Get Updates
Get notified of breaking news, exclusive insights, and must-see stories!

"വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കും, ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം അമ്മ ഇടപെട്ടു, തൃഷയുടേത് താലിയല്ല"

തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും വിജയ്ക്ക് അടുത്തകാലത്തായി കുടുംബ ജീവിതത്തിലെ പാളിച്ചകളുടെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകിയതും തൃഷയുമായുള്ള ബന്ധവുമൊക്കെയാണ് ഇതിന് കാരണം. ഇപ്പോഴിതാ വിജയ്-സംഗീത വിവാഹ മോചന വിഷയത്തെ കുറിച്ചും സംവിധായകൻ ഭാരതി രാജയുടെ മരണത്തെ കുറിച്ചും മനസ് തുറക്കുകയാണ് ആലപ്പി അഷ്‌റഫ്.

അന്‍സിബ പിന്നോട്ടില്ല; ലക്ഷ്മി പ്രിയക്കെതിരെ സ്വകാര്യ അന്യായം, ഹര്‍ജിയില്‍ പറയുന്നത് ഇതാണ്
അന്‍സിബ പിന്നോട്ടില്ല; ലക്ഷ്മി പ്രിയക്കെതിരെ സ്വകാര്യ അന്യായം, ഹര്‍ജിയില്‍ പറയുന്നത് ഇതാണ്

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് തന്റെ വിവാഹമോചന കേസ് നിലനിൽക്കെ ഭാര്യ സംഗീതയുമായി ഒന്നിക്കുന്നു എന്ന ചൂടേറിയ വാർത്തകൾ എങ്ങും ചർച്ച ചെയ്യപ്പെടുകയാണ്. ചർച്ചയ്ക്ക് ചൂടും ആക്കവും കൂടിയപ്പോഴാണ് നടി തൃഷ കഴുത്തിലൊരു താലിയുമായി പ്രത്യക്ഷപ്പെടുന്നത്. സംഗീത കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ പറയുന്നത് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ്. അത് തൃഷയാണെന്നുള്ള നിഗമനത്തിലാണ് എല്ലാവരും എത്തി ചേർന്നിരിക്കുന്നത്.

vijay

പല പൊതുവേദികളിലും ആഘോഷങ്ങളിലും ഇവർ രണ്ടുപേരും ഒന്നിച്ചാണ് എത്താറുള്ളത്. ഈ അടുത്ത സമയത്ത് നടൻ അജിത്തിന്റെ അമ്മ മരിച്ചപ്പോൾ ഇവർ രണ്ടുപേരും ചേർന്നാണ് അവിടെയും എത്തിയത്. ഇപ്പോൾ തമിഴ് മീഡിയയിലൊക്കെ വിജയുടെ കുടുംബ ജീവിതത്തെക്കുറിച്ച് പുതിയ പുതിയ കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിജയുടെ മകൻ സഞ്ജയ് അത്രക്കിട്ട ഫോൺ ചെയ്‌ത്‌ അമ്മയുമായി പ്രശ്‌നമുണ്ടെങ്കിൽ നിങ്ങൾ തമ്മിൽ പറഞ്ഞു തീർക്കണം എന്ന് പറഞ്ഞതായി ചിലരൊക്കെ പറയുന്നു.

വിജയുടെ അമ്മയ്ക്ക് മരുമകൾ സംഗീതയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണുള്ളത്. അവർ തന്റെ മരുമകളെ കുറിച്ച് വാഴ്ത്തി പറയുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. വിജയുടെ അമ്മയ്ക്ക് ജ്യോത്സ്യത്തിൽ വലിയ വിശ്വാസമാണെന്നും ഡൽഹിയിലുള്ള ഒരു ഉന്നത ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം അമ്മ ഇടപെട്ട് വിജയെയും സംഗീതയെയും തമ്മിൽ സംസാരിക്കാനുള്ള അവസരം ഒരുക്കിയെന്നും പറയപ്പെടുന്നു.

അങ്ങനെ അവർ തമ്മിൽ പരസ്‌പരം സംസാരിക്കുകയും അവർ തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞുരുകി എന്നുമൊക്കെയാണ് വെളിയിൽ വരുന്ന വാർത്തകൾ. ഇതൊക്കെ തമിഴ് ചാനലുകളും യൂട്യൂബേഴ്‌സും പുറത്തുവിടുന്ന വാർത്തകളാണ്. ഔദ്യോഗികമായ യാതൊരു സ്ഥിതീകരണവും ഈ വാർത്തയ്ക്ക് കിട്ടിയിട്ടുമില്ല. ഇതുകൂടാതെ സംഗീത, വിവാഹമോചന കേസ് പിൻവലിക്കുമെന്നും പറയപ്പെടുന്നുണ്ട്.

ഇപ്പോൾ വിജയുടെ മകൻ സഞ്ജയ്ക്ക് 26 വയസും മകൾ ദിവ്യയ്ക്ക് 21 വയസും പ്രായമുണ്ട്. വിജയുടെ ഭാര്യ സംഗീത മക്കളുമൊത്ത് ലണ്ടനിൽ സെറ്റിൽ ചെയ്‌തിരിക്കുകയാണ്. അങ്ങനെ അവർ ഒന്നാകുന്നു എങ്കിൽ അവരുടെ കുടുംബത്തോടൊപ്പം തമിഴ് ജനതയ്ക്കും മറ്റെല്ലാവർക്കും വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. സംഗീത, വിജയ് ഒത്തുചേരലിന്റെ വാർത്തയ്‌ക്കൊപ്പം തൃഷയുടെ കഴുത്തിലെ താലിയും ചർച്ചാവിഷയമായി.

എന്നാൽ അത് താലി ആയിരുന്നില്ല, താലി പോലെ തോന്നുന്ന ഒരു ലോക്കറ്റ് ആയിരുന്നു എന്നും അതൊരു സിനിമയുടെ പ്രമോഷന് വേണ്ടി ധരിച്ചതായിരുന്നു എന്നും ആരാധകർ പറയുന്നു. കുടുംബ വിഷയം എന്തൊക്കെ തന്നെ ആയാലും വിജയുടെ രാഷ്ട്രീയ ഭാവിയെ അതൊന്നും ബാധിച്ചിട്ടില്ല. ഇനി ബാധിക്കുകയുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് വിജയ്. അതിനുള്ള കാരണം മാതൃകാപരമായ ഒരു ഭരണമാണ് വിജയ് അവിടെ കാഴ്‌ച വയ്ക്കുന്നത്.

ഇനി തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു വാർത്ത ഇതിഹാസ സംവിധായകനായ ഭാരതിരാജായുടെ മരണവും തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തിനു വേണ്ടിയുള്ള കുടുംബ കലഹവുമാണ്. ഏതാണ്ട് 500 കോടിയോളം രൂപയുടെ സ്വത്തുള്ള ഭാരതിരാജാ താൻ ജീവിച്ചിരുന്നപ്പോൾ അതിന്റെ അവകാശികളായ മക്കൾക്കും ചെറുമക്കൾക്കുമായി അത് ഭാഗം ചെയ്‌ത്‌ നൽകിയിരുന്നില്ല.

അദ്ദേഹം അത് ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചില്ല. അപ്പോഴേക്കും അസുഖബാധിതനായി കിടപ്പിലായി. ആ കിടപ്പിൽ അദ്ദേഹം മരണപ്പെടുകയും ചെയ്‌തു. അദ്ദേഹം മരിക്കുമ്പോൾ പ്രായം 84 ആയിരുന്നു. മലയാളത്തിൽ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഗുരുവായ സ്‌റ്റണ്ട് മാസ്‌റ്ററുടെ റോളിൽ ഭാരതിരാജ ആയിരുന്നു അഭിനയിച്ചിരുന്നത്.

അദ്ദേഹത്തിന്റെ മകൻ മനോജ് നടനും സംവിധായകനും ഒക്കെ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മനോജ് 48 ആമത്തെ വയസിൽ പൊലിഞ്ഞു പോവുകയാണ് ഉണ്ടായത്. മകന്റെ വേർപാട് ഭാരതിരാജായെ ആകെ തളർത്തിയിരുന്നു. മനോജ് വിവാഹം കഴിച്ചിരുന്നത് മലയാളിയായ കോഴിക്കോടുകാരി നന്ദനയെ ആയിരുന്നു. അവർക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.

തന്റെ സ്വത്തുക്കളുടെ നേർപ്പകുതി അച്ഛൻ നഷ്‌ടപ്പെട്ട തന്റെ മകന്റെ മക്കൾക്ക് നൽകണമെന്ന ആഗ്രഹം അദ്ദേഹം പലരുമായി പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന് ഒരു മകൾ കൂടിയുണ്ട്. അവർ മലേഷ്യയിൽ സെറ്റിൽഡ് ആണ്. ഭാരതീ രാജയുടെ ഭാര്യയാകട്ടെ തേനിയിലുമാണ് താമസം. അവസാന നാളുകളിൽ അവശനായി കിടപ്പിലായ ഭാരതിരാജായെ നോക്കുവാനായി ഇവരാരും ഉണ്ടായിരുന്നില്ല.

'ദിലീപ് ആൾക്കൂട്ടത്തിന് മുൻപിൽ ആ ക്രിമിനലിന് ഒപ്പം നിന്നത് തെറ്റാണ്, 2 പെണ്മക്കൾ ഉള്ളയാളല്ലേ..?'; ശാന്തിവിള
'ദിലീപ് ആൾക്കൂട്ടത്തിന് മുൻപിൽ ആ ക്രിമിനലിന് ഒപ്പം നിന്നത് തെറ്റാണ്, 2 പെണ്മക്കൾ ഉള്ളയാളല്ലേ..?'; ശാന്തിവിള

ഒരു ജോലിക്കാരന്റെ പരിചരണത്തിൽ ഉറക്കമില്ലാതെയും ഭക്ഷണം കഴിക്കാതെയും ഒക്കെ അതീവ ദുഃഖിതനായി ഒരു അനാഥനെ പോലെയാണ് കടന്നുപോയതെന്നാണ് പറയപ്പെടുന്നത്. പണമെല്ലാം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്ന, പണത്തിന്റെ കാര്യത്തിൽ ഒരു പിശുക്കനായിരുന്നു അദ്ദേഹം. ഇങ്ങനെയൊക്കെ കോടികൾ സമ്പാദിച്ച് കൂട്ടിവെച്ചിട്ടും അവസാന നാളുകളിൽ കുറ്റവരും ഉടയവരും ഇല്ലാതെ കടന്നുപോകേണ്ടി വന്ന അവസ്ഥ ദുഖകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+