"അന്ന് മോഹൻലാൽ റൂമിൽ വന്നപ്പോൾ ആരും മൈൻഡ് ചെയ്‌തില്ല, വർഷങ്ങൾക്ക് ശേഷം പുള്ളി സൂപ്പർസ്‌റ്റാറായി"

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ, ഒരു സൂപ്പർതാരമെന്നതിൽ ഉപരി അദ്ദേഹത്തെ നെഞ്ചോട് ചേർത്തവരാണ് ഇവിടുത്തെ പ്രേക്ഷകർ. ഇപ്പോഴിതാ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസിന് മുൻപ് മോഹൻലാലുമായുള്ള ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദിനേശ് പണിക്കരുടെ വാക്കുകൾ

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. ഒരു കൗതുകകരമായ കാര്യം പറഞ്ഞു തരാം, ഞാൻ ലാലിനെ എന്റെ സുഹൃത്തുക്കൾ താമസിച്ചിരുന്ന ലോഡ്‌ജിലേക്ക് കൊണ്ടുപോയിട്ടുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ഞാൻ ലാലിനെ കൊണ്ടുപോയി ഒരു റൂമിൽ ചെന്ന് കഴിഞ്ഞപ്പോൾ അവർ 7-8 പേർ ചീട്ട് കളിച്ചു കൊണ്ടിരിക്കുകയാണ്, കുറെ പേർ കുറുക്കൊക്കെ വെച്ച് ചെവിയിലൊക്കെ ഇങ്ങനെ ഇരിക്കുകയാണ്.

mohanlal

അപ്പോൾ ആ സമയത്ത് ഞാൻ ലാലിനെ കൊണ്ടുപോയി, എന്റെ ഒരു സുഹൃത്താണ്, മോഹൻലാൽ, പുള്ളി സിനിമാ നടനാ കേട്ടോ എന്നൊക്കെ പറഞ്ഞു. അവരൊന്ന് നോക്കി, ഏയ്, ഇവൻ ഏത് സിനിമക്കാരൻ എന്നാ രീതിയിലായിരുന്നു അവർ. കാരണം അവരൊന്നും ലാലിനെ കണ്ടിട്ടില്ലല്ലോ, ഒരു സിനിമ പോലും ലാലിന്റെ വന്നിട്ടില്ല. അവര് ഏഹ് എന്നൊക്കെ പറഞ്ഞ് ഇങ്ങനെ ഒരു കാണിക്കൽ കാണിച്ചിട്ട്, ഇവരൊക്കെ ചീട്ട് കളിച്ചു കൊണ്ടിരുന്നു.

ഇത് കഴിഞ്ഞിട്ട്, വർഷങ്ങൾക്ക് ശേഷം ഈ സിനിമ റിലീസ് ചെയ്‌ത്‌ മോഹൻലാൽ സൂപ്പർ സ്‌റ്റർ ആയി കഴിഞ്ഞപ്പോൾ, ഇതേ സുഹൃത്തുക്കൾ എന്നോട് ഇപ്പോഴും പറയും, എടാ, നീ അന്ന് കൊണ്ടുവന്നത് സൂപ്പർ സ്‌റ്റാറിനെ ആയിരുന്നു. ഞങ്ങൾക്ക് അറിയില്ലായിരുന്നു, കേട്ടോ. അന്ന് ഞങ്ങൾ ആരും അയാളെ മൈൻഡ് ചെയ്‌തില്ല. ഞാൻ പറഞ്ഞു അതാണല്ലോ മനുഷ്യൻ. ലാൽ അന്ന് ഒന്നുമല്ലായിരുന്ന ആളായിരുന്നു. അന്ന് ലാലിന്റെ ഡെഡിക്കേഷൻ ഞാൻ കണ്ടിട്ടുണ്ട്. ലാലിന് പാട്ട് പാടാനും, ഡാൻസ് ചെയ്യാനുള്ള, അല്ലെങ്കിൽ അഭിനയിക്കാനുള്ള ആ ഒരു കഴിവും ഒക്കെ കണ്ടിട്ടുണ്ട്.

