'ബിഗ് ബോസിൽ പറഞ്ഞത് വിജയ്‌യെ കുറിച്ചല്ല'; വിശദീകരണവുമായി വിജയ് സേതുപതി, ജേസണെ പുകഴ്ത്തി

ചെന്നൈ: അടുത്തിടെ ബിഗ് ബോസ് തമിഴിലെ ഒരു എപ്പിസോഡിൽ മത്സരാർത്ഥിയെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പരാമർശം തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ ജോസഫ് വിജയിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പരോക്ഷമായി വിമർശിച്ചുള്ള പരാമർശമാണെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്ത്.

തന്റെ പുതിയ ചിത്രമായ 'ബത്ത'യുടെ ഓഡിയോ ലോഞ്ചിനിടെ സേതുപതി വിജയിയെയും അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയെയും കുറിച്ച് സ്‌നേഹപൂർവം സംസാരിച്ചു. ബിഗ് ബോസ് തമിഴ് 10ലെ തന്റെ പരാമർശത്തെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ ഷതികയെ വിമർശിച്ച സേതുപതി, അശ്രദ്ധമായ വാഗ്‌ദാനങ്ങൾ' നൽകുകയും പിന്നീട് അവ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തത്‌ എന്നാണ് അദ്ദേഹം പറയുന്നത്.

vijay

വിജയിയുമായി ഈ പരാമർശത്തിന് യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും, വിജയ് സേതുപതി രാഷ്ട്രീയപരമായ പരാമർശം നടത്തിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തെ വിമർശിച്ചെന്നും ആരോപണം ഉയർന്നിരുന്നു. താൻ പരിപാടിയിൽ പറയുന്ന കാര്യങ്ങൾ മത്സരാർത്ഥികളെ മാത്രം സംബന്ധിക്കുന്നതാണെന്നും പുറത്തുള്ള മറ്റേതെങ്കിലും വിഷയങ്ങളുമായി അതിന് ബന്ധമില്ലെന്നും വിജയ് സേതുപതി ഷോയിൽ വ്യക്തമാക്കി.

'ഈ വേദിയിൽ ഞാൻ ചർച്ച ചെയ്യുന്ന കാര്യങ്ങളെല്ലാം മത്സരാർത്ഥികളും ഞാനും തമ്മിലുള്ളതാണ്. അവ പുറത്തുള്ള ആരെയും ഉദ്ദേശിച്ചുള്ളതല്ല. അത് നിങ്ങൾ സ്വയം മനസിലാക്കുമെന്ന് ഞാൻ കരുതി. എന്നാൽ കഴിഞ്ഞ ആഴ്‌ച തന്നെ ഞാൻ ഇക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. ഇപ്പോൾ അത് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഞാൻ അത് ചെയ്യുകയാണ്' ഏറ്റവും പുതിയ പ്രൊമോയിൽ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന തന്റെ പുതിയ ചിത്രമായ 'ബത്ത'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിലും സേതുപതി വിജയിയെയും അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയെയും കുറിച്ച് സംസാരിച്ചിരുന്നു. ജേസൺ സഞ്ജയുടെ അരങ്ങേറ്റ ചിത്രം 'സിഗ്മ' ഒക്ടോബറിൽ സേതുപതിയുടെ ചിത്രവുമായി ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടാനിരിക്കുകയാണ്.

ജേസന്റെ ജന്മദിനത്തിൽ താൻ ആശംസകൾ നേർന്ന സംഭവവും അതിന് വിജയ് നേരിട്ട് വിളിച്ച് പ്രതികരിച്ചതും വിജയ് സേതുപതി ഓർത്തെടുത്തു. സഞ്ജയിക്ക് ഞാൻ ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം (വിജയ്) എന്നെ വിളിച്ച് 'നൻബാ' (സുഹൃത്തേ), വളരെ നന്ദി എന്ന് പറഞ്ഞു. അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. അദ്ദേഹം വലിയൊരു സൂപ്പർസ്‌റ്റാറായതിനാൽ അത്തരമൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സഞ്ജയ് എന്നെ ഇഷ്‌ടപ്പെടുന്നുവെന്നറിഞ്ഞതും എന്നെ അത്ഭുതപ്പെടുത്തി' വിജയ് സേതുപതി പറഞ്ഞു.

ജേസൺ സഞ്ജയെ 'ക്യൂട്ട് ഫെല്ലോ' എന്നും സേതുപതി വിശേഷിപ്പിച്ചു. 'സിഗ്മ'യുടെ ചിത്രീകരണ സെറ്റും താൻ സന്ദർശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ അറ്റ്ലിയും വിഷയത്തിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ വിജയ് സേതുപതിയുടെ വിശദീകരണം വന്നതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടെന്ന് അഭ്യൂഹങ്ങൾക്ക് വിരാമമാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma