'സുരേഷ് ഗോപി ബിജെപിയിൽ പോയത് തെറ്റാണെന്ന് പറയില്ല, പ്രായമാവരെ കൊണ്ട് കാല് പിടിപ്പിച്ചത് തെറ്റ്'; ശാന്തിവിള
മലയാള സിനിമയിലെ സൂപ്പർതാരം എന്ന അതിലുപരി ഒരു മനുഷ്യസ്നേഹിയും രാഷ്ട്രീയ പ്രവർത്തകനും കൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് താൻ നടത്തിയ വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. മൂവി വേൾഡ് ഒറിജിനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
എതിർപ്പുകൾ ഒന്നും കാര്യമാക്കുന്ന ആളല്ല ഞാൻ. ഒരു സംവിധായകൻ എന്നോട് ഭയങ്കരമായിട്ട് റിക്വസ്‌റ്റ് ചെയ്‌തത് കൊണ്ടാണ് ഞാൻ വേഷം ചെയ്യാമെന്ന് പറഞ്ഞത്. ഒരു പത്രപ്രവർത്തകന്റെ വേഷമായിരുന്നു. അത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ, അതായത് അവൻ മനസിലാക്കേണ്ടത് അവൻ ജനിക്കുന്നതിന് മുമ്പ്, അവൻ ആദ്യമായിട്ട് അച്ഛനെ കാണുന്നതിലും വർഷങ്ങൾക്ക് മുമ്പ്, എന്റെ നല്ല പരിചയക്കാരനാണ് സുരേഷ് ചേട്ടൻ. അവനാണ് അത് മുടക്കിയത്.

പക്ഷേ അമ്മയുടെ പ്രായമുള്ളവരെ കൊണ്ടുവന്ന് കാലിൽ തൊട്ട് തൊഴുത് ഒരു രൂപ വാങ്ങിച്ച്, ഒരു രൂപ കൊടുത്തിട്ട്, അത് വീഡിയോയിൽ ഷൂട്ട് ചെയ്‌ത് പുറത്തുവിടുന്നത് തെമ്മാടിത്തരമാണ്. അത് ഞാൻ ഇപ്പോഴും പറയും. അതാണ് ഞാൻ വിശ്വസിക്കുന്നത്. സുരേഷ് ഗോപി, ഒരു ഇന്നോവ കാർ കൊണ്ട് നിർത്തിയിട്ട്, കാലു നീട്ടി കൊടുത്ത്, അമ്മയുടെ പ്രായമുള്ള, ഭാര്യയുടെ പ്രായമുള്ള, ചേച്ചിയുടെ പ്രായമുള്ളവരെ കൊണ്ട് കാലുത്തിട്ട് തൊഴിയിച്ച്, ഒരു രൂപ കൊടുത്തിട്ട്, അത് വീഡിയോ ആക്കി പുറത്തുവിടുന്നത് തെമ്മാടിത്തരമാണ് എന്ന് ഞാൻ പറയും.
അത് പറഞ്ഞ ദിനേശ് തന്നെയാണ് പത്തനാപുരം ഗാന്ധി ഭവനിൽ ചെന്നപ്പോൾ ഒരു പെൺകുട്ടി ഒരു പേരത്തി കൊടുത്തപ്പോൾ, മോളെ നീ ഭാഗ്യം ചെയ്‌തവളാണെങ്കിൽ ഞാൻ ഈ പേരത്തി പ്രധാനമന്ത്രിയുടെ വീടിന്റെ മുന്നിൽ നടും എന്ന് പറയുകയും, വേറെ ഏത് രാഷ്ട്രീയക്കാരനായാലും പോണ വഴിക്ക് വഴി കളഞ്ഞിട്ട് പോകുമെന്നുള്ളപ്പോൾ, സുരേഷ് ഗോപി ഇതിനെ ചുമന്ന് ഡൽഹിയിൽ കൊണ്ടുപോയി, പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നട്ടു എന്ന് പറഞ്ഞത് ഞാനാണ്.
പക്ഷേ ഈ ആ കഥ ആർക്കും വേണ്ട. നിങ്ങൾക്ക് വേണ്ടത് സുരേഷ് ഗോപി കാലു നീട്ടി കൊടുത്ത് പൈസ കൊടുത്തതിനെപ്പറ്റി പറഞ്ഞതാണ്. അത് ഞാൻ ഇപ്പോഴും അതാണ് പറയുന്നത്. അയാൾ കാണിച്ചത് ശുദ്ധ പോക്രിത്തമാണ്. അല്ലെങ്കിൽ അയാളുടെ മകളുടെ കല്യാണം ഗുരുവായൂർ നടക്കുമ്പോൾ, സിനിമാക്കാരായ ആൾക്കാരെ വിളിച്ചു. എന്നെ വിളിച്ചിട്ടില്ല. എനിക്ക് അതിൽ പരാതിയൊന്നുമില്ല. പക്ഷേ സിനിമാക്കാരന്റെ കല്യാണം അല്ലേ, അവിടെ പോയി ഒരു നല്ല ഊൺ ഉണ്ടാകും എന്ന് പറഞ്ഞ് ആരെങ്കിലും 10 പേർ കയറി നിൽക്കും.
അവിടെ അദ്ദേഹത്തിന്റെ മൂത്ത മകൻ നിന്നിട്ട്, അച്ഛൻ ക്ഷണിക്കാത്ത ഞങ്ങൾ ക്ഷണിക്കാത്ത ഏതെങ്കിലും ഒരുത്തൻ ഇവിടുത്തെ ഇലയുടെ മുന്നിൽ ഇരുന്നാൽ അവനെ പിടിച്ചിറക്കി വിടും എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്നത് പോക്രിത്തരമാണ്. തെറ്റാണ്. അത് ചെയ്യാൻ പാടില്ല. കാരണം അവന്റെ സഹോദരിയുടെ കല്യാണം അല്ലേ. ഒരു മംഗല്യ മുഹൂർത്തത്തിൽ ഒരാളിന്റെ ശാപം ഏറ്റുവാങ്ങാൻ. ആ പക്ഷക്കാരനാണ് ഞാൻ. അത് ഞാൻ പറഞ്ഞിട്ടുണ്ട്.
അത് ഇനിയും പറയും. എന്ന് കരുതി എനിക്ക് സുരേഷ് ഗോപിയുമായിട്ട് യാതൊരു വിരോധവുമില്ല. രാഷ്ട്രീയപരമായി ഞങ്ങൾ രണ്ടുപേരും അച്യുതാനന്ദൻ ഗ്രൂപ്പുകാരായിരുന്നു. എവിടെയെങ്കിലും വെച്ച് കണ്ടാൽ ആൾക്കൂട്ടത്തിൽ നിന്ന് മാറി മാറ്റി നിർത്തി ഒരു മണിക്കൂർ എന്നോട് രാഷ്ട്രീയം പറയുന്ന ആളായിരുന്നു സുരേഷ് ചേട്ടൻ.
ആ സുരേഷ് ചേട്ടൻ ബിജെപിയിൽ പോയതിലും എനിക്ക് യാതൊരു തർക്കവുമില്ല. പക്ഷേ നമ്മൾ ആരായിരുന്നു, ഞാൻ എന്താണ് എന്നുള്ള ബോധമില്ലാത്ത ഒരു മനുഷ്യനായി അദ്ദേഹം മാറിയപ്പോൾ അതിനെ വിമർശിച്ചിട്ടുണ്ട്, ഇനിയും വിമർശിക്കും. അത് അതൊരു വഴക്കോ, ഡേറ്റ് തരാത്തതിനോ ഒന്നുമല്ല. അതിപ്പോൾ ആരായാലും.


Click it and Unblock the Notifications
