Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജയ് സെറ്റിൽ വരുന്നത് വിസിലും കൊണ്ട്, കേരളത്തിലെ രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചു, രജനീകാന്ത് മാന്യൻ'; ദേവൻ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ദേവൻ. അഭിനയത്തിൽ മാത്രമല്ല അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോഴിതാ അദ്ദേഹം തമിഴ് സൂപ്പർതാരവും മുഖ്യമന്ത്രിയുമായ വിജയ്‌യുടെ ടിവികെയിലേക്ക് പോയിരിക്കുകയാണ്. അതിന് ശേഷം മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിജയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

ദേവന്റെ വാക്കുകൾ

വിജയ് രാഷ്ട്രീയത്തിൽ വരുമെന്ന് എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ ഒരു സന്ദർഭത്തിൽ, ഒരു പോയിന്റ് ഓഫ് ഒരു സന്ദർഭത്തിൽ, അദ്ദേഹം ഒരു ദിവസം ഈ സെറ്റിലേക്ക് വരുന്നത് ഒരു വിസിൽ കൊണ്ടാണ്. അപ്പൊ ഇദ്ദേഹം അദ്ദേഹത്തിന്റെ അസിസ്‌റ്റൻസിനൊക്കെ വിളിക്കുന്നത്, അതിനു മുമ്പ് രാമും രാജുവും എന്നൊക്കെ വിളിക്കും. ആ പ്രാവശ്യം അങ്ങേർ രണ്ടു പ്രാവശ്യം വിളിച്ചാൽ അത് അസിസ്‌റ്റന്റ്. ഒരു പ്രാവശ്യം വിളിച്ചാൽ മാനേജർ. അല്ലെങ്കിൽ മൂന്നു പ്രാവശ്യം വിളിച്ചാൽ പീപ്പി വിളിച്ചാൽ കോസ്റ്റ്യൂമർ. ഒന്നും മിണ്ടില്ല. പീപ്പി വിളിച്ചാൽ അയാൾ വരും.

vijay

ആൾക്കാർക്ക് അറിയാം. മനസ്സിലായില്ലേ? അപ്പൊ ഞാൻ രണ്ട് പടത്തിൽ ഇങ്ങനെ, ഇങ്ങനെ കണ്ടു. അപ്പൊ ഞാൻ പറഞ്ഞു, ഇത് എന്താണ് അതിന്റെ കാരണമെന്ന്. അപ്പോൾ അന്ന് എനിക്കൊന്നും ഒരു, ഒരു, ഒരു ബോധ്യം ഉണ്ടായിരുന്നില്ല. തമാശയ്ക്കായിരിക്കും എന്നാണ് കരുതിയത്. ചില ആൾക്കാർ അങ്ങനെയാണ്. ചില സമയത്തൊക്കെ നമ്മൾ സംസാരിക്കുമ്പോൾ, അപ്പൊ ഞാൻ അന്ന് രാഷ്ട്രീയത്തിൽ ഉണ്ടല്ലോ, അദ്ദേഹത്തിന്റെ മെയിൻ സബ്‌ജക്റ്റ്, അദ്ദേഹം കൂടുതൽ സംസാരിക്കില്ല.

ഒരു 100 പ്രാവശ്യം ചോദിച്ചാൽ, ഒരു പ്രാവശ്യം മാത്രം എന്തെങ്കിലും പറയുകയുള്ളൂ. പക്ഷേ രാഷ്ട്രീയത്തിനെ പറ്റി പറയുമ്പോൾ, മൂപ്പർ വാചാലൻ ആകും. നമ്മൾ അവിടെ സെറ്റിലേക്ക് വരുമ്പോൾ, വരുമ്പോൾ ആ വണക്കം, ഓക്കേ. അതല്ലാതെ, മൂപ്പർ സംസാരിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു, ദേവൻ സാർ, നിങ്ങൾക്ക് പൊളിറ്റിക്‌സിൽ ഇരിക്കുന്ന ആളല്ലേ. കേരളം അല്ലേ? എങ്ങനെയാണ് നിങ്ങൾ വന്നത്? നിങ്ങൾ ഒറ്റയ്ക്കല്ലേ വന്നത്? എങ്ങനെയാണെന്ന് ചോദിച്ചു.

അപ്പൊ ഞാൻ പറഞ്ഞു, ഇങ്ങനെയാണ് വന്നത്. കുറെ പേര് കാശ് കണ്ടെന്ന് പറഞ്ഞു. എല്ലാവരും എന്നോട് പറഞ്ഞു, ഭ്രാന്താണെന്ന് പറഞ്ഞു. മീഡിയ മുഴുവൻ എന്നോട് പറഞ്ഞു, വട്ടാണല്ലേ എന്ന് ചോദിച്ചു. ഭ്രാന്താണെന്ന് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു, വിജയ്, ഞാൻ അത് അക്സെപ്റ്റ് ചെയ്‌തു. കാരണം ഒരു ഭ്രാന്തന്റെ ഭ്രാന്തമായ ചിന്തയാണല്ലോ നമ്മുടെ ലോകത്തിന്റെ എല്ലാ വലിയ പ്രസ്ഥാനങ്ങളും ഉണ്ടായത്. വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. അപ്പൊ ഞാനും മീഡിയയോട് പറഞ്ഞത് എന്താണെന്ന് വെച്ചാൽ, ഞാൻ ഭ്രാന്തനാണ്.

വളരെ ഫ്രൂട്ട്ഫുൾ ആയിട്ടുള്ള ഏതെങ്കിലും പ്രസ്ഥാനത്തിലേക്ക് പോകും എന്ന് ഞാൻ പറഞ്ഞു. അപ്പൊ അദ്ദേഹം ചിരിക്കുകയാണ്. വണ്ടർഫുൾ, വണ്ടർഫുൾ. അപ്പൊ ഞാൻ എനിക്ക് തോന്നുന്നത് എന്ന് വെച്ചാൽ, അദ്ദേഹം ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്നോട് ചോദിച്ചു, കേരളത്തിലെ രാഷ്ട്രീയത്തെ കുറിച്ച് എങ്ങനെയാണെന്ന് ചോദിച്ചു. അപ്പൊ ഞാൻ ഇങ്ങനെ, ഇതാണ് കേരളത്തിലെ രാഷ്ട്രീയം.

പിന്നീട് ഞാൻ ഇദ്ദേഹത്തിന്റെ ചിഹ്നം ഈ വിസിൽ ആണെന്ന് കേട്ടപ്പോൾ, അന്തം വിട്ടു. ആ കാലത്ത് അദ്ദേഹം വിസിൽ എന്ന് പറയുന്നത് വലിയ സംഭവമാണ്. ഇത് ചെറുതല്ലല്ലോ. അലർട്ട്നസ്, ഇറ്റ്സ് എ വാണിങ്. മനസ്സിലായില്ലേ? ഒരു വലിയൊരു പ്രശ്‌നം ഉണ്ടാകുമ്പോൾ, പോലീസ് ഉപയോഗിക്കുന്നത് വിസിൽ അല്ലേ? അപ്പൊ അതിന്റെ അർത്ഥം, അദ്ദേഹം അന്ന് കണ്ടു മനസ്സിലാക്കിയിരിക്കുന്നു. അന്ന് അതാണ് ഇപ്പോഴത്തെ വിസിൽ ആണ്, അദ്ദേഹത്തിന്റെ ചിഹ്നം. അപ്പൊ അദ്ദേഹത്തിനെ നമുക്ക് എഴുതി തള്ളാൻ പറ്റില്ല.

അതുപോലെ രജനികാന്തിന്റെ കൂടെ അഭിനയിക്കുന്നത് വലിയൊരു, ഒരു എക്‌സ്‌പീരിയൻസ് തന്നെയാണ്. ഞാൻ അർജുൻ സാറിനൊപ്പമാണ് തുടങ്ങിയത്, ആക്ഷൻ കിംഗ് അർജുൻ. സൗത്തിൽ കമൽ ഹാസിനെ വെച്ച് ബാക്കി എല്ലാ നായകന്മാരുടെ കൂടെയും ഞാൻ വില്ലൻ വേഷം ചെയ്‌തു കഴിഞ്ഞു. എനിക്ക് ഇഷ്‌ടമുള്ള സിനിമ ചോദിച്ചാൽ ഞാൻ പറയുക ഹോണസ്‌റ്റ് രാജ് ആയിരിക്കും.

എനിക്ക് ഏറ്റവും കൂടുതൽ പെർഫോമർ എന്ന് എനിക്ക് പേര് കിട്ടിയ പടമാണ് അത്. അതിനുശേഷമാണ് ബാഷ. അതിന് ശേഷമാണ് എനിക്ക് ഡീപ്പ് റൂട്ടഡ് ആയിട്ടുള്ള അക്സെപ്റ്റൻസ് കിട്ടുന്നത് തമിഴിൽ. രജിനികാന്തിന്റെ ആയിട്ടുള്ള ബന്ധം എന്ന് വെച്ചാൽ, അദ്ദേഹം വളരെ ഡീസെന്റ് ആയിട്ടുള്ള ഒരു മനുഷ്യനാണ്. ഡൗൺ ടു എർത്ത് മാൻ. അന്ന് ബാഷയുടെ സെറ്റിൽ എത്തിയപ്പോൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+