എല്ലാത്തിലും സിൻസിയറിറ്റി ഒക്കെ അന്നേ കാണിക്കും പുള്ളി. എനിക്ക് 40 കൊല്ലം മുൻപ് അറിയാവുന്ന ലാലിനെയാണ് ഞാൻ ഈ പറയുന്നത്. അപ്പൊ അങ്ങനെയാണ് ഈ പറഞ്ഞപോലെ, ഞങ്ങൾ സൗഹൃദം ഉള്ളതിന്റെ പേരിൽ ഒരു പടം ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെയാണെങ്കിൽ, ഉണ്ണിയോട് ഞാൻ പറഞ്ഞു നമുക്ക് എങ്ങനെയാണെങ്കിലും നമുക്ക് ഒരു ഡേറ്റ് വേണമെങ്കിൽ ലാലിന്റെ അടുത്ത് ചോദിക്കാം.

അങ്ങനെ ഞാനും ഉണ്ണിയും കൂടി ഇവിടെ പോകുന്നു, തൃശൂരിൽ. അപ്പൊ ആദ്യം ഞങ്ങൾ ചെയ്‌തത് എന്ന് വെച്ചാൽ, ഞങ്ങൾ ഒരു "കൃപ ഫിലിംസ്" എന്ന് പറഞ്ഞ ഒരു ബാനർ രജിസ്‌റ്റർ ചെയ്‌തു. അപ്പൊ കൃഷ്‌ണകുമാറും പണിക്കരും രണ്ടുപേരും, അതാണ് "കൃപ" എന്നുള്ളതിന്റെ ഫുൾ ഫോം തന്നെ. ഞങ്ങൾ അത് ഫോം ചെയ്‌ത്‌, ഞങ്ങൾ ഗുരുവായുരപ്പന്റെ മുമ്പിൽ പോയി തൊഴുതു. രാവിലെ നിർമാല്യം തൊഴുതിനു ശേഷം അഗ്രിമെന്റ് ഒപ്പിട്ട്, ഒരു കണ്ണന്റെ മുമ്പിൽ വെച്ചാണ് ഞങ്ങൾ ഒപ്പിട്ടിരിക്കുന്നത്.

അവിടെ വച്ച് ഒപ്പിട്ട്, അതിനുശേഷം ഞങ്ങൾ നേരെ തൃശൂർ പോയത്. അപ്പൊ രാവിലെ ഒരു 8:30, 9:00 എന്തോ ആയിട്ടുണ്ട്. അങ്ങനെ ചെന്ന് കഴിഞ്ഞപ്പോഴേക്കും, അപ്പൊ പറഞ്ഞു, "ലാൽ സാർ ഇന്നലെ കിടന്നപ്പോൾ ലേറ്റ് ആയി." അപ്പൊ റൂമിൽ ഉണ്ടെന്ന് പറഞ്ഞു. തുറന്നു നോക്കിയപ്പോൾ, റൂം പൂട്ടിയിട്ട് പോലുമില്ല. അങ്ങനെ ലാല് ഇങ്ങനെ കമന്നടിച്ച് ഇങ്ങനെ കിടപ്പുണ്ട്. അപ്പൊ കിടക്കുന്ന സമയത്ത്, ഞങ്ങൾ വിചാരിച്ചു, ആദ്യം ഡിസ്‌റ്റർബ് ചെയ്യണോ? കാരണം ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് വന്ന് കിടക്കുകയല്ലേ.

നോക്കിയപ്പോഴേക്കും, ഞങ്ങൾ ഈ റൂം തുറന്ന് വന്ന അനക്കം കേട്ടിട്ട്, ലാലിങ് കണ്ണ് തുറന്നു നോക്കി. നോക്കിയപ്പോഴേക്കും, ഞങ്ങളെ കണ്ട ഉടനെ ചാടി എഴുന്നേറ്റ്, പുള്ളി ചാടി എഴുന്നേറ്റു. എന്താണ്, രണ്ടെണ്ണന്മാരും ഇവിടെ?" കാരണം പുള്ളി ഒട്ടും പ്രതീക്ഷിക്കുന്നില്ല. ഞങ്ങൾ അറിയിച്ചിട്ട് പോലുമില്ല. ഞങ്ങൾ വരുന്നുണ്ടെന്നോ, അല്ലെങ്കിൽ തൂവാനത്തൂമ്പിയുടെ സെറ്റിൽ ഉണ്ടെന്നുള്ളതോ ഒന്നും തന്നെ പുള്ളി കൺവേ ചെയ്‌തിട്ടുമില്ല.

ഞങ്ങൾ പറഞ്ഞു, "ഞങ്ങൾ ഒരു സിനിമ എടുക്കാൻ വേണ്ടി പ്ലാൻ ചെയ്യുകയാണ്." അങ്ങനെയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് എന്ന് പറഞ്ഞു. അപ്പൊ പുള്ളി പറഞ്ഞു, നിങ്ങൾക്ക് അറിഞ്ഞുകൂടെ, എന്റെ അവസ്ഥ. അന്ന് പുള്ളിക്ക് ആദ്യമായിട്ട് ജീവിതത്തിൽ ഒരു ബാക്ക് പെയിൻ വന്നിട്ട് അതിന്റെ ഒരു ചെറിയ വേദന അനുഭവിക്കുന്ന ആ ഒരു കാലത്താണ് ഞങ്ങൾ ഈ ചെല്ലുന്നത്. അപ്പൊ പടങ്ങൾ കുറെ മുടങ്ങിയിരിക്കുകയായിരുന്നു.

അപ്പൊ അതെല്ലാം കൂടെ മുടങ്ങിയിരിക്കുന്ന സമയത്ത് ഒരു 14 പടത്തിന് ഡേറ്റ് പുള്ളി കൊടുത്തിരിക്കുകയാണ്. "ഞാൻ 14 പടത്തിന് ഡേറ്റ് കൊടുത്തിരിക്കുകയാണ്. രണ്ടു വർഷം വെയിറ്റ് ചെയ്യേണ്ടി വരും" എന്ന് പറഞ്ഞു. ഒരു കുഴപ്പവുമില്ല, ഞങ്ങൾക്ക് നാളെ ഒന്നും പടം ചെയ്യണ്ട. രണ്ടു വർഷം കഴിഞ്ഞു മതി. അപ്പൊ അടുത്ത ചോദ്യം, "ആ ശരി, അത് ആരെ വെച്ചാ ചെയ്യാൻ ഉദ്ദേശം?" അപ്പൊ ഞങ്ങൾ പറഞ്ഞു, "ഒരു മൂന്ന് പേരാണ് നമ്മുടെ ലിസ്റ്റിൽ ഉള്ളത്. ഒന്ന് പ്രിയദർശൻ, പിന്നെ ഒന്ന് നമ്മുടെ വേണുനാഗവള്ളി. മൂന്നാമത്തെ പേരാണ് ഞങ്ങൾ സിബി മലയിൽ പറഞ്ഞത്.

ആരായാലും കുഴപ്പമില്ല എന്നാണ് ലാൽ മറുപടി നൽകിയത്. കാരണം ലാൽ അങ്ങനെയാണല്ലോ. അങ്ങനെ ആ രീതിയിലേ പറയുള്ളൂ. പുള്ളിക്ക് അങ്ങനെ ആരെയും വെറുപ്പിക്കുന്നത് ഇഷ്‌ടമല്ല. ആരായാലും കുഴപ്പമില്ല എന്ന് പറഞ്ഞു. ഞങ്ങൾ ആദ്യം പ്രിയനെ മനസ്സിൽ വച്ചിരുന്നു. കാരണം അന്ന് പ്രിയൻ കത്തി നിൽക്കുന്ന സംവിധായകനാണ്. പിന്നെ അത് കഴിഞ്ഞാൽ വേണുനാഗവള്ളിയും. വേണുനാഗവള്ളി എന്ന് പറയുന്നത് ഉണ്ണിയുടെ വൈഫിന്റെ കസിൻ കൂടിയാണ്.

അപ്പൊ അങ്ങനെ ഒരു ബന്ധം കൂടി വേണുചേട്ടനുമായുണ്ട്. എനിക്കും പേഴ്‌സണലി വളരെ ക്ലോസ് ആണ് വേണുചേട്ടൻ. അപ്പൊ വേണുചേട്ടൻ ഞങ്ങൾക്ക് പ്രിയമായിരുന്നു. പിന്നീടാണ് മറ്റേ മൂന്നാമത് സിബി മലയിലിന്റെ പേര് വന്നിരിക്കുന്നത്. സിബി നല്ലൊരു സംവിധായകൻ. എനിക്ക് സിബി നേരത്തെ ആലപ്പുഴയിൽ ഉള്ള സമയം മുതൽ എനിക്കറിയാം. ഉണ്ണിക്കും നേരത്തെ സിനിമ ഒക്കെ കഴിഞ്ഞാൽ പരിചയമുണ്ട്. അപ്പൊ അങ്ങനെയാണ് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ കിരീടത്തിന്റെ തുടക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma