"ദിലീപ് ഈ തട്ടിപ്പുകാരെ ഒക്കെ കൂടെ കൂട്ടുന്നത് എന്തിന്? അശ്വന്ത് കോക്ക് ക്ലാസെടുത്ത കുട്ടികളുടെ ഗതി ഓർക്കണം"

അടുത്തിടെയാണ് വ്ലോഗർ അശ്വന്ത് കോക്ക് കോഴിക്കോട് വച്ച് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. മദ്യപിച്ചു വാഹനം ഓടിച്ച ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു.ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒപ്പം ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും അദ്ദേഹം പ്രതികരിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ചിലർക്ക് പെട്ടെന്ന് ഒരുപാട് അർഹതയില്ലാത്ത കാശ് വന്ന് കയറുമ്പോൾ, ചിലവന്മാരുടെ എല്ലിൽ കുത്തലെടുക്കും. അപ്പൊ തോന്നും, ഞാൻ ഒരു ഒന്നൊന്നര ആളാണെന്ന്. ഉത്തരം താങ്ങുന്നത് താനാണെന്ന് മണ്ടനായ പല്ലി ചിന്തിക്കും പോലെ, ഇവരും ചിന്തിക്കും: ഞാനാണ് അവസാന വാക്ക്, കാരണം ഇഷ്‌ടം പോലെ കാശ് വന്നു മറിയുകയല്ലേ. ഒരു സ്‌കൂൾ അധ്യാപകൻ 30 ദിവസം വായിട്ട് അലച്ചാൽ, അല്ലെങ്കിൽ പിള്ളേരുടെ വായിൽ ഇരിക്കുന്ന തെറി കേട്ടാൽ, ഒരു 50,000-60,000 ഇടയ്ക്കാണ് ഇപ്പോഴത്തെ ബേസിക് ശമ്പളം.

dileep

ഒരുനാൾ അവൻ സിനിമാ പണ്ഡിതനായി അരങ്ങേറി. ദിലീപിന്റെ ഓടുന്ന പടത്തെ പോലും 'തല്ലിപ്പൊളി' എന്ന് പറഞ്ഞ് ഇകഴ്ത്താൻ നോക്കി, പക്ഷേ പടം സൂപ്പർ ഹിറ്റ് ആയപ്പോൾ 'സോറി' അതും പരസ്യമായി 'സോറി' എന്ന് പറഞ്ഞു. ദിലീപേട്ടാ, ക്ഷമിക്കണം, എനിക്ക് തെറ്റിപ്പറ്റിയതാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന്റെ നിരൂപണം. കോഴിക്കോടനും നാദർഷായ്ക്കും, സിനിക്കിനും, വിജയകൃഷ്‌ണനും മേളിൽ, സിനിമാ നിരൂപണം നടത്തുന്ന മഹാനായി മറുനാടൻ ഷാജൻ വരെ വാഴ്ത്തിപ്പാടുന്ന പ്രതിഭയായിരുന്നു അശ്വന്ത് കോക്ക്.

വെള്ളമടിച്ച്, ബോധമില്ലാതെ, എംടി സാറിന്റെ വീടൊക്കെ ഇരിക്കുന്ന കൊട്ടാരം റോഡിലൂടെ, കോഴിക്കോട്. 'ഥാർ' എന്ന് പറഞ്ഞ ഇപ്പൊ ഒരു 10-28 ലക്ഷം രൂപ കൊടുത്താൽ എടുക്കാവുന്ന ഒരു ജീപ്പ് ഉണ്ടല്ലോ. ആ ഥാറിൽ പാർക്ക് ചെയ്‌തിരുന്ന വണ്ടികളൊക്കെ ഇടിച്ചിട്ട്, നടന്നുപോയവരെയൊക്കെ പേടിപ്പിച്ച്, ഒടുവിൽ നാട്ടുകാർ ഓടിച്ചിട്ട് തടഞ്ഞുവെച്ച്, നടക്കാവൂ പോലീസിനെ ഏൽപ്പിച്ചു. അശ്വന്ത് കോക്കിനെ കാണാൻ വയ്യ. കാട്ടാളനെ പോലെ മുടിയൊക്കെ വളർത്തി, കണ്ണ് കാണണമെങ്കിൽ ആരെങ്കിലും ലാത്തി വെച്ച് നീക്കി നോക്കണം, കണ്ണുണ്ടോ എന്ന്.

അങ്ങനെ മുടിയൊക്കെ വാരിയിട്ട്, അടിച്ച് പിൻപിരിയായിട്ട്, നടക്കാവ് പോലീസുകാർ വന്ന് ഒരു എസ്ഐ വിരലൊക്കെ ചൂണ്ടി, "എന്തൊക്കെയോ ചീത്തയായിരിക്കും വിളിച്ചത്." എന്തൊക്കെയോ വിളിക്കുന്നുണ്ട്. ഇയാളൊക്കെ അക്ഷരം പറഞ്ഞു കൊടുത്തിരുന്ന ആ കുട്ടികളുടെ ഗതിയാണ് ഞാൻ ആലോചിക്കുന്നത്. അധ്യാപകൻ ആയിരുന്നല്ലോ. ഇവനൊക്കെ എങ്ങനെയാണ് ഈ അക്ഷരം പറഞ്ഞു കൊടുത്തത് എന്നാണ് ഞാൻ ആലോചിക്കുന്നത്.

അതുപോലെ പുണ്ണില്ലാതെ, മുറിവില്ലാതെ പഴുക്കുന്നവനാണ് ദിലീപ് എന്ന് പറഞ്ഞാൽ ആരും 'നോ' എന്ന് പറയില്ല എന്നാണ് എന്റെ വിശ്വാസം. ഒരു വലിയ-നമ്മൾ കേട്ടുകേൾവിയില്ലാത്ത-ഒരു വലിയ കേസിൽ നിന്നും തല നാരിഴക്കാണ് ദിലീപ് രക്ഷപ്പെട്ടത്. പക്ഷേ തന്നെ വീഴ്ത്തിയവർ ചില്ലറക്കാരല്ല. അവർ വലയുമായി പിന്നെയും കാത്തിരിപ്പുണ്ട് എന്ന ബോധം, ദിലീപിന്റെ ജീവിതാന്ത്യം വരെ ഓർക്കേണ്ടവനാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

പക്ഷേ ആ ബോധം ദിലീപിന് ഉണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. അങ്ങനെ ഒരു ബോധം ഉണ്ടെങ്കിൽ, പാർവതി മായ ഷാജി എന്ന ഒരു വലിയ തട്ടിപ്പുകാരിയെ കൂടെ കൊണ്ടുനടക്കാൻ പാടില്ലായിരുന്നു ദിലീപ്. കോടിക്കണക്കിന് രൂപ വിദേശ ജോലി തരപ്പെടുത്തി തരാം എന്ന് പ്രലോഭിപ്പിച്ച്, പറ്റിച്ച് ജീവിക്കുന്ന ഒരുത്തിയോടൊപ്പം, ബഹ്റൈനിൽ 'ദേ പുട്ട്' എന്ന സ്ഥാപനം തുടങ്ങി എന്നൊക്കെ കേൾക്കുമ്പോൾ, ഇപ്പോൾ കേൾക്കുമ്പോൾ, എനിക്ക് നാണം തോന്നുന്നു.

ഇവരെ ദിലീപിന്റെ സിഇഒ, ദിലീപിന്റെ സ്ഥാപനങ്ങളുടെ തേങ്ങ, സിഇഒ, തേങ്ങാകൊല ഒക്കെ ആയിട്ടാണ് നിയമിച്ചതത്രേ ഈ പറഞ്ഞ കഥാപാത്രത്തിനെ. മൂന്നു പേരെ പേര് കൊണ്ടാണ് നടക്കുന്നത്: പാർവതി മായ ഷാജി അവളുടെ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായി, ദിലീപിന്റെ എതിരാളിയായി മാറിയ നടിയെ വയ്ക്കുന്നു. അവിടെ ഭാവനയാണ് ബ്രാൻഡ് അംബാസഡർ. രണ്ടുപേരുടെയും ഫോട്ടോകൾ കാണിച്ച്, കേരളത്തിലെ വായ് നോക്കികളെ വീഴ്ത്തി, കോടിക്കണക്കിന് രൂപ ഈ പറയുന്ന പാർവതി മായയും ഭർത്താവ് ഷാജിയും കൂടി അടിച്ചുമാറ്റി.

ബുർജ് ഖലീഫയിൽ ഒക്കെയാണ് ഫ്ലാറ്റ് വാങ്ങിച്ചിരിക്കുന്നത്. ഈ കോടിക്കണക്കിന് രൂപ വിലയുള്ള കാറുകളിലാണ് യാത്ര ചെയ്യുന്നത്. എന്നിട്ട് എന്താ പറയുക? എന്തെങ്കിലും ചോദിച്ചാൽ പറയും: "ദിലീപിന്റെ കോപ്പാണ്." ഞാൻ അത് പറയുക തന്നെ ചെയ്യും. ഒരിക്കലും ദിലീപ് അത് ചെയ്യാൻ പാടില്ലായിരുന്നു. ഇതുപോലുള്ള തരികിട സെറ്റപ്പുകളുടെ കൂടെ കൂട്ടു കൂടരുതായിരുന്നു. ഇനിയെങ്കിലും കൂട്ടു ഇടാൻ പോകുമ്പോൾ, ദിലീപ് അതൊക്കെ ശ്രദ്ധിക്കണം എന്ന് ഞാൻ പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma