്പത്തിരണ്ടുകാരൻ രാഷ്ട്രീയത്തിൽ വരുന്നു. കമൽ ഹാസനും രജനികാന്തിനും സാധിക്കാത്ത അല്ലെങ്കിൽ നടക്കാത്ത ഡിഎംകെ രാഷ്ട്രീയത്തെ വേരറുക്കുന്നു. രണ്ടിടത്ത് സംശയം കൊണ്ട് മത്സരിച്ച രണ്ടിടത്തും ജയിച്ചു. ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രിയുമായി. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നിടത്തേക്ക് തൃഷയാണ് കടന്നുവന്നത്. 43കാരിയായ അവിവാഹിതയാണ് തൃഷ.

നേരത്തെ കാര്യങ്ങൾ എല്ലാം മനസിലാക്കിയത് കൊണ്ടാവാം തൃഷയെ അകത്തേക്ക് കടത്തിവിട്ടത്. ജയലളിതയാവും തൃഷ എന്ന് പറയാൻ കാരണം, രണ്ടിടത്ത് ജയിച്ച വിജയ് തൃച്ചി സീറ്റ് കൈവിട്ടു. അവിടെ തൃഷ ടിവികെ സ്ഥാനാർത്ഥിയായി സഭയിലേക്ക് എത്തിയേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്ത വാരിസായി, അവകാശിയായി.

"ഗണേഷ് കുമാറിനെ പത്തനാപുരത്തെ ജനങ്ങൾ മറന്നു, 5000 കാമുകിമാർ ഉണ്ടെന്ന് പറഞ്ഞത് ലാഘവത്തോടെ"

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നിടത്ത് മൂന്ന് പേരുടെ അസാന്നിധ്യം ചർച്ചയായി, ഭാര്യ സംഗീതയുടെയും മകൻ ജേസൺ, മകൾ ദിവ്യ എന്നിവരുടെയും. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നിടത്തേക്ക് അവർ എത്തിയില്ല. വിവാഹമോചനത്തിനായി സംഗീത ഇപ്പോൾ കോടതിയിലാണ്. മകൻ ജേസൺ ഇപ്പോൾ ഇനിഷ്യൽ മാറ്റാൻ അപേക്ഷ കൊടുത്തിരിക്കുകയാണ്. അപ്പനെ ഇൻസ്‌റ്റയിൽ അൺഫോളോ ചെയ്‌തു. തൃഷ നല്ല ത്രില്ലിലാണ്. തമിഴകത്ത് ഇതൊരു പുത്തരിയല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